സ്വയം നോമിനേറ്റ് ചെയ്ത് പണി കിട്ടി; ബിഗ് ബോസ് ഹൗസില്‍ നിന്ന് സുചിത്ര പുറത്ത്...

മലയാളി പ്രേക്ഷകരുടെ ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ് ബിഗ് ബോസ്. ഷോയുടെ ഉള്ളടക്കം എന്താണെന്ന് മനസ്സിലായതോടെയാണ് പരിപാടിയെ പ്രേക്ഷകര്‍ നെഞ്ചിലേറ്റാന്‍ തുടങ്ങിയത്. തുടക്കത്തില്‍ രൂക്ഷവിമര്‍ശനം കേള്‍ക്കേണ്ടി വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ മത്സരാര്‍ത്ഥികള്‍ വീടിന് അകത്ത് മുന്നേറുമ്പോള്‍ പുറത്ത് പിന്തുണയുമായി ആരാധകര്‍ കൂടെയുണ്ട്.

2018 ല്‍ ആണ് ബിഗ് ബോസ് ഷോ മലയാളത്തില്‍ ആരംഭിക്കുന്നത്. ഏറ്റവും ഒടുവിലാണ് ഷോ മലയാളത്തില്‍ സീസണ്‍ തുടങ്ങിയത്. പേളി മാണി, രഞ്ജിനി , ശ്വേത മേനോന്‍, ശ്രീനീഷ്, ഷിയാസ് , അരിസ്റ്റോ സുരേഷ് എന്നിവര്‍ എത്തിയ ഷോയില്‍ സാബു ആയിരുന്നു വിജയിച്ചത്. പിന്നീട് രണ്ട്, മൂന്ന് ഭാഗങ്ങള്‍ നടന്നു. സീസണ്‍ 3യോട് കൂടിയാണ് ബിഗ് ബോസ് കേരളത്തില്‍ പോപ്പുലറാവുന്നത്‌. ഇപ്പോള്‍ കുടുംബ പ്രേക്ഷകരുടെ ഇടയിലും ബിഗ് ബോസിന് ആരാധകരുണ്ട്.

ബിഗ്  ബോസ്  4

2022 മാര്‍ച്ച് 27 നാണ് ബിഗ് ബോസ് സീസണ്‍ 4 ആരംഭിച്ചത്. 17 പേരുമായിട്ടായിരുന്നു തുടക്കം. എന്നാല്‍ ഇപ്പോള്‍ 12 പേരാണ് ഹൗസിലുള്ളത്. ഷോ അതിന്റെ അവസാനത്തിലേയ്ക്ക് നീങ്ങുകയാണ്. എല്ലാവരുടേയും ലക്ഷ്യം100 ദിവസം പൂര്‍ത്തിയാക്കുക എന്നതാണ്. ഇതിനായി വന്‍ പോരാട്ടമാണ് ഹൗസില്‍ നടത്തുന്നത്. ഓരോ ദിവസം പുതിയ തന്ത്രങ്ങളാണ് ഇവര്‍ പയറ്റുന്നത്. വഴക്കും ബഹളവുമാണെങ്കിലും മികച്ച പിന്തുണയാണ് പുറത്ത് ആരാധകരില്‍ നിന്ന് ലഭിക്കുന്നത്.

വാരന്ത്യം

പ്രേക്ഷകരും മത്സരാര്‍ത്ഥികളും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന എപ്പിസോഡാണ് വാരന്ത്യത്തിലേത്. ആഴ്ചയുടെ അവസാന ദിവസങ്ങളായ ശനി, ഞായര്‍ ദിവസങ്ങളിലാണ് അവതാരകനായ മോഹന്‍ലാല്‍ ഹൗസ് അംഗങ്ങളെ സന്ദര്‍ശിക്കുന്നത്. ഈ ദിവസങ്ങളിലാണ് എവിക്ഷനും നടക്കുക.

എവിക്ഷന്

ഇപ്പോഴിത ഒരു എവിക്ഷന്‍
കൂടി വേദിയാവുകയാണ് ബിഗ് ബോസ് ഹൗസ്. 12 പേരില്‍ നിന്ന് ഓന്നോ രണ്ടോ ആളുകള്‍ ഈ വാരം പുറത്ത് പോകും. നാല് പേരാണ് ഇക്കുറി നോമിനേഷനില്‍ ഇടംപിടിച്ചിരിക്കുന്നത്. സുചിത്ര, അഖില്‍, സൂരജ്, വിനയ് മാധവ് എന്നിവരില്‍ നിന്നാണ് ഒന്നോ രണ്ടോ പേര്‍ പുറത്ത് പോവുക. സുചിത്ര ഇതാദ്യമായിട്ടാണ് എവിക്ഷനില്‍ ഇടംപിടിച്ചത്. അതുപോലെ തന്നെ മറ്റുള്ളവരെ അപേക്ഷിച്ച് സൂരജും അഖിലും നോമിനേഷനില്‍ ഇടംപിടിക്കുന്നത് വളരെ വിരളമായിട്ടാണ്. എന്നാല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ വിനയ് ഹൌസിലെ തന്റെ രണ്ടാമത്തെ ആഴ്ച മുതല്‍ നോമിനേഷനില്‍ വരാറുണ്ട്.

സുചിത്ര

എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വിവരം സുചിത്ര പുറത്തായി എന്നതാണ്. പ്രേക്ഷകര്‍ പ്രതീക്ഷിച്ച എവിക്ഷനായിരുന്നു ഇത്.

ഏറെ നാടകീയമായിട്ടാണ് മോഹന്‍ലാല്‍ എവിക്ഷന്‍ ഫലം പറഞ്ഞത്. ഇതില്‍ ഏറ്റവും രസകരം നടി സ്വമേധയാല്‍ എവിക്ഷനിലേയ്ക്ക് പോവുകയായിരുന്നു എന്നതാണ്. കഴിഞ്ഞ വാരം ജയിലിലും പോയിരുന്നു. സുഖില്‍ കോമ്പോ പുറത്ത് ചര്‍ച്ചയാകുമ്പോഴാണ് സുചിത്ര പുറത്ത് പോകുന്നത്.

ഈ ആഴ്ച ഡബിള്‍ എവിക്ഷന്‍

സുചിത്രയുടെ എവിക്ഷന്‍ മറ്റുള്ളവര്‍ക്ക് വലിയ ഷോക്കാകും നല്‍കുക. ഹൗസ് അംഗങ്ങളുടെ കണ്ണില്‍ സുചിത്ര മികച്ച മത്സരാര്‍ത്ഥിയാണ്. ഇതോട് കൂടി പുറത്തെ ട്രെന്‍ഡിനെ കുറിച്ച് മത്സരാര്‍ത്ഥികള്‍ക്ക്‌
ഒരു ധാരണ കിട്ടും.

ഈ ആഴ്ച ഡബിള്‍ എവിക്ഷന്‍ ഉണ്ടാകില്ലെന്നാണ് സൂചന. അതുപോലെ റീ എന്‍ട്രിക്കുളള സാധ്യതയും കുറവാണ്. ഇനി വരും ആഴ്ചകളില്‍ ഓരോ മത്സരാര്‍ത്ഥികള്‍ വീതം പുറത്ത് പോകാനാണ് സാധ്യത. മിക്കവാറും ഇന്നത്തെ എപ്പിസോഡിലാവും സുചിത്രയുടെ എവിക്ഷന്‍ കാണിക്കുക.

Read more about: bigg boss malayalam season 4
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X