twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിമര്‍ശകര്‍ കല്ലേറ് തുടരട്ടെ; നൂറാം ദിനത്തില്‍ അവ പൂമാലയായി വന്നു വീഴുക 'ദി റിയല്‍ സ്ത്രീ'യുടെ കഴുത്തില്‍!

    |

    ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാനഘട്ടത്തിലേക്ക് അടുത്തുകഴിഞ്ഞു. ഒന്‍പത് മത്സരാര്‍ത്ഥികളില്‍ നിന്ന് ഫൈനല്‍ ഫൈവിലേക്കെത്താന്‍ ഇനി ഏതാനും ദിനങ്ങളേ അവശേഷിച്ചിട്ടുള്ളൂ. അതിനിടയില്‍ മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള പോര്‍വിളികളും പടലപ്പിണക്കങ്ങളും പതിവായി മാറിയിരിക്കുകയാണ്. വാശിയേറിയ പോരാട്ടങ്ങള്‍ക്കും മത്സരക്ഷമതയ്ക്കുമായിരിക്കും ഇനിയുള്ള ദിനങ്ങള്‍ മുന്‍തൂക്കം നല്‍കുക.

    ഈ സീസണിലെ ശക്തരായ മത്സരാര്‍ത്ഥികളിലൊരാളാണ് ലക്ഷ്മിപ്രിയ. തുടക്കം മുതല്‍ ഇതുവരെ വലിയ പ്രേക്ഷകശ്രദ്ധ നേടാന്‍ ലക്ഷ്മിപ്രിയയ്ക്കായിട്ടുണ്ട്. ഇടയ്ക്ക് നോമിനേഷന്‍ ലിസ്റ്റില്‍ പെട്ടിരുന്നുവെങ്കിലും ഔട്ടാകാതെ ഇതുവരെ പിടിച്ചു നില്‍ക്കാന്‍ ലക്ഷ്മിപ്രിയയ്ക്ക് സാധിച്ചിട്ടുണ്ട്.

    അതേസമയം ഈ വാരം നടത്തിയ വീക്ക്‌ലി ടാസ്‌ക്കില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു മത്സരാര്‍ത്ഥി കൂടിയായിരുന്നു ലക്ഷ്മിപ്രിയ. ലക്ഷ്മിപ്രിയയുടെ നിലപാടുകളെയും വ്യക്തിത്ത്വത്തെയും ഒപ്പം ആക്ഷേപിക്കുകയും ചെയ്യുന്ന മട്ടില്‍ ടാസ്‌ക്കിനിടെ നിരവധി തവണ സംസാരം ഉയര്‍ന്നിരുന്നു. പലപ്പോഴും ഏറെ വികാരഭരിതയായി സംസാരിക്കുന്ന ലക്ഷ്മിപ്രിയയേയും പ്രേക്ഷകര്‍ കണ്ടു.

    ഇപ്പോഴിതാ ലക്ഷ്മിപ്രിയയെ കുലസ്ത്രീ എന്നും പതിവ്രതയെന്നും വിളിച്ച് ആക്ഷേപിക്കുന്നവര്‍ക്ക് ചുട്ടമറുപടി കൊടുക്കുകയാണ് ഒരു ആരാധിക. ലക്ഷ്മിപ്രിയയുടെ തീരുമാനങ്ങളെയും നിലപാടുകളെയും പ്രശംസിച്ചുകൊണ്ട് അഞ്ജു പാര്‍വ്വതി പ്രഭീഷാണ് തന്റെ കുറിപ്പ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അഞ്ജുവിന്റെ ഈ കുറിപ്പ് ലക്ഷ്മിപ്രിയയുടെ ഔദ്യോഗിക പേജിലും ഷെയര്‍ ചെയ്തിട്ടുണ്ട്.

    കുറിപ്പ് ഇങ്ങനെയാണ്

    കുറിപ്പ് ഇങ്ങനെയാണ്

    "ഒരു വ്യക്തി അപരന് നല്‍കുന്ന പരിഗണനയാണ് സംസ്‌കാരം എന്ന് അറിവുള്ളവര്‍ പറയാറുണ്ട്. സംസ്‌കാരം എന്നുള്ളത് ഒരാള്‍ക്ക് സ്വന്തം കുടുംബത്തില്‍ നിന്നും പകര്‍ന്നുകിട്ടുന്നതാണ്. സംസ്‌കാരസമ്പന്നര്‍ കുടിലിലുമുണ്ട് കൊട്ടാരത്തിലുമുണ്ട്. പണമോ പദവിയോ അല്ല അതിന്റെ അടിത്തറ. വാക്കും നോക്കും പ്രവൃത്തിയും പെരുമാറ്റരീതിയും ഒക്കെയാണ്. പറഞ്ഞു വന്നത് ലക്ഷ്മിപ്രിയ എന്ന മത്സരാര്‍ത്ഥിയെ ടാര്‍ഗറ്റ് ചെയ്തുകൊണ്ട് നടത്തുന്ന ചില പരാമര്‍ശങ്ങളെ കുറിച്ചാണ്. ലക്ഷ്മി ഷോയില്‍ ഉണ്ട് എന്നറിഞ്ഞ നിമിഷം തന്നെ കുലസ്ത്രീ ഹൗസില്‍ എത്തിയേ എന്ന ആര്‍പ്പുവിളി ഒളിഞ്ഞും തെളിഞ്ഞും കണ്ടെങ്കില്‍ രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അവര്‍ക്ക് ആ പട്ടം കല്പിച്ചു നല്‍കുന്ന കാഴ്ചയാണ് കാണുന്നത്. ഇപ്പോഴത് ഹൗസിനുള്ളില്‍ പരസ്യമായി ടാസ്‌കുകളിലും പ്രയോഗിക്കുന്നു.

    ഒരുവള്‍ കുടുംബത്തിനും കുഞ്ഞുങ്ങള്‍ക്കും പ്രാധാന്യം നല്കിയാല്‍, സമൂഹം കല്‍പ്പിച്ച ചില നടപ്പുരീതികള്‍ സ്വമനസ്സാലെ പാലിക്കാന്‍ ഇഷ്ടപ്പെട്ടാല്‍, ആര്‍ക്കും ഒരു രീതിയിലും തടസ്സമാകാത്ത ആചാരാനുഷ്ഠാനങ്ങള്‍ ജീവിതത്തില്‍ പാലിച്ചാല്‍, കുടുംബത്തിലെ ആണുങ്ങളെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്താല്‍ ഉടന്‍ കല്‍പ്പിച്ചുനല്‍കുന്ന വട്ടപേരാണ് കുലസ്ത്രീ.

    നല്ലൊരു കുടുംബത്തില്‍ പിറന്നതുക്കൊണ്ടും സാമൂഹ്യമൂല്യങ്ങളെ മുറുകെപ്പിടിക്കുന്നതുക്കൊണ്ടും കുടുംബത്തില്‍ നിന്നും പകര്‍ന്നുകിട്ടിയ വിശ്വാസങ്ങളെ ജീവിതത്തില്‍ പകര്‍ത്തുന്നതുക്കൊണ്ടും ഇത്തിരി അടക്കവും ഒതുക്കവും അച്ചടക്കവും ശീലിക്കുന്നതുക്കൊണ്ടും മാത്രം അവരെ പുരോഗമനവാദികള്‍ രണ്ടാംതരക്കാരായി ചിത്രീകരിക്കുന്നു. ഇത്തരം രണ്ടാം തരക്കാര്‍ ഓരോ വീട്ടിലും ഉള്ളതു കൊണ്ടാണ് കുടുംബം എന്ന വ്യവസ്ഥിതി തകരാതെ ഇവിടെ നിലനിന്നുപ്പോരുന്നത് എന്നു പലരും മനസ്സിലാക്കുന്നില്ല.

     'സ്വന്തമായിട്ട് ഒരു വഞ്ചി പോലും ഇതുവരെയില്ല'; വിനയ് മാധവിന്റെ നിലപാടുകളെ ചോദ്യം ചെയ്ത് ലക്ഷ്മിപ്രിയ 'സ്വന്തമായിട്ട് ഒരു വഞ്ചി പോലും ഇതുവരെയില്ല'; വിനയ് മാധവിന്റെ നിലപാടുകളെ ചോദ്യം ചെയ്ത് ലക്ഷ്മിപ്രിയ

    ലക്ഷ്മിപ്രിയയുടെ പക്ഷം

    ലക്ഷ്മിപ്രിയ ചെയ്ത മാരകകുറ്റങ്ങള്‍ വിവാഹശേഷം ജയദേവ് എന്ന പുരുഷനോടു മാട്രിയാര്‍ക്കല്‍ വ്യവസ്ഥിതി വേണമെന്ന് ആവശ്യപ്പെട്ടില്ല. അതുമാത്രമോ തുല്യനീതി വേണമെന്ന് പ്രസംഗിക്കാന്‍ നില്ക്കാതെ വീടും കുടുംബവും നോക്കി; ഒപ്പം കലാജീവിതവും മുന്നോട്ടുകൊണ്ടു പോയി. ഒരു കഷണം തുണിക്കൊണ്ട് സ്വയംപര്യാപ്തയാവണമെന്ന സന്ദേശം സമൂഹത്തിനു നല്കാതെ ആവശ്യത്തിലധികം തുണിയുടുത്ത് പൊതുവേദികളില്‍ വന്നു.

    ഈ കുലസ്ത്രീകള്‍ എന്നു കളിയാക്കി വിളിക്കുന്ന ജനുസില്‍പ്പെട്ട സ്ത്രീകള്‍ ഇവിടെ സമൂഹത്തില്‍ എന്ത് അരാജകത്വമാണ് സൃഷ്ടിക്കുന്നത്? അവര്‍ അവരുടെ കാര്യം നോക്കി, കുടുംബം നോക്കി മാന്യമായി ജീവിക്കുന്നു. അവര്‍ തുല്യസമത്വം വേണമെന്നു നാഴികയ്ക്ക് നാല്പതുവട്ടം വിളിച്ചുപ്പറയുന്നില്ലായെന്നു കരുതി ആരുടെയും അടിമകളല്ലാ. അവര്‍ ജീവിച്ചുപ്പോരുന്ന സോഷ്യല്‍കണ്ടീഷനില്‍ അവര്‍ സംതൃപ്തരാവുന്നത് കുടുംബമെന്ന സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷന് നൂറുശതമാനം പ്രാധാന്യം നല്കുന്നതിനാലും കുടുംബത്തില്‍ നിന്നും പൂര്‍ണ്ണ പിന്തുണ അവര്‍ക്ക് കിട്ടുന്നതിലുമാണ്.

    റിയാസിന്റെ സ്ഥാനത്ത് നിങ്ങളുടെ കുട്ടിയായിരുന്നെങ്കിലോ? ലക്ഷ്മിപ്രിയ പറഞ്ഞത് ശരിയെന്ന് തള്ളുന്നവരോട്!റിയാസിന്റെ സ്ഥാനത്ത് നിങ്ങളുടെ കുട്ടിയായിരുന്നെങ്കിലോ? ലക്ഷ്മിപ്രിയ പറഞ്ഞത് ശരിയെന്ന് തള്ളുന്നവരോട്!

    യഥാര്‍ത്ഥ സ്ത്രീ എന്നാല്‍...

    ഒരു യഥാര്‍ത്ഥ സ്ത്രീ ഒരിക്കലും പുരുഷന്‍ സ്ത്രീയേക്കാള്‍ താഴെയാണെന്നോ അല്ലെങ്കില്‍ തിരിച്ചോ ആണെന്ന് വിശ്വസിക്കുന്നില്ല. ഒരു വ്യക്തി എങ്ങനെ ജീവിക്കണം എന്നത് അവരുടെ വ്യക്തിപരമായ കാര്യം. കുടുംബത്തിന്റെ കാര്യങ്ങള്‍ വേണ്ടരീതിയില്‍ നോക്കിനടത്താന്‍ കഴിയുന്ന സന്നദ്ധതയാണ് പെണ്ണത്തം. ആ പെണ്ണത്തം ലക്ഷ്മിയില്‍ കാണുമ്പോള്‍ പിതൃമേധാവിത്തത്തെ അരക്കിട്ടുറപ്പിക്കുന്നുവെന്നു തോന്നുന്നത് നിങ്ങളിലെ മണ്ടത്തരം...

    യഥാര്‍ത്ഥ സ്ത്രീശാക്തീകരണമെന്തെന്ന് ജീവിതത്തില്‍ കാണിച്ചുജയിച്ചവളാണ് ലക്ഷമിപ്രിയ!. ഒരു മുസ്‌ലിം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന സബീന ലത്തീഫ് എന്ന പെണ്‍കുട്ടി എങ്ങനെ സെലിബ്രിറ്റിയായ ലക്ഷ്മിപ്രിയയായി എന്നതിലുണ്ട് അവരനുഭവിച്ച ജീവിതത്തിന്റെ തീക്ഷ്ണ യാഥാര്‍ത്ഥ്യങ്ങള്‍. ഒപ്പം ഒരു വലിയ പോരാട്ടത്തിന്റെ കഥയും.

    വിവാഹിതയായ ശേഷം ഭര്‍തൃവീട്ടുകാരുടെ അനുമതിയോടെ തികഞ്ഞ കലാകാരിയായി അവര്‍ പേരെടുത്തത് അഭിനയസിദ്ധിയിലൂടെയായിരുന്നു. അതേ ലക്ഷ്മിപ്രിയ ഒരു സുപ്രഭാതത്തില്‍ പെട്ടെന്ന് പൊട്ടിവിരിഞ്ഞതൊന്നുമല്ല. അസാമാന്യമായ തീയില്‍ കുരുത്തത് തന്നെയാണ് ആ യുവതി. അപവാദപ്രചരണങ്ങളുടെയോ ആക്ഷേപശരങ്ങളുടെയോ വെയിലത്ത് അവര്‍ വാടിപ്പോകില്ല. പുരോഗമനം, സമത്വം, ശാക്തീകരണം തുടങ്ങി വലിയ വായില്‍ നിലവിളിക്കുന്നവരും അതിന് എന്ത് വൃത്തിക്കേടും കാട്ടിക്കൂട്ടാന്‍ ഒരുങ്ങുന്നവരും ഒരേ ഒരു കാര്യം ഓര്‍ക്കുക.

    നിങ്ങളെ കണ്ടു വളരുന്ന കുഞ്ഞുങ്ങള്‍ നിങ്ങളില്‍ നിന്നും മനസ്സിലാക്കുന്നത് കുടുംബങ്ങളിലെ ശിഥിലബന്ധങ്ങളും സമൂഹത്തിലെങ്ങനെ വേര്‍തിരിവ് ഉണ്ടാക്കാമെന്നുള്ള തത്വങ്ങളും മാത്രമാണ്. തെറ്റായ ഇസങ്ങളെ ചോദ്യം ചെയ്യുന്നവരെ കുലസ്ത്രീകള്‍ എന്ന് പരിഹസിക്കുന്നതിന് മുമ്പ് ഒരിക്കല്‍ കൂടി ആലോചിക്കൂ. അല്ലെങ്കില്‍ പരിഹാസ്യരാകുന്നത് നിങ്ങള്‍ തന്നെയാവാം.

    Recommended Video

    Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat
    ഫെമിനിസം

    ലക്ഷ്മിപ്രിയയെ മാക്‌സിമം വലിച്ച് കീറാന്‍ നോക്കി; എന്നിട്ടും പിടിച്ച് നിന്നതിന് ഒരു ബിഗ് ഹഗ് എന്ന് നടി അശ്വതിലക്ഷ്മിപ്രിയയെ മാക്‌സിമം വലിച്ച് കീറാന്‍ നോക്കി; എന്നിട്ടും പിടിച്ച് നിന്നതിന് ഒരു ബിഗ് ഹഗ് എന്ന് നടി അശ്വതി

    ഓരോ പെണ്ണിന്റെയുള്ളിലും ഒരു ഫെമിനിസ്റ്റ് ഉറങ്ങി കിടപ്പുണ്ട്. അത് ഉയിര്‍ത്തെഴുന്നേല്ക്കുന്നത് നമ്മിലുള്ള ആത്മാഭിമാനത്തിനു മുറിവേല്ക്കുമ്പോഴാണ്. ഒരുവന്‍ അനുവാദമില്ലാതെ ശരീരത്ത് തൊടുമ്പോള്‍ അതിനെ തടയുന്നതിനും അതിനെതിരെ പ്രതികരിക്കാന്‍ കെല്പുണ്ടാകുന്നതും കന്മുന്നില്‍ ഒരുവള്‍ അല്ലെങ്കില്‍ ഒരുവന്‍ ആക്രമിക്കപ്പെടുമ്പോള്‍ അതിനെതിരെ ശക്തമായി പ്രതികരിക്കാനും അവര്‍ക്കൊപ്പം നില്ക്കാനും കഴിയുന്നത് ഫെമിനിസം. നിസ്സഹായതയുടെ പടിക്കല്‍ നില്ക്കുന്ന പെണ്ണുടലുകള്‍ക്കും ബാല്യങ്ങള്‍ക്കും വാര്‍ദ്ധക്യങ്ങള്‍ക്കും തന്നാലാവുന്ന വിധം സഹായം ചെയ്യാന്‍ കഴിഞ്ഞാല്‍ അതും ഫെമിനിസം.

    ഇളം മേനികളില്‍ കാമത്തിന്റെ രുചി തേടുന്നവന്മാരെ കല്ലെറിഞ്ഞു കൊല്ലാന്‍ കഴിയുന്ന ആ തന്റേടത്തെ വിളിക്കണം ഫെമിനിസമെന്ന്. സ്വാര്‍ത്ഥലാഭത്തിനു വേണ്ടി ശരീരം നല്‍കി പിന്നീട് പീഡിപ്പിച്ചുവെന്ന് അലമുറയിടുന്ന കുലടകളുടെ ചെകിടത്ത് രണ്ടെണ്ണം പൊട്ടിക്കുന്ന ധീരതയെ വിളിക്കണം ഫെമിനിസമെന്ന്. അല്ലാതെ ഒരു ഗോവിന്ദചാമിയോ അമീറോ മുകേഷോ ചെയ്ത കുറ്റത്തിനു ആണിനെ മൊത്തം അടച്ചാക്ഷേപിക്കുന്ന ആ മനഃസ്ഥിതിയല്ല ഫെമിനിസം.

    ഓരോ പെണ്ണിനും വേണ്ടത് ആണില്‍ നിന്നുമുള്ള വിമോചനമല്ല മറിച്ച് ലിംഗഭേദമെന്യേ അനീതിക്കെതിരെയും അക്രമത്തിനെതിരെയും പോരാടാനുളള മനസ്സാണ്. അത് വ്യക്തമായി ഉറക്കെ തന്നെ ലക്ഷ്മിപ്രിയ വിളിച്ചുപറഞ്ഞു.

    കുടുംബബന്ധങ്ങളേക്കാള്‍ മൂല്യമുള്ളതാണ് സ്വന്തം സ്വത്വമെന്ന മിഥ്യാബോധം ഭരിക്കുന്ന ആക്ടിവിസ്റ്റുകള്‍ അറിയുന്നില്ല മാടമ്പള്ളിയിലെ ആ മനോരോഗി അവര്‍ക്കുള്ളിലാണെന്ന യാഥാര്‍ത്ഥൃം! ആ മനോരോഗികള്‍ കുലസ്ത്രീ എന്ന ലേബല്‍ കളിയാക്കാനായി ഒട്ടിച്ചു കൊടുത്തു യഥാര്‍ത്ഥ സ്ത്രീയെ കളിയാക്കുമ്പോള്‍ അവര്‍ അറിയുന്നില്ല ഉര്‍വ്വശി ശാപം ഉപകാരമാകുന്നുവെന്ന സത്യം.

    എന്നു മുതലാണ് ലക്ഷ്മിപ്രിയയുടെ സ്വഭാവരീതിയെ വിമര്‍ശനാത്മകമായി സോഷ്യല്‍ മീഡിയ വിലയിരുത്തിതുടങ്ങിയത് എന്നതില്‍ തുടങ്ങി എന്തുകൊണ്ട് ലക്ഷ്മിയെന്ന വീട്ടമ്മയായ നടി സ്ത്രീപക്ഷവാദികളുടെ കണ്ണിലെ കരടാവുന്നു എന്നത് വരെയുള്ള കാര്യങ്ങള്‍ക്കുപിന്നില്‍ വ്യക്തമായൊരു റൂട്ട്മാപ്പും ഒരുകൂട്ടം ആളുകളുടെ പ്ലാനിങ്ങും അജണ്ടയുമുണ്ട്. ആ റൂട്ട് മാപ്പും അജണ്ടയും ഒന്നും ബിഗ് ബോസിലെ ലക്ഷ്മിപ്രിയയുടെ പെര്‍ഫോമന്‍സിന് മുന്നില്‍ വിലപ്പോവില്ല. വിമര്‍ശകര്‍ കല്ലെറിഞ്ഞുക്കൊണ്ടേയിരിക്കുക. ആ കല്ലുകള്‍ പൂമാലയായി വന്നു വീഴുക ബിഗ് ബോസിന്റെ നൂറാമത്തെ ദിവസം വേദിയില്‍ ചിരിച്ചു നില്‍ക്കുന്ന ദ റിയല്‍ സ്ത്രീയുടെ കഴുത്തില്‍ ആയിരിക്കും.She is none other than Lakshmi Priya."

    English summary
    Bigg Boss Malayalam Season 4: Nothing Will Affect Lakshmi Priya's Performance, Husband Came In Support
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X