ബിഗ് ബോസ് വീട്ടിൽ നിന്നും ഒരാൾ കൂടി പുറത്ത്; ഇനി അങ്ങോട്ട് ആകാംഷയുടെ നാളുകൾ

ബിഗ് ബോസ് സീസൺ ഫോർ അൻപത് ദിനങ്ങൾ കടക്കുമ്പോൾ. ഒരാൾ കൂടി വീട്ടിൽ നിന്നും പുറത്തായി എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ഗെയിമിൽ നിന്നും ഒരാൾ ഈ ആഴ്ച പുറത്താകും എന്ന ഉറപ്പ് പ്രേക്ഷകർക്ക് ഉണ്ടായിരുന്നു. അത് റോബിൻ ആയിരിക്കുമോ എന്ന സംശയം പ്രേക്ഷകരിൽ ചിലർക്ക് ഉണ്ടായിരുന്നു. ഷോയിലെ അശ്ളീല പദപ്രയോഗങ്ങൾ കൊണ്ട് റോബിന് റെഡ് കാർഡ് കിട്ടുമോ എന്നായിരുന്നു പ്രേക്ഷകരുടെ സംശയം. എന്നാൽ റോബിന് മോഹൻലാൽ ഇന്നത്തെ എപ്പിസോഡിൽ ഒരു വാണിംഗ് മാത്രമാണ് കൊടുത്തത്.

തുടർന്ന് ആരാവും ഇത്തവണ പുറത്ത് പോവുക എന്ന ചോദ്യത്തിന് ഉത്തരമാണ് ഇപ്പോൾ വന്നിരിക്കുന്നത്. നിമിഷയാണ് പുറത്തായതായി പറയപ്പെടുന്നത്. ആദ്യം പുറത്താക്കപ്പെട്ട നിമിഷ കുറച്ച നാൾ സീക്രട്ട് റൂമിൽ തങ്ങിയ ശേഷം വീണ്ടും തിരിച്ചെത്തിക്കയും താൻ ഇത്തവണ പുതിയ നിമിഷയായ് എത്തിയിരിക്കുകയാണെന്നുമെല്ലാം പറഞ്ഞിരുന്നു.

നിമിഷക്ക് പ്രേക്ഷകരുടെ പിന്തുണ ലഭിച്ചിരുന്നില്ല

സീക്രട്ട് റൂമിൽ ഇരുന്ന് തന്റെ എതിരാളികളുടെ ചലനങ്ങൾ കുറച്ച് നാൾ മനസിലാക്കി തിരിച്ചെത്തിയ നിമിഷ തന്റെ ഗെയിം സ്റ്റൈൽ മൊത്തത്തിൽ മാറ്റും എന്ന പ്രതീക്ഷ പ്രേക്ഷകർക്ക് ഉണ്ടായിരുന്നു. എന്നാൽ ആ പ്രതീക്ഷയെല്ലാം അസ്ഥാനത്താക്കിയായിരുന്നു നിമിഷ തുടർന്നും കളിച്ചത്.

ബിഗ് ബോസ് വീട്ടിനുള്ളിൽ നല്ല രീതിയിൽ കളിക്കാൻ ശ്രമിച്ച നിമിഷക്ക് പ്രേക്ഷകരുടെ പിന്തുണ ലഭിച്ചിരുന്നില്ല. അതിന് കാരണം നിമിഷ നെഗറ്റീവ് ഗെയിം കളിക്കുന്നു എന്നതാണ്.

നിമിഷ തന്റെ ഭാഗത്തെ തെറ്റുകൾ മറച്ചുവെച്ച് മറ്റുള്ളവരുടെ തെറ്റുകൾ ചൂണ്ടി കാണിക്കുകയാണ് ചെയ്തിരുന്നതെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

എന്നാൽ ബിഗ് ബോസ് വീടിന് അകത്തെ സ്ഥിതി നേരെ തിരിച്ചാണ്. നിമിഷ നല്ലപോലെ ഗെയിം കളിക്കുന്നുണ്ടെന്നും അതുകൊണ്ട് നിമിഷക്ക് പ്രേക്ഷകരിൽ നിന്നും നല്ല സപ്പോർട്ട് ആണെന്നുമാണ് വീട്ടിനുള്ളിൽ ഉള്ളവരുടെ വിശ്വാസം.

അപർണ്ണയും മറ്റും ഇക്കാര്യം നിമിഷയോട് പറയുന്നത് ഇക്കഴിഞ്ഞ എപ്പിസോഡിൽ പ്രേക്ഷകർ കണ്ടതുമാണ്. അതുകൊണ്ട് തന്നെ അപ്രതീക്ഷിതമായി നിമിഷ ബിഗ് ബോസ് വീടിനോട് വിടപറയുന്നത് പല മത്സരാർത്ഥികൾക്കും ഒരു ഷോക്ക് ആവാൻ സാധ്യതയുണ്ട്.

ജാസ്മിന്റെ ഊർജ്ജം പാതി നഷ്ട്ടമാകും

നിമിഷ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായാൽ വലിയ ഒരു മാറ്റം തന്നെ മത്സരാർത്ഥികൾക്കിടയിലും ബിഗ് ബോസ് വീട്ടിലും ഉണ്ടാവും.

താൻ ടോപ് ഫൈവിൽ എത്തും എന്ന പ്രതീക്ഷയിലായിരുന്നു നിമിഷ. ജാസ്മിനും ഇതേ പ്രതീക്ഷയായിരുന്നു എന്നാൽ നിമിഷ പുറത്താകുന്നതോടെ ജാസ്മിന്റെ ഊർജ്ജം പാതി നഷ്ട്ടമാകും എന്ന കാര്യത്തിൽ സംശയമില്ല.

ക്യാപ്റ്റൻ ആയിക്കഴിഞ്ഞപ്പോൾ തന്നെ തനിക്ക് വീട്ടിനുള്ളിലെ വഴക്കുകൾ സഹിക്കാൻ കഴിയുന്നില്ലെന്നും വീട്ടിൽ പോകണമെന്നും പറഞ്ഞ ബിഗ് ബോസിനോട് കരഞ്ഞ ജാസ്മിൻ നിമിഷ പടിയിറങ്ങിയത് ഇനി എങ്ങനെയാവും പ്രതികരിക്കുക എന്നതും കാത്തിരുന്ന കാണേണ്ട ഒന്നാണ്.

വൈൽഡ് കാർഡ് എൻട്രിയായി റിയാസ് എത്തിയത്കൊണ്ട് ജാസ്മിനെ സപ്പോർട്ട് ചെയ്യാൻ വീട്ടിൽ റിയാസ് ഉണ്ടാവും എന്നകാര്യം ഉറപ്പാണ്.

അപർണക്കും നിമിഷയുടെ തിരിച്ചുപോക്ക് പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്

അപർണക്കും നിമിഷയുടെ തിരിച്ചുപോക്ക് പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട് നിമിഷ പോയാൽ അപർണ പിന്നെ ആരുടെ കൂടെ നിൽക്കും എന്നത് ഒരു ചോദ്യചിഹ്നമാണ്.

എവിക്ഷൻ പ്രക്രിയയിൽ റോൻസോൺ പുറത്താകും എന്ന പ്രതീക്ഷയാണ് ബിഗ് ബോസ് വീട്ടിനുള്ളിലെ എല്ലാവർക്കും ഉള്ളത്. ഒരു പരിധിവരെ റൊൺസനും അങ്ങനെ തന്നെയാണ് പ്രതീക്ഷിക്കുന്നത്.

എന്നാൽ വളരെ ഒതുങ്ങി ആവശ്യമുള്ള കാര്യങ്ങളിൽ മാത്രം പ്രതികരിച്ച് ടാസ്ക്കുകൾ നല്ലപോലെ ചെയ്യാൻ ശ്രമിക്കുന്ന റൊൺസൺ പ്രേക്ഷക പിന്തുണ ഒരു പരിധിവരെ നേടുന്നുണ്ട്. ഗെയിമിൽ നിന്നും നിമിഷ പുറത്തായാൽ സംഭവബഹുലമായ ഒരുപാട് കാര്യങ്ങൾ ബിഗ്‌ ബോസ് വീട്ടിൽ അരങ്ങേറും എന്നകാര്യം ഉറപ്പാണ്.

Read more about: bigg boss malayalam season 4
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X