For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പെൺകുട്ടികൾക്ക് റോബിനിലെ 'കലിപ്പനെ'യാണ് ഇഷ്ടമെന്ന ധാരണ തെറ്റ്'; റോബിന്റെ ദേഷ്യത്തെ കുറിച്ച് നിമിഷ പറയുന്നു!

  |

  ബി​ഗ് ബോസ് മലയാളം സീസൺ ഫോറിലെ ഇരുപത് മത്സരാർഥികളും ഇപ്പോൾ സോഷ്യൽമീഡിയയിൽ തരം​ഗമാണ്. അഭിമുഖങ്ങളും വിവിധ പരിപാടികളിൽ അതിഥികളായി വന്നും നൂറ് ദിവസത്തെ ബി​ഗ് ബോസ് ഹൗസിലെ ജീവിതത്തിന് ശേഷവും അവർ നമ്മളെ രസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

  ഓരോ സീസണിലും ഓരോ മത്സരാർഥികളാണ് പ്രേക്ഷകരിൽ സ്വാധീനം ചെലുത്തുക. അക്കൂട്ടത്തിൽ നാലാം സീസണിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പേരാണ് റോബിൻ രാധാ‍കൃഷ്ണന്റേത്.

  'ബ്ലെസ്ലിയേക്കാൾ എപ്പോഴും ഒരുപടി ഇഷ്ട കൂടുതൽ റിയാസിനോടാണ്, ദിൽഷ എന്റെ ഫേവറേറ്റ്'; റോബിൻ പറയുന്നു!

  ഹൗസിൽ നിന്നും അച്ചടക്ക ലംഘനത്തിന്റെ പേരിൽ പുറത്താക്കപ്പെട്ടിട്ടും ഹൗസിൽ നൂറ് ദിവസം കേട്ട പേരും റോബിന്റേത് തന്നെയായിരുന്നു. ഒരു വീക്കിലി ടാസ്ക്കിനിടെ നടന്ന വഴക്കും തുടർന്ന് സഹമത്സരാർഥിയെ കൈയ്യേറ്റം ചെയ്തതുമാണ് റോബിനെ ബി​ഗ് ബോസ് ഷോയിൽ നിന്നും പുറത്താക്കാൻ കാരണം.

  റിയാസും ജാസ്മിനും തമ്മിലായിരുന്നു അന്ന് റോബിന് പ്രശ്നമുണ്ടായിരുന്നത്. ഈ സീസണിൽ ഏറ്റവും കൂടുതൽ ആരാധകരെ സമ്പാദിച്ച റോബിൻ ഇപ്പോൾ ഉദ്ഘാടനങ്ങളും വിവിധ പരിപാടികളുമായി തിരക്കിലാണ്.

  'ജാസ്മിൻ തന്നെ ദാനമാണ് ഫൈനലിസ്റ്റ് സ്ഥാനം, എഴുതി പഠിച്ച ത​ഗ് ഡയലോ​ഗ് പറയാനുള്ളതല്ല ബി​ഗ് ബോസ്'; റിയാസ്

  കഴിഞ്ഞ ദിവസം റോബിനൊപ്പം നിമിഷയും ഒരു റിയാലിറ്റി ഷോയിൽ അതിഥികളായി വന്നിരുന്നു. ഒപ്പം മറ്റൊരു മത്സരാർഥി വിനയ് മാധവും ഉണ്ടായിരുന്നു. നിമിഷയുടെ വസ്ത്രധാരണത്തെ കുറിച്ച് പലപ്പോഴായി ബി​ഗ് ബോസ് ഹൗസിൽ ചർച്ചകൾ നടന്നിരുന്നു.

  നടി ലക്ഷ്മി പ്രിയയായിരുന്നു നിമിഷയുടെ വസ്ത്രധാരണത്തിന് മാന്യതയില്ലെന്ന് എപ്പോഴും കുറ്റപ്പെടുത്തിയിരുന്നത്.

  നിമിഷയുടെ വസ്ത്രധാരണത്തെ കുറിച്ച് റോബിനോട് ചോദിച്ചപ്പോൾ എന്ത് വസ്ത്രം ധരിക്കണമെന്നത് ഓരോ​രുത്തരുടെ ഇഷ്ടമാണെന്നും അതിൽ മറ്റുള്ളവർ അഭിപ്രായം പറയേണ്ടതില്ലെന്നുമാണ് റോബിൻ പറഞ്ഞത്. റോബിന്റെ ആ അഭിപ്രായത്തെ നിമിഷ കൈയ്യടിച്ച് സ്വീകരിച്ചു.

  അതേസമയം റോബിന്റെ മുൻകോപത്തേയും ദേഷ്യത്തേയും കുറിച്ചും പരിപാടിക്കിടെ ചർച്ച നടന്നു. സോഷ്യൽമീഡിയയിൽ വീ‍ഡിയോ പങ്കുവെക്കുമ്പോൾ കാണിക്കാറുള്ള ദേഷ്യം ഒന്നുകൂടി കാണിക്കാമോ എന്നായിരുന്നു റോബിനോട് അവതാരിക ചോദിച്ചത്.

  എല്ലാവരും ചർച്ച ചെയ്യുന്ന റോബിന്റെ ദേഷ്യത്തോടെയുള്ള പെരുമാറ്റം റിക്രിയേറ്റ് ചെയ്ത് കാണിക്കുമോ എന്നാണ് അവതാരിക ചോദിച്ചത്.

  സോഷ്യൽമീഡിയയിൽ പലരും റോബിന്റെ അ​ഗ്രസീവായിട്ടുള്ള പെരുമാറ്റത്തെ ഇഷ്ടപ്പെടുന്നുവെന്ന് കമന്റുകൾ കണ്ടിരുന്നുവെന്നും അവതാരിക പറഞ്ഞു. തനിക്ക് അറിയാവുന്ന പെൺകുട്ടിയെ ഒരാൾ ശല്യം ചെയ്യുന്നു.

  അയാളെ പിടിച്ച് നിർത്തി ദേഷ്യത്തോടെ താക്കീത് ചെയ്യുന്നത് അവതരിപ്പിച്ച് കാണിക്കാനാണ് റോബിനോട് ആവശ്യപ്പെട്ടത്. അതിൽ ഉപദ്രവിക്കപ്പെട്ട പെൺക്കുട്ടിയായി അഭിനയിക്കാൻ നിമിഷയെ അവതാരിക ക്ഷണിച്ചു. പക്ഷെ നിമിഷ തയ്യാറായില്ല.

  'എനിക്ക് മറ്റൊരാളുടെ ഭാ​ഗത്ത് നിന്നും മോശം അനുഭവം ഉണ്ടായാൽ അത് ചോദിക്കാൻ വേറൊരു ആണിന്റെ ആവശ്യമില്ലെന്നും അതിന് താൻ തന്നെ ധാരളമാണെന്നും' നിമിഷ പറഞ്ഞു.

  ശേഷം റോബിന്റെ അ​ഗ്രസീവിനെ കുറിച്ചും നിമിഷ സംസാരിച്ചു. 'എനിക്ക് മറ്റൊരാളിൽ നിന്ന് മോശം അനുഭവം ഉണ്ടായാൽ അത് ചോദിക്കാൻ എനിക്ക് അറിയാം. അതിന് റോബിൻ അ​ഗ്രസീവാകണ്ട ആവശ്യമില്ല.'

  'അതുപോലെ തന്നെ ഇപ്പോൾ കേട്ടു സോഷ്യൽമീ‍ഡിയയിൽ പെൺകുട്ടികൾക്ക് റോബിന്റെ അ​ഗ്രസീവ്നസ് കാണാനാണ് ഇഷ്ടമെന്ന്. എന്തിന്....? അതുപോലെ തന്നെ പുഷ്പ, കെജിഎഫ് പോലുള്ള സിനിമകളിലൂടെ നമ്മുടെ സൊസൈറ്റി ചിന്തിച്ച് വെച്ചിരിക്കുകയാണ്. ആൺകുട്ടികൾക്ക് അ​ഗ്രസീവായി സംസാരിക്കാം.'

  'പെൺകുട്ടികൾ എപ്പോഴും ശാന്തസ്വഭാവത്തോടെ പെരുമാറുന്നവരായിരിക്കണം എന്നൊക്കെ. അതൊക്കെ മാറേണ്ട സമയമായി. എനിക്ക് പ്രശ്നം വന്നാൽ‌ ചോദിക്കാൻ ഞാനുണ്ട്. അതിന് റോബിന്റെ ആവശ്യമില്ല. റോബിൻ അ​ഗ്രസീവാകേണ്ടതില്ല.'

  എന്നാണ് നിമിഷ പറയുന്നത്. അടുത്തിടെ സഹമത്സരാർഥിയെ ഭീഷണിപ്പെടുത്തികൊണ്ട് റോബിൻ പങ്കുവെച്ച വീഡിയോ വൈറലായിരുന്നു. ഹൗസിനുള്ളിലെ ചില പ്രശ്നങ്ങളുടെ പേരിലായിരുന്നു റോബിൻ ആ സഹമത്സരാർഥിയോടുള്ള ദേഷ്യം കാണിച്ച് വീഡിയോ പങ്കുവെച്ചത്. നിമിഷയുടെ വാക്കുകൾ ഇപ്പോൾ വൈറലാവുകയാണ്.

  Read more about: bigg boss
  English summary
  bigg boss malayalam season 4: nimisha openly talk about robin aggressiveness, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X