'എനിക്ക് എന്റെ അമ്മയേയും കുടുംബത്തേയും തിരിച്ച് കിട്ടി, അതിലും വലുതല്ല ബി​ഗ് ബോസ് ടൈറ്റിൽ'; നിമിഷ പറയുന്നു!

ബി​ഗ് ബോസ് മലയാളം സീസൺ ഫോറിലെ ഏറ്റവും ശക്തരായ മത്സരാർഥികളിൽ ഒരാളായിരുന്നു നിമിഷ. അമ്പതാം ദിവസത്തിലാണ് നിമിഷ വീട്ടിൽ നിന്നും പുറത്തായത്. ഏറ്റവും ശക്തയായ മത്സരാർഥിയായിരുന്നിട്ടും വേണ്ടത്ര വോട്ട് ജനങ്ങളിൽ നിന്നും സമ്പാദിക്കാൻ നിമിഷയ്ക്ക് സാധിച്ചില്ലെന്നതിനാലാണ് പുറത്തായത്.

ബി​ഗ് ബോസ് ഹൗസിൽ നിന്നും പുറത്തിറങ്ങിയ ശേഷം തനിക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ച് കിട്ടിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിമിഷ.

വർഷങ്ങളായി കുടുംബവുമായി അകന്ന് കഴിഞ്ഞിരുന്ന നിമിഷയെ ബി​ഗ് ബോസ് ഷോയ്ക്ക് ശേഷം വീട്ടുകാർ അം​ഗീകരിച്ചു.

അമ്മയും അച്ഛനും നാളുകൾക്ക് ശേഷം തന്നോട് സ്നേഹത്തോടെ സംസാരിച്ചപ്പോൾ ഷോയിൽ നിന്ന് പുറത്തായ വിഷമം പോലും കാണാമറയത്തേക്ക് പോയിയെന്നാണ് നിമിഷ ഓൺലൈൻ‌ ചാനലിന് നൽകിയ അഭിമുഖത്തിൽ‌ വെളിപ്പെടുത്തിയത്.

'ഞാൻ‌‍ ഹൗസിനുള്ളിൽ നിന്നും പുറത്തിറങ്ങിയപ്പോൾ ഫോൺ അണിയറപ്രവർത്തകർ തിരികെ തന്നിരുന്നു. ഫോൺ ഓൺ ചെയ്തപ്പോൾ ആദ്യം വന്നകോൾ ബെസ്റ്റ് ഫ്രണ്ടിന്റേതായിരുന്നു. അവനോട് സംസാരിച്ചപ്പോൾ അവനാണ് വീട്ടിലേക്ക് വിളിക്കാൻ നിർദേശിച്ചത്. ആദ്യം ഒന്ന് ശങ്കിച്ച് നിന്നു. ശേഷം ഞാൻ അമ്മയെ വിളിച്ചു.'

കുടുംബത്തെ തിരിച്ച് കിട്ടി

'ഫോൺ എടുത്തപ്പോൾ അമ്മ വളരെ സ്നേഹത്തോടെയും അഭിമാനത്തോടെയുമാണ് എന്നോട് സംസാരിച്ചത്. പിന്നീട് അച്ഛനും ഫോൺ വാങ്ങി സംസാരിച്ചു. എന്നെ ഓർത്ത് അഭിമാനിക്കുന്നുവെന്ന് പറഞ്ഞു.'

'അവർ എവിടെപ്പോയാലും നിമിഷയുടെ മാതാപിതാക്കൾ എന്ന പേരിലാണ് ആളുകൾ തിരിച്ചറിയുന്നതെന്നും അതിൽ തങ്ങൾ അഭിമാനിക്കുന്നുണ്ടെന്നും വീട്ടിലേക്ക് വരണമെന്നും അച്ഛനും അമ്മയും പറഞ്ഞു.'

'ഞാൻ ആദ്യം കരുതിയത് അവർ ഇനി എന്നെ വീട്ടിൽ കേറ്റില്ല എന്നാണ്. പക്ഷെ അതിൽ നിന്നെല്ലാം വിപരീതമായിരുന്നു. ബി​ഗ് ബോസ് ഷോയ്ക്ക് ശേഷം ജീവിതം തന്നെ മാറി. എന്റെ കുടുംബവുമായുള്ള ബന്ധം ഇല്ലാതായിട്ട് വർഷങ്ങളായിരുന്നു.'

അവർ എന്നെ ഓർത്ത് അഭിമാനിക്കുന്നു

'എനിക്ക് ഇപ്പോൾ എന്റെ കുടുംബത്തെ തിരിച്ച് കിട്ടിയിരിക്കുകയാണ്. അതിലും വലിയ സന്തോഷം ഇനി വരാനില്ല. ആ സന്തോഷത്തിന് മുമ്പിൽ ബി​ഗ് ബോസിലെ ടൈറ്റിൽ എന്നതൊന്നും ഒരു വിഷയമല്ല. ആ ടൈറ്റിൽ നേടിയില്ലെങ്കിലും ഞാൻ ജീവിതത്തിൽ വിജയിച്ച് കഴിഞ്ഞു' നിമിഷ പറഞ്ഞു.

തന്റെ മാതാപിതാക്കളിൽ നിന്നും താൻ നേരിട്ട ക്രൂരതകളെ കുറിച്ച് നിമിഷ ബി​ഗ് ബോസിൽ വെച്ച് വെളിപ്പെടുത്തിയിരുന്നു. തൻറെ വേദന നിറഞ്ഞ കുട്ടിക്കാലവും പിന്നീടുണ്ടായ യാതന നിറഞ്ഞ ജീവിതത്തെ കുറിച്ചുമായിരുന്നു നിമിഷ അന്ന് വെളിപ്പെടുത്തിയത്.

തൻറെ കുട്ടിക്കാലം ഒട്ടും ഓർമ്മിക്കാൻ ആഗ്രഹിക്കുന്നതല്ലെന്ന് പറഞ്ഞുകൊണ്ടാണ് നിമിഷ അന്ന് കാര്യങ്ങൾ ഹൗസ് മേറ്റ്സിനോട് വിവരിച്ചത്.

ജീവിതത്തിൽ ഞാൻ വിജയിച്ചു

താൻ ജനിച്ചപ്പോൾ ആൺകുട്ടി ആകാത്തതിനാൽ അച്ഛൻ കരഞ്ഞുവെന്നാണ് ബന്ധുക്കൾ പറഞ്ഞ് കേട്ടിട്ടുള്ളതെന്നും പിന്നീട് സഹോദരൻ ജനിച്ചതോടെ ആരും തനിക്ക് സ്നേഹം നൽകാതെയായെന്നും നിമിഷ പറഞ്ഞിരുന്നു.

താൻ ജനിച്ചപ്പോൾ ആൺകുട്ടി ആകാത്തതിനാൽ അച്ഛൻ കരഞ്ഞുവെന്നാണ് ബന്ധുക്കൾ പറഞ്ഞ് കേട്ടിട്ടുള്ളതെന്നും പിന്നീട് സഹോദരൻ ജനിച്ചതോടെ ആരും തനിക്ക് സ്നേഹം നൽകാതെയായെന്നും നിമിഷ പറഞ്ഞിരുന്നു.

'പിന്നീട് പഠനത്തിലടക്കം ഒന്നാമതെത്തി അവരുടെ സ്നേഹം കിട്ടാനായി ശ്രമിച്ച് തുടങ്ങിയെന്നും ഒരു ചെറിയ കുറവ് വന്നാൽ പോലും പ്രശ്നങ്ങളായിരുന്നു. നിയമം പഠിക്കാനായി പോയപ്പോൾ ഫീസ് ഒന്നും നൽകില്ലെന്ന് മാതാപിതാക്കൾ എന്നോട് പറഞ്ഞു.'

'എന്നെ ശാരീരികമായും മാതാപിതാക്കൾ ഉപദ്രവിച്ചിരുന്നു. ഒരു മകളെ കുറിച്ച് പറയാൻ പാടില്ലാത്തതൊക്കെ എന്റെ മാതാപിതാക്കൾ എന്നെ കുറിച്ച് പറഞ്ഞിരുന്നു. മോഡലിംഗിൻറെ പേരിൽ ഞാൻ ഡ്രസ്സൊക്കെ ഊരുകയാണെന്ന് വരെ മാതാപിതാക്കൾ പറഞ്ഞു.'

'സുഹൃത്തുക്കൾക്കൊപ്പം പുറത്ത് പോയതിനും മർദ്ദിച്ചിട്ടുണ്ട്. ആ ട്രോമ മറകടക്കാൻ ഞാൻ ഏറെ ബുദ്ധിമുട്ടിയെന്നും' നിമിഷ പറഞ്ഞിരുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X