ജാസ്മിന്റെ പേരില്‍ നിമിഷയും അപര്‍ണ്ണയും തമ്മില്‍ അടി; ഞാന്‍ അവളുടെ മൂണ്‍ അല്ല...
ദിവസങ്ങള്‍ കഴിയുന്തോറും ബിഗ് ബോസ് ഹൗസിലെ മത്സരാര്‍ത്ഥികളുടെ ജീവിത രീതി മാറുകയാണ്. ചൂട്പിടിച്ച മത്സരമാണ് ഇപ്പോള്‍ അവിടെ നടക്കുന്നത്. മാര്‍ച്ച് 27 ന് ആരംഭിച്ച ഷോ സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. ഇപ്പോഴുള്ള മത്സരാര്‍ത്ഥികളെ കൂടാതെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ഒരാള്‍ കൂടി എത്തിയിട്ടുണ്ട്. ശനിയാഴ്ചത്തെ എപ്പിസോഡിലാണ് ലാലേട്ടന്‍ മണികണ്ഠനെ വീട്ടിലേയ്ക്ക് അയച്ചത്. മത്സരം പൂര്‍ണ്ണമായി മനസ്സിലാക്കിയിട്ടാണ് ഇദ്ദേഹം എത്തിയിരിക്കുന്നത്. അതിന്റെ സൂചനയും നല്‍കിയിട്ടുണ്ട്
ശനിയാഴ്ചത്തെ വാര്യാന്ത്യം എപ്പിസോഡില്‍ ഏറ്റവും കൂടുതല്‍ സ്‌ക്രീന്‍ സ്‌പെയിസ് കിട്ടിയത് നിമിഷയ്ക്ക് ആയിരുന്നു. രഹസ്യ റൂമില്‍ നിന്ന് വന്നതിന് ശേഷം ഉഗ്രന്‍ പ്രകടനമാണ് താരം കാഴ്ച വയ്ക്കുന്നത്. തനിക്കെതിരെയുള്ള മറ്റുള്ള മത്സരാര്‍ത്ഥികളുടെ ആരോപണങ്ങള്‍ക്ക് കൃത്യമായി മറുപടി കൊടുക്കുകയാണ് നിമിഷ. ജാസ്മിന്‍- നിമിഷ സൗഹൃദം ബിഗ് ബോസ് ഹൗസിന് അകത്തും പുറത്തും ഒരുപോലെയാണ് ചര്‍ച്ചയാണ്. ജാസ്മിന്‌റെ നിഴല്‍പ്പറ്റിയാണ് നിമിഷ നടക്കുന്നതെന്നുള്ള സംസാരം ബിഗ് ബോസ് അംഗങ്ങളുടെ ഇടയില്‍ വന്നിരുന്നു. അപര്‍ണ്ണയായിരുന്നു അത് ഹൗസില്‍ പറഞ്ഞത്. ഇതിന് കൃത്യമായ മറുപടി കൊടുക്കുകയാണ് നിമിഷ. മോഹന്‍ലാലിനോട് അനുവാദം ചോദിച്ചിട്ടാണ് മറുപടി നല്‍കിയത്. അപര്‍ണ്ണയും തന്റെ ഭാഗം വ്യക്തമാക്കിയിട്ടുണ്ട്.

നിമിഷയുടെ വാക്കുകള്‍ ഇങ്ങനെ...' ഞാനൊരു വീക്ക് മത്സരാര്‍ത്ഥിയാണെന്ന് അപര്‍ണ വിശേഷിപ്പിച്ചതായി അറിഞ്ഞു. ഞാന്‍ എങ്ങനെയാണ് വീക്കായ മത്സരാര്‍ത്ഥിയാവുന്നത് നിമിഷ ചോദിക്കുന്നു. ടാസ്‌ക്കുകളിലെല്ലാം അത്രയധികം എഫേര്‍ട്ട് എടുത്താണ് പെര്‍ഫോം ചെയ്യുന്നത്. വീക്കിലി ടാസ്‌ക്കില്‍ ഞാനും പേടകത്തിലുണ്ടായിരുന്നു. എന്നിട്ടും ഒരാള്‍ പോലും എന്റെ പേര് നോമിനേറ്റ് ചെയ്തത് കണ്ടില്ല. ജാസ്മിന്‍ എന്റെ സുഹൃത്താണ് അല്ലാതെ ഞാന്‍ അവളുടെ നിഴലല്ല. അവളുമായുള്ള സൗഹൃദത്തെ ഞാനൊരിക്കലും തള്ളിപ്പറയില്ലെന്നും'പൊട്ടിത്തെറിച്ചു കൊണ്ട് നിമിഷ പറഞ്ഞു.

'ജാസ്മിന് ആവശ്യത്തിനും അനാവശ്യത്തിനും ശബ്ദമുണ്ടാക്കുന്നയാളാണ്. അതുപോലെ താനും ചെയ്യേണ്ട കാര്യമില്ലല്ലോ എന്നും നിമിഷ മറ്റുള്ളവരോട് ചോദിക്കുന്നുണ്ട്. ഒറ്റയ്ക്ക് നിന്ന് തന്നെയാണ് ഞാന്‍ ഇവിടെ കളിക്കുന്നതെന്നും താരം വ്യക്തമാക്കി. ഷോയിലെത്തിയതിന് ശേഷമാണ് ഞാനും ജാസ്മിനും സുഹൃത്തുക്കളാവുന്നത്. ഞങ്ങളുടെ സൗഹൃദം ഇവിടെ പലര്‍ക്കും ഇഷ്ടമല്ലെന്നും' നിമിഷ പറയുന്നു. അതേസമയം ഗ്രൂപ്പിസത്തെ കുറിച്ച് മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ ജാസ്മിന്‍ പറഞ്ഞ അതേ അഭിപ്രായം തന്നെയായിരുന്നു നിമിഷയും പറഞ്ഞത്.

ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ തന്നോട് കാണിക്കുന്ന വിവേചനത്തെ കുറിച്ചും നിമിഷ പറയുന്നു. 'ടാസ്‌ക്ക് നന്നായി കളിക്കും എന്നാല്‍ ഇങ്ങനെയാണ് നോമിനേഷന്‍ പോവുന്നതെങ്കില്‍ ക്യാപ്റ്റന്‍സി ടാസ്‌ക്കിലൊന്നും ഒരിക്കലും എന്റെ പേര് വരില്ല. ഒരാളും അതിനായി എന്റെ പേര് പറയുമെന്ന് തോന്നുന്നില്ല. എന്തായാലും ഞാന്‍ അത് നേടുമെന്നും നിമിഷ ഉറപ്പിച്ച് പറഞ്ഞു. ഗ്രൂപ്പിസമുള്ളതിനാലാണ് തന്റെ പേര് ക്യാപ്റ്റന്‍സി ടാസ്‌ക്ക് നോമിനേഷനില്‍ ഇടം നേടാത്തതെന്നും' താരം ആരോപിച്ചു.

അതേസമയം നിമിഷയ്ക്ക് അപര്‍ണ്ണ മറുപടി കൊടുക്കുന്നുണ്ട്. നിമിഷയെ മൂണ്‍ എന്ന് വിശേഷിപ്പിക്കാനുളള കാരണത്തെ കുറിച്ചായിരുന്നു ആദ്യം പറഞ്ഞത്. 'നിമിഷ നല്ലത്പോലെ കളിക്കുന്നയാളാണ്. ഒറ്റയ്ക്ക് കളിച്ച് കാണാനായി ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇത്തരത്തില്‍ പറഞ്ഞത്. കൂടാതെ ഇവിടെ കളിച്ചു തന്നെയാണ് ഞാനും നില്‍ക്കുന്നത്. ടാസ്‌ക്കിലെല്ലാം മാക്സിമം എഫേര്‍ട്ട് കൊടുക്കുന്നുമുണ്ട്. ഭാഷയുടെ പ്രശ്‌നമുള്ളത് കൊണ്ടാണ് മറുപടി സ്‌പേര്‍ട്ടില്‍ തന്നെ പറയാത്തത്. പിന്നീട് ഇവരോടൊക്കെ പോയി സംസാരിക്കാറുണ്ടെന്നും' അപര്‍ണ്ണ കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications