For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആത്മാർഥമായി പ്രേമിക്കാമെന്ന് റോബിൻ തീരുമാനിച്ചാലും, ജാസ്മിൻ പൊളിച്ച് കൈയ്യിൽ കൊടുക്കും'; ആരാധകർ പറയുന്നു

  |

  ഒരാഴ്ച പിന്നിട്ടിരിക്കുകയാണ് ബി​ഗ് ബോസ് മലയാളം സീസൺ 4. പതിനേഴ് മത്സരാർഥികളാണ് ഇപ്പോൾ വീടിനുള്ളിൽ ഉള്ളത്. ആദ്യത്തെ എലിമിനേഷൻ ഇന്ന് നടക്കും. മുൻ സീസണുകളിൽ നിന്ന് വ്യത്യസ്തമായി ആദ്യ വാരം തന്നെ എലിമിനേഷൻ സംഭവിക്കാൻ പോവുകയാണ്. അശ്വിൻ വിജയ് ആണ് ആദ്യ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടത്. ക്യാപ്റ്റൻ ഒഴികെ മറ്റുള്ള 16 പേരും നോമിനേഷൻ ലിസ്റ്റിൽ ഇടംപിടിച്ചു. എന്നാൽ ഈ ലിസ്റ്റ് മത്സരാർഥികൾ പരസ്പരം നോമിനേറ്റ് ചെയ്‍ത് ഉണ്ടായിവന്ന ഒന്നല്ല.

  'പണം കൊണ്ട് സന്തോഷം വാങ്ങാൻ കഴിയില്ലെന്ന് ആര്യൻ തെളിയിച്ചു'; സ്റ്റാർ കിഡായിട്ടും അവസ്ഥയിതല്ലേയെന്ന് ആരാധകർ!

  മറിച്ച് ബിഗ് ബോസ് പൊടുന്നനെ പ്രഖ്യാപിച്ച ഒന്നായിരുന്നു. ഈ ലിസ്റ്റ് പ്രകാരമായിരുന്നു കഴിഞ്ഞ ഒരാഴ്ചത്തെ വോട്ടിങും. ഇന്നലെ നടന്ന ആദ്യ വാരാന്ത്യ എപ്പിസോഡിൽ അവതാരകനായെത്തിയ മോഹൻലാൽ ആദ്യ എലിമിനേഷൻ പ്രഖ്യാപിക്കുമോ എന്ന ആകാംക്ഷയിലായിരുന്നു മത്സരാർഥികളും പ്രേക്ഷകരും. എന്നാൽ ആദ്യ എലിമിനേഷൻ അദ്ദേഹം പ്രഖ്യാപിച്ചില്ല. മറിച്ച് ചിലർ ഈ വാരം സുരക്ഷിതരാണെന്ന മാത്രം അദ്ദേഹം പ്രഖ്യാപിച്ചു. നോമിനേഷൻ ലിസ്റ്റിൽ ഇടംപിടിച്ചിരുന്നവരിൽ സൂരജ്, ജാസ്‍മിൻ, ബ്ലെസ്‍ലി, ഡെയ്‍സി, സുചിത്ര എന്നിങ്ങനെ അഞ്ച് പേർ സേഫ് ആണെന്നാണ് മോഹൻലാൽ പ്രഖ്യാപിച്ചത്.

  'ഭാവന ചേച്ചിക്കൊപ്പം ഇസക്കുട്ടൻ'; ഉറ്റ ചങ്ങാതിയാണ് ഭാവനയെന്ന് കുഞ്ചാക്കോ ബോബൻ!

  പുതിയതായി പുറത്ത് വന്ന പ്രൊമോയും എലിമിനേഷൻറെ നെഞ്ചിടിപ്പ് കൂട്ടുന്ന നിമിഷങ്ങളാണ് കാണിച്ചത്. അഞ്ചുപേർ സേഫ് ആയതോടെ 11 പേരാണ് നോമിനേഷൻ ലിസ്റ്റിൽ അവശേഷിക്കുന്നത്. അതേസമയം പതിനെട്ട് അടവും പയറ്റി വീട്ടിൽ പിടിച്ച് നിൽക്കാനും വോട്ട് നേടാനുമുള്ള ശ്രമത്തിലാണ് മത്സരാർഥികൾ. ചിലർ കണ്ടന്റ് ക്രിയേറ്റ് ചെയ്താണ് വീട്ടിൽ പിടിച്ച് നിൽക്കാൻ ശ്രമിക്കുന്നത്. അക്കൂട്ടത്തിൽ പ്രണയം എന്ന സ്ട്രാറ്റജി പയറ്റി നോക്കാനുള്ള ശ്രമത്തിലാണ് ഡോ.റോബിൻ. അതിനായുള്ള കരുക്കൾ റോബിൻ നീക്കി തുടങ്ങിയെന്ന് സഹമത്സരാർഥികൾക്കും മനസിലായിട്ടുണ്ട്.

  ദിൽഷയുമായി ചേർന്ന് പ്രേമം സ്ട്രോറ്റജി നടപ്പിലാക്കാനുള്ള ശ്രമമാണ് റോബിൻ നടത്തുന്നതെന്നാണ് പ്രേക്ഷകരും പറയുന്നത്. യഥാർഥത്തിലുള്ള പ്രണയമാണോ അതോ സ്ട്രാറ്റജിയാണോ എന്ന കാര്യത്തിലും പ്രേക്ഷകർക്കിടയിൽ രണ്ട് അഭിപ്രായമാണുള്ളത്. മറ്റൊരു പേർളിഷ് കളിച്ച് അവസാനം വരെ വീട്ടിൽ പിടിച്ച് നിൽക്കാനാണ് റോബിൻ ശ്രമിക്കുന്നതെന്നും റോബിനെതിരെ ആരോപണങ്ങൾ‌ വരുന്നുണ്ട്. വന്ന ആദ്യ ദിവസം മുതൽ ബി​ഗ് ബോസ് കണ്ട് മനസിലാക്കിയാണ് കളിക്കാൻ വന്നിരിക്കുന്നതെന്ന് റോബിൻ പറയാറുണ്ട്. അതിനാൽ യഥാർഥമായി റോബിന് പ്രണയം വന്നാലും ആരും വിശ്വസിക്കാൻ‌ സാധ്യതയില്ല.

  റോബിന്റെ പ്രണയം സ്ട്രാറ്റജി ഇപ്പോൾ വീട്ടിൽ‌‍ മനസിലാക്കിയിരിക്കുന്നത് ജാസ്മിനും നിമിഷയുമാണ്. തങ്ങൾ മനസിലാക്കിയ ലവ് സ്ട്രാറ്റജിയെ കുറിച്ച് മറ്റൊരു മത്സരാർഥിയായ ബ്ലെസ്ലിയോട് നിമിഷയും ജാസ്മിനും സംസാരിക്കുന്ന വീഡിയോ ഇപ്പോൾ വൈറലാണ്. ഇവിടെ ഒരു പ്രേമം സ്ട്രാറ്റജി വർക്ക് ഔട്ട് ആയി വരുന്നുണ്ട് എന്നാണ് ബ്ലസ്ലിയോട് നിമിഷ പറഞ്ഞത്. റോബിൻ ദിൽഷയോട് ഒരുമിച്ച് നിന്ന് മത്സരിക്കാമെന്ന് പറയുന്നത് താൻ കേട്ടിരുന്നുവെന്നും എന്നാൽ പ്രണയം ഉണ്ടാക്കാനുള്ള ശ്രമമാണ് എന്ന് തനിക്ക് ഇപ്പോഴാണ് മനസിലായതെന്നുമാണ് നിമിഷയോട് മറുപടിയായി ബ്ലസ്ലി പറഞ്ഞത്. നിമിഷയും ബ്ലസ്ലിയും ജാസ്മിനും റോബിന്റെ പുതിയ സ്ട്രാറ്റജിയെ കുറിച്ച് സംസാരിക്കുന്ന വീഡിയോ വൈറലായതോടെ നിരവധി രസകരമായ കമന്റുകളാണ് വരുന്നത്.

  'ജാസ്മിൻ സൂപ്പർ... റോബിന്റെ ഓരോ പ്ലാനും പൊളിച്ച് കൈയ്യിൽ കൊടുക്കുന്നു, ജാസ്മിൻ മാത്രമാണ് ഡോക്ടറിന് ഒരു വെല്ലുവിളിയായുള്ളത്. ഡോക്ടറിൻ്റെ എല്ലാ സ്ട്രാറ്റജിയും ജാസ്മിൻ പൊളിക്കും, ഡോക്ടർ പ്രേമിച്ചാൽ ഉറപ്പായും അത് സ്ട്രാറ്റജിയാകും. കാരണം പുള്ളി തന്നെ പറഞ്ഞിട്ടുണ്ട് ഗെയിമിന് വേണ്ടി പുള്ളി എന്തുവേണേലും ചെയ്യുമെന്ന്. ദിൽഷ ഡോക്ടറിന്റെ കെണിയിൽ വീഴാതിരുനാൾ ദിൽഷയുടെ ഭാവി പോവില്ല' തുടങ്ങിയ കമന്റുകളാണ് വരുന്നത്. ഇന്ന് പുറത്താകാൻ പോകുന്ന മത്സരാർഥികളെ കുറിച്ച് സോഷ്യൽമീഡ‍ിയയിൽ പ്രവചനങ്ങൾ നടക്കുന്നുണ്ട്.

  Read more about: bigg boss
  English summary
  bigg boss malayalam season 4: nimisha and Jasmine says that Dr.Robbin started his love strategy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X