ബിഗ് ബോസ് ഹൗസില്‍ ഗ്രൂപ്പ് കളി തുടങ്ങി; റോബിനും ലക്ഷ്മിയ്ക്കുമെതിരെ ഗൂഡാലോചന

മാര്‍ച്ച് 27 ന് ആരംഭിച്ച ബിഗ് ബോസ് മലയാളം സീസണ്‍ 4 സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. കഴിഞ്ഞ സീസണുകളില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് ഇക്കുറി ടാസ്‌ക്കുകള്‍ ഒരുക്കിയിരിക്കുന്നത്. ഷോ തുടങ്ങുന്നതിന് മുന്‍പ് തന്നെ ഇത്തവണത്തെ മത്സരം അത്ര സുഖകരമായിരിക്കില്ലെന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. മോഹന്‍ലാലും ഷോ ഡയറക്ടറും ഇതിനെ കുറിച്ച് ചെറിയ സൂചന നല്‍കുകയും ചെയ്തിരുന്നു. പുറത്ത് വന്ന റിപ്പോര്‍ട്ടുകളും സൂചനകളും വളരെ ശരിയാണെന്നാണ് ഇതുവരെയുള്ള ടാസ്‌ക്കുകള്‍ നല്‍കുന്ന സൂചന. അതേസമയം മത്സരാര്‍ത്ഥികളും ബിഗ്‌ ബോസിനെ ഒരു മത്സരമായിട്ടാണ് സമീപിക്കുന്നത്.

bigg boss,

ഷോ ആരംഭിച്ചിട്ട് 5 ദിവസം മാത്രമേ ആയിട്ടുള്ളൂവെങ്കിലും മത്സരം അതിന്റെ ട്രാക്കില്‍ എത്തിയിട്ടുണ്ട്. മത്സരാര്‍ത്ഥികള്‍ക്കിടയിലെ അഭിപ്രായവ്യത്യാസം ദിവസംപ്രതി രൂക്ഷമാവുകയാണ്. ബിഗ് ബോസ് ഹൗസിന് അകത്തും പുറത്തു ഒരുപോല ചര്‍ച്ചയാവുന്ന പേരാണ് ഡോക്ടര്‍ റോബിന്റേത്. മികച്ച പ്രകടനമാണ് ഡോക്ടര്‍ കാഴ്ച വയ്ക്കുന്നത്. താന്‍ കളിക്കാനാണ് ഷോയില്‍ എത്തിയിരിക്കുന്നതെന്നും 100 ദിവസം വരെ ഇവിടെയുണ്ടാവുമെന്നും ഡോക്ടര്‍ തുടക്കത്തില്‍ തന്നെ പറഞ്ഞിരുന്നു.

ഗ്രൂപ്പ് കളിയ്ക്ക് നില്‍ക്കാതെ ചുരുങ്ങിയ ദിവസംകൊണ്ട് തന്നെ ഹൗസില്‍ ശത്രുക്കളുടെ എണ്ണവും കൂടിയിട്ടുണ്ട്. സഹമത്സരാര്‍ത്ഥികളെ വെറുപ്പിച്ച് കൊണ്ടുള്ള നീക്കമാണ് ഡോക്ടറിന്റേത്. ഇപ്പോഴിത റോബിന്റെ ശത്രുപക്ഷത്ത് ആളുകളുടെ എണ്ണം കൂടിയിട്ടുണ്ട്. ഒരു ഗ്രൂപ്പ് തന്നെ ഫോം ചെയതിട്ടുണ്ട്. ഡോക്ടറിന്‌റെ ശത്രുപക്ഷത്തെ പ്രധാനയാള്‍ നിമിഷയാണ്. പാവ ടാസ്‌ക്കില്‍ നിമിഷയെ പറ്റിച്ച് ഡോക്ടര്‍ പാവ സ്വന്തമാക്കുകയായിരുന്നു. അതുപോലെ തന്നെ ജാസ്മിനും റോബിനും ഇരുചേരികളിലാണ്. ഇതിനോടകം തന്നെ ഇവര്‍ പല തവണ ഏറ്റുമുട്ടിയിട്ടുണ്ട്. നിമിഷയ്ക്കും ജാസ്മിനുമൊപ്പം ഡെയ്‌സിയുമുണ്ട്. ഇവരുടെ ഗ്രൂപ്പ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. ബിഗ് ബോസ് ഹൗസില്‍ സ്ത്രീകളുടെ ഇടയില്‍ രണ്ട് ഗ്രൂപ്പുകള്‍ ഓട്ടോമാറ്റിക്കായി ഫോം ചെയ്തിട്ടുണ്ട്.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത്. ഡോക്ടറിെ കുറിച്ചുള്ള ഇവരുടെ ഗ്രൂപ്പ് ചര്‍ച്ചയാണ്. ഈ മൂവര്‍ സംഘത്തിനൊപ്പം അപര്‍ണ്ണയുമുണ്ട്. എന്നാല്‍ അപര്‍ണ്ണ വളരെ കൃത്യമായിട്ടാണ് കാര്യങ്ങള്‍ സംസാരിച്ചത്.'' തുടക്കത്തിലേ ഇങ്ങനെ ആണെങ്കില്‍ അയാളെ ഇനി ഇവിടെ ആരെങ്കിലും വിശ്വസിക്കുമോ'' എന്നായിരുന്നു നിമിഷ ചോദിച്ചത്. മത്സരം കടുക്കുമ്പോള്‍ അത് സ്വഭാവികമായി ഉണ്ടാവുന്നതാണെന്നായിരുന്നു അപര്‍ണ്ണ പറഞ്ഞത്. ഇതോടെ എല്ലാ ശ്രദ്ധയും ഡോക്ടറിന് ആയിരിക്കുമെന്നായിരുന്നു നിമിഷയുടെ മറുപടി. കാണുന്നവര്‍ക്ക് മനസ്സിലായിക്കോട്ടെ എന്നാല്‍ നമുക്ക് മനസ്സിലായതായി അത് കാണിക്കരുതെന്നായിരുന്നു ഡെയ്‌സി പറഞ്ഞത്.

bigg boss malayalam season 4,

ഈ ചര്‍ച്ചയില്‍ ലക്ഷ്മി പ്രിയയുടെ പേരും വന്നിരുന്നു. ലക്ഷ്മി സംസാരിക്കാന്‍ ആര്‍ക്കും അവസരം നല്‍കുന്നില്ല എന്നായിരുന്നു ഇവര്‍ പറഞ്ഞത്. വന്ന ദിവസം മുതല്‍ തന്നെ ലക്ഷ്മിയെപ്പറ്റി ഈ പരാതി ഉയര്‍ന്നിരുന്നു. മറ്റുള്ളവര്‍ക്ക് സംസാരിക്കാന്‍ അവസരം കൊടുക്കില്ലെങ്കിലും പറയുന്നതില്‍ കാര്യമുണ്ടെന്നാണ് അപര്‍ണ്ണ പറഞ്ഞത്. ഇത് ഡെയ്‌സിയും അംഗീകരിക്കുന്നുണ്ട്. തനിക്ക് മറുപടി പറയാന്‍ പുള്ളിക്കാരി അവസരം നല്‍കുന്നില്ലെന്ന് വീണ്ടും അപര്‍ണ്ണ ആവര്‍ത്തിക്കുന്നു.

അപര്‍ണ്ണ പറഞ്ഞത് വളരെ ശരിയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ലക്ഷ്മിയ്ക്ക് മികച്ച പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നത്. ക്ഷ്മി പ്രിയ സംസാരിക്കുന്നു എങ്കില്‍ അവരുടെ കഴിവ്. ജാസ്മിനും ടീമും അതിനെ മറികടന്ന് സംസാരിച്ചാല്‍ വര്‍ സംസാരിക്കില്ല. ലക്ഷ്മി പ്രിയ മികച്ച മത്സരാര്‍ത്ഥിയാണെന്നാണ് ഒരു ആരാധകന്‍ പറയുന്നത്. അപര്‍ണ പറഞ്ഞത് സത്യമാണ്. ലക്ഷ്മി വള വള പറയും എങ്കിലും പറയുന്നത് മുഴുവന്‍ കാര്യം ആണ്... എന്നിങ്ങനെയുള്ള കമന്റുകളാണ് വരുന്നത്. ലക്ഷ്മിയ്ക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X