'കാമുകനെ ഉമ്മവെക്കുന്ന ഫോട്ടോയുണ്ടായിരുന്നെങ്കിൽ ജാസ്മിൻ‌ വിഷയത്തിൽ നിന്ന് തലയൂരാമായിരുന്നു'; നിമിഷ

ബി​​ഗ് ബോസ് മലയാളത്തിലെ ഇതുവരെയുള്ള സീസണുകളിൽ ഏറ്റവും കൂടുതൽ സോഷ്യൽമീഡിയയിലും ബി​ഗ് ബോസ് പ്രേക്ഷകർക്കിടയിലും ചർച്ചയായിട്ടുള്ള മത്സാർഥിയാണ് ജാസ്മിൻ.എം.മൂസ. ജാസ്മിൻ വീട്ടിൽ മത്സാർഥിയായിരുന്നപ്പോഴും വീട്ടിൽ നിന്നും പുറത്ത് വന്ന ശേഷവും പ്രേക്ഷകർ ജാസ്മിന്റെ വിവരങ്ങൾ അറിയാൻ‌ ആ​ഗ്രഹിക്കുന്നുണ്ടായിരുന്നു.

സീസൺ ഫോർ പകുതിയോട് അടുക്കും വരെ ജാസ്മിന് നിരവധി പ്രേക്ഷക പിന്തുണയുണ്ടായിരുന്നു. ജെനുവിനായി ഈ സീസണിൽ ഹൗസിൽ നിന്ന ഒരേയൊരു മത്സരാർഥി ജാസ്മിനാണെങ്കിൽ കൂടിയും അവരുടെ ചില പ്രവൃത്തികളും സംസാരവും പ്രേക്ഷകരെ നിരാശപ്പെടുത്തിയിരുന്നു.

പകവെച്ചുള്ള പെരുമാറ്റം, അശ്ലീല ഭാഷാ പ്രയോ​ഗം തുടങ്ങിയവയായിരുന്നു അവയിൽ ചിലത്. തുടക്കം മുതൽ ജാസ്മിൻ പോകുന്ന ദിവസം വരെ അവർക്കൊപ്പം സുഹൃത്തുക്കളായി നിന്ന ആരും തന്നെ ജാസ്മിനെ പറഞ്ഞ് തിരുത്താൻ ശ്രമിക്കാതെ അവൾ ചെയ്യുന്ന മോശം പ്രവൃത്തികൾക്കൊപ്പം നിൽക്കുകയും വീണ്ടും അവയെല്ലാം ആവർത്തിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ജാസ്മിനെ ഭയമായിരുന്നതിനാലാണോ റോബിനെ വിമർശിക്കുന്നപ്പോലെ ജാസ്മിനെ ഹൗസിലെ മറ്റ് മത്സരാർഥികളോ ബി​ഗ് ബോസോ വിമർശിക്കാതിരുന്നതെന്ന് പ്രേക്ഷകർ പോലും ചിന്തിച്ചിരുന്നു.

ജാസ്മിനും മോണിക്കയും പിരിഞ്ഞു

പത്താം ആഴ്ച അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ജാസ്മിൻ വീട്ടിൽ നിന്നും വാക്ക്ഔട്ട് ചെയ്തത്. റിയാസുമായുള്ള പ്രശ്നത്തിന്റെ പേരിൽ വീട്ടിൽ നിന്നും മാറ്റി നിർത്തപ്പെട്ട റോബിൻ തിരികെ ഹൗസിലേക്ക് വരാനുള്ള സാധ്യത മണത്തപ്പോഴാണ് ജാസ്മിൻ ബി​ഗ് ബോസിനോട് സംസാരിച്ച് വാക്ക് ഔട്ട് നടത്താനുള്ള അനുവാദം വാങ്ങിയത്.

സ്വവർ​ഗാനുരാ​ഗിയായ ജാസ്മിൻ തന്റെ ജീവിതത്തിലെ സംഭവങ്ങളെ കുറിച്ചും ഇപ്പോഴത്തെ തന്റെ ​പെൺസുഹൃത്ത് മോണിക്കയെ കുറിച്ചുമെല്ലാം വീട്ടിൽ വെച്ച് പ്രേക്ഷകർക്ക് മുമ്പിൽ പരസ്യപ്പെടുത്തിയിരുന്നു.

തനിക്ക് ആകെയുള്ള സ്വന്തവും ബന്ധവും പെൺസുഹൃത്ത് മോണിക്കയും വളർത്ത് നായ സിയാലോയുമാണെന്നും ജാസ്മിൻ വെളിപ്പെടുത്തിയിരുന്നു.

മോണിക്കയ്ക്ക് നേരെ സൈബർ ആക്രമണം

ഹൗസിൽ നിന്ന് വന്ന ശേഷം മോണിക്കയ്ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും ജാസ്മിൻ പങ്കുവെച്ചിരുന്നു. അതേസമയം കഴിഞ്ഞ ദിവസം മോണിക്കയുമായുള്ള തന്റെ ബന്ധം തകർന്നിരുന്നുവെന്ന് വെളിപ്പെടുത്തി ജാസ്മിൻ രം​ഗത്തെത്തിയിരുന്നു.

ബി​ഗ് ബോസിൽ ഉണ്ടായ സംഭവങ്ങളുടെ പേരിൽ സൈബർ ബുള്ളിയിങ് മോമിക്ക നേരിടുന്നുണ്ടെന്നും അത് അവളുടെ സമാധാനത്തെ വളരെ അധികം ബാധിച്ചതിനാൽ തങ്ങൾ പിരിയുകയാണെന്നും ഇനി ആരും മോണിക്കയ്ക്ക് നേരെ വിദ്വേഷ കമന്റുമായി ചെല്ലരുതെന്നും ജാസ്മിൻ വീഡിയോയിൽ ആവശ്യപ്പെടുന്നുണ്ട്.

നിമിഷയുമായി ജാസ്മിൻ പ്രണയത്തിൽ?

അതേസമയം മോണിക്കയുമായുള്ള ബന്ധം ജാസ്മിൻ വേണ്ടെന്ന് വെച്ചത് ബി​ഗ് ബോസ് ഹൗസിൽ നിന്ന് കിട്ടിയ പുതിയ സുഹൃത്ത് നിമിഷയ്ക്ക് വേണ്ടിയാണെന്നും സോഷ്യൽമീഡിയ പറയുന്നുണ്ട്.

അത്തരം വാർത്തകൾ വ്യാപകമായി വരാൻ തുടങ്ങിയതോടെ സത്യാവസ്ഥ വെളിപ്പെടുത്തി നിമിഷയും എത്തിയിട്ടുണ്ട്. താനും ജാസ്മിനും തമ്മിൽ അങ്ങനൊരു ബന്ധമില്ലെന്നാണ് നിമിഷ സോഷ്യൽമീഡ‍ിയ വഴി പറയുന്നത്.

ജാസ്മിനെപ്പോലെ തന്നെ മോണിക്കയും തന്റെ നല്ല സുഹൃത്താണെന്നും നിമിഷ പറയുന്നു. 'ജാസ്മിൻ എനിക്ക് വേണ്ടിയല്ല മോണിക്കയുമായുള്ള ബന്ധം പിരിഞ്ഞത്. രണ്ടുപേരും എനിക്ക് പ്രിയപ്പെട്ടവരാണ്.'

Recommended Video

Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat
വിശദീകരണം നൽകി നിമിഷ

'അവർ പിരിഞ്ഞത് അവരുടെ ഇഷ്ടപ്രകാരമാണ്. എനിക്ക് അതിൽ കമന്റ് പറയാൻ കഴിയില്ല. ഞാനും ജാസ്മിനും തമ്മിൽ വേറൊരു ബന്ധവും ഇല്ല എനിക്ക് ഒരു കാമുകനുണ്ടായിരുന്നെങ്കിൽ അവനെ ചുംബിക്കുന്ന ചിത്രം എടുത്ത് സോഷ്യൽമീ‍ഡിയയിൽ പോസ്റ്റ് ചെയ്ത് ജാസ്മിനേയും എന്നേയും ചേർത്ത് വരുന്ന മോശം വാർത്തകൾക്ക് മറുപടി കൊടുക്കുമായിരുന്നു' എന്നും നിമിഷ സോഷ്യൽമീഡിയയിൽ കുറിച്ചു.

നിമഷയും ജാസ്മിനും സീസണ്‌ ഫോർ കണ്ട ഏറ്റവും ശക്തരായ രണ്ട് മത്സരാർഥികളായിരുന്നു. പക്ഷെ പ്രേക്ഷക പിന്തുണയും വോട്ടും ഇരുവർക്കും കുറവായിരുന്നു.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X