എന്നെ ഇട്ടിട്ട് അനിയനെയും കൊണ്ട് പോയവരാണ്, ഉപദ്രവിച്ചിട്ടേയുള്ളൂ; പക്ഷെ.. ലക്ഷ്മിയെ ചോദ്യം ചെയ്ത് നിമിഷ

ബിഗ് ബോസ് സീസണ്‍ 4 ലെ ശക്തയായ മത്സരാര്‍ത്ഥിയാണ് നിമിഷ. ഷോയിലൂടെയാണ് നിമിഷ മലയാളി പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഫാഷന്‍ മേഖലയില്‍ നിന്നാണ് താരം ബി .ബി വീട്ടില്‍ എത്തിയത്. തുടക്കത്തില്‍ ഷോയില്‍ വേണ്ടവിധം തിളങ്ങാന്‍ നിമിഷയ്ക്ക് കഴിഞ്ഞില്ല. ആദ്യവാരം തന്നെ നോമിനേഷനില്‍ ഇടംപിടിക്കുകയും ചെയ്തു. . ഇത് നിമിഷയെ ഏറെ വേദപ്പിച്ചിരുന്നു. എന്നാല്‍ വളരെ പെട്ടെന്ന് തന്നെ ഗെയിമന്റെ ട്രാക്കിലാവുകയായിരുന്നു. ഇതിനിടയ്ക്ക് രഹസ്യ റൂമിലേയ്ക്കും നിമിഷ പോയിരുന്നു. രണ്ട് ദിവസം കഴിഞ്ഞാണ് ഹൗസിലേയ്ക്ക് മടങ്ങിയ എത്തിയത്. ഇതോട് കൂടി ഗെയിം മാറുകയായിരുന്നു.

ആദ്യം കണ്ട നിമിഷയെ ആയിരുന്നില്ല രണ്ടാം വരവില്‍ കണ്ടത്. എല്ലാവരോടും തുറന്ന യുദ്ധത്തിന് ഇറങ്ങുകയായിരുന്നു. ലക്ഷ്മി പ്രിയയും നിമിഷയും തമ്മിലാണ് ഏറ്റവും കൂടുതല്‍ പ്രശ്‌നം നടന്നത്. തുടക്കം മുതലെ ഇരുവരും തമ്മില്‍ അത്ര സുഖത്തിലായിരുന്നില്ല. ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള അഭിപ്രായഭിന്നത കനക്കുകയാണ്. ഡിബേറ്റ് ടാസ്‌ക്കിലാണ് ലക്ഷ്മിയും നിമിഷയും തമ്മില്‍ ഏറ്റുമുട്ടിയത്.

ലക്ഷ്മിയും നിമിഷയും

കഴിഞ്ഞ വാരാന്ത്യം എപ്പിസോഡില്‍ ലക്ഷ്മിയും നിമിഷയും തമ്മില്‍ വലിയ വഴക്ക് നടന്നിരുന്നു. ലക്ഷ്മിയെ ബഹുമാനമില്ലാതെ നീ പോടി എന്ന് നിമിഷ വിളിച്ചു. ഇത് താരത്തെ ഏറെ ചൊടിപ്പിച്ചു. വീട്ടിലുള്ള അമ്മയെ പോയി വിളിക്ക് എന്നായിരുന്നു ലക്ഷ്മിയുടെ മറുപടി. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വലിയ വാക്കേറ്റമുണ്ടായി. ഇപ്പോഴിത ഈ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണ്. ഡിബേറ്റ് റൗണ്ടിലാണ് ഇതിന്റെ പേരില്‍ ഇരുവരും ഏറ്റുമുട്ടിയത്. മത്സരത്തെ കുറിച്ചും നിലപാടുകളെ കുറിച്ചും സംസാരിച്ച ലക്ഷ്മിയ്‌ക്കെതിരെ നിമിഷ ആഞ്ഞടിക്കുകയായിരുന്നു.

ലക്ഷ്മിപ്രിയയോട് വഴക്ക്

'അപ്പോള്‍ കാണുന്നവനെ അപ്പാന്ന്' വിളിച്ചെന്ന് പറഞ്ഞ് റോബിനെതിരെ തിരിഞ്ഞ ലക്ഷ്മി പ്രിയയാണ് കഴിഞ്ഞ ദിവസം എന്റെ അമ്മക്ക് വിളിച്ചത്. എന്റെ അമ്മക്ക് വിളിച്ചപ്പോള്‍ നിങ്ങളുടെ മൊറാലിറ്റി എവിടെ പോയി എന്നായിരുന്നു നിമിഷ ചോദ്യം. ഇതിന് ലക്ഷ്മിയുടെ കയ്യില്‍ മറുപടിയുമുണ്ടായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി നിമിഷ തന്നെ ടോര്‍ച്ചര്‍ ചെയ്യുകയാണെന്നും എന്നെ എടി പോടി എന്ന് വിളിച്ചത് കൊണ്ടാണ് താന്‍ വീട്ടില്‍ പോയി വിളിക്കാന്‍ പറഞ്ഞതെന്നും ലക്ഷ്മി പറഞ്ഞു. ഒപ്പം നിമിഷയോട് മാപ്പും ചോദിച്ചു. എന്നാല്‍ ലക്ഷ്മിയോട് ക്ഷമിക്കാന്‍ നിമിഷ തയ്യാറായില്ല. 'നിങ്ങടെ തന്തയെ വിളിച്ചപ്പോള്‍ അത്ര വലിയ സീന്‍ ആക്കയില്ലേ നിങ്ങള്‍. പിന്നെ നിങ്ങളെന്തിന് മറ്റൊരു മത്സരാര്‍ത്ഥിയുടെ അമ്മയെ വിളിക്കുന്നു', എന്നായിരുന്നു നിമിഷയുടെ മറുചോദ്യം. പൊട്ടിത്തെറിക്കുന്ന നിമിഷയായിരുന്നു കണ്ടത്.

  അമ്മയെ വിളിച്ച്ത

'എന്റെ അച്ഛനും അമ്മയും ഒന്നും ചെയ്തിട്ടില്ലെന്ന് നിങ്ങള്‍ക്ക് അറിയാം. അവരെന്നെ ഉപദ്രവിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. എന്നിട്ടും നിങ്ങളെന്റെ അമ്മയെ വിളിച്ചുവെങ്കില്‍ എന്നെ വ്യക്തിഹത്യ ചെയ്യാനല്ലേ', എന്നും നിമിഷ ചോദിക്കുന്നു. അല്ലാ എന്ന് ലക്ഷ്മി പ്രിയ പറഞ്ഞുവെങ്കില്‍ അത് സമ്മിതിക്കാന്‍ നിമിഷ തയ്യാറായില്ല. റോബിന്‍ പറഞ്ഞ കാര്യത്തെ കരഞ്ഞ് ഡ്രാമ കാണിച്ചില്ലേ എന്നും നിമിഷ ആരോപിച്ചു. ഇതിനെ എതിര്‍ക്കാന്‍ ലക്ഷ്മി ശ്രമിക്കുന്നുണ്ടെങ്കിലും നിമിഷയ്ക്ക് മുന്നില്‍ പിടിച്ചട് നില്‍ക്കാന്‍ കഴിഞ്ഞില്ല. താന്‍ ചെയ്യുന്ന കാര്യങ്ങള്‍ പ്രേക്ഷകര്‍ കാണുന്നുണ്ടെന്ന് പറഞ്ഞ് കൊണ്ട് നിര്‍ത്തുകയായിരുന്നു.

കേട്ട് നില്‍ക്കാന്‍ കഴിയില്ല

അച്ഛനും അമ്മയും തന്നെ ഉപദ്രവിച്ചവരാണെങ്കിലും മറ്റൊരാള്‍ അവരെ കുറിച്ച് കുറ്റം പറയുന്നത് കേട്ട് നില്‍ക്കാന്‍ കഴിയില്ല. അപ്പോള്‍ താന്‍ പ്രതികരിയ്ക്കുമെന്നും നിമിഷ പറഞ്ഞു. എന്റെ തള്ള ചെറുപ്പത്തില്‍ തന്നെ ഇട്ടിട്ട് അനിയനെയും കൊണ്ട് പോയവരാണ്. കഴിയുന്നത്ര അവര്‍ എന്നെ ഉപദ്രവിച്ചിട്ടുണ്ട്. എന്റെ മാതാപിതാക്കളില്‍ നിന്നും നേരിട്ട ഉപദ്രവത്തെ കുറിച്ച് തുറന്ന് പറഞ്ഞത് മറ്റൊരാള്‍ക്ക് അവരെ കുറിച്ച് മോശമായി സംസാരിക്കാനുള്ള ലൈസന്‍സ് അല്ല എന്നും നിമിഷ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X