ബിഗ് ബോസിനുള്ളിൽ എന്താ നടക്കുന്നത്; ജയിലില്‍ പോയവർ ക്യാപ്റ്റന്‍സിയിൽ, വിമര്‍ശിച്ച് പ്രേക്ഷകരും

ബിഗ് ബോസ് മലയാളത്തിലെ ക്യാപ്റ്റന്‍ ആവാന്‍ വേണ്ടിയാണ് മത്സരാര്‍ഥികള്‍ ശ്രമിക്കുന്നത്. ഒരു ആഴ്ചയില്‍ ക്യാപ്റ്റന്‍ ആവുന്നതോട് കൂടി ഒന്നിലധികം പ്രിവിലേജുകളാണ് മത്സരാര്‍ഥികള്‍ക്ക് ലഭിക്കുന്നത്. കിടക്കാന്‍ പ്രത്യേകമായിട്ടുള്ള റൂമും ബെഡും തുടങ്ങി ചില പ്രത്യേ അികാരങ്ങളും ബിഗ് ബോസ് നല്‍കുന്നുണ്ട്. ഓരോ ആഴ്ചയിലും മികച്ച പ്രകടനം കാഴ്ച വെക്കുന്ന മത്സരാര്‍ഥി ആരാണോ അവര്‍ക്കാണ് ക്യാപ്റ്റന്‍സി കൊടുക്കുന്നത്. ഏറ്റവും മോശം പ്രകടനം കാഴ്ച വെക്കുന്നവര്‍ ജയിലിലേക്ക് പോവുകയും ചെയ്യും.

കഴിഞ്ഞ ദിവസം നടന്ന ജയില്‍ നോമിനേഷനില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത് നവീന്‍, ബ്ലെസ്ലി, നിമിഷ എന്നിവര്‍ക്കാണ്. എന്നാല്‍ കാല്‍ വേദനയാണെന്ന് പറഞ്ഞ് നിമിഷ അതില്‍ നിന്നും പിന്മാറിയതോടെ മത്സരത്തില്‍ കളിച്ചത് ജാസ്മിനായിരുന്നു. ഒടുവില്‍ ജാസ്മിന്‍ നിമിഷയെ ജയിലില്‍ നിന്നും രക്ഷിക്കുകയാണ്. പകരം ബ്ലെസ്ലിയും നവീനും ജയിലില്‍ പോവുകയും ചെയ്തു. എന്നാല്‍ തൊട്ടടുത്ത ദിവസം നടന്ന ക്യാപ്റ്റന്‍സി യാണ് രസകരമായി മാറിയിരിക്കുന്നത്.

ഏറ്റവും കൂടുതല്‍ പേരും ക്യാപ്റ്റന്‍സിയിലേക്ക് സെലക്ട് ചെയ്തത് നിമിഷയെ ആയിരുന്നു

ഏറ്റവും കൂടുതല്‍ പേരും ക്യാപ്റ്റന്‍സിയിലേക്ക് സെലക്ട് ചെയ്തത് നിമിഷയെ ആയിരുന്നു. കഴിഞ്ഞ ദിവസം അടുക്കളയിലെ ജോലി ഏല്‍പ്പിച്ചതോടെ നിമിഷ അത് മനോഹരമായി തന്നെ ചെയ്തു എന്നാണ് സഹമത്സരാര്‍ഥികള്‍ പറഞ്ഞത്. ഇതുവരെ കണ്ടതില്‍ നിന്നും ഏറ്റവും മികച്ചതായി തോന്നിയത് കൊണ്ട് ഭൂരിഭാഗം പേരും നിമിഷയ്ക്ക് വോട്ട് ചെയ്തു. രണ്ടാമത് നവീന് ആയിരുന്നു. വീക്ക്‌ലി ടാസ്‌കില്‍ മനോഹരമായ പ്രകടനം കാഴ്ച വെച്ചുവെന്ന് പറഞ്ഞും ചെയ്യാത്ത തെറ്റുകള്‍ക്ക് വേണ്ടി ജയിലില്‍ പോയി എന്ന് കാണിച്ചുമാണ് നവീനെ എല്ലാവരും ക്യാപ്റ്റന്‍സിയിലേക്ക് തിരഞ്ഞെടുത്തത്.

ജയിലിലേക്ക് പോവേണ്ടവര്‍ എന്ന് പറഞ്ഞ് തിരഞ്ഞെടുത്ത അതേ ആളുകളാണ് ക്യാപ്റ്റന്‍സിയിലും

കഴിഞ്ഞ ദിവസം തന്നെ ജയിലിലേക്ക് പോവേണ്ടവര്‍ എന്ന് പറഞ്ഞ് തിരഞ്ഞെടുത്ത അതേ ആളുകളെ ക്യാപ്റ്റന്‍സിയിലേക്ക് തിരഞ്ഞെടുത്തതാണ് പ്രേക്ഷകരെയും അത്ഭുതപ്പെടുത്തുന്നത്. കാണുന്നവരെ പോലും മണ്ടന്മാരാക്കുന്ന പ്രവൃത്തിയാണ് മത്സരാര്‍ഥികള്‍ ചെയ്തതെന്നാണ് പ്രേക്ഷകരും പറയുന്നത്. അതേ സമയം മത്സരാര്‍ഥികള്‍ക്കിടയിലും ക്യാപ്റ്റന്‍സി നോമിനേഷന്‍ വലിയ വഴക്ക് ഉണ്ടാവാനുള്ള കാരണമായിരിക്കുകയാണ്. ഇതേ കുറിച്ച് പ്രേക്ഷകര്‍ പറയുന്നതിങ്ങനെയാണ്..

ജയിലിലേക്കുള്ള ടാസ്‌കില്‍ കാല്‍ വേദന കാരണം സിംപതി വാങ്ങി പിന്മാറിയ ആള്‍

'ഇന്നലെ ജയിലിലേക്കുള്ള ടാസ്‌കില്‍ കാല്‍ വേദന കാരണം സിംപതി വാങ്ങി പിന്മാറിയ ആള്‍ ഇന്ന് ക്യാപ്റ്റന്‍സിയിലേക്കുള്ള ടാസ്‌കില്‍ കളിച്ചു വിജയിച്ചിരിക്കുന്നു. ഇന്നലെ ഇവള്‍ക്ക് വേണ്ടി വാദിച്ച ജാസ്മിന്‍ ആരായി. ഈ ആഴ്ചയില്‍ മോശം പെര്‍ഫോമന്‍സ് നടത്തിയ നിമിഷയും നവീനും എങ്ങനെ ക്യാപ്റ്റന്‍സി ടാസ്‌കില്‍ എത്തി എന്നതില്‍ നിന്നു തന്നെ ഈ ഷോയുടെ നിലവാരം ഊഹിക്കാം. ടാസ്‌കില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ഡോ റോബിന്‍, റോന്‍സന്‍, ബ്ലെസ്സലി ഇവരൊക്കെ ആരായി..' എന്നുമാണ് ഒരു പ്രേക്ഷകന്‍ ചോദിക്കുന്നത്. ക്യാപ്റ്റൻസിയിൽ ഡോക്ടർ റോബിനും ബ്ലെസ്ലിയും അടക്കമുള്ളവർ സംസാരിച്ചതാണ് ശരിയെന്ന് ഒരു വിഭാഗം പറയുന്നു. വളരെ പെട്ടെന്ന് വീടിനുള്ളിൽ ഗ്രൂപ്പിസം ആരംഭിച്ചിട്ടുണ്ടെന്നും ഇനിയുള്ള ദിവസങ്ങളിൽ അത് വ്യക്തമാവുമെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X