നിമിഷ ഒരു ഷാഡോ ആയിരുന്നോ? ബിഗ് ബോസിനുള്ളില്‍ നിന്നും പുറത്ത് വന്ന ശേഷം സത്യങ്ങള്‍ പറഞ്ഞ് താരം

ബിഗ് ബോസ് വീട്ടില്‍ ഏറ്റവും കൂടുതല്‍ പ്രിവിലേജുകള്‍ കിട്ടിയ മത്സരാര്‍ഥികളില്‍ ഒരാള്‍ നിമിഷയാണ്. ഒരു തവണ പുറത്ത് പോയെങ്കിലും സീക്രട്ട് റൂമിലിരുത്തി തൊട്ടടുത്ത ദിവസം തിരിച്ച് വരാനുള്ള അവസരം ബിഗ് ബോസ് നല്‍കിയിരുന്നു. തിരിച്ച് വരവില്‍ ഗംഭീര പ്രകടനം കാഴ്ച വെച്ചെങ്കിലും അമ്പതാം ദിവസം പുറത്താവുകയാണ്.

വീടിനുള്ളില്‍ അമ്പത് ദിവസത്തെ ആഘോഷങ്ങള്‍ നടന്നതിന് പിന്നാലെയാണ് എവിക്ഷന്‍ നടന്നത്. ഒരാള്‍ പുറത്ത് പോകുമെന്ന് മോഹന്‍ലാല്‍ സൂചിപ്പിച്ചു. ഒടുവിലത് നിമിഷയാണെന്ന് വ്യക്തമായി. പുറത്ത് വന്നതിന് ശേഷം തന്റെ പേരില്‍ ഉയര്‍ന്ന് വന്ന ആരോപണങ്ങളില്‍ നിമിഷ മറുപടി നല്‍കിയിരുന്നു.

ബിഗ് ബോസില്‍ നിമിഷ ഒരു ഷാഡോ ആയിരുന്നോ?

ബിഗ് ബോസില്‍ നിമിഷ ഒരു ഷാഡോ ആയിരുന്നോ?

എല്ലാവരും നിമിഷ ആരുടെയെങ്കിലും ഷാഡോ ആണോന്ന് ചോദിച്ചാല്‍ ഒരിക്കലും അല്ല. എന്റേതായ വ്യക്തിത്വം ഉള്ളയാളാണ്. ഇവിടെ വന്നിട്ട് അത് ഞാന്‍ തെളിയിച്ചിട്ടുണ്ട്. ആരും ആരുടെയും ഷാഡോ അല്ല. ഞങ്ങള്‍ക്ക് കളിക്കാന്‍ രണ്ട് രീതികളാണുള്ളത്. പക്ഷേ ഞങ്ങളുടേതായ രീതിയിലാണ് കളിച്ചത്.

ഇപ്പോള്‍ പുറത്തായില്ലായിരുന്നെങ്കില്‍ എന്റെ ഉള്ളിലുള്ള റിയല്‍ ക്യാരക്ടര്‍ പ്രേക്ഷകര്‍ കുറച്ചൂടി കണ്ടേനെ. ഞാന്‍ വിശ്വസിക്കുന്ന കാര്യങ്ങളില്‍ കുറച്ചൂടി സ്‌ട്രോങ്ങായി ഉറച്ച് നിന്നേനെ. അതായിരിക്കും പ്രേക്ഷകര്‍ മിസ് ചെയ്യുക. വോട്ട് ചെയ്യാമായിരുന്നു. പക്ഷേ ചെയ്തില്ലെന്നും നിമിഷ പ്രേക്ഷകരോടായി പറയുന്നു.

ബിഗ് ബോസിലെ വാക്ക് തര്‍ക്കങ്ങളുടെ കാരണത്തെ കുറിച്ച് നിമിഷ പറയുന്നതിങ്ങനെയാണ്..

ബിഗ് ബോസിലെ വാക്ക് തര്‍ക്കങ്ങളുടെ കാരണത്തെ കുറിച്ച് നിമിഷ പറയുന്നതിങ്ങനെയാണ്..

കഴിഞ്ഞ അമ്പത് ദിവസമായിട്ട് ഞങ്ങളൊരു അടച്ചിട്ട വീട്ടിലാണ്. പുറത്തുള്ള ആരുമായിട്ടും യാതൊരു കോണ്‍ടാക്ടുമില്ല. കാണുന്ന മുഖങ്ങള്‍ തന്നെ പിന്നെയും കാണുന്നു. സ്വപ്‌നം കാണുന്നത് പോലും ഇവിടെയുള്ളവരെയാണ്. ഇപ്പോള്‍ ഫ്രസ്‌ട്രേഷന്‍ കൂടി കൂടി വരും. ചെറിയ കാര്യങ്ങള്‍ക്ക് പോലും തര്‍ക്കിക്കാന്‍ തുടങ്ങും.

ദോശ പിച്ചി കീറിയാലും ചായയില്‍ ഈച്ച വീണാലുമൊക്കെ തര്‍ക്കിക്കും. പുറത്താണെങ്കില്‍ ഇതുണ്ടാവില്ല. പക്ഷേ ബിഗ് ബോസ് ഹൗസില്‍ അത് നടക്കില്ല. അതാണ് തര്‍ക്കങ്ങള്‍ കൂടി വരാന്‍ കാരണം.

 ബിഗ് ബോസില്‍ എല്ലാം സ്ട്രാറ്റജിയാണ്

ബിഗ് ബോസില്‍ എല്ലാം സ്ട്രാറ്റജിയാണ്. നമ്മളും നിങ്ങളുമാണ് ആ സ്ട്രാറ്റജി. പതിനേഴ് മത്സരാര്‍ഥികള്‍ വന്നു. എല്ലാവരും വ്യക്തിപരമായി കളിക്കുന്നവരാണ്. എല്ലാവര്‍ക്കും അവരുടേതായ സ്ട്രാറ്റജിയുണ്ട്. അവര്‍ കളിക്കുന്ന രീതിയാണ് സ്ട്രാറ്റജിയെന്ന് നിമിഷ പറയുന്നു.

Recommended Video

പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview
ബിഗ് ബോസിലെ ശക്തയായ മത്സരാർഥിയായിരുന്നു നിമിഷ

ബിഗ് ബോസിലെ ശക്തയായ മത്സരാർഥിയായിരുന്നു നിമിഷ. ജാസ്മിനുമായിട്ടുള്ള സൌഹൃദമാണ് ഏറ്റവും കൂടുതൽ പുറത്തെ ചർച്ചകൾക്ക് കാരണമായത്. നിമിഷ പുറത്തായെന്ന് അറിഞ്ഞപ്പോഴും ഏറ്റവും കൂടുതൽ വേദനിച്ചത് ജാസ്മിനാണ്. ഇരുവരുടെയും സൌഹൃദം വലിയ ചർച്ചയാവുകയും ചെയ്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X