മത്സരാര്‍ത്ഥികള്‍ക്ക് ലാലേട്ടന്റെ വക രസകരമായൊരു ടാസ്‌ക് കൂടി; തപ്പിത്തടഞ്ഞ് റോണ്‍സണും റോബിനും

മലയാളത്തിലെ ഏറ്റവും മികച്ച റിയാലിറ്റി ഷോ ആയി മാറിയിരിക്കുകയാണ് ബിഗ് ബോസ് സീസണ്‍ 4. അറുപത് വിജയകരമായ ദിനങ്ങള്‍ പിന്നിട്ടു കഴിഞ്ഞു ഈ ഷോ. മത്സരാര്‍ത്ഥികള്‍ തങ്ങളുടെ യഥാര്‍ത്ഥ പോരാട്ടവീര്യം പുറത്തെടുക്കുന്ന നിരവധി സന്ദര്‍ഭങ്ങള്‍ക്ക് പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്.

ഇനിയുള്ള ദിനങ്ങളും വാശിയേറിയ പോരാട്ടത്തിന്റേതായിരിക്കും. നൂറ് ദിനങ്ങള്‍ പിന്നിട്ടു കഴിയുമ്പോള്‍ ആരായിരിക്കും ആ കപ്പ് നേടുന്ന പോരാളിയെന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ബിഗ് ബോസ് ആരാധകര്‍.

കൊച്ചു ടാസ്‌ക്കുകളും

ആഴ്ചയവസാനം മത്സരാര്‍ത്ഥികളെ കാണാനെത്തിയ ലാലേട്ടന്‍ വളരെ രസകരമായ കൊച്ചു ടാസ്‌ക്കുകളും ഇത്തവണ കൈയില്‍ കരുതിയിരുന്നു. അതിനൊന്നായിരുന്നു നോണ്‍ സ്‌റ്റോപ്പ് വര്‍ത്തമാനം.

പക്ഷെ, വര്‍ത്തമാനം പറയുന്നതിനിടയില്‍ വാക്കുകള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. അങ്ങനെയൊരു കുട്ടി ഗെയിം കൊണ്ടുവന്ന് മത്സരാര്‍ത്ഥികളെ എന്റര്‍ടെയ്ന്‍ ചെയ്യിപ്പിക്കുക എന്നതായിരുന്നു ലാലേട്ടന്‍ നല്‍കിയ രസകരമായ ടാസ്‌ക്കുകളില്‍ ഒന്ന്. സൂരജിനെ തത്കാലത്തേക്ക് ജഡ്ജുമാക്കി.

പുതിയ ടാസ്‌ക്

ടാസ്‌ക്ക് ചെയ്യാന്‍ ആദ്യം അവസരം കിട്ടിയത് റോണ്‍സണായിരുന്നു. ഇരട്ടനയം എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കാനാണ് റോണ്‍സണ്‍ ലോട്ട് എടുത്തത്. എന്നാല്‍ തുടക്കത്തില്‍ തന്നെ റോണ്‍സണ് പണികിട്ടി. വാക്കുകള്‍ ആവര്‍ത്തിച്ചതിനെത്തുടര്‍ന്ന് തുടക്കത്തില്‍ തന്നെ റോണ്‍സണ് പരാജയം സമ്മതിക്കേണ്ടി വന്നു. ചെറിയൊരു ശിക്ഷയും കൊടുത്തിരുന്നു. നാരങ്ങ ചവച്ചരച്ച് കഴിക്കാനായിരുന്നു പണിഷ്‌മെന്റ് കൊടുത്തത്.

റോണ്‍സണ് ഒട്ടും ഇഷ്ടമില്ലാത്ത കാര്യമാണ് നാരങ്ങ കഴിയ്ക്കുക എന്നത്. എന്നാല്‍ അത് തന്നെ റോണ്‍സണ് കിട്ടിയത് നിര്‍ഭാഗ്യമായി. ഒരു വിധത്തിലാണ് റോണ്‍സണ്‍ നാരങ്ങ കടിച്ചു ചവച്ചു കഴിച്ചത്.

അഖിലിന് കിട്ടിയത്

ഭാഗ്യത്തെക്കുറിച്ച് സംസാരിക്കാനായിരുന്നു അഖിലിന് കിട്ടിയത്. അഖില്‍ ഇടതടവില്ലാതെ കുറേ നേരം സംസാരിച്ചു. എങ്കിലും വാക്കുകള്‍ ആവര്‍ത്തിച്ചതിനെത്തുടര്‍ന്ന് പണിഷ്‌മെന്റ് കിട്ടുകയായിരുന്നു.

വെള്ളത്തില്‍ നിന്ന് ആപ്പിള്‍ കടിച്ചെടുക്കാനായിരുന്നു അഖിലിന് കിട്ടിയ പണിഷ്‌മെന്റ്. അഖില്‍ അക്കാര്യം വളരെ എളുപ്പത്തില്‍ ചെയ്തു. കിട്ടിയ ആപ്പിള്‍ അഖില്‍ കഴിക്കുകയും ചെയ്തു.

അടുത്ത ഊഴം റോബിനായിരുന്നു. അമിതസംസാരം എന്നതായിരുന്നു വിഷയം കിട്ടിയത്. പക്ഷെ, പറഞ്ഞു തുടങ്ങി അല്പം കഴിഞ്ഞപ്പോള്‍ തന്നെ റോബിനും കൈവിട്ടു പോയി. കണ്‍മഷി കൊണ്ട് മുഖം വികൃതമാക്കുക എന്നതായിരുന്നു റോബിന് പണിഷ്‌മെന്റ് കിട്ടിയത്.

മലയാളം അത്ര നന്നായി വായിക്കാനറിയാത്ത റോബിന് ആ പേപ്പര്‍ വായിച്ചു കൊടുത്തത് സൂരജായിരുന്നു. കണ്ണാടി നോക്കി മുഖമാകെ കണ്‍മഷി കൊണ്ട് വികൃതമാക്കി റോബിനും പണിഷ്‌മെന്റ് ചെയ്തു.

മത്സരാര്‍ത്ഥികളും ലാലേട്ടനും ഒരുപോലെ ആസ്വദിച്ച ടാസ്‌ക്കായിരുന്നു ഇത്. ആഴ്ചയവസാനം സാധാരണയായി ഇതുപോലെ പല മൈന്‍ഡ് റിലാക്‌സിങ് ഗെയിമുകളും ലാലേട്ടന്‍ ഹൗസിലുള്ളവര്‍ക്ക് നല്‍കാറുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X