നേരത്തെ കേട്ട പരിഹാസം ഓര്‍മ വരുന്നു, ഇങ്ങനെയൊരു ടാസ്‌ക്കാണോ നല്‍കേണ്ടത്; ചോദ്യം ചെയ്ത് നിമിഷ

വീക്കിലി ടാസ്‌ക്കുകളൊക്കെ ഹൗസില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. വളരെ ഗംഭീരമായ ടാസ്‌ക്കുകളാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്കായി നല്‍കുന്നത്. കഴിഞ്ഞ സീസണുകളില്‍ ടാസ്‌ക്കുകളുടെ പേരിലായിരുന്നു ഏറ്റവും കൂടുതല്‍ വിമര്‍ശനം കേള്‍ക്കേണ്ടി വന്നത്. ഇത്തവണ ആ പരാതി പരിഹരിച്ചിരിക്കുകയാണ് ബിഗ് ബോസ് ടീം. ഉഗ്രന്‍ ടാസ്‌ക്കുകളും ഗെയിമുകളുമാണ് നല്‍കിയിരിക്കുന്നത്. ഇത്തവണത്തെ ബിഗ് ബോസ് യാത്ര മത്സരാര്‍ത്ഥികള്‍ക്ക് അത്ര സുഖകരമായിരിക്കില്ല.

കഴിഞ്ഞ മൂന്ന് ആഴ്ച നല്‍കിയതില്‍ നിന്ന് വ്യത്യസ്തമായ വീക്കിലി ടാസ്‌ക്കാണ് ബിഗ് ബോസ് ഈ വാരം മത്സരാര്‍ത്ഥികള്‍ക്ക് നല്‍കിയിരിക്കുന്നത്. ആരോഗ്യരംഗം എന്നാണ് പേര്. ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ടാസ്‌ക്കാണ് ഇത്. വളരെ നിസാരമായ ടാസ്‌ക്കാണെങ്കിലു മത്സരാര്‍ത്ഥികള്‍ക്ക് ഈ നാല് ദിവസം കടന്നു പോകന്‍ അത്ര എളുപ്പമല്ല. വീക്കിലി ടാസ്‌ക്ക് കഴിയുന്നത് വരെ സ്‌മോക്കിംഗ് വീട്ടില്‍ നിന്ന് പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്.

ആരോഗ്യരംഗം ടാസ്‌ക്ക്

ബിഗ് ബോസ് ആരോഗ്യരംഗം ടാസ്‌ക്ക് മത്സരാര്‍ത്ഥികളുടെ ഇടയില്‍ ചെറിയ പ്രശ്‌നം സൃഷ്ടിച്ചിട്ടുണ്ട്. ടാസ്‌ക്കിനെതിരെ നിമിഷ രംഗത്ത് എത്തിയിട്ടുണ്ട്. ശരീരഭാരം മറ്റുള്ളവരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത് അത്രനല്ല കാര്യമല്ലെന്നാണ് താരം പറയുന്നത്. ശരീരഭാരം കൂടുതലുള്ളവരെ അപമാനിക്കുന്നത് പോലെയാണെന്നും പറയുന്നു. ജാസ്മിനോടാണ് തന്റെ അഭിപ്രായം നിമിഷ തുറന്ന് പറഞ്ഞത്. എന്നാല്‍ ജാസ്മിന്‍ നിമിഷയെ സമാധാനപ്പെടുത്തുകയായിരുന്നു. ഈ ടാസ്‌ക്ക് കൊണ്ട് ബിഗ് ബോസ് ഉദ്ദേശിക്കുന്നതെന്താണെന്ന് മനസ്സിലാക്കി കൊടുക്കുകയായിരുന്നു. നിമിഷ പറഞ്ഞത് മറ്റുള്ള മത്സരാര്‍ത്ഥികള്‍ക്കും അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

വിമർശനം

നിമിഷയുടെ വാക്കുകള്‍ ഇങ്ങനെ...'ബിഗ് ബോസ് ടാസ്‌ക്കിനെക്കുറിച്ച് പറഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ ഡിസ്റ്റേര്‍ബ്ഡാണ്. ശരീരഭാരം കുറയ്ക്കുന്നതിന വേണ്ടി ഇങ്ങനെയൊരു ടാസ്‌ക്കാണോ നല്‍കേണ്ടത്. ഇതൊരിക്കലും തനിക്ക് ഉള്‍ക്കൊള്ളാനാവില്ലെന്നായിരുന്നു' നിമിഷ പറഞ്ഞത്. 'ഇത് അപമാനിക്കുന്നത് പോലെയാണ് തോന്നുന്നതെന്നും താരം പഞ്ഞു. 24 വര്‍ഷത്തോളം തടിച്ചി എന്ന വിളി കേട്ടിട്ടുണ്ട്. തടിയെ കുറിച്ച് പറഞ്ഞ് പലതരത്തിലുള്ള പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. അതേക്കുറിച്ചൊക്കെയാണ് ഇപ്പോള്‍ ഓര്‍മ്മ വരുന്നത്. ഇത് നിനക്ക് കുഴപ്പമുണ്ടാവില്ല. എനിക്ക് കുഴപ്പമുണ്ടെന്നും നിമിഷ ജാസ്മിനോട് പറഞ്ഞു. എന്തിനാണ് നമ്മുടെ ശരീരഭാരം ഇങ്ങനെ ബോര്‍ഡിലൊക്കെ പബ്ലിക്കായി പ്രദര്‍ശിപ്പിക്കുന്നതെന്നും' നിമിഷ ചോദിക്കുന്നു.

 ജാസ്മിന്‍

നിമിഷയെ കാര്യങ്ങളൊക്കെ പറഞ്ഞ് മനസ്സിലാക്കുകയാണ് ജാസ്മിന്‍ ചെയ്തത്. ഈ ടാസ്‌ക്ക് നല്‍കുന്ന സന്ദേശമായിരുന്നു സുഹൃത്തിനെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചത്. ആരോഗ്യമുള്ള ശരീരം ലഭിക്കാനായി മറ്റുള്ളവര്‍ക്ക് പ്രചോദനമേകാനായാണ് ഈ ടാസ്‌ക്ക.് പരിശ്രമിച്ചാല്‍ ശരീരഭാരം കുറയ്ക്കാനാവുമെന്ന സന്ദേശമാണ് ബിഗ് ബോസ് ഇതിലൂടെ നല്‍കുന്നതെന്നും ജാസ്മിന്‍ പറയുന്നു. ഷോ കാണുന്നവരില്‍ ആര്‍ക്കെങ്കിലും തടി കുറയ്ക്കാന്‍ തോന്നിയാലോ, നീ അങ്ങനെ ചിന്തിക്കെന്നായിരുന്നു ജാസ്മിന്‍ നിമിഷയോട് പറഞ്ഞത്. എന്നാല്‍ ഇത്പൂര്‍ണ്ണായി ഉള്‍ക്കൊള്ളാന്‍ നിമിഷയ്ക്ക് കഴിഞ്ഞിട്ടില്ല.

ധന്യ

ധന്യയോടും തന്‌റെ എതിര്‍പ്പ് നിമിഷ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ടാസ്‌ക്കനിടയിലെ ബ്രേക്കിനിടയില്‍ നിമിഷ ഭക്ഷണം കഴിക്കാന്‍ ശ്രമിച്ചിരുന്നു. ഇത് ഹെല്‍ത്ത് ഇന്‍സ്പെക്ടറായ ധന്യ തടഞ്ഞിരുന്നു.'ഇത് ബിഗ് ബോസ് നല്‍കിയ ടാസ്‌ക്കാണ്. ബിഗ് ബോസിനെയാണ് ആ കുട്ടി ചാലഞ്ച് ചെയ്തിരിക്കുന്നത്. പെട്ടെന്ന് വണ്ണം കുറയുകയോ പെട്ടെന്ന് കൂടുകയോ ചെയ്യാത്തവരേയാണ് ഇരുടീമുകളിലും ഇട്ടിട്ടുള്ളത്. എന്നെ സംബന്ധിച്ച് എനിക്ക് പെട്ടെന്ന് വെയ്റ്റ് കൂട്ടാനും അതേപോലെ തന്നെ കുറയ്ക്കാനും അറിയാമെന്നുമായിരുന്നു' ധന്യ പറഞ്ഞത്.

Recommended Video

പല ഗ്രൂപ്പ് ഡിസ്കഷനുകളും ഞാൻ അറിയാതെ നടന്നത്,അവിടെ ലവ് ട്രാക്ക് ഇല്ല.. Shalini BB Interview Part 2
നിയമം തെറ്റിച്ചു

ആരോഗ്യവാരം ടാസ്‌ക്ക് ബിഗ് ബോസ് ഹൗസില്‍ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഡെയ്സി പുകവലിച്ച് കൊണ്ട് ടാസ്‌ക്കിന്റെ നിയമം തെറ്റിച്ചിരിക്കുകയാണ്. ടാസ്‌ക്ക് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ നാല് ദിവസം പുകവലിക്കരുതെന്ന് കൃത്യമായി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതാണ് ഡെയ്സി തെറ്റിച്ചിരിക്കുന്നത്. ഇത് മത്സരാര്‍ത്ഥികള്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഡെയ്സിയേയും ജാസ്മിനേയുമാണ് സ്മോക്കിംഗ് റൂമില്‍ നിന്ന് കണ്ടെത്തിയത്. എന്നാല്‍ ജാസ്മിന്‍ പുകവലിച്ചിട്ടില്ല. അതേസമയം നിയമം തെറ്റിച്ചതിന്റെ പേരില്‍ ശരീരഭാരം കൂട്ടേണ്ടവരുടെ ഭാരം 1 കിലോയും കൂടി വര്‍ധിപ്പിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X