'റോബിൻ ആവറേജ് ​ഗെയിമറാണ്, അവനെ ബുദ്ധിമാനെന്ന് വിശേഷിപ്പിച്ചത് ഇക്കാരണങ്ങൾ‌ക്കൊണ്ട്'; വിശദമാക്കി നിമിഷ!

ബി​ഗ് ബോസ് എന്ന മത്സരത്തിൽ വിജയ കിരീടം ചൂടണമെങ്കിൽ ബുദ്ധിയും കുബുദ്ധിയുമെല്ലാം ഒരുപോലെ പ്രയോ​ഗിക്കണം. അത് മനസിലാക്കിയവർ ഹൗസിനുള്ളിൽ കയറുമ്പോൾ മുതൽ വിജയത്തിലേക്ക് എത്തിച്ചേരുന്നതിന് വേണ്ട പ്രവൃത്തികൾ ആരംഭിക്കും.

ബി​ഗ് ബോസ് മലയാളത്തിൽ ഇതുവരെ മൂന്ന് സീസണുകളാണ് പൂർത്തിയായത്. നാലാം സീസൺ പാതി വഴി പിന്നിട്ടിരിക്കുന്നു. പതിനേഴ് മത്സരാർഥികളുമായി തുടങ്ങിയ നാലാം സീസൺ ഇപ്പോൾ പതിമൂന്ന് മത്സരാർഥികളിൽ എത്തി നിൽക്കുകയാണ്.

പതിനേഴ് മത്സരാർഥികൾക്ക് പിന്നാലെ മൂന്ന് വൈൽഡ് കാർഡുകളും വീട്ടിലേക്ക് എത്തിയിരുന്നു.

അതിൽ രണ്ടുപേർ മാത്രമാണ് ഇപ്പോൾ വീട്ടിൽ‌ അവശേഷിക്കുന്നത്. ഏറ്റവും അവസാനം വീട്ടിൽ നിന്നും പുറത്തായത് മോഡലായ നിമിഷയാണ്. വീട്ടിലെ ഏറ്റവും ശക്തരായ മത്സരാഥികളിൽ ഒരാളായിരുന്നു നിമിഷ. എന്നാൽ ജനമനസിൽ വേണ്ടത്ര സ്ഥാനം പിടിക്കാൻ നിമിഷയ്ക്ക് തന്റെ നിലാപടുകളിലൂടെ സാധിച്ചില്ല എന്നതാണ് പുറത്താകാനുള്ള കാരണം.

ഹൗസിന് പുറത്തെത്തിയ നിമിഷ ഏറ്റവും കൂടുതൽ ജനപിന്തുണയുള്ള മത്സരാർഥി റോബിൻ രാധാകൃഷ്ണനെ കുറിച്ച് പറഞ്ഞ വാക്കുകൾ വൈറലായിരുന്നു. വീട്ടിലെ ബുദ്ധിമാനായ മത്സരാർഥി റോബിനാണെന്നാണ് നിമിഷ പറഞ്ഞത്.

റോബിൻ ആവറേജ് ​ഗെയിമർ

അങ്ങനെ പറഞ്ഞതിന് പിന്നിലെ കാരണം വ്യക്തമാക്കി രം​ഗത്തെത്തിയിരിക്കുകയാണ് നിമിഷ ഇപ്പോൾ. തന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലാണ് റോബിനെ കുറിച്ചുള്ള പരാമർശത്തിൽ നിമിഷ വിശദീകരണം നൽകിയത്.

'ഒരു അഭിമുഖത്തിനിടെ ബി​ഗ് ബോസ് വീട്ടിലെ ഏറ്റവും ബുദ്ധിമാനായ ​ഗെയിമർ ആരാണെന്ന് ഇന്റർവ്യൂവർ ചോദിച്ചപ്പോൾ‌ ഞാൻ റോബിന്റെ പേര് പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് റോബിന്റെ പേര് പറഞ്ഞത് എന്നത് ഞാൻ നിങ്ങൾക്ക് വിശദീകരിക്കാം.'

'ജനങ്ങൾക്ക് വേണ്ട തരത്തിൽ പെരുമാറാനും കണ്ടന്റ് കൊടുക്കാനും റോബിന് നന്നായി അറിയാം. ഇരുപത്തിനാല് മണിക്കൂറും ബി​ഗ് ബോസ് ​ഗെയിം കാണുന്നവർക്ക് അറിയാം റോബിന് ടാസ്ക്കുകൾ കളിക്കാൻ അറിയില്ലെന്ന്.'

റോബിന്റെ ആരാധകർ

'മാത്രമല്ല അവൻ ഒരു ആവറേജ് പ്ലയർ മാത്രമാണ്. വീടിനുള്ളിൽ പോയാൽ നിങ്ങൾക്ക് മനസിലാകും റോബിൻ ഒന്നും തന്നെ ആ വീട്ടിൽ ചെയ്യുന്നില്ലെന്ന്. മാത്രമല്ല ഇന്നേവരെ ഒരു ടാസ്ക്ക് പോലും ചെയ്ത് വിജയം നേടാൻ റോബിനായിട്ടില്ല.'

'റോബിൻ വീട്ടിൽ ചെയ്യുന്ന ഒരേയൊരു കാര്യം പറഞ്ഞ കാര്യം പിന്നെയും പിന്നെയും റിപ്പീറ്റ് ചെയ്തുകൊണ്ട് നടക്കുന്നുവെന്നത് മാത്രമാണ്' നിമിഷ കുറിച്ചു. ​

ഗെയിം ഒന്നും നന്നായി പെർ‌ഫോം ചെയ്യാതെ എപ്പോഴും ബഹളവും അടിയുമായി നടക്കുന്ന റോബിന് എങ്ങനെ ഇത്രത്തോളം ഫാൻസുണ്ടായി എന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് നിമിഷ നേരത്തെ പറഞ്ഞിരുന്നു.

പിആർ വർക്കുണ്ട്

അന്തമില്ലാത്ത ഫാൻസിന്റെ ആരാധന കാണുമ്പോൾ‌ പിആർ വർക്കല്ലേയെന്ന് തോന്നാറുണ്ടെന്നും നിമിഷ പറഞ്ഞിരുന്നു. രണ്ടാം ആഴ്ച വീട്ടിൽ നിന്നും പുറത്തായി എങ്കിലും വീണ്ടും വീട്ടിൽ തുടരാൻ അവസരം ലഭിച്ച ഒരേയൊരു മത്സരാർഥിയാണ് നിമിഷ.

ആദ്യം പുറത്തായപ്പോൾ രണ്ട് ദിവസത്തോളം സീക്രട്ട് റൂമിലായിരുന്നു നിമിഷ താമസിച്ചിരുന്നത്. ശേഷം തിരികെ എത്തിയ നിമിഷ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും ക്യാപ്റ്റനാവുകയുമെല്ലാം ചെയ്തിരുന്നു. പക്ഷെ ജാസ്മിനുമായുള്ള സൗഹൃദവും നിലപാടില്ലായ്മയുമാണ് നിമിഷയുടെ പ്രേക്ഷക പ്രീതി കുറച്ചത്.

സീസൺ ഫോറിൽ അമ്പത് ദിവസം പൂർത്തിയാക്കിയ ശേഷമാണ് നിമിഷ എലിമിനേറ്റായത്. നിമിഷ പുറത്തായതോടെ ജാസ്മിനും വീട്ടിൽ ആക്ടീവല്ല.

Recommended Video

വന്നു പറഞ്ഞാൽ റോബിനെ ഞാൻ കെട്ടിച്ചുകൊടുക്കും | Bigg Boss Malayalam Dilsha's Brother Reveals
ബുദ്ധിമാനെന്ന് വിശേഷിപ്പിച്ചതിന് പിന്നിൽ

അതേസമയം ഈ വാരം ആര് പുറത്തുപോകുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. അപർണ, ധന്യ, ലക്ഷ്‍മിപ്രിയ, വിനയ് മാധവ്, ഡോ. റോബിൻ, ദിൽഷ, ബ്ലസ്‍ലി എന്നിങ്ങനെ ഏഴ് പേരാണ് ഇത്തവണ നോമിനേഷൻ ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്നത്.

റോൺസന് ആദ്യം നോമിനേഷൻ ലഭിച്ചിരുന്നെങ്കിലും നോമിനേഷൻ ഫ്രീ കാർഡ് ഉപയോ​ഗിച്ച് ജാസ്മിൻ ലിസ്റ്റിൽ നിന്നും സേവ് ചെയ്തിരുന്നു. പുറത്തെ ട്രെൻഡ് എങ്ങനെയാണെന്ന കാര്യത്തിൽ തങ്ങളുടെ സംശയം പല മത്സരാർഥികളും പങ്കുവെക്കുന്നുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X