'ആ ശബ്ദത്തിന് ഉടമ, നിങ്ങളെ ഞാൻ കുറെ തെറി വിളിച്ചിട്ടുണ്ട്'; ലക്ഷ്മിപ്രിയയുടെ 'വല്യണ്ണ'നൊപ്പം നിമിഷ!

ബി​ഗ് ബോസ് മലയാളം സീസൺ ഫോറും ആവേശം നിറഞ്ഞ ​ഗ്രാന്റ് ഫിനാലെയോടെ അവസാനിച്ചിരിക്കുകയാണ്. നൂറ് ദിവസത്തെ വിജയകരമായ ബി​ഗ് ബോസ് ഹൗസ് വാസത്തിന് ശേഷം പുറത്തിറങ്ങിയ ദിൽഷയാണ് വിജയിയായത്.

അമ്പത് ലക്ഷം രൂപയും ട്രോഫിയുമായിരുന്നു സമ്മാനം. രണ്ടാം സമ്മാനം നേടിയത് ബ്ലെസ്ലിയായിരുന്നു. വിജയി ദിൽഷയെക്കാൾ നേരിയ വോട്ടിന്റെ വ്യത്യാസത്തിലാണ് ബ്ലെസ്ലി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. മൂന്നാം സ്ഥാനം റിയാസ് സലീമിനായിരുന്നു.

ടോപ്പ് ത്രീയിൽ വരാൻ പോകുന്ന മത്സരാർഥികളുടെ പേരുകൾ പലപ്പോഴായി ബി​ഗ് ബോസ് പ്രേക്ഷകർ പ്രവചിച്ചപ്പോഴും ഇവരുടെ പേരുകൾ തന്നെയാണ് വന്നത്. ബി​ഗ് ബോസ് മലയാളം കാണുന്നവരുടെയെല്ലാം ആ​ഗ്രഹമാണ് അതിൽ ബി​ഗ് ബോസിന് ശബ്ദം നൽകുന്ന വ്യക്തിയെ ഒരിക്കലെങ്കിലും കാണുക എന്നത്. ‌

സീസൺ ഫോർ വരെ പൂർത്തിയായിട്ടും ബി​ഗ് ബോസ് ശബ്ദത്തിന്റെ ഉടമ എവിടെയും പ്രത്യക്ഷപ്പെട്ടിട്ടില്ല. ഹൗസിലേക്ക് മത്സരാർഥികളായി എത്തുന്നവർ തന്നെ പലപ്പോഴും ബി​ഗ് ബോസ് ശബ്ദത്തിന്റെ ഉടമയെ കണ്ടാൽ കൊള്ളാമെന്ന ആ​ഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.

ആ ശബ്ദത്തിന് ഉടമ

കഴിഞ്ഞ ദിവസം നാലാം സീസണിൽ നിന്നും പുറത്തായവർ തിരികെ വീട്ടിലേക്ക് ഫൈനലിസ്റ്റുകളെ കാണാൻ എത്തിയിരുന്നു. അപ്പോഴും പലരും ഉന്നയിച്ച ആവശ്യവും ബി​ഗ് ബോസിനെ നേരിൽ കാണണമെന്ന ആ​ഗ്രഹമുണ്ടെന്നതാണ്.

മാത്രമല്ല മത്സരാർഥികൾ തങ്ങളുടെ മനസിലുള്ള ബി​ഗ് ബോസിന്റെ രൂപം വരച്ച് കാണിക്കുകയും ചെയ്തിരുന്നു. ശബ്​ദം കൊണ്ട് ഭാവനയിൽ മെനഞ്ഞെടുത്ത ചിത്രമായിരുന്നു പലരും പേപ്പറിൽ വരച്ചത്.

ഇപ്പോഴിത ഫിനാലെയ്ക്ക് ശേഷം ആ ​ഗാംഭീര്യമുള്ള ശബ്ദത്തിന് ഉടമയാരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മത്സരാർഥികളായിരുന്ന നിമിഷയും ജാസ്മിനും. ഇരുവരും ബി​ഗ് ബോസിനൊപ്പമുള്ള ചിത്രവും സോഷ്യൽമീഡിയയിൽ പങ്കുവെച്ചു.

നിങ്ങളെ ഞാൻ കുറെ തെറി വിളിച്ചിട്ടുണ്ട്

'ദി വോയ്സ്' എന്ന് കുറിച്ചാണ് നിമിഷ ബി​ഗ് ബോസിനൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. 'സോറി ബി​ഗ് ബോസ് നിങ്ങളെ കുറെ തെറിവിളിച്ചിട്ടുണ്ട്' എന്നും നിമിഷ കുറിച്ചിരുന്നത്. മോഹൻലാൽ പോലും ആഴ്ചയിൽ രണ്ട് ദിവസം മാത്രമാണ് മത്സരാർഥികളെ കാണാനും സംസാരിക്കാനുമായി എത്തുന്നത്.

എപ്പോഴും മത്സരാർഥികളുമായി സംവദിക്കുന്നത് ബി​ഗ് ബോസാണ്. അതിനാൽ തന്നെ നൂറ് ദിവസം കഴിയുമ്പോഴേക്കും ബി​ഗ് ബോസുമായി മത്സരാർഥികൾക്കും അടുപ്പം വരും.

ബി​ഗ് ബോസ് കാണുന്ന പ്രേക്ഷകരെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന ശബ്ദവും ബി​ഗ് ബോസിന്റേതാണ്. പതിവിൽ നിന്ന് വ്യത്യസ്‍തമായി ഇത്തവണ ഫൈനൽ സിക്സായിരുന്നു ഉണ്ടായിരുന്നത്.

ലക്ഷ്മിപ്രിയയുടെ വല്യണ്ണനൊപ്പം നിമിഷ

ദിൽഷ, ലക്ഷ്‍മി പ്രിയ, ധന്യ, റിയാസ്, ബ്ലസ്‍ലി, സൂരജ് എന്നിവരായിരുന്നു ഫൈനൽ സിക്സിൽ എത്തിയത്. ഒരാഴ്‍ചയാണ് ഇവരിലെ വിജയിയെ തെരഞ്ഞെടുക്കാൻ വോട്ട് ചെയ്യാൻ പ്രേക്ഷകർക്ക് അവസരം ലഭിച്ചത്.

ഗ്രാൻഡ് ഫിനാലെ ദിവസമായ ഞായറാഴ്‍ച രാത്രി എട്ട് മണി വരെയായിരുന്നു വോട്ടിങ് സമയം. 21 കോടിയിലധികം വോട്ടുകളാണ് ആറ് പേർക്കായി ഒരാഴ്‍ച ലഭിച്ചത്.

ഇതിൽ 39 ശതമാനം വോട്ടുകൾ നേടിയാണ് ദിൽഷ പ്രസന്നൻ വിജയിയായത്. ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെയും സൂചന നൽകിയാണ് മോഹൻലാൽ ഗ്രാൻഡ് ഫിനാലെയിൽ നിന്ന് പോയത്.

Recommended Video

Dilsha Prasanna: ദിൽഷയുടെ വിജയത്തിന് പിന്നിൽ,മണികണ്ഠൻ പറയുന്നു | *BiggBoss
നാലാം സീസണിനും കൊടിയിറങ്ങി

അപ്പോൾ എങ്ങനെ വീണ്ടും കാണേണ്ടേ, വീണ്ടും കാണും എന്ന് പറഞ്ഞ് ബിഗ് ബോസ് സീസൺ അഞ്ചിന്റെ ആംഗ്യവും കാട്ടിയാണ് മോഹൻലാൽ മടങ്ങിയത്. 20 പേരാണ് പല ഘട്ടങ്ങളിലായി ഇത്തവണത്തെ ബിഗ് ബോസിൽ പങ്കെടുത്തത്.

മാർച്ച് 27നായിരുന്നു നാലാം സീസണിൻറെ ഉദ്ഘാടന എപ്പിസോഡ്. 17 മത്സരാർഥികളെയാണ് അവതാരകനായ മോഹൻലാൽ അന്ന് അവതരിപ്പിച്ചത്. പിന്നാലെ മൂന്ന് വൈൽഡ് കാർഡുകളും വീട്ടിലേക്ക് മത്സരാർഥികളായി എത്തി.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X