ബിഗ് ബോസില്‍ വന്‍ ട്വിസ്റ്റ്, ഇനി മത്സരാര്‍ത്ഥികള്‍ക്ക് കിട്ടാന്‍ പോവുന്നത് എട്ടിന്റെ പണി
ബിഗ് ബോസ് സീസണ്‍ 4 സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. ഷോ പതിനാല് ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. കഴിഞ്ഞു പോയ മൂന്ന് സീസണുകളെക്കാളും വ്യത്യസ്തമായിട്ടാണ് നാലാം സീസണ്‍ ഒരുക്കിയിരിക്കുന്നത്. ഉഗ്രന്‍ ടാസ്‌ക്കുകളാണ് മത്സരാര്‍ത്ഥികള്‍ക്കായി നല്‍കുന്നത്. ഇപ്പോഴിത മത്സരം വീണ്ടും മാറിയിരിക്കുകയാണ്.

രണ്ടാമത്തെ എവിക്ഷന്‍ കഴിഞ്ഞിരിക്കുകയാണ്. വന്‍ നാടകീയ സംഭവങ്ങളായിരുന്നു ഹൗസില്‍ അരങ്ങേറിയത്. ദില്‍ഷ, അശ്വിന്‍, റോണ്‍സണ്‍, ഡോ. റോബിന്‍, ജാസ്മിന്‍,ബ്ലെസ്ലി, ഡെയ്‌സി, നിമിഷ എന്നിവരായിരുന്നു എവിക്ഷനില്‍ ഇടംപിടിച്ചത്. ഇതില്‍ ദില്‍ഷയും, അശ്വിനും ഈ ആഴ്ച് സെയ്ഫ് ആണെന്ന് ശനിയാഴ്ചത്തെ എപ്പിസോഡില്‍ മോഹന്‍ലാല്‍ അറിയിച്ചിരുന്നു. ഞായറാഴ്ചത്തെ എപ്പിസോഡിന്റെ തുടക്കത്തില്‍ റോണ്‍സണും സേയ്ഫ് ആണെന്ന് പ്രഖ്യാപിച്ചു. പിന്നീട് നടന്ന എവിക്ഷന്‍ പ്രൊസസ്സിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
പിന്നീട് റോബിന്‍, നിമിഷ ജാസ്മിന്‍, ബ്ലെസ്ലി, ഡെയ്‌സി എന്നിവരെ ആക്റ്റിവിറ്റി ഏരിയയിലേക്ക് മോഹന്‍ലാല്‍ വിളിക്കുകയായിരുന്നു. ബാക്കിയുള്ള സംഭവങ്ങള്‍ നടന്നത് അവിടെയായിരുന്നു. ഇരുട്ടില്‍ പ്രകാശം പരത്തുന്ന ഒരു ഗോളത്തിനു ചുറ്റുമുള്ള അഞ്ച് കസേരകളിലേക്കാണ് മോഹന്‍ലാല്‍ ഈ അഞ്ച് മത്സരാര്‍ഥികളെ ക്ഷണിച്ചത്. ആ ഗോളത്തിലേക്ക് ഓരോരുത്തരും കൈകള്‍ വെക്കുമ്പോള്‍ പച്ച വെളിച്ചമാണ് പ്രകാശിക്കുന്നതെങ്കില്‍ സേഫ് ആണെന്നും ചുവപ്പ് ആണ് കത്തുന്നതെങ്കില്‍ എവിക്റ്റഡ് ആയി എന്നാണ് അര്‍ഥമെന്നും മോഹന്‍ലാല്‍ അറിയിച്ചു. കൈകള്‍ വെക്കാനായി ആദ്യം ബ്ലെസ്‌ലിയെയാണ് മോഹന്‍ലാല്‍ ക്ഷണിച്ചത്. ചുവപ്പ്, പച്ച വെളിച്ചങ്ങള്‍ മാറി മാറി മിന്നിയതിനു ശേഷം പച്ച വെളിച്ചമാണ് ബ്ലെസ്‌ലി കൈകള്‍ വച്ചപ്പോള്‍ കത്തി നിന്നത്. ബ്ലെസ്‌ലി സേഫ് ആണെന്ന് മോഹന്‍ലാല്‍ അറിയിച്ചു.
പിന്നീട് ഡെയ്‌സിയെ ആയിരുന്നു ക്ഷണിച്ചത്. ഡെയ്‌സിക്കും രണ്ട് നിറങ്ങളും മാറി മാറി വന്നതിനു ശേഷം പച്ച വെളിച്ചമാണ് കത്തിയത്. ഡെയ്‌സിയും സേഫ് ആണെന്ന മോഹന്‍ലാല്‍ അറിയിച്ചു. അടുത്ത ഊഴം റോബിന്‍ ഡോക്ടറിന് ആയിരുന്നു. റോബിനും സേഫ് ആയിരുന്നു. പിന്നീടായിരുന്നു കാണികളില്‍ ഏറ്റവും ആകാംക്ഷ ഉളവാക്കിയ നിമിഷങ്ങളാണ് ഹൗസില്‍ നടന്നത്. ബിഗ് ബോസ് ഹൗസിലെ അടുത്ത സുഹൃത്തുക്കളാണ് ജാസ്മിനും നിമിഷയും. ഇവര്‍ രണ്ടു പേരുമായിരുന്നു അവസാനം ഭാഗ്യപരീക്ഷണത്തിന് എത്തിയത്.
ഇതില്‍ നിമിഷയോടാണ് കൈകള്‍ വെക്കാന്‍ പറഞ്ഞത് ചുവപ്പ്, പച്ച വെളിച്ചങ്ങള്‍ക്കൊടുവില്‍ അന്തിമമായി ചുവപ്പ് വെളിച്ചമാണ് നിമിഷയ്ക്ക് ലഭിച്ചത്. വളരെ വൈകാരികമായാണ് വിധിയെ സ്വീകരിച്ചത്. ജാസ്മിന്‍ നിമിഷയെ സമാധാനിപ്പിക്കുന്നുണ്ടായിരുന്നു. പിന്നീട് ജാസ്മിന് മാത്രം ബിഗ് ബോസ് വീട്ടിലേക്ക് മടങ്ങിപ്പോകാമെന്ന് ബിഗ് ബോസ് അനൗണ്‍സ് ചെയ്തു. പിന്നീട് നിമിഷ മോഹന്‍ലാലിന്റെ അടുത്തേയ്ക്കും പോയി.
പിന്നീട് പതിവു പോലെ സഹമത്സരാര്‍ത്ഥികളോട് യാത്ര പറയുകയും ചെയ്തു. പിന്നീട് വന്‍ ട്വിസ്റ്റ്് സംഭവിക്കുന്നത്. പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ട് ബിഗ് ബോസിന്റെ തീരുമാനം മോഹന്‍ലാല്‍ അറിയിക്കുകയായിരുന്നു. ഷോയ്ക്ക് പുറത്തേക്ക് അയക്കുന്നതിനു പകരം സീക്രട്ട് റൂമിലേയ്്ക്ക് മാറ്റുകയായിരുന്നു. ആദ്യ സീസണിലൊന്നും ബിഗ് ബോസിലെ സീക്രട്ട് റൂം ഇല്ലായിരുന്നു. പരിമിതമായ സൗകര്യങ്ങളോട് കൂടിയ ഒരു മുറിയാണിത്. ഈ റൂമില്‍ ഇരുന്ന് ടിവിയിലൂടെ ബിഗ് ബോസ് മത്സരാര്‍ത്ഥികളേ കാണാനും അവര്‍ പറയുന്നത് കേള്‍ക്കുകയും ചെയ്യാം. ഗെയിമുകള്‍ കണ്ട് വിലയിരുത്തി പൂര്‍വ്വാധികം കരുത്തോടെയാവും നിമിഷ ഇനി ബിഗ് ബോസിലേക്ക് എത്തുക. ഒരാഴ്ചയ്ക്ക് ശേഷമാകും റീ എന്‍ട്രി. ഇനി സംഭവബഹുലമായിരിക്കും ഷോ. മത്സരാര്‍ത്ഥികള്‍ പറയുന്നത് ശ്രദ്ധ പൂര്‍വം വീക്ഷിക്കുകയാണ് നിമിഷ. ഉഗ്രന്‍ മടങ്ങി വരവാകും തന്റേതെന്ന് പറഞ്ഞ് കൊണ്ടാണ് നിമിഷ രഹസ്യ റൂമിലേയ്ക്ക് പോവുന്നത്.


Click it and Unblock the Notifications