twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    താൻ കളി കണ്ടിട്ടാണ് തിരികെ വന്നതെന്ന് നിമിഷ, സത്യം മനസിലാക്കി ഒപ്പം കൂടാൻ ശ്രമിച്ച് ലക്ഷ്മി പ്രിയ!

    |

    ബി​ഗ് ബോസ് മലയാളം സീസൺ 4ന്റെ മൂന്നാം ആഴ്ച അവസാനിക്കുമ്പോൾ ഒരാൾ കൂടി വീടിനോട് വിട പറഞ്ഞിരിക്കുകയാണ്. അവതാരികയായി തിളങ്ങുന്ന ശാലിനി നായരാണ് മൂന്നാം ആഴ്ച വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടത്. രണ്ടാം ആഴ്ചയിൽ എവിക്ഷൻ ആയിരുന്നില്ല പകരം നിമിഷയെ സീക്രട്ട് റൂമിൽ പാർപ്പിക്കുകയാണ് ചെയ്തത്. രണ്ട് ദിവസം രഹസ്യ മുറിയിലിരുന്ന് കളി കണ്ട നിമിഷ തിരികെ എത്തിയത് നിരവധി മാറ്റങ്ങളുമായിട്ടാണ്. താൻ എന്താണ് ആ ഒളിവിൽ കഴിഞ്ഞ രണ്ട് ദിവസം ചെയ്തതെന്ന് മോ​ഹൻലാലിന് മുമ്പിൽ‌ വെച്ച് സഹമത്സരാർഥികളോട് വെളിപ്പെടുത്തിയിരിക്കുകയാണ് നിമിഷ ഇപ്പോൾ.

    bigg boss malayalam season 4, bigg boss malayalam season 4 news, bigg boss malayalam nimisha, nimisha bigg boss, ബിഗ് ബോസ് മലയാളം സീസൺ 4, ബിഗ് ബോസ് മലയാളം സീസൺ 4 ന്യൂസ്, ബിഗ് ബോസ് മലയാളം നിമിഷ, നിമിഷ ബിഗ് ബോസ്

    നിമിഷയുടെ വരവ് ഷോയ്ക്ക് കൂടുതൽ ആവേശം പകർന്നിട്ടുണ്ട്. ബിഗ്ഗ് ബോസിന്റെ രഹസ്യ അറയിൽ കഴിയുകയായിരുന്നു എന്നോ, ഇവിടെ നടന്നത് എല്ലാം താൻ കണ്ടു എന്നോ ഒരിക്കലും ആരോടും പറയരുത് എന്ന് ഉറപ്പ് വാങ്ങിയ ശേഷമാണ് ബിഗ്ഗ് ബോസ് നിമിഷയെ അകത്തേക്ക് കടത്തി വിട്ടത്. എല്ലാം കണ്ട് കൊണ്ടാണ് നിമിഷ തിരിച്ചെത്തിയിരിയ്ക്കുന്നത് എന്ന് ഉറ്റ സുഹൃത്ത് ജാസ്മിന് അടക്കം ആർക്കും അറിയില്ലായിരുന്നു. എന്നാൽ വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ നിമിഷയോട് കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ എവിടെയായിരുന്നു എന്ന് ചോദിച്ചു. ഇതിന് ഞാൻ എന്ത് മറുപടിയാണ് പറയേണ്ടത് ലാലേട്ടാ എന്നായിരുന്നു നിമിഷയുടെ പ്രതികരണം.

    'ഈ റൊമാൻസൊക്കെ ബൈബിളിലുണ്ടോയെന്ന് ഞാൻ പത്മരാജൻ സാറിനോട് ചോദിച്ചിരുന്നു'; നാടി ശാരി പറയുന്നു'ഈ റൊമാൻസൊക്കെ ബൈബിളിലുണ്ടോയെന്ന് ഞാൻ പത്മരാജൻ സാറിനോട് ചോദിച്ചിരുന്നു'; നാടി ശാരി പറയുന്നു

    അതോടെ നിമിഷ സീക്രട്ട് റൂമിലിരുന്ന് അവിടെ നടന്നത് മുഴുവൻ കണ്ടുരുന്നുവെന്നും വീണ്ടും ഒരു അവസരം കൂടി തരുമോ എന്ന് അഭ്യർത്ഥിച്ചത് കൊണ്ടാണ് നിമിഷയ്ക്ക് രണ്ടാമതൊരു ചാൻസ് കൊടുത്തതെന്നും മോഹൻലാൽ പറഞ്ഞു. ഇതെനിക്ക് രണ്ടാമത് കിട്ടിയ വലിയ അവസരമാണെന്നും ഇപ്പോൾ കളി പഠിച്ചുവെന്നും ആരുടെ കൂടെ നിൽക്കണം എന്ന് മനസിലായെന്നും നിമിഷ പറഞ്ഞു. ഇനി മികച്ച രീതിയിൽ തന്നെ കളിക്കുമെന്നും തൻ്റെ മാറ്റം ഉള്ളിൽ തന്നെ പലർക്കും മനസിലായിട്ടുണ്ടെന്നും നിമിഷ പറഞ്ഞു. ഇനിയുള്ള അവസരം പാഴാക്കില്ല എന്നും കളിയുടെ ഇടയ്ക്ക് വരുന്ന ഗെയിമുകളല്ല പ്രാധാന്യമെന്ന് തിരിച്ചറിഞ്ഞതായും നിമിഷ പറഞ്ഞു.

    bigg boss malayalam season 4, bigg boss malayalam season 4 news, bigg boss malayalam nimisha, nimisha bigg boss, ബിഗ് ബോസ് മലയാളം സീസൺ 4, ബിഗ് ബോസ് മലയാളം സീസൺ 4 ന്യൂസ്, ബിഗ് ബോസ് മലയാളം നിമിഷ, നിമിഷ ബിഗ് ബോസ്

    നിമിഷയുടെ മടങ്ങി വരവിൽ ജാസ്മിൻ അടക്കമുള്ള സഹമത്സാർഥികൾ ആഹ്ലാദിച്ചുവെങ്കിലും ചിലരുടെ എങ്കിലും മനസിൽ ആശയക്കുഴപ്പം ഉണ്ടായിരുന്നു. പുറത്തുപോയ രണ്ട് ദിനം നിമിഷ ഷോ കണ്ടിട്ടുണ്ടാവുമോ എന്നതായിരുന്നു പലരുടേയും പ്രധാന സംശയം. ഇക്കാര്യം പലരും ബിബിവീട്ടിൽ പരസ്പരം പറയുന്നതും കാണാമായിരുന്നു. ഇന്ന് മോഹൻലാൽ ഇക്കാര്യം പ്രഖ്യാപിച്ചപ്പോൾ പലരുടെയും മുഖത്ത് ആശങ്ക കൂടി. നിമിഷയുടെ വെളിപ്പെടുത്തലുകൾക്ക് ശേഷം പലരും നിമിഷയോട് സൗഹൃദം കൂടാൻ ശ്രമിക്കുന്നത് കാണാം. അതിൽ പ്രധാനി നടി ലക്ഷ്മി പ്രിയയാണ്. ലക്ഷ്മി പ്രിയ പെട്ടന്ന് നിമിഷയോട് കാണിക്കുന്ന സ്നേഹം സോപ്പാണെന്നാണ് സോഷ്യൽമീഡിയയിൽ ബി​ഗ് ബോസ് പ്രേക്ഷകർ കുറിച്ചത്.

    'പ്രാങ്കായിരിക്കുമോ എന്നാണ് ചിന്തിച്ചത്, ഇപ്പോഴും വിശ്വസിക്കാൻ പറ്റിയിട്ടില്ല'; എലിമിനേഷന് ശേഷം ശാലിനി'പ്രാങ്കായിരിക്കുമോ എന്നാണ് ചിന്തിച്ചത്, ഇപ്പോഴും വിശ്വസിക്കാൻ പറ്റിയിട്ടില്ല'; എലിമിനേഷന് ശേഷം ശാലിനി

    നിമിഷയുടെ ​ഗെയിം ഇനിയങ്ങോട്ട് എങ്ങനെയായിരിക്കും എന്നതിൽ വീട്ടിലുള്ളവർക്കും പുതിയ ധാരണകൾ വന്നിട്ടുണ്ട്. അതിനാൽ ഇനിയുള്ള ദിവസങ്ങളിൽ മത്സരം കൂടുതൽ കൊഴുക്കും. ഒരു പുതിയ മത്സരാർഥി കൂടെ വീട്ടിലേക്ക് വന്നിട്ടുണ്ട് ഇപ്പോൾ. തിരുവനന്തപുരം ജില്ലയിലെ തോന്നയ്ക്കൽ സ്വദേശിയായ മണികണ്ഠൻ പിള്ള സി ആണ് മണിയൻ തോന്നയ്ക്കൽ എന്ന പേരിൽ വീട്ടിലെത്തിയിരിക്കുന്ന പുതിയ മത്സരാർഥി. ഡബ്ബിംഗ് ആർട്ടിസ്റ്റ്, സീരിയൽ നടൻ, യുട്യൂബർ, വില്ലടിച്ചാം പാട്ട്, കൃഷി, അധ്യാപനം എന്നിങ്ങനെ വ്യത്യസ്തങ്ങളായ മേഖലകളിൽ പ്രവർത്തിക്കുന്ന മണികണ്ഠൻ ഭാഷയിലും സാഹിത്യത്തിലും പുരാണത്തിലും അവഗാഹമുള്ളയാളുമാണ്. മണിയൻ സ്പീക്കിംഗ് എന്ന പേരിലാണ് ഇദ്ദേഹത്തിൻറെ യുട്യൂബ് ചാനൽ.

    Recommended Video

    തന്റെ ആദ്യ പ്രണയം അമ്പലത്തിലെ പൂജാരിയോടായിരുന്നു: ലക്ഷ്മി പ്രിയ | Filmibeat Malayalam

    ബി​ഗ് ബോസ് വീട്ടിലെ രണ്ടാമത്തെ എലിമിനേഷൻ, ശാലിനി പുറത്തേക്ക്, ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് പ്രതികരണം!ബി​ഗ് ബോസ് വീട്ടിലെ രണ്ടാമത്തെ എലിമിനേഷൻ, ശാലിനി പുറത്തേക്ക്, ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് പ്രതികരണം!

    Read more about: bigg boss
    English summary
    bigg boss malayalam season 4: nimisha open up about her secret room task
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X