For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്റെ തുണിയുടെ നീളം അളക്കാതെ നിങ്ങളുടെ സ്വഭാവം നന്നാക്കൂ'; ലക്ഷ്മിയുടെ കാർക്കിച്ച് തുപ്പലിനെ പരിഹസിച്ച് നിമിഷ

  |

  ബി​ഗ് ബോസ് മലയാളം സീസൺ ഫോർ ആവേശകരമായി മുന്നോട്ട് പോവുകയാണ്. ഒപ്പം പരസ്പരമുള്ള വാക്ക് തർക്കവും ‌പരിഹാസവും വർധിക്കുന്നുണ്ട്. പതിവായി റിയാസ്, റോബിൻ എന്നിവർ തമ്മിലാണ് വലിയ രീതിയിലുള്ള വഴക്കുകൾ നടക്കുന്നത്.

  റോബിൻ‌ പുറത്തായതോടെ റിയാസും ദിൽഷയും തമ്മിലാണ് വഴക്കുകൾ നടക്കുന്നത്. പക്ഷെ അതൊന്നും വലിയ ബഹളമായി മാറാതെ ചെറിയ തർക്കങ്ങളിൽ അവസാനിക്കാറുണ്ട്.

  അതേസമയം വലിയൊരു വഴക്ക റോബിൻ പുറത്തായശേഷം ആദ്യമായി വീട്ടിൽ നടന്നിരിക്കുകയാണ്. വിനയിയും ലക്ഷ്മിപ്രിയയും തമ്മിലായിരുന്നു തർക്കം.

  Also Read: തെന്നിന്ത്യൻ സിനിമയിൽ വിവാഹ സീസണോ? ക്രോണിക് ബാച്ചിലർ പ്രഭാസും വിവാഹിതനാകുന്നു, വധുവിനെ കുറിച്ച് അറിയാം!

  നോമിനേഷന് ശേഷം നടന്ന ഡിബേറ്റിലാണ് ലക്ഷ്മിപ്രിയയും വിനയിയും തമ്മിൽ വാക്കേറ്റമുണ്ടായത്. കഴിഞ്ഞ വീക്കിലി ടാസ്ക്കിൽ ഫോൺ വിളിച്ചപ്പോൾ തന്നെ അപമാനിച്ച വിനയ് എന്തുകൊണ്ട് അന്ന് നടന്ന സംഭവത്തിൽ മാപ്പ് ചോദിച്ചില്ലയെന്ന് ലക്ഷ്മിപ്രിയ ചോദിച്ചു.

  അന്ന് രണ്ടാമത്തെ ദിവസമായിരുന്നു. ഒരു ദിവസം കൂടി ബാക്കിയുണ്ടായിരുന്നു. അത് കൂടി കഴിഞ്ഞിട്ട് ചേച്ചിയോട് ചർച്ച ചെയ്ത് തീരുമാനിക്കാമെന്ന് വിചാരിച്ചിരിക്കുകയായിരുന്നുവെന്നാണ് വിനയ് മറുപടി പറഞ്ഞത്.

  ഇതോടെ ഡിബേറ്റും കടന്ന് വഴക്ക് മൂർച്ഛിക്കാൻ തുടങ്ങി. പഴയ കാര്യങ്ങളും ബ്ലെസ്ലിയെ വിനയ് ഉപദ്രവിച്ചതടക്കമുള്ള വിഷയങ്ങളും എടുത്തിട്ട് ലക്ഷ്മിപ്രിയ സംസാരിച്ചു.

  Also Read: 'കള്ള വിഷമങ്ങൾ കാണിക്കുന്നില്ല, ഗെയിമിനെ ഗെയിമായി കാണുന്നു, നീ വിജയം അർഹിക്കുന്നു'; റിയാസിനെ കുറിച്ച് കുറിപ്പ്

  വിനയിയും വിട്ട് കൊടുക്കാതെ ലക്ഷ്മിപ്രിയയോട് തർക്കിച്ചു. വിനയിയെ പിന്തുണച്ച് റിയാസും ലക്ഷ്മിപ്രിയയോട് തർക്കിച്ചു. പുറകെ നടന്ന് പരിഹസിച്ചതോടെ ലക്ഷ്മിപ്രിയയും വളരെ രോഷത്തോടെ വിനയിയോടും റിയാസിനോടും പ്രതികരിച്ചു.

  രണ്ട് വൈൽഡ് കാർഡ് അവൻമാർ ഇവിടെ വന്നതിന് ശേഷമാണ് വീട്ടിൽ‌ വൃത്തിക്കെട്ട ഗെയിം നടക്കുന്നതെന്ന് ലക്ഷ്മിപ്രിയ പറഞ്ഞു. ഇത് കേട്ട് പ്രകോപിതനായി എത്തിയ വിനയ് ലക്ഷ്മിപ്രിയ പറഞ്ഞത് ശരിയല്ലെന്ന് പറഞ്ഞു.

  തുടർന്ന് ഇരുവരും തമ്മിൽ വഴക്ക് മൂത്തു. അവസാനം ലക്ഷ്മിപ്രിയ വിനയിയുടെ നേർക്ക് തുപ്പുകയും ചെയ്തു. ലക്ഷ്മിപ്രിയയ്ക്ക് വല്ലാത്ത സ്വഭാവ വൈകൃതമാണെന്നാണ് പിന്നീട് വിനയ് പറഞ്ഞത്.

  ലക്ഷ്മിപ്രിയ വിനയ്ക്ക് നേരെ കാർക്കിച്ച് തുപ്പുന്ന വീഡിയോ വലിയ രീതിയിൽ വൈറലായിരുന്നു. ഇപ്പോൾ വിഷയത്തിൽ പ്രതികരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് രണ്ടാഴ്ച മുമ്പ് പുറത്താക്കപ്പെട്ട നിമിഷ.

  ലക്ഷ്മിയുടെ കാർക്കിച്ച് തുപ്പലിനെ പരിഹസിച്ചാണ് നിമിഷ സോഷ്യൽമീഡിയയിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. 'അവർക്ക് എന്റെ വസ്ത്രത്തിന്റെ നീളം കുറഞ്ഞതിനെ കുറിച്ച് വലിയ ടെൻഷനായിരുന്നു.'

  'അതിനേക്കാൾ വലിയ പ്രശ്നം നിങ്ങൾക്ക് ഉണ്ടെന്ന് മനസിലാക്കൂ സ്ത്രീയേ.... അതിൽ ആദ്യത്തേത് വെറുപ്പുളവാക്കുന്ന നിങ്ങളുടെ ഈ പ്രവൃത്തികളാണെന്ന്' ലക്ഷ്മിപ്രിയ, വിനയിക്ക് നേരെ തുപ്പുന്ന വീ‍ഡിയോ പങ്കുവെച്ച് നിമിഷ കുറിച്ചു. നിമിഷ വീടിനകത്തായിരുന്നപ്പോൾ ലക്ഷ്മിപ്രിയയുമായി പലപ്പോഴും വഴക്കുണ്ടാക്കിയിരുന്നു.

  Recommended Video

  Dr. Robin On His Angry Behavior | ബിഗ് ബോസിലെ വിന്നര്‍ ഞാന്‍ തന്നെ | *Interview | FilmiBeat

  മര്യാദയ്ക്ക് തുണിയുടുക്കാൻ പഠിക്കാൻ ലക്ഷ്മിപ്രിയ നിമിഷയോട് പറഞ്ഞത് വലിയ ചർച്ചയായിരുന്നു. കൂടാതെ നിമിഷയുടെ മാതാപിതാക്കളെ ചൊല്ലിയും ലക്ഷ്മിപ്രിയയും നിമിഷയും തർക്കിച്ചിരുന്നു. നിമിഷയ്ക്ക് വൃത്തിയില്ലെന്ന് ലക്ഷ്മിപ്രിയ പറഞ്ഞതും വലിയ വഴക്കുകൾ ഒരിടയ്ക്ക് വീട്ടിൽ സൃഷ്ടിച്ചിരുന്നു.

  ടിക്കറ്റ് ടു ഫിനാലെ ടാസ്ക്കാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. നല്ല പോയിന്റുകൾ നേടി മുന്നേറുന്നവർക്ക് നേരിട്ട് ഫൈനൽ ഫൈവിൽ പ്രവേശിക്കാനുള്ള അവസരമാണ് ബി​ഗ് ബോസ് വാ​ഗ്ദാനം ചെയ്തിരിക്കുന്നത്.

  അതേസമയം ഇത്തവണത്തെ നോമിനേഷൻ ലിസ്റ്റും പ്രഖ്യാപിച്ചു. അഞ്ച് വോട്ടോടെ ധന്യയും അഞ്ച് വോട്ടോടെ വിനയിയും നാല് വോട്ടോടെ റോൺസണും നോമിനേഷനിൽ എത്തി. ലക്ഷ്മിപ്രിയ, സൂരജ്, ബ്ലെസ്‌ലി, ദിൽഷ, റിയാസ് എന്നിവർ സേഫ് ആവുകയും ചെയ്തു.

  ഇനിയങ്ങോട്ട് കളികൾ കൂടുതൽ കാഠിന്യമേറിയതായിരിക്കുമെന്ന് ബി​ഗ് ബോസ് തന്നെ മത്സരാർഥികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

  Read more about: bigg boss
  English summary
  Bigg Boss Malayalam Season 4: Nimisha Slam Lakshmi Priya For Her Attitude Towards Vinay
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X