'ദിൽഷാ.. നിന്റെ ഷോട്ട്സിനും ഇറക്കം ഇല്ല'; തന്റെ വസ്ത്രത്തെ കുറ്റപ്പെടുത്തിയ ദിൽഷയെ പൊളിച്ചടുക്കി നിമിഷ!

ബി​ഗ് ബോസ് മലയാളം സീസൺ ഫോറിലുണ്ടായിരുന്ന ഏറ്റവും ശക്തരായ മത്സരാർഥികളിൽ ഒരാളായിരുന്നു നിമിഷ. അമ്പത് ദിവസം പിന്നിട്ട ശേഷമാണ് നിമിഷ വീട്ടിൽ നിന്നും പുറത്തായത്. ഒരിക്കൽ പുറത്തായശേഷം സീക്രട്ട് റൂമിൽ നിമിഷയെ താമസിപ്പിച്ചിരുന്നു.

പിന്നീട് മടങ്ങിയെത്തിയപ്പോഴാണ് നിമിഷ കൂടുതൽ ശക്തയായി കളിച്ചതും വീട്ടിലെ ക്യാപ്റ്റൻ വരെയായതും. നിയമ വിദ്യാർഥിയും മോഡലുമാണ് നിമിഷ. ബി​ഗ് ബോസ് വീട്ടിൽ നന്നായി ​ഗെയിം കളിച്ചിരുന്ന മത്സരാർഥിയായിരുന്നെങ്കിൽ കൂടിയും നിമിഷയ്ക്ക് പ്രേക്ഷക പിന്തുണ വളരെ കുറവായിരുന്നു.

നിമിഷയുടെ മോസ്റ്റ് മോഡേൺ ചിന്താ​ഗതിയും രീതികളുമാണ് നിമിഷയെ പിന്തുണയ്ക്കാത്തതിന് കാരണമായി പ്രേക്ഷകരിൽ ചിലർ പറഞ്ഞത്.

ഹൗസിലെ മറ്റൊരു മത്സരാർഥിയായ ലക്ഷ്മിപ്രിയ നിമിഷയുടെ വസ്ത്രധാരണത്തെ കുറ്റപ്പെടുത്തി ഒരിക്കൽ കമന്റ് ചെയ്തിരുന്നു. വൈൽഡ് കാർഡ് എൻട്രിയായ റിയാസ് അതേ വിഷയം കഴിഞ്ഞ ദിവസം ബി​ഗ് ബോസ് കോൾ സെന്റർ എന്ന വീക്കിലി ടാസ്ക്കിൽ എടുത്ത് ഇടുകയും ചെയ്തിരുന്നു.

വസ്ത്രധാരണം ഓരോരുത്തരുടേയും സ്വാതന്ത്ര്യമാണെന്നും അതിനെ ആർക്കും ചോദ്യം ചെയ്യാൻ അവകാശമില്ലെന്നുമാണ് റിയാസ് ‌പറഞ്ഞത്. അൽപ്പ വസ്ത്രധാരണമല്ല ഇന്ത്യൻ ജനതയുടെ സംസ്കാരത്തിന് യോജിച്ചതല്ലെന്ന തരത്തിലും ലക്ഷ്മിപ്രിയയും ദിൽഷയും സംസാരിച്ചിരുന്നു.

എന്നെ ആരും ചോദ്യം ചെയ്യണ്ട

ഹൗസിൽ നിന്നും പുറത്താക്കപ്പെട്ടിട്ടും തന്റെ പേരും വസ്ത്രധാരണ രീതിയും വീണ്ടും വീട്ടിൽ‌ ചർ‌ച്ച ചെയ്യുന്നതിനെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് നിമിഷ. സോഷ്യൽമീ‍ഡിയ വഴിയാണ് നിമിഷ പ്രതികരിച്ചത്.

മോഡേൺ വസ്ത്രങ്ങൾ ധരിച്ച് നിൽക്കുന്ന ദിൽഷയുടെ ചിത്രങ്ങൾ അടക്കം പങ്കുവെച്ചായിരുന്നു നിമിഷയുടെ കുറിപ്പ്. 'ആർക്കും എന്റെ സ്ത്രധാരണത്തെ കുറ്റപ്പെടുത്താനുള്ള ഒരു അവകാശവുമില്ല.'

'ഈ ടീംസ് ഒക്കെ ബുദ്ധി കുറവുള്ള കൂട്ടത്തിലാണ് പറഞ്ഞിട്ട് കാര്യമില്ല. ദിൽഷ നീ ചില ഫോട്ടോകളിൽ ധരിച്ചിരിക്കുന്ന ഷോർട്ട്സിനും തീരെ ഇറക്കമില്ല. ഞാൻ ഷോയിൽ നിന്ന് എവിക്ടായി പുറത്തേക്ക് വന്നപ്പോൾ എന്റെ പകയും വൈരാ​ഗ്യവും ആ വീട്ടിൽ‌ ഉപേക്ഷിച്ചിട്ട തന്നെയാണ് ഞാൻ തിരികെ വന്നത്.'

ദിൽഷയെ പൊളിച്ചടുക്കി നിമിഷ

'ഷോയിൽ നിന്ന് ഇറങ്ങിയ ശേഷം ഞാൻ‌ എന്നോടൊപ്പം മത്സരിച്ച ഒരു മത്സരാർഥിയെ കുറിച്ചും മോശം പറയുകയോ അവരുടെ വസ്ത്രധാരണത്തെ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല. പക്ഷെ ഞാൻ ഷോയിൽ നിന്ന് പുറത്തിറങ്ങിയ ശേഷവും എന്നെ കുറിച്ച് വീട്ടിലുള്ളവരെല്ലാം വീണ്ടും മോശം കാര്യങ്ങളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്.'

'പ്രത്യേകിച്ച് എന്റെ വസ്ത്രധാരണത്തെ കുറ്റപ്പെടുത്തിയുള്ള സംഭാഷണങ്ങൾ ആവർത്തിക്കപ്പെടുന്നതിനാലാണ് ഞാൻ ഇങ്ങനൊരു കുറിപ്പ് പങ്കുവെക്കേണ്ടി വന്നത്. എന്നെ കുറ്റം പറയുമ്പോൾ കേട്ട് മിണ്ടാതിരിക്കാൻ ഞാൻ വിശുദ്ധയൊന്നുമല്ല' നിമിഷ കുറിച്ചു.

ഒരാളുടെ വസ്ത്രധാരണം ശരിയല്ലെങ്കിൽ മറ്റൊരു പൗരന് അതേകുറിച്ച് പറയാൻ അവകാശമുണ്ടെന്നാണ് ഹൗസിലെ മറ്റ് അം​ഗങ്ങളോട് ദിൽഷ നിമിഷയുടെ വസ്ത്രധാരണത്തെ കുറിച്ച് പറഞ്ഞത്.

Recommended Video

Dr. Robin's Response To Marriage Proposal ❤️ | ദിൽഷയുടെ ചേച്ചി വഴി എല്ലാം സെറ്റ് | *Interview
വസ്ത്രധാരണത്തെ കുറിച്ച് തർക്കം

ലക്ഷ്മിപ്രിയ നിമിഷയോട് തുണി എടുത്ത് ഉടുക്കടി എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അതും ലക്ഷ്മിപ്രിയയുടെ അവകാശമാണെന്നും ദിൽഷ പറഞ്ഞിരുന്നു. നിമിഷ വീട്ടിലുണ്ടായിരുന്നപ്പോൾ‌ ഏറ്റവും കൂടുതൽ പ്രശ്നങ്ങളുണ്ടായിരുന്നത് നിമിഷയും ലക്ഷ്മിപ്രിയയും തമ്മിലായിരുന്നു.

ഇപ്പോൾ വീട്ടിൽ ഒമ്പത് പേരാണ് ഫൈൻ ഫൈവിലേക്ക് മത്സരിക്കുന്നത്. റോബിനും ജാസ്മിനും പോയതോടെ മത്സരം കൂടുതൽ ആവേശം നിറഞ്ഞതാവുകയാണ്. ഇത്രയും നാൾ മത്സരം റോബിനേയും ജാസ്മിനേയും കേന്ദ്രീകരിച്ചായിരുന്നു നിന്നിരുന്നത്.

ഇരുവരും പോയതോടെ പുറകിൽ നിന്ന് കളിച്ചവർ മുന്നോട്ട് വരാൻ തുടങ്ങി. ഒമ്പത് മത്സരാർഥികളിൽ ക്യാപ്റ്റൻ ധന്യയും ദിൽഷയുമൊഴികെ എല്ലാവരും ഇക്കുറി നോമിനേഷനിലുണ്ട്.

സൂരജ്, റിയാസ്, റോൺസൺ, വിനയ്, ലക്ഷ്മിപ്രിയ, ബ്ലെസ്‍ലി, അഖിൽ എന്നിങ്ങനെ ഏഴ് പേരാണ് ഇത്തവണ നോമിനേഷൻ ലിസ്റ്റിൽ.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X