For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫെമിനിസ്റ്റാണ്, കൊല്ലമാണ് സ്വദേശം, ബിഗ് ബോസില്‍ എത്തിയ റിയാസ് സലീം ആരാണ്, അത്ര ചില്ലറക്കാരനല്ല

  |

  ഇന്ത്യന്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തില്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ബിഗ് ബോസിന് ആരാധകരുണ്ടായിരുന്നു. മലയാളി പ്രേക്ഷകര്‍ കാത്തിരുന്ന ഒരു റിയാലിറ്റി ഷോ കൂടിയായിരുന്നു ഇത്. 2018ല്‍ ആണ് ബിഗ് ബോസ് മലയാളത്തില്‍ ആരംഭിക്കുന്നത്. ആദ്യ സീസണ്‍ തന്നെ വിജയമായിരുന്നു. നിലവില്‍ നാലാം സീസണാണ് നടക്കുന്നത്. മാര്‍ച്ച് 27 ന് ആരംഭിച്ച ഷോ സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്.

  ബിഗ് ബോസ് ഹൗസിലേയ്ക്ക് രണ്ട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി, റിയാസിനോടൊപ്പം നടി പാര്‍വതിയുടെ സഹോദരനും

  17 മത്സരര്‍ത്ഥികളുമായിട്ടാണ് ബിഗ് ബോസ് സീസണ്‍ 4 ആരംഭിക്കുന്നത്. ആദ്യത്തെ ആഴ്ചയില്‍ ജാനകിയും പിന്നീട് ശാലിനി, അശ്വിന്‍, നവീന്‍, ഡെയ്‌സി തുടങ്ങിയവരും പുറത്ത് പോയിരുന്നു. നാലാം ആഴ്ചയില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ മണികണ്ഠനും തൊട്ടടുത്ത ആഴ്ച ഹൗസില്‍ നിന്ന് യാത്രയായി. ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്നാണ് മണികണ്ഠന്‍ ക്വിറ്റ് ചെയ്തത്.

  ഡോക്ടര്‍ റോബിനെ പട്ടിയോട് ഉപമിച്ച് ജാസ്മിന്‍, തല്ലുമെന്ന് ലക്ഷ്മി പ്രിയ, ഹൗസിലെ അവസ്ഥ മോശമാവുന്നു

  ഇപ്പോഴിതാ ആഴ്ചകള്‍ക്ക് ശേഷം ബിഗ് ബോസ് ഹൗസില്‍ പുതിയ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി എത്തിയിട്ടുണ്ട്. കൊല്ലം സ്വദേശി റിയാസ് സലീമാണ് 19ാം മത്തെ മത്സരാര്‍ത്ഥിയായി ഹൗസില്‍ വന്നിരിക്കുന്നത്. ശനിയാഴ്ചത്തെ എപ്പിസോഡിലാണ് ലാലേട്ടന്‍ റിയാസിനെ പരിചയപ്പെടുത്തിയത്. എന്നാല്‍ ഇയാള്‍ ഹൗസിനുള്ളില്‍ എത്തിയിട്ടില്ല. സീക്രട്ട് റൂമിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. വാരാന്ത്യം എപ്പിസോഡിന് ശേഷമായിരിക്കും ഇയാള്‍ ഹൗസിലേയ്ക്ക് എത്തുക.

  ബിഗ് ബോസ് ഷോയുടെ ആരാധകനായ റിയാസ് വളരെ കൃത്യമായ പദ്ധതികളോടൊണ് ഹൗസില്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ 9 വര്‍ഷമായ ബിഗ്‌ബോസ് ഷോയുടെ സ്ഥിരം പ്രേക്ഷകനാണ്. കൂടാതെ ഒരു ഫെമിനിസ്റ്റ് കൂടിയാണ് ഇദ്ദേഹം. ബിഗ്‌ബോസ സീസണ്‍ 4 നെ കുറിച്ചും മത്സരാര്‍ത്ഥികളെ കുറിച്ചും വ്യക്തമായ ധാരണയോടെയാണ് റിയാസ് എത്തിയിരിക്കുന്നത്. സെയിഫ് ഗെയിമിനോടും കളിക്കാതെ സുരക്ഷിതമായി അവിടെ നിന്നു പോകുന്നവരേടും താല്‍പര്യമില്ലെന്ന് മത്സര്തിലേയ്ക്ക് പ്രവേശിക്കുന്നതിന് മുന്‍പ് റിയാസ് പറഞ്ഞു. ഒപ്പം തന്നെ താന്‍ സെയ്ഫ് ഗെയിം കളിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. തന്നെ നേരിട്ട് ബാധിക്കുന്ന കാര്യം അല്ലെങ്കില്‍ പോലും അഭിപ്രായങ്ങള്‍ പറയുമെന്നും പേറയുന്ന റിയാസിന്റെ വാക്കുകള്‍ പ്രേക്ഷകരില്‍ ആവേശമുണ്ടാക്കിയിട്ടുണ്ട്.

  കൊല്ലം ജില്ലയിലെ കരിക്കോട് സ്വദേശിയാണ് റിയാസ് സലീം. ബിഗ് ബോ് സീസണ്‍ 4 ലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥിയാണ്. എഞ്ചിനീയറിംഗ് ബിരുദധാരിയായ റിയാസ് ജോലി ചെയ്യുന്നുമുണ്ട്. കൂടാതെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ കൂടിയാണ്.വീട്ടില്‍ ഉമ്മ, വാപ്പ, സഹോദരി എന്നിവരാണ് ഉള്ളത്. സഹോദരി വിവാഹിതയാണ്. റിയാസ് എന്നാല്‍ വിനോദമാണ്, അതുകൊണ്ട് വിനോദത്തിനാണ് റിയാസ് ആദ്യം പ്രധാന്യം നല്‍കുക എന്ന് ഷോയില്‍ എത്തുന്നതിന് മുന്‍പ് ആമുഖമായി താരം പങ്കുവെച്ചിരുന്നു. റിയാസിന്റെ വരവ് സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചയായിട്ടുണ്ട്. നിരവധി പേരാണ് ആശംസയുമായി എത്തുന്നത്.

  ഷോയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് തന്നെ തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ബിഗ് ബോസ് സീസണ്‍ 4 ലെ ശക്തരായ മത്സരാര്‍ത്ഥികളായ റേബിന്‍, ബ്ലെസ്ലി എന്നിവരെയാണ് ഫോക്‌സ് ചെയ്യാന്‍ പോകുന്നത്. ഇവരുടെ ഗെയിം പ്ലാനുകളെ രൂക്ഷമായി വിമര്‍ശിക്കുന്നുമുണ്ട്. ലക്ഷ്മി പ്രിയ , സൂരജ്, ധന്യ, നിമിഷ എന്നിവരെയാണ് ലക്ഷ്യം വെച്ചിരിക്കുന്നത്. കൂടാതെ ജാസ്മിനോടു ഇഷ്ടവും പങ്കുവെയ്ക്കുന്നുണ്ട്. എല്‍ജിബിറ്റി കമ്മ്യൂണിറ്റിയില്‍ നിന്നാണ് റിയാസും എത്തുന്നത്. നിലവില്‍ 12 പേരാണ് ബിഗ് ബോസ് ഹൗസിലുള്ളത്. ജാസ്മിന്‍, നിമിഷ, അഖില്‍, സൂരജ്, ഡോക്ടര്‍ റോബിന്‍, റോണ്‍സണ്‍., ലക്ഷ്മി പ്രിയ, ദില്‍ഷ, ധന്യ, സുചിത്ര, അപര്‍ണ്ണ എന്നിവരാണ് ഹൗസിലുള്ളത്.

  English summary
  Bigg Boss Malayalam Season 4 New Wild card Entry Riyas Saleem's Family And Personal Life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X