റോബിനെ ഹൗസില്‍ നിന്ന് തിരിച്ച് വിളിച്ച് ബിഗ് ബോസ്; ഡോക്ടര്‍ പുറത്തേക്ക്... വീഡിയോ വൈറല്‍

അപ്രതീക്ഷിത രംഗങ്ങള്‍ക്കാണ് ബിഗ് ബോസ് ഹൗസ് ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്ത്. ബി. ബി ഹൗസില്‍ വഴക്കുകള്‍ സ്വാഭാവികമാണ്. എന്നാല്‍ ഫൈറ്റ് അനുവദനീയമല്ല. നിയമത്തില്‍ ഫിസിക്കല്‍ അറ്റാക്ക് നടന്നാല്‍ ഹൗസില്‍ നിന്ന് മത്സരാര്‍ഥിയെ പുറത്താക്കുമെന്ന് വളരെ കൃത്യമായി തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പേഴിത ബിഗ് ബോസ് ഹൗസില്‍ ഒരു ഫിസിക്കല്‍ അറ്റാക്ക് നടന്നിരിക്കുകയാണ്.ഡോക്ടര്‍ റോബിനാണ് റിയാസിനെ തല്ലിയത്.

വീക്കിലി ടാസ്‌ക്കിനിടയിലാണ് ഹൗസില്‍ പ്രശ്‌നം നടന്നത്. രാജാവിന്‌റ അധികാരത്തിന്റെ അടയാളമായ മാല പൊട്ടിച്ചതോടെയാണ് പ്രശ്‌നം തുടങ്ങുന്നത്. റിയാസാണ് രാജാവ്. സേവകനായ ഡോക്ടര്‍ മാല പൊട്ടിച്ച് കൊണ്ട് ഓടുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ബിഗ് ബോസ് ഹൗസില്‍ അടി നടന്നത്. ബിഗ് ബോസ് നിയമത്തില്‍ ഫിസിക്കല്‍ അറ്റാക്ക് പാടില്ലെന്ന് വളരെ കൃത്യമായി നിർദ്ദേശിച്ചിട്ടുണ്ട്.

ഇപ്പോഴിത റോബിനെ ബിഗ് ബോസ് പുറത്തേയ്ക്ക് വിളിച്ചിരിക്കുകയാണ്.

റോബിന്‍ പുറത്ത്

റോബിന്‍ കണ്‍ഫെഷന്‍ റൂമിലേയ്ക്ക് പോകുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഏഷ്യാനെറ്റ് തന്നെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. റോബിന്‍ അവിടെ നില്‍ക്കാന്‍ അനിയോജ്യനല്ലെന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് ബിഗ് ബോസ് ഡോക്ടറെ മടക്കി വിളിക്കുന്നത്. എന്നാല്‍ ഇത് ബിഗ് ബോസിന്റെ കളിയുടെ ഭാഗമാണോ അല്ലയോ എന്ന് അറിയാന്‍ എപ്പിസോഡ് ടെലികാസ്റ്റ് ചെയ്യുന്നത് വരെ കാത്തിരിക്കണം.

  മോഹന്‍ലാല്‍ എത്തുന്ന എപ്പിസോഡ്‌

നേരത്തെ തന്നെ ഹൗസില്‍ നിന്ന് ഡോക്ടര്‍ പുറത്ത് പോയി എന്ന് തരത്തിലുള്ള റിപ്പോർട്ടുകള്‍
സോഷ്യല്‍ മീഡിയയില്‍ ഇടംപിടിച്ചിരുന്നു. എന്നാല്‍ ഇനി ഷോയില്‍ ഉണ്ടാകുമോ എന്നുള്ള കാര്യത്തില്‍ വ്യക്തതയില്ലായിരുന്നു. ഇപ്പോഴും ആ കാര്യത്തില്‍ തീരുമാനമായിട്ടില്ല. മോഹന്‍ലാല്‍ എത്തുന്ന എപ്പിസോഡില്‍ മാത്രമേ കൃത്യമായി അറിയാന്‍ സാധിക്കുകയുള്ളൂ.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം റോബിനെ സീക്രട്ട് റൂമിലേയ്ക്ക് മാറ്റി എന്നാണ്. ശനിയാഴ്ച മോഹന്‍ലാല്‍ എത്തുന്ന ദിനം വരെ അവിടെയായിരിക്കും. അന്ന് മാത്രമേ എവിക്റ്റായോ ഇല്ലയോ എന്ന് അറിയാന്‍ സാധിക്കുകയുള്ളൂ.

രജിത്  കുമാറിനെ പോലെ

ഇത്തരത്തില്‍ നിയമം തെറ്റിച്ചതിന്റെ പേരില്‍
ഡോക്ടര്‍ രജിത് കുമാറിനെ ഷോയില്‍ നിന്ന് പുറത്താക്കിയിരുന്നു. സഹമത്സരാര്‍ത്ഥിയുടെ കണ്ണില്‍ മുളക് തേയ്ച്ചതിനാണ് ഡോക്ടറിനെ അന്ന് പുറത്താക്കിയത്. ഇതുപോലൊരു ഒരു ടാസ്‌ക്കിനിടയിലാണ് ആ സംഭവവും നടന്നത്. അന്ന് നടന്നതിന് സമാനമായ സംഭവമാണ് വീണ്ടും ആവർത്തിച്ചിരിക്കുന്നത്.

റിയാസും പോകും

ഡോക്ടറിനെ ഷോയില്‍ നിന്ന് പുറത്താക്കിയത് ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. ഇത് ഫെയര്‍ അല്ലെന്നാണ് പ്രേക്ഷകരുടെ പക്ഷം. റോബിനെ പുറത്താക്കിയാല്‍ ഷോ ബഹിഷ്‌കരിക്കുമെന്നും ഒരു കൂട്ടർ പറയുന്നു.

ഈ പ്രശ്‌നത്തിന്റെ പേരില്‍ റോബിനെ പുറത്താക്കിയാല്‍ തൊട്ട് പിന്നാലെ തന്നെ റിയാസും പോകാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ സീസണുകളില്‍ ഇത്തരത്തിലുള്ള സംഭവം നടന്നിട്ടുണ്ട്.റോബിനെ പുറത്താക്കിയാല്‍ പിന്നലെ തന്നെ റിയാസിനേയും എവിക്റ്റ് ചെയ്യാനാണ് സാധ്യത.

ഷോ അവസാനിക്കാന്‍ വിരലില്‍ എണ്ണാവുന്ന ആഴ്ചകള്‍ മാത്രം അവശേഷിക്കുമ്പോഴാണ് ഇത്തരത്തിലുള്ള നാടകീയ സംഭവം ഹൗസില്‍ അരങ്ങേറിയത്.

എവിക്ഷനില്‍

ഈ ആഴ്ചത്തെ എവിക്ഷനില്‍ ഡോക്ടര്‍ റേബിനോടൊപ്പം റിയാസുമുണ്ട്. റിയാസ് ആദ്യമായിട്ടാണ് എവിക്ഷനില്‍ എത്തുന്നത്. ഇവര്‍ക്കൊപ്പം ബ്ലെസ്ലി, ദില്‍ഷ, അഖില്‍, റോണ്‍സണ്‍, വിനയ് എന്നിവരും ഇടംപിടിച്ചിട്ടുണ്ട്. ഓപ്പണ്‍ നോമിനേഷനായിരുന്നു ഇക്കുറി.സുചിത്ര പോയതോടെ നിലവില്‍ 11 പേരാണ് ഇപ്പോള്‍ ബിഗ് ബോസ് ഹൗസിലുള്ളത്

വീഡിയോ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X