ജാസ്മിന്റെ ആ പ്രവൃത്തി നിരാശപ്പെടുത്തി; റോബിനെതിരെ നടത്തിയ ശ്രമത്തെ കുറിച്ച് പറഞ്ഞ് നിമിഷ രംഗത്ത്

ബിഗ് ബോസിനുള്ളില്‍ വലിയ പ്രശ്‌നങ്ങള്‍ നടന്നിരിക്കുകയാണ്. വീക്ക്‌ലി ടാസ്‌കുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റത്തില്‍ റോബിന്‍ റിയാസിനെ കൈയ്യേറ്റം നടത്തി. ഇത് ശാരീരികമായിട്ടുള്ള ഉപദ്രവമാണെന്ന് ചൂണ്ടി കാണിച്ച് റിയാസ് രംഗത്ത് വന്നു. വൈകാതെ ബിഗ് ബോസ് റോബിനെ സീക്രട്ട് റൂമിലേക്ക് മാറ്റിയിരിക്കുകയാണ്. അവതാരകനായ മോഹന്‍ലാല്‍ വരുന്നത് വരെ റോബിന്‍ അവിടെ കഴിയേണ്ടി വരും. അതിന് ശേഷമായിരിക്കും പുറത്തേക്കോ അകത്തേക്കോ എന്ന തീരുമാനം വരിക.

ഇതേ പ്രശ്‌നത്തില്‍ തന്റെ വ്യക്തിപരമായ അഭിപ്രായം രേഖപ്പെടുത്തി കൊണ്ട് എത്തിയിരിക്കുകയാണ് നിമിഷ. ആഴ്ചകള്‍ക്ക് മുന്‍പാണ് ബിഗ് ബോസില്‍ നിന്നും നിമിഷ പുറത്താവുന്നത്. ശേഷം സഹമത്സരാര്‍ഥികളുമായി നിമിഷ കൂടി കാഴ്ച നടത്തിയിരുന്നു. ഇപ്പോഴിതാ റോബിന്‍-റിയാസ് പ്രശ്‌നത്തെ കുറിച്ച് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയില്‍ നിമിഷ സംസാരിക്കുകയാണ്.

റിയാസിനൊരു ഗെയിം കൊടുത്തപ്പോള്‍ നന്നായി തന്നെ കളിക്കുന്നുണ്ടായിരുന്നു

'ഈ പ്രശ്‌നത്തിന്റെ അവസാനം എന്താണെന്ന് ഇനിയും എനിക്കോ നിങ്ങള്‍ക്കോ ഊഹിക്കാന്‍ പറ്റില്ല. വീക്കെന്‍ഡില്‍ ആയിരിക്കും എങ്ങനെയാവും എന്ന് അറിയുകയുള്ളു. അനുമാനങ്ങള്‍ ആവാം. ഈ സിറ്റുവേഷനില്‍ എല്ലാവരുടെയും ഭാഗത്ത് തെറ്റുണ്ട്. റിയാസിനെ കുറിച്ച് പറഞ്ഞ് തുടങ്ങാം. റിയാസിനൊരു ഗെയിം കൊടുത്തപ്പോള്‍ നന്നായി തന്നെ കളിക്കുന്നുണ്ടായിരുന്നു.

റോബിന്‍ ആദ്യം മുതല്‍ തള്ളുന്നുണ്ട്. രണ്ടാമത്തെ തവണ അത് ശക്തിയായി മാറി

പിന്നെ റിയാസിന്റെ കഴുത്തില്‍ നിന്നും അധികാരത്തിന്റെ ചിഹ്നം എടുത്ത് റോബിന്‍ ഓടി. അദ്ദേഹം ബാത്ത്‌റൂമില്‍ പോയി ലോക് ചെയ്ത് ഇരുന്നു. ബാത്ത്‌റൂമില്‍ നിന്നും ഇറങ്ങി കഴിഞ്ഞിട്ട് റിയാസ് റോബിന്റെ കൈയ്യില്‍ പോയി തപ്പുകയാണ്. റോബിന്‍ ആദ്യം മുതല്‍ തള്ളുന്നുണ്ട്. രണ്ടാമത്തെ തവണ അത് ശക്തിയായി മാറി.

മൂന്നരക്കോടി ആള്‍ക്കാര്‍ കണ്ട് കൊണ്ടിരിക്കുന്ന നാഷണല്‍ ടെലിവിഷനിലെ ഷോ ആണ്

അനുമാനങ്ങള്‍ എങ്ങനെ വേണമെങ്കിലും ആവാം. കാഴ്ചക്കാര്‍ എന്ന നിലയില്‍ എങ്ങനെയും വളച്ചൊടിക്കാം. എനിക്ക് തോന്നുന്നത് ഈ കാര്യത്തില്‍ റിയാസ് വളരെ ഇമോഷണലായി. മൂന്നരക്കോടി ആള്‍ക്കാര്‍ കണ്ട് കൊണ്ടിരിക്കുന്ന നാഷണല്‍ ടെലിവിഷനിലെ ഷോ ആണ്. അവിടെ വെച്ച് ഒരാള്‍ അടിച്ചെങ്കില്‍ അത് എങ്ങനെ ഫീല്‍ ചെയ്തിട്ടുണ്ടാവുമെന്ന് എനിക്ക് മനസിലാവും. റിയാസിന്റെ പൊട്ടിത്തെറി എന്തിനാണഎന്ന് എനിക്ക് തിരിച്ചറിയാന്‍ സാധിക്കും.

റിയാസ് റോബിന്റെ പുറകേ നടന്ന് ഇങ്ങനെ പ്രകോപിപ്പിക്കുകയാണ് ചെയ്തത്

പിന്നെ റിയാസ് റോബിന്റെ പുറകേ നടന്ന് ഇങ്ങനെ പ്രകോപിപ്പിക്കുകയാണ് ചെയ്തത്. അതും തെറ്റായി കാണുന്നവരുണ്ട്. പക്ഷേ ഇത് ഗെയിമാണ്. ബിഗ് ബോസില്‍ നിന്നും അത്രയധികം പ്രകോപനങ്ങള്‍ കിട്ടിയിട്ടും അത് മറികടന്ന് ജയിക്കുകയാണ് ശരിക്കുമുള്ള ബിഗ് ബോസ്. ഇതും ഒരു ഗെയിമാണ്. അതവന്റെ ഗെയിമാണെന്ന് വേണമെങ്കില്‍ നമുക്ക് കാണാം. പക്ഷേ റോബിന്റെ പ്ലേറ്റില്‍ റോസിന്റെ ഇതള്‍ ഇട്ടതൊന്നും നല്ലതല്ല. ആരാണെങ്കിലും വളരെയധികം ദേഷ്യം വരുന്ന കാര്യമാണ്. അതുകൊണ്ടാണ് റിയാസിന്റെ കൈയ്യിലും കുറച്ച് തെറ്റുണ്ടെന്ന് താന്‍ പറഞ്ഞതെന്നും നിമിഷ സൂചിപ്പിച്ചു.

Recommended Video

പ്രണയം കാരണം ദിൽഷയെ തിരിച്ചുവിളിച്ചോ? സത്യം അനിയത്തി പറയുന്നു | Dilsha's Sister Reveals | #Interview
ജാസ്മിന്‍ ചെയ്തത് വ്യക്തിപരമായി എന്നെ നിരാശപ്പെടുത്തി

അടുത്തത് ജാസ്മിന്‍..

ഈയൊരു കാര്യത്തില്‍ ഞാന്‍ വളരെയധികം നിരാശയിലാണ്. ജാസ്മിന്‍ ചെയ്തത് വ്യക്തിപരമായി എന്നെ നിരാശപ്പെടുത്തി. ഞാനൊരിക്കലും ജാസ്മിനില്‍ നിന്നും പ്രതീക്ഷിക്കാത്ത കാര്യമാണിത്. ജാസ്മിന്‍ സ്േ്രപ അടിച്ചതിനെ പറ്റിയാണ് നിമിഷ സംസാരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X