റോബിനെ പുറത്തക്കിയത് താന്‍ അല്ല, സംഭവിച്ചതിനെ കുറിച്ച് നിമിഷയോട് തുറന്ന് പറഞ്ഞ് റിയാസ്

ബിഗ് ബോസ് സീസണ്‍ 4 അവസാനഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. ഇനി ഷോ അവസാനിക്കാന്‍ വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രമേയുളളൂ. ഫൈനല്‍ മത്സരാര്‍ത്ഥികള്‍ക്കൊപ്പം പഴയ മത്സരാര്‍ത്ഥികളും ഹൗസിലേയ്ക്ക് എത്തിയിട്ടുണ്ട്. .

ഘട്ടം ഘട്ടമായിട്ടാണ് മത്സരാര്‍ത്ഥികള്‍ ഹൗസിലെത്തിയത്. ഇവര്‍ കൂടി ഷോയില്‍ എത്തിയതോടെ ഗെയിം ആകെ മാറിയിരിക്കുകയാണ്. പുറത്തെ കാര്യങ്ങള്‍ അകത്തുളള മത്സരാര്‍ത്ഥികളോട് പറയരുതെന്ന് ആദ്യം മുതല്‍ തന്നെ ബിഗ് ബോസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനോടകം തന്നെ പുറത്തുള്ള കാര്യങ്ങളെ കുറിച്ചുളള ചെറിയ സൂചനകള്‍ മത്സരാര്‍ത്ഥികള്‍ക്ക് നല്‍കിയിട്ടുണ്ട്.

ഷോ ആകെ മാറി

മുന്‍ മത്സരാര്‍ത്ഥികള്‍ ഹൗസിനുളളിലേയ്ക്ക് കടന്നു വരുമ്പോള്‍ വീണ്ടും പഴയ വിഷയങ്ങള്‍ വീടിനുള്ളില്‍ ചര്‍ച്ചയാവുകയാണ്.

ബിഗ് ബോസ് സീസണ്‍ 4 ഷോയെ തന്നെ മാറ്റി മറി സംഭവമായിരുന്നു റിയാസിന്റേയും ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്റേയും ഫൈറ്റ്. ഡോക്ടറെ ഷോയില്‍ നിന്ന് മാറ്റിയതിന് പിന്നാലെ തന്നെ മത്സരം ക്വിറ്റ് ചെയ്ത ജാസ്മിന്‍ പോവുകയായിരുന്നു. ജാസ്മിന്‍ പടി കടന്നിന് പിന്നാലെ ഡോക്ടറിനേയും ഷോയില്‍ നിന്ന് പുറത്താക്കി. ഇതോട് കൂടി സീസണ്‍4ന്റെ ഗ്രാഫ് തന്നെ മാറുകയായിരുന്നു.

ഫൈറ്റ്

പഴയ മത്സരാര്‍ത്ഥികള്‍ മടങ്ങി എത്തുമ്പോള്‍ പഴയ ഫൈറ്റ് വീണ്ടും ചര്‍ച്ചയാവുകയാണ്. നിമിഷയാണ് ഇതിനെ കുറിച്ച് റിയാസിനോട് ചോദിക്കുന്നത്. ഡോക്ടര്‍ ചെയ്തത് ശരിയായില്ലെന്നും അതിനെ ഒരിക്കലും അംഗീകരിക്കുന്നില്ലെന്നുമാണ് നിമിഷ റിയാസിനോട് പറയുന്നത്.

കൂടാതെ ഇപ്പോള്‍ ബിഗ് ബോസ് ഷോയിലുള്ളതില്‍ ഏറ്റവും മികച്ചതും ഗെയമിന് ചേരുന്നതുമായ മത്സരാര്‍ത്ഥി റിയാസ് ആണെന്നും താരം കൂട്ടിച്ചേര്‍ത്തു.

വിഷമം തോന്നി

പുറത്തെ അവസ്ഥയെ കുറിച്ച് നിമഷ പറയുമ്പോള്‍ അന്ന് സംഭവിച്ചതിനെ കുറിച്ച് റിയാസും പറയുന്നുണ്ട്. നിമിഷ പോയതിന് ശേഷമായിരുന്നു ഫൈറ്റ് നടന്നത്.

'റോബിനെ മാറ്റിയതിന് ശേഷം ബിഗ് ബോസിനോട് താന്‍ പറഞ്ഞിരുന്നു, കാരണം ഞാന്‍ സ്‌നേഹിക്കുന്നത് പോലെ തന്നെ ഈ ഷോയേ റോബിനും ഇഷ്ടപ്പെടുന്നുണ്ട്. ഡോക്ടര്‍ ഫേക്കായിട്ടാണ് ഈ വീട്ടില്‍ നിന്നത്. അത് എനിക്ക് ഇഷ്ടമല്ലെങ്കിലും ഈ ഷോയെ ഇഷ്ടപ്പെടുന്ന ഒരാള്‍ ഞാനും കൂടി ഉള്‍പ്പെട്ട സംഭവത്തില്‍ പുറത്ത് പോയതില്‍ എനിക്ക് നല്ല കുറ്റബോധം തോന്നി',റിയാസ് തുടര്‍ന്നു.

തെറ്റില്ല

'ഞാന്‍ കാരണമാണ് ഡോക്ടര്‍ പുറത്ത് പോയതെന്ന് എല്ലാവരും നിരവധി തവണ പറഞ്ഞു. അത് എനിക്കെതിര ആയുധമായി പ്രയോഗിക്കുകയും ചെയ്തു. നിലപാടി ഉറച്ച് നില്‍ക്കൂ എന്നാണ് ബിഗ് ബോസും മോഹന്‍ലാലും എന്നോട് പറഞ്ഞത്'.

കൂടാതെ റോബിനെ തിരികെ കൊണ്ട് വരണോ വേണ്ടയോ എന്ന് ബിഗ് ബോസും എന്നോട് ചോദിച്ചില്ല. അവര്‍ എടുത്ത തീരുമാനമായിരുന്നു ഇത്. അതില്‍ എന്റെ ഭാഗത്ത് യാതൊരുവിധത്തിലുള്ള തെറ്റുമില്ലെന്നും, റോബിനെ പുറത്താക്കിയ സംഭവത്തെ കുറിച്ച് റിയാസ് പറഞ്ഞു.

Recommended Video

റോബിനോട് വഴക്കുണ്ടാക്കിയത് തെറ്റായി, ആരാധക പിന്തുണ ഞെട്ടിച്ചു | Ashwin Bigg Boss *Interview
പരസ്പംര സംസാരിച്ചു

ഷോയില്‍ മടങ്ങി എത്തിയതിന് ശേഷം ഡോക്ടര്‍ റിയാസിനോട് നേരില്‍ സംസാരിച്ചിരുന്നു. ഗെയിമിനെ ഗെയിമായി എടുക്കാനും താന്‍ ഹാപ്പിയാണെന്നു ഡോക്ടര്‍ പറഞ്ഞു.

ദില്‍ഷ, റിയാസ്, ബ്ലെസ്ലി,ധന്യ, സൂരജ്, ലക്ഷ്മിപ്രിയ എന്നിവരാണ് നിലവില്‍ ജനവിധിയ്ക്കായി കാത്തിരിക്കുന്ന ഫൈനലിസ്റ്റുകള്‍. ഇവരില്‍ ഒരാള്‍ ഫിനാലെയ്ക്ക് മുന്‍പ് പുറത്താകും. ആരാണ് ആ ഒരാള്‍ എന്ന് അറിയാന്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
നിലവിലുള്ള ആറ് പേരും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X