ലക്ഷ്മിപ്രിയയോട് ശരിക്കും ദേഷ്യം ഉണ്ടായിരുന്നു; ബ്ലെസ്ലി പറയുന്ന കാര്യങ്ങളോട് യോജിക്കാനാവില്ല; നിമിഷ
ബിഗ് ബോസ് സീസൺ ഫോറിൽ മറ്റ് മത്സരാർത്ഥികൾക്ക് ലഭിച്ചതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു അനുഭവം ലഭിച്ച മത്സരാർത്ഥിയാണ് നിമിഷ. ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായ ശേഷവും രണ്ട് ദിവസം കളികൾ പുറത്ത് നിന്നും കാണുകയും, തുടർന്ന് തിരിച്ചു ബിഗ് ബോസ് വീട്ടിൽ കയറുകയും ശക്തമായി കളിച്ച് മുന്നേറുകയും ചെയ്തു.
എന്നാൽ ബിഗ് ബോസ് സീസൺ ഫോർ കൃത്യം അൻപത് ദിവസം പിന്നിട്ടപ്പോൾ വിജയാഘോഷങ്ങളുടെ കൂടെ വീട്ടിൽ നിന്നും പടിയിറങ്ങേണ്ടി വന്ന മത്സരാർത്ഥിയുമാണ് നിമിഷ. ബിഗ് ബോസ് വീട്ടിനുള്ളിൽ സ്ഥിരം വഴക്കും പ്രശ്നങ്ങളും ഉണ്ടാക്കി കണ്ടന്റുകൾ നൽകിയിരുന്നുവെങ്കിലും നിമിഷക്ക് പ്രേക്ഷക പിന്തുണ ലഭിച്ചിരുന്നില്ല.
ഇപ്പോഴിതാ ബിഗ് ബോസിലെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് നിമിഷ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം വിശേഷങ്ങൾ പങ്കുവച്ചത്.
ബിഗ് ബോസ് വീട്ടിൽ നിന്നും ഇറങ്ങിയ ശേഷം എന്താണ് ആദ്യം ചെയ്തത് എന്ന അവതാരകന്റെ ചോദ്യത്തിന് തനിക്ക് ബിരിയാണി കഴിക്കാനും ബട്ടർ ചിക്കൻ കഴിക്കാനുമെല്ലാം ആഗ്രഹം ഉണ്ടായിരുന്നുവെന്നും എന്നാൽ അതൊന്നും നടന്നില്ലെന്നും താൻ വെറുതെ തന്റെ മുറിക്കുള്ളിൽ ഇരിക്കുകയാണ് ചെയ്തതെന്നും നിമിഷ പറയുന്നു.

ബിഗ് ബോസ് വീട്ടിൽ നിമിഷ രണ്ടാമത് വന്നപ്പോൾ ഒരുപാട് വഴക്കിട്ടത് ലക്ഷ്മിപ്രിയയുമായാണ്. മോഹൻലാലിന് മുന്നിൽവച്ച് പോലും ലക്ഷ്മിപ്രിയയുമായി നിമിഷ വഴക്കിടുകയുണ്ടായി അത് സമൂഹമാധ്യമങ്ങളിൽ വലിയ ട്രോൾ ആവുകയും ചെയ്തു.
ഇതേപ്പറ്റിയും നിമിഷ സംസാരിക്കുകയുണ്ടായി. ആൾക്കാർ ഇതേപ്പറ്റി റീലുകൾ ഉണ്ടാക്കുന്നത് കാണുമ്പോൾ 'ദൈവമേ ഞാൻ എന്തൊക്കെയാണ് അവിടെ പോയി കാണിച്ച് കൂട്ടിയത്' എന്ന് താൻ ചിന്തിക്കാറുണ്ടെന്നും നിമിഷ പറഞ്ഞു.
ഇപ്പൊ ഇതൊക്കെ കാണുമ്പോൾ വലിയ തമാശയായി തോന്നുന്നെന്നും എന്നാൽ ബിഗ് ബോസ് വീട്ടിനുള്ളിൽ വച്ച് തനിക്ക് ലക്ഷ്മിപ്രിയയോട് ശരിക്കും ദേഷ്യം ഉണ്ടായിരുന്നുവെന്നും നിമിഷ പറഞ്ഞു.
തനിക്ക് ആരുമായും വലിയ ദേഷ്യം ഇല്ലെന്നും എന്നാൽ ബിഗ് ബോസ് വീട്ടിനുള്ളിൽ ഇങ്ങനെ ഒരു സാഹചര്യത്തിൽ ജീവിക്കുമ്പോൾ ആർക്കായാലും ഭ്രാന്തായിപോകുമെന്നും നിമിഷ വ്യക്തമാക്കി.

അത്തരം ഒരു സാഹചര്യത്തിൽ ചെറിയ കാര്യങ്ങൾപോലും വലിയ പ്രശ്നങ്ങളായി തോന്നുമെന്നും പറഞ്ഞ നിമിഷ തനിക്ക് ബ്ലെസ്ലിയോടും വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും എന്നാൽ ബ്ലെസ്ലി പറയുന്ന കുറെ കാര്യങ്ങളോട് താൻ വ്യക്തിപരമായി യോജിച്ചിരുന്നില്ലെന്നും നിമിഷ പറയുന്നുണ്ട്.
തന്നെ ഇപ്പോഴും റോബിൻ ഫാൻസിൽ നിന്നും ചീത്ത കേൾക്കേണ്ടി വരുന്നുണ്ടെന്നും താൻ ഒരു ആണായിരുന്നെങ്കിൽ ഈ ചീത്ത പറയുന്നവർ തന്നെ തലയിൽ കയറ്റി വയ്കുമായിരുന്നുവെന്നും നിമിഷ പറയുന്നു. എന്നാൽ ഇപ്പോൾ താൻ അതൊന്നും ശ്രദ്ധിക്കുന്നില്ലെന്നും നിമിഷ പറഞ്ഞു.
താനിപ്പോൾ ജാസ്മിനെ പറ്റി ചിന്തിച്ച് മാനസികമായി പ്രയാസപ്പെട്ടിരിക്കുകയാണെന്നും പിന്നെ അൻപത് ദിവസം ഫോണോ ഇന്റെർനെറ്റോ ഉപയോഗിക്കാതെ ഇരുന്നത്കൊണ്ട് മെസേജുകളും കോളുകളും എല്ലാം ഒരുപാട് വരുന്നുണ്ടെന്നും താരം പറഞ്ഞു.
റോബിൻ ഫാൻസ് ഒരുപാടുപേർ തനിക്ക് മെസ്സേജ് അയക്കാറുണ്ടെന്നും പരിധികിടക്കുന്നവരെ താൻ ബ്ലോക്ക് ചെയ്യാറുണ്ടെന്നും നിമിഷ വ്യക്തമാക്കി.

നിമിഷയാണ് ആദ്യം വീട്ടിൽ ഇൻഫ്ലുവെൻസേഴ്‌സും ആർട്ടിസ്റ്റ്സും രണ്ട് ഗ്രൂപ്പുകളായി കളിക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നത്.
ഇൻഫ്ലുവെൻസേഴ്സ് ഇപ്പോഴും ജയിൽ നോമിനേഷന് വരികയും ആർട്ടിസ്റ്റുകൾ ക്യാപ്റ്റൻസി നോമിനേഷന് വരികയും ചെയ്യുന്നത് താൻ ശ്രദ്ധിച്ചിരുന്നുവെന്നും നിമിഷ പറഞ്ഞു.
ഇത് താൻ വീട്ടിൽ പറഞ്ഞതിന് ശേഷം എല്ലാവരും ഈ കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടെന്നും ഇപ്പോൾ വീട്ടിൽ എല്ലാവരും ഒറ്റക്ക് ആണ് കളിക്കുന്നതെന്നും നിമിഷ പറയുന്നു.
ബിഗ് ബോസ് ഫോർ വിജയി ആരായിരിക്കും എന്ന ചോദ്യത്തിന് നിമിഷ മറുപടി വ്യക്തമായി പറയുന്നില്ലെങ്കിലും ജാസ്മിൻ സ്ട്രോങ്ങ് ആയ ഒരു മത്സരാർത്ഥിയാണെന്ന് പറയുന്നുണ്ട്.
കായികപരമായുള്ള ടാസ്ക്കുകൾ ജാസ്മിന് നൂറ് ശതമാനം ചെയ്യാൻ സാദിക്കും എന്നാൽ മാനസികമായുള്ള ടാസ്ക്കുകളിൽ ജാസ്മിൻ പുറകിലോട്ടാണെന്ന് നിമിഷ സാക്ഷ്യപ്പെടുത്തുന്നു.


Click it and Unblock the Notifications