'ഇനി തിരികെ വരില്ല'; ജാസ്മിൻ വീട്ടിലെത്തി, സ്വീകരിച്ച് നിമിഷയും ഡെയ്സിയും, തെറിവിളിക്ക് കുറവില്ല!

ബി​ഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലാധ്യമായി ഒരു മത്സരാർഥി സ്വന്തം ഇഷ്ടപ്രകാരം ഷോയിൽ നിന്ന് വാക്ക് ഔട്ട് നടത്തിയിരിക്കുകയാണ്. ഫൈനൽ ഫൈവിൽ ഉണ്ടാകുമെന്ന് പലരും പ്രതീക്ഷിച്ചിരുന്ന മത്സരാർഥി ജാസ്മിൻ.എം.മൂസയാണ് മത്സരം മതിയാക്കി ​ഗുഡ് ബൈ പറഞ്ഞ് പോയിരിക്കുന്നത്.

ജാസ്മിന്റെ വാക്ക് ഔട്ടിനെ ചൊല്ലിയും സോഷ്യൽമീഡിയയിൽ രണ്ട് ​​ഗ്രൂപ്പായി തിരിഞ്ഞ് തർക്കം നടക്കുന്നുണ്ട്. അന്തസുള്ള പെണ്ണായത് കൊണ്ടാണ് അഭിമാനം പണയം വെക്കാതെ പടിയിറങ്ങിയത് എന്നാണ് ഒരു വിഭാ​ഗം പറയുന്നത്.

ജാസ്മിന്റേത് ഭീരുത്വമായിരുന്നുവെന്നും ഓടിയൊളിക്കുന്നതിന് സമമാണ് കഴിഞ്ഞ ദിവസം നടത്തിയ വാക്ക് ഔട്ട് എന്നുമാണ് മറ്റൊരു വിഭാ​ഗം പറയുന്നത്. റോബിനും ബ്ലെസ്ലിയും കഴിഞ്ഞാൽ ഹൗസിൽ ഏറ്റവും കൂടുതൽ ജനപിന്തുണ ജാസ്മിനായിരുന്നു.

എല്ലാവരുടെ വിഷയങ്ങളിലും ഇടപെടുകയും ശക്തമായി നിലപാടുകൾ പറയുകയും ചെയ്തിരുന്നു ജാസ്മിൻ. പിന്നീട് എപ്പോഴൊ ജാസ്മിന്റെ ദേഷ്യം റോബിനോടുള്ള പകയായി മാറി.

റിയാസ് കൂടി വന്നതോടെ ജാസ്മിന്റെ കൈയ്യിൽ നിന്നും കാര്യങ്ങൾ പോയി. കൂടുതൽ അശ്ലീല വാക്കുകളുടെ പ്രയോ​ഗം ജാസ്മിന് കൂടിയത് റിയാസ് കൂടി വന്ന ശേഷമാണ്.

തിരികെ വരുമെന്ന പ്രതീക്ഷ വേണ്ട

ബി​ഗ് ബോസ് യാത്ര എഴുപത് ദിവസങ്ങളോട് അടുക്കുമ്പോഴാണ് ജാസ്മിൻ വീട്ടിൽ നിന്നും ക്വിറ്റ് ചെയ്തിരിക്കുന്നത്. ആരോ​ഗ്യ പ്രശ്നങ്ങളും തന്നെ അലട്ടുന്നുണ്ടെന്നും ജാസ്മിൻ പോകുന്നതിനുള്ള കാരണമായി പറഞ്ഞിരുന്നു.

ജാസ്മിൻ ക്വിറ്റ് ചെയ്ത ശേഷം ശക്തയായ മത്സരാർഥിയായതിനാൽ തിരികെ വരുമെന്ന പ്രതീക്ഷ നിരവധി പ്രേക്ഷകർ പങ്കുവെച്ചിരുന്നു. ഒരാഴ്ച പുറത്ത് നിന്ന് നന്നായി ഭക്ഷണവും മരുന്ന് കഴിച്ച് ആരോ​ഗ്യം വീണ്ടെടുത്ത ശേഷം ജാസ്മിൻ തിരികെ വരാനുള്ള സാധ്യതയാണ് പലരും മുന്നോട്ട് വെച്ചത്.

എന്നാൽ ഇനി ആ പ്രതീക്ഷ വേണ്ടെന്ന് വ്യക്തമാക്കുന്ന സോഷ്യൽമീഡിയ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് ജാസ്മിൻ.

ജാസ്മിൻ വീട്ടിലെത്തി

ഹൗസിൽ നിന്നും പുറത്തിറങ്ങിയ ശേഷം നേരത്തെ എവിക്ടായി പോയ ഡെയ്സി, നിമിഷ എന്നിവരെ വീഡിയോകൾ ചെയ്തതിന്റെ ചിത്രങ്ങളാണ് ജാസ്മിൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.

മാത്രമല്ല നിമിഷയ്ക്കൊപ്പം കാറിൽ സ‍ഞ്ചരിക്കുന്ന വീഡിയോയും ജാസ്മിൻ പങ്കുവെച്ചിട്ടുണ്ട്. അതേസമയം പുറത്തിറ​ങ്ങിയിട്ടും അശ്ലീല പദപ്രയോ​ഗങ്ങൾ നടത്തുന്നതിൽ ജാസ്മിൻ കുറവ് വരുത്തിയിട്ടില്ലെന്നാണ് ജാസ്മിന്റെ പുതിയ വീഡിയോ കണ്ട് ബി​ഗ് ബോസ് പ്രേക്ഷകരിൽ ഒരു വിഭാ​ഗം പറയുന്നത്.

താൻ ഇങ്ങനെയായിരിക്കുമെന്നും കുലസ്ത്രീകളും കുലപുരുഷന്മാരും ഇത് കാണേണ്ടതില്ലെന്നും ജാസ്മിൻ വീഡിയോയിൽ പറയുന്നുണ്ട്. കപ്പ് ഉയർത്താൻ യോ​ഗ്യതയുള്ള മത്സരാർഥിയായിരുന്നു ജാസ്മിൻ.

സ്വാ​ഗതം ചെയ്ത് നിമിഷയും ഡെയ്സിയും

പക്ഷെ മോശം രീതിയിലുള്ള സംസാരം ജാസ്മിന്റെ ഭാ​ഗത്ത് നിന്ന് വന്ന് തുടങ്ങിയപ്പോൾ തന്നെ കൂട്ടത്തിലുള്ളവരോ ബി​ഗ് ബോസോ വാണിങ് നൽകിയില്ല. ഒപ്പം ഉറ്റ സുഹൃത്തുക്കളെന്ന് പറഞ്ഞ് നടന്നിരുന്നവർ പോലും ജാസ്മിന് തെറ്റേത് ശരിയേതെന്ന് പറഞ്ഞ് കൊടുക്കാൻ തയ്യാറായിരുന്നില്ല.

ഒരിക്കൽ പോലും വീട്ടിലുള്ളവർ ജാസ്മിനെതിരെ സംസാരിക്കാതിരുന്നതും പിന്നീടുള്ള ജാസ്മിന്റെ യാത്ര സാരമായി ബാധിച്ചു. സീക്രട്ട് റൂമിൽ കഴിയുന്ന റോബിൻ മത്സരത്തിലേക്ക് മടങ്ങിയെത്തുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

തിരികെ മത്സരത്തിലേക്ക് വരുമോ അതോ എവിക്ടായി പുറത്ത് പോകുമോ എന്നത് ഇന്നത്തെ എപ്പിസോഡ് ടെലികാസ്റ്റ് ചെയ്ത ശേഷമെ പ്രേക്ഷകർക്ക് അറിയാൻ സാധിക്കൂ.

Recommended Video

ദിൽഷയ്ക്ക് റോബിനോട് അങ്ങനെ പെട്ടെന്നൊന്നും പ്രേമം വരില്ല | Bigg Boss Malayalam Akhil | #Interview
അശ്ലീലം പറയുന്നതിന് കുറവില്ല

വീട്ടിലുള്ളവരിൽ ഒരു വിഭാ​ഗം റോബിനെ വരവേൽക്കാൻ തയ്യാറായി നിൽക്കുമ്പോൾ മറ്റൊരു വിഭാ​ഗം അങ്ങനൊന്ന് സംഭവിക്കരുതെന്ന പ്രാർഥനയിലാണ്.

ജാസ്മിൻ‌ വിഷ സ്പ്രെ പ്രയോ​ഗിച്ച വീഡിയോ പുറത്ത് വന്നപ്പോൾ നിമിഷ ആ പ്രവൃത്തി തെറ്റാണെന്ന് ചൂണ്ടി കാണിച്ച് രം​ഗത്തെത്തിയിരുന്നു.

താനുണ്ടായിരുന്നെങ്കിൽ ജാസ്മിനെ അതിന് അനുവദിക്കില്ലായിരുന്നുവെന്നും നിമിഷ പറ‍ഞ്ഞിരുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X