ഉറപ്പിക്കാം ഷോയിൽ ഇനി ഇല്ല; മുംബൈ എയർപോർട്ടിലെത്തിയ റോബിന്റെ ചിത്രങ്ങൾ പുറത്ത്

ബിഗ് ബോസ് സീസൺ ഫോറിന്റെ പത്താം ആഴ്ചയിൽ ഷോയെ മാറ്റിമറിക്കുന്ന കാര്യങ്ങളാണ് ബിഗ് ബോസ് വീട്ടിൽ അരങ്ങേറിയത്. ഈ ആഴ്ച ബിഗ് ബോസ് നൽകിയത് വളരെ രസകരമായ ഒരു വീക്കിലി ടാസ്ക്ക് ആയിരുന്നു. മത്സരാർഥികൾ നല്ലപോലെ കളിച്ചിരുന്നെങ്കിൽ വളരെ രസകരമായി മുന്നോട്ട് പോവേണ്ടിയിരുന്ന ഒരു ടാസ്ക്ക് വഴക്കും തല്ലും കാരണം കുളമാവുകയായിരുന്നു.

ടാസ്ക്കിന്റെ തുടക്കത്തിൽ തന്നെ റോബിനും റിയാസും തമ്മിൽ പ്രശ്നമാവുകയും കാര്യങ്ങൾ കൈവിട്ട്പോയി കൈയാങ്കളിയിൽ വരെ എത്തുകയുമായിരുന്നു. റോബിൻ റിയാസിൽ നിന്നും ലോക്കറ്റ് തട്ടിപ്പറിച്ച് ബാത്‌റൂമിൽ ഒളിക്കുകയാണ് ഉണ്ടായത്.

തുടർന്ന് റോബിനെ ബാത്റൂമിൽ നിന്നും ഇറക്കാൻ റൂം ഫ്രഷേർ അടിക്കുകയായിരുന്നു. തുടർന്ന് ശ്വാസതടസം നേരിട്ട് പുറത്തിറങ്ങിയ റോബിനെ റിയാസ് ദേഹപരിശോധന നടത്തുകയും ഇതിൽ പ്രകോപിതനായ റോബിൻ റിയാസിന്റെ മുഖത്ത് തള്ളി മാറ്റുകയുമായിരുന്നു.

 തന്നെ ശാരീരികമായി ഉപദ്രവിച്ചെന്ന് റിയാസ്

സംഭവത്തിന് ശേഷം, തന്നെ ശാരീരികമായി ഉപദ്രവിച്ചെന്ന് റിയാസ് ബിഗ് ബോസിനോട് പറയുകയും. റിയാസിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ റോബിനെ സീക്രട്ട് റൂമിലേക്ക് മാറ്റുകയുമായിരുന്നു. തുടർന്ന് വീട്ടിലെ എല്ലാ മത്സരാർഥികളോടും അന്ന് നടന്ന സംഭവത്തെകുറിച്ച് ബിഗ് ബോസ് ചോദിച്ചു.

അവരുടെയെല്ലാം അഭിപ്രായം കേട്ടശേഷം റോബിനെ പുറത്താക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്നായിരുന്നു ബിഗ് ബോസ് പറഞ്ഞത്. റോബിൻ തിരിച്ച് വരും എന്ന് കരുതി ജാസ്മിന് ഷോയിൽ നിന്നും ഇറങ്ങുകയും ചെയ്തു.

തുടർന്ന് പ്രേക്ഷകർ എല്ലാരും റോബിൻ തിരിച്ച് വരും എന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ ബിഗ് ബോസ് അവിടെയും പ്രേക്ഷകരുടെ പ്രതീക്ഷയെ തകിടം മറിച്ചു.

ശനിയാഴ്ചത്തെ വീക്കെൻഡ് എപ്പിസോഡിൽ റോബിന്റെ കാര്യത്തിൽ ഒരു അന്തിമ തീരുമാനം ഉണ്ടാവും എന്ന് എല്ലാവർക്കും അറിയാമായിരുന്നു. അതുകൊണ്ട് തന്നെ റോബിൻ ആരാധകർ ഷോയുമായി ബന്ധപ്പെട്ട് പുറത്ത് വന്ന ഓരോ കാര്യങ്ങളെയും അതീവ ശ്രദ്ധയോടെയാണ് വീക്ഷിച്ചത്.

റോബിൻ തിരിച്ച് വരും എന്നുതന്നെയായിരുന്നു ആരാധകർ വിശ്വസിച്ചിരുന്നത്

ഉച്ചയോടെ, റോബിൻ ബിഗ് ബോസ് ഷോയിൽ നിന്നും പുറത്തായി എന്ന വാർത്ത വന്നു. ഇത് ചില മാധ്യമങ്ങൾ ശരിവക്കുകയും മറ്റ് ചിലർ തെറ്റാണെന്ന് പറയുകയും ചെയ്തു. എന്താണ് ബിഗ് ബോസ് വീട്ടിൽ സംഭവിച്ചതെന്ന് അറിയാതെ പ്രേക്ഷകരും ആകാംഷയിലായി.

തുടർന്ന് താരം എയർപോർട്ടിൽ എത്തിയതിന്റെ ചിത്രങ്ങളും ഇപ്പോൾ ഫെയ്‌സ്ബുക്കിൽ പ്രചരിക്കുകയാണ്. ചിത്രങ്ങൾ പുറത്തുവന്നതോടെ റോബിൻ ആരാധകർ അക്ഷരാർഥത്തിൽ ഞെട്ടിയിരിക്കുകയാണ്.

റോബിൻ തിരിച്ച് വരും എന്നുതന്നെയായിരുന്നു ആരാധകർ വിശ്വസിച്ചിരുന്നത്. എന്നാൽ, ബിഗ് ബോസിൽ എപ്പോഴും നടക്കുന്നത് പ്രവചനാതീതമായ കാര്യങ്ങളാണ്.

കഴിഞ്ഞ തവണ അപർണ്ണ പുറത്ത് പോയപ്പോൾ മോഹൻലാലും അത് പറഞ്ഞതാണ്. പ്രേക്ഷകർ വിചാരിക്കാത്തവർ ഒരുപക്ഷെ ഷോയിൽ നിന്നും പുറത്തായെന്ന വരാമെന്ന്. അത് തന്നെയാണ് ബിഗ് ബോസ് ഷോയുടെ പ്രത്യേകതയും.

Recommended Video

Dr Robin Eviction: ഡോക്ടറല്ല മനുഷ്യനാണ് ഞാൻ, റിയാക്ട് ചെയ്യേണ്ട സമയത്ത് ഞാൻ ചെയ്യും | #BiggBoss
റോബിന് മറ്റ് മത്സരാർത്ഥികൾക്ക് ഉള്ളതിനേക്കാളും ആരാധകർ ഉണ്ടായിരുന്നു

റോബിന് മറ്റ് മത്സരാർത്ഥികൾക്ക് ഉള്ളതിനേക്കാളും ആരാധകർ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ റോബിനെ പുറത്താക്കിയതിൽ ആരാധകർക്ക് വലിയ അമർഷവും ഉണ്ട്.

റോബിൻ ചെയ്തതിനേക്കാളും വലിയ തെറ്റുകൾ അവിടെ റോൻസണും വിനയ് മാധവും ചെയ്തിട്ടുണ്ടെന്നും എന്തുകൊണ്ട് അവർക്കെതിരെ ബിഗ് ബോസ് ഒരു നടപടിയും എടുക്കുന്നില്ലെന്നുമെല്ലാം ആരാധകർ ചോദിക്കുന്നുണ്ട്. ഷോ ഇനി കാണില്ലെന്നും ചില ആരാധകർ പറയുന്നു.

അതേസമയം, റോബിൻ തിരിച്ചുവരും എന്ന് പ്രതീക്ഷിച്ച് വീടുവിട്ട ജാസ്മിന്റെ നടപടി തികച്ചും മണ്ടത്തരം ആയിരുന്നെന്ന് ജാസ്മിന് ആരാധകർ പറയുന്നു. ബിഗ് ബോസിന്റേയും മോഹൻലാലിന്റേയും തീരുമാനം അറിഞ്ഞിട്ട് മാത്രം മതിയായിരുന്നു ഈ പിരിഞ്ഞുപോക്ക് എന്നാണ് ആരാധകർ സമൂഹ മാധ്യമങ്ങളിൽ പറയുന്നത്.

Read more about: bigg boss malayalam season 4
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X