'അവർ‌ എന്റെ ചിലവിൽ ​ഗോളടിക്കേണ്ട'; 'അമ്മ'യ്ക്ക് വിളിച്ച സംഭവത്തിൽ ലക്ഷ്മിപ്രിയയ്ക്ക് മാപ്പില്ലെന്ന് നിമിഷ!

ബി​ഗ് ബോസ് ഹൗസ് നാലാം സീസണിലെ മത്സരം പന്ത്രണ്ട് പേരിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. വീട്ടിലും പുറത്തും നടക്കുന്ന സംഭവങ്ങളെ കുറിച്ച് മത്സരാർഥികൾ‌ക്ക് ഇപ്പോൾ ചെറിയൊരു ധാരണ കിട്ടി കഴിഞ്ഞുവെന്ന് അവരുടെ നോമിനേഷനിൽ നിന്നും വ്യക്തമാണ്.

മോഹൻലാലും വീട്ടിലെ മത്സരങ്ങളെ കുറിച്ച് പുറത്ത് കളി കാണുന്ന പ്രേക്ഷകർക്കുള്ള കാഴ്ചപ്പാട് എന്താണെന്ന് പറഞ്ഞ് കൊടുക്കാനും ശ്രമിച്ചിട്ടുണ്ട്. അടിക്കടി ചെറിയ കാാര്യങ്ങൾക്ക് പോലും വഴക്കുണ്ടാകുന്ന ഇടമാണ് ബി​ഗ് ബോസ് വീട്.

അത്തരത്തിൽ ഒരു വഴക്ക് ഇക്കഴിഞ്ഞ ശനിയാഴ്ചയും നടന്നിരുന്നു. വ്യക്തി ശുചിത്വത്തെ ചൊല്ലി നിമിഷയും ലക്ഷ്മിപ്രിയയുമാണ് കൊമ്പുകോർത്തത്. വഴക്ക് നടക്കുന്നതിന് മുമ്പുള്ള ഒരു ദിവസം ലക്ഷ്മിപ്രിയയ്ക്ക് വൃത്തിയില്ലെന്ന് ധന്യ മേരി വർ​ഗീസ് വീട്ടിലെ മറ്റ് അം​ഗങ്ങളുടെ മുമ്പിൽ വെച്ച് പറഞ്ഞിരുന്നു.

അതിൽ ധന്യയെ കുറ്റപ്പെടുത്തി ലക്ഷ്മിപ്രിയ സംസാരിച്ചിരുന്നു. അപ്പോഴാണ് ധന്യയെ അനുകൂലിച്ച് നിമിഷ വിഷയത്തിൽ ഇടപെട്ടത്. തന്റെ ഡ്രോയറിൽ കിടന്നിരുന്ന ഡ്രസ് പുറത്ത് കണ്ടുവെന്ന് എല്ലാവർക്കും മുമ്പിൽ പ്രദർശിപ്പിച്ച് പരിഹസിച്ച വ്യക്തിയാണ് ലക്ഷ്മിയെന്നും അന്ന് അങ്ങനെ പറഞ്ഞയാൾ ഇപ്പോൾ എന്തിനാണ് ധന്യ തോർത്ത് ഇട്ടത് ചൂണ്ടിക്കാണിച്ചപ്പോൾ ഇത്രയും ദേഷ്യപ്പെടുന്നതെന്നുമായിരുന്നു നിമിഷ ചോദിച്ചത്.

അതിര് കടന്ന്  വലിയ വഴക്കിൽ അവസാനിച്ചു

ശേഷം സംസാരം അതിര് കടന്ന് വലിയ വഴക്കിലായിരുന്നു അവസാനിച്ചത്. തന്റെ ഡ്രോയറിൽ തന്റെ തുണികളാണ് വെച്ചതെന്നും നാട്ടുകാരുടെ തുണികളല്ല കൊണ്ടുവെച്ചതെന്നും ലക്ഷ്മിപ്രിയ വരുന്നുണ്ടെന്ന് കരുതി സ്ഥലം ഒരുക്കുന്നതെന്നും തന്റെ ഉത്തരവാദിത്തമല്ലെന്നും നിമിഷ പറഞ്ഞു.

ശാലിനിയും അതേ കബോർഡിലാണ് തുണി വെച്ചതെന്ന് നിമിഷ പറഞ്ഞപ്പോൾ 'നിന്റെ നാറിയ തുണിയുടെ കൂടെ എന്റെ തുണികൾ വെക്കാൻ പറ്റില്ലെ'ന്നായിരുന്നു ലക്ഷ്മിയുടെ മറുപടി. 'എന്നാൽ നീ നിന്റെ തുണികൾ കഴുകിക്കോ'യെന്ന് നിമിഷ പറഞ്ഞതോടെയാണ് ലക്ഷ്മി പ്രിയ ചൂടായത്.

നിന്റെ അമ്മയെ വിളിച്ചാൽ മതി... എന്നെ വിളിക്കണ്ട!

'നീയെന്ന് നിന്റെ വീട്ടിലുള്ളവരെ വിളിച്ചാൽ മതി. നിന്റെ അമ്മയെ വിളിച്ചാൽ മതി... എന്നെ വിളിക്കണ്ടെ'ന്ന് ലക്ഷ്മി പറഞ്ഞതോടെ നിമിഷയും നിയന്ത്രണം വിടുകയായിരുന്നു.

'എന്റെ അമ്മയെ പറയാൻ നീയാരാണ്... ഞാൻ കുറേയായി കേൾക്കുന്നു... നിങ്ങളുടെ കൂടെ ബെഡ് ഷെയർ ചെയ്യാൻ പോലും ആരും ഉണ്ടായിരുന്നില്ല. അവസാനം ഞാനാണ് അതിന് തയ്യാറായത്' നിമിഷ പറഞ്ഞു.

ലക്ഷ്മിപ്രിയ അമ്മയ്ക്ക് വിളിച്ചുവെന്ന് പറഞ്ഞ് തുടർന്ന് നിമിഷ വീട്ടിൽ വലിയ കോളിളക്കം സൃഷ്ടിച്ചു. തന്നോട് ദേഷ്യപ്പെട്ടതുകൊണ്ടും മോശമായ ഭാഷയിൽ സംസാരിച്ചതുകൊണ്ടും അറിയാതെ പറഞ്ഞുപോയതാണെന്ന തരത്തിലും ലക്ഷ്മിപ്രിയ സംസാരിച്ചു.

പ്രശ്നം ഒത്തുതീർപ്പാക്കാൻ നിമിഷ തയ്യാറായില്ല

എന്നാൽ പ്രശ്നം ഒത്തുതീർപ്പാക്കാൻ നിമിഷ തയ്യാറായില്ല. മോഹൻലാൽ വന്നുപോയ ശേഷം പലതവണ നിമിഷയോട് സംസാരിക്കാൻ ലക്ഷ്മിപ്രിയ തയ്യാറായി ചെന്നിരുന്നുവെങ്കിലും ഒന്നും സംസാരിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞ് നിമിഷ ഒഴിവാക്കി വിട്ടു.

ഇപ്പോൾ വിഷയത്തിൽ ഇടപെടണമെന്ന് ജാസ്മിനോട് നിമിഷയുടെ മുമ്പിൽ വെച്ച് പറയുന്ന ലക്ഷ്മിപ്രിയയുടെ വീഡിയോയാണ് വൈറലാകുന്നത്.

ന്യായീകരിക്കാനല്ല.... ക്ഷമ ചോ​ദിക്കാനാമെന്നും നിമിഷയ്ക്ക് തോന്നുമ്പോൾ വന്ന് സംസാരിക്കാൻ തയ്യാറാകണമെന്ന് പറയണമെന്നുമാണ് ജാസ്മിനോട് ലക്ഷ്മി ആവശ്യപ്പെട്ടത്.

Recommended Video

എന്റെ കളി ഇങ്ങനെയാണ്.. അശ്വിന്റെ ആദ്യ പ്രതികരണം | Filmibeat Malayalam
എന്റെ ചെലവിൽ അവർ ​ഗോളടിക്കേണ്ട

ശേഷം ഇതേ കുറിച്ച് നിമിഷയോട് ജാസ്മിൻ‌ സംസാരിക്കുകയും ചെയ്തിരുന്നു. താനൊരിക്കലും വിഷയം ഒത്തുതീർപ്പാക്കുകയോ ക്ഷമിക്കുകയോ ചെയ്യില്ലെന്ന് നിമിഷ ജാസ്മിനോട് വ്യക്തമാക്കി.

'മൊത്തത്തിൽ ഇപ്പോൾ ലക്ഷ്മിപ്രിയയുടെ ഇമേജ് തകർന്നിരിക്കുകയാണ്. അതിന്റെ വിഷമത്തിലാണവർ. ഞാൻ ഈ വിഷയം സംസാരിച്ചാൽ അവർ സ്വന്തം ഭാ​ഗം ന്യായീകരിച്ച് മാന്യയാകാൻ നോക്കും. അത് വേണ്ട.'

'എന്റെ ചെലവിൽ അവർ ​ഗോളടിക്കേണ്ട. ഞാൻ ഈ വിഷയം അവരോട് ഇപ്പോഴും ചർച്ച ചെയ്യാനോ സംസാരിക്കാനോ പോകാൻ ഉദ്ദേശിക്കുന്നില്ല' എന്നാണ് നിമിഷ ജാസ്മിനോട് ലക്ഷ്മിപ്രിയയുടെ വിഷയത്തിൽ പറഞ്ഞത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X