For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷോര്‍ട്ട്‌സ് ധരിച്ച് നൃത്തം ചെയ്ത് ദില്‍ഷ, പഴയ ചിത്രം കുത്തിപ്പൊക്കി നിമിഷ, ഒപ്പം ഉഗ്രന്‍ മറുപടിയും

  |

  മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ബിഗ് ബോസ് സീസണ്‍ 4 ന് ലഭിച്ചത്. ആദ്യം ദിവസം മുതലെ ഷോ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ സീസണുകളിലെ പോരയ്മ പരിഹരിച്ച് കൊണ്ടാണ് സീസണ്‍ 4 ആരംഭിച്ചത്. മാര്‍ച്ച്27 ന് ആഘോഷപൂര്‍വം ആരംഭിച്ച ബിഗ് ബോസ് ഇപ്പോള്‍ 11ാം വാരത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. ഇനി വളരെ കുറച്ച് ആഴ്ചകള്‍ മാത്രമേയുളള മത്സരം അവസാനിക്കാനുള്ളു.

  Also Read:ദില്‍ഷയുടെ ചേച്ചിയെ രണ്ട് തവണ വിളിച്ചു; ഫോണ്‍ എടുത്തില്ല, മുപ്പത് ദിവസത്തിന് ശേഷം തീരുമാനം അറിയാം

  ബിഗ് ബോസ് സീസണ്‍ 4 ല്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച സംഭവമായിരുന്നു മുന്‍ മത്സരാർത്ഥി നിമിഷയുടെ വസ്ത്രധാരണത്തെ കുറിച്ച ലക്ഷ്മിപ്രി പറഞ്ഞ കമന്റ്. അന്ന് ഇതിന്റെ പേരില്‍ ലക്ഷ്മിയും നിമിഷയും തമ്മില്‍ വലിയ വഴക്ക് നടന്നിരുന്നു. ഇപ്പോഴിത നിമിഷ പോയിട്ടും ഹൗസില്‍ ഈ വിഷയം ചര്‍ച്ചയായവുകയാണ്. റിയാസാണ് ഇത് കോള്‍ സെന്റര്‍ ടാസ്‌ക്കി വീണ്ടും എടുത്തിട്ടത്. ഈ വിഷയത്തില്‍ ലക്ഷ്മിയെ പിന്തുണച്ച് ദില്‍ഷയും എത്തിയിരുന്നു.

  Also Read: വന്ന വഴി ഞാന്‍ മറക്കില്ല; ബിഗ് ബോസ് ഷോയിലേയ്ക്ക് തീര്‍ച്ചയായും മടങ്ങി വരും, നിബന്ധനയുണ്ട്...

  Also Read:ദില്‍ഷയുടെ കളി റോണ്‍സന്റെ അടുത്ത് നടന്നില്ല, ഇനി എന്തൊക്കെ പറഞ്ഞാലും ദേഷ്യപ്പെടില്ല....

  ഇപ്പോഴിത ദില്‍ഷയ്ക്ക് മറുപടിയുമായി നിമിഷ എത്തിയിരിക്കുകയാണ്. ഷോര്‍ട്‌സ് ധരിച്ച് നില്‍ക്കുന്ന ദില്‍ഷയുടെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് മറുപടി നല്‍കിയിരിക്കുന്നത്. ഷോയില്‍ നിന്ന് പുറത്ത് പോയിട്ടും എന്തിനാണ് തന്റെ പേര് അവിടെ ചര്‍ച്ച ചെയ്യുന്നതെന്നാണ് നിമിഷ ചോദിക്കുന്നത്. ദേഷ്യവും വൈരാഗ്യവുമൊക്കെ ഹൗസില്‍ ഉപേക്ഷിച്ചിട്ടാണ താന്‍ വന്നതെന്നും നിമിഷ ദില്‍ഷയുടെ ഷോര്‍ട്‌സിട്ട ചിത്രത്തിനോടൊപ്പം കുറിച്ചു.

  താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ... 'ഞാന്‍ ഷോയില്‍ നിന്ന് പുറത്തേക്ക് വന്നപ്പോള്‍ എന്റെ ദേഷ്യവും വൈരാഗ്യവും ആ വീട്ടില്‍ ഉപേക്ഷിച്ചിട്ട് തന്നെയാണ് ഞാന്‍ തിരികെ വന്നത്. ഷോയില്‍ നിന്ന് പുറത്തുവന്ന ശേഷം എന്നോടൊപ്പം മത്സരിച്ച ഒരു മത്സരാര്‍ഥിയെക്കുറിച്ചും മോശം പറയുകയോ അവരുടെ വസ്ത്രധാരണത്തെ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല. പക്ഷേ ഞാന്‍ ഷോയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷവും എന്നെ കുറിച്ച് വീട്ടിലുള്ളവരെല്ലാം വീണ്ടും മോശം കാര്യങ്ങളാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് എന്റെ വസ്ത്രധാരണത്തെ കുറ്റപ്പെടുത്തിയിട്ടുള്ള സംഭാഷണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതിനാലാണ് ഞാന്‍ ഈ കുറിപ്പ് എഴുതേണ്ടി വരുന്നത്. എന്നെ കുറ്റം പറയുമ്പോള്‍ കേട്ട് മിണ്ടാതിരിക്കാന്‍ ഞാന്‍ വിശുദ്ധയൊന്നുമല്ല' നിമിഷ കുറിച്ചു.

  'ആര്‍ക്കും എന്റെ വസ്ത്രധാരണത്തെ കുറ്റപ്പെടുത്താനുള്ള ഒരു അവകാശവുമില്ല. ദില്‍ഷ നീ ചില ഫോട്ടോകളില്‍ ധരിച്ചിരിക്കുന്ന ഷോര്‍ട്ടിസിനും തീരെ ഇറക്കമില്ല' എന്ന് മറ്റൊരു പോസ്റ്റില്‍ നിമിഷ പറയുന്നു. എന്റെ കാലുകള്‍ കണ്ട് കുലസ്ത്രീകള്‍ക്കും കുല പുരുഷന്‍മാര്‍ക്കും ഭ്രാന്ത് പിടിക്കും എന്ന ക്യാപ്ഷനോടെയാണ് നിമിഷ തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

  ഷോര്‍ട്ട്സ് ധരിച്ച് നില്‍ക്കുന്ന തന്റെ ചിത്രവും നിമഷ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

  കോള്‍ സെന്റര്‍ വീക്കിലി ടാസ്‌ക്കിലായിരുന്നു നിമിഷയുടെ വസ്ത്രധാരണത്തെ കുറിച്ച് ലക്ഷ്മിപ്രിയ നടത്തി പരാമര്‍ശം റിയാസ് ആയുധമാക്കി ഉപയോഗിച്ചത്.
  വസ്ത്രധാരണം ഓരോരുത്തരുടേയും സ്വാതന്ത്ര്യമാണെന്നും അതിനെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ അവകാശമില്ലെന്നും റിയാസ് പറഞ്ഞു. ഇന്ത്യന്‍ ജനതയുടെ സംസ്‌കാരത്തിന് അല്‍പ്പ വസ്ത്രധാരണം യോജിച്ചതല്ലെന്ന തരത്തില്‍ ലക്ഷ്മിപ്രിയയും ദില്‍ഷയും തിരിച്ചടിച്ചു.

  Recommended Video

  Dr. Robin's Response To Marriage Proposal ❤️ | ദിൽഷയുടെ ചേച്ചി വഴി എല്ലാം സെറ്റ് | *Interview

  ഒരാളുടെ വസ്ത്രധാരണം ശരിയല്ല എങ്കില്‍ മറ്റൊരു പൗരന് അതേക്കുറിച്ച് പറയാന്‍ അവകാശമുണ്ടെന്നാണ് ഹൗസിലെ മറ്റ് അംഗങ്ങളോട് നിമിഷയുടെ വസ്ത്രധാരണത്തേക്കുറിച്ച് ദില്‍ഷ പറഞ്ഞു. ലക്ഷ്മിപ്രിയ നിമിഷയോട് തുണി എടുത്ത് ഉടുക്കാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ലക്ഷ്മിപ്രിയയുടെ അവകാശമാണെന്നും ദില്‍ഷ കൂട്ടിച്ചേര്‍ത്തു. ഇതിനെ പിന്നാലെയാണ് ദില്‍ഷയുടെ ഇരട്ട്ത്താപ്പ ചൂണ്ടി കാണിച്ചു കൊണ്ട് നിമിഷ രംഗത്ത് എത്തിയത്.

  ഡോക്ടര്‍ റോബിന്‍ പോയതിന് ശേഷം ദില്‍ഷ ഗെയിമില്‍ ആക്ടീവ് ആയിട്ടുണ്ട്. ഡോക്ടര്‍ പോകാന്‍ കാരണക്കാരനായ റിയാസിനോട് കട്ട കലിപ്പാണ് ദില്‍ഷയ്ക്ക്. റിയാസ് എന്ത് പറഞ്ഞാലും ശരി തെറ്റ് നോക്കാതെ ദില്‍ഷ രംഗത്ത് എത്തും.

  Read more about: bigg boss
  English summary
  Bigg Boss Malayalam Season 4 Nimisha Shares Dilsha's Shorts dress Pic, went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X