ഇനി ഭാ​ഗ്യം തുണയ്ക്കണം, രണ്ടാം ആഴ്ച പുറത്തുപോവുക ഇവരിൽ ഒരാൾ, സോഷ്യൽമീഡിയ പ്രവചനങ്ങൾ ഇങ്ങനെ!

ബിഗ് ബോസ് മലയാളം സീസൺ 4 ജനശ്രദ്ധ ആകർഷിച്ച് രണ്ടാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ബി​ഗ് ബോസ് വീടിനുള്ളിൽ വൻ നാടകീയതയും വാദപ്രതിവാദങ്ങളും വഴക്കും എല്ലാം ശക്തമായി തുടരുകയാണ്. 24 മണിക്കൂറും ഷോ ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്നതിനാൽ പ്രേക്ഷകർക്ക് മത്സരാർഥികളെ കൂടുതൽ മനസിലാക്കാനും വിലയിരുത്താനും സാധിക്കുന്നുണ്ട്. രണ്ടാം ആഴ്ചയിൽ എത്തി നിൽക്കുമ്പോൾ പതിനാറ് പേരാണ് മത്സരിക്കുന്നത്. എല്ലാവരും തങ്ങളുടെ കഴിവിന്റെ പരമാവധി ഉപയോ​ഗിച്ചാണ് ടാസ്കുകളില്ലെല്ലാം മത്സരിക്കുന്നത്.

അതേസമയം ശനിയും ഞായറും വീക്കെന്റ് എപ്പിസോഡുകൾ സംപ്രേഷണം ചെയ്യുമെന്നിരിക്കെ മത്സരാർഥികളും ആകുലരാണ്. ഇത്തവണ നോമിനേഷനിൽ ഉൾപ്പെട്ടിട്ടുള്ളവരാണ് ഏറ്റവും കൂടുതൽ ഇപ്പോൾ സമ്മർദ്ദം അനുഭവിക്കുന്നത്. പതിവിൽ നിന്നും വിപരീതമായി ആദ്യത്തെ ആഴ്ച തന്നെ എലിമിനേഷൻ നടക്കുകയും ജാനകി സുധീർ എന്ന മത്സരാർഥി പുറത്താവുകയും ചെയ്തിരുന്നു. എന്നാൽ ആദ്യത്തെ എലിമിനേഷനിൽ ജാനകി പുറത്തായത് ഒട്ടും ന്യായീകരിക്കാൻ സാധിക്കുന്ന ഒന്നല്ല എന്നാണ് ബി​ഗ് ബോസ് പ്രേക്ഷകർ അഭിപ്രായപ്പെട്ടത്.

ജാനകിക്ക് സംഭവിച്ചത് ഇനി സംഭവിക്കരുത്

ജാനകിയെക്കാൾ വീക്കായിട്ടുള്ള മത്സരാർഥികൾ ഉണ്ടായിരുന്നിട്ടും ജാനകിയെ പുറത്താക്കി എന്നായിരുന്നു പ്രേക്ഷകരിൽ നിന്നും ഉയർന്ന ആരോപണങ്ങൾ. അതേസമയം ഈ ആഴ്ച ആര് പുറത്താകും എന്നത് സംബന്ധിച്ചും സോഷ്യൽമീഡിയയിൽ ചർച്ച നടക്കുന്നുണ്ട്. ഓൺലൈൻ വഴി ജനങ്ങൾക്കിടയിൽ നടത്തിയ പോളിങ് വഴി നിമിഷയോ ഡെയ്സിയോ ആയിരിക്കും ഇത്തവണ പുറത്താവുക എന്നുള്ള റിപ്പോർട്ടുകളാണ് വരുന്നത്. ഏറ്റവും കുറവ് വോട്ടുകൾ ജനങ്ങൾക്കിടയിൽ നടത്തിയ പോളിങിൽ ലഭിച്ചതും ഇവർക്കാണ്. അശ്വിൻ, ഡോ.റോബിൻ രാധാകൃഷ്ണൻ, ജാസ്മിൻ എം മൂസ, ഡെയ്സി ഡേവിഡ്, ബ്ലെസ്ലി, നിമിഷ, ദിൽഷ, റോൻസൺ തുടങ്ങിയവരാണ് ഇത്തവണ നോമിനേഷനിൽ ഉൾപ്പെട്ടിരിക്കുന്നത്.

ഡെയ്സിക്കും നിമിഷയ്ക്കും വോട്ട് കുറവ്

രണ്ടാം ആഴ്ചയിലെ നാലാം ദിവസവും ജനങ്ങൾക്കിടയിൽ നടത്തിയ വോട്ടെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ചത് ബ്ലെസ്ലിക്കും റോബിനുമാണ്. റോബിനും ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചവരുടെ പട്ടികയിൽ മുന്നിൽ വന്നത് ബി​ഗ് ബോസ് പ്രേക്ഷകരേയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഈ ആഴ്ച ജയിലിൽ അടയ്ക്കപ്പെട്ടത് റോബിനും ഡെയ്സിയുമായിരുന്നു. ഹൗസിൽ സഹ മത്സരാർഥികളുമായി കാര്യമായ സൗഹൃദങ്ങളൊന്നും ഇതുവരെ ഉണ്ടാക്കിയിട്ടില്ലാത്ത റോബിൻ പലപ്പോഴും മത്സരത്തിൻറെ പിരിമുറുക്കത്തിലാണെന്ന തോന്നൽ കാഴ്ചക്കാരിൽ സൃഷ്ടിക്കുന്നുണ്ട്. എല്ലാ ഗെയിമുകളിലും വാശിയോടെ പങ്കെടുക്കുന്ന മത്സരാർഥി കൂടിയാണ് അദ്ദേഹം. ബിഗ് ബോസിലേക്ക് വരുന്നതിന് മമ്പ് എട്ട് മാസം മറ്റെല്ലാ കാര്യങ്ങളും മാറ്റിവച്ച് തയ്യാറെടുത്തിട്ടാണ് അദ്ദേഹം വന്നതെന്ന് മത്സരാർഥികളിൽ ചിലർ തന്നെ പറയുന്നുണ്ടായിരുന്നു.

വോട്ട് കൂടുതൽ ബ്ലസ്ലിക്ക്

കഴിഞ്ഞ ദിവസം താൻ ഹൗസിൽ ടാർഗറ്റ് ചെയ്യപ്പെടുന്നു എന്ന ആരോപണവുമായി റോബിൻ എത്തിയിരുന്നു. 16 പേരിൽ ചിലരൊക്കെ തന്നെ ബോധപൂർവ്വം ടാർഗറ്റ് ചെയ്യുന്നു എന്നായിരുന്നു റോബിൻറെ ആരോപണം. ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് ഗോളടി ഗെയിമിൽ ഗോളിയായി തന്നെ ആദ്യം സെലക്റ്റ് ചെയ്‍തതിന് ശേഷം ചിലരുടെ കൂടിയാലോചന പ്രകാരം ആ സ്ഥാനത്തുനിന്ന് നീക്കി എന്നതാണ്. ധന്യയും റോൺസണും നവീനും ചേർന്നാണ് ഇത് ചെയ്‍തതെന്നും റോബിൻ ആരോപിച്ചു. ഇതിനെ നിഷേധിച്ചുകൊണ്ടാണ് എല്ലാവരും സംസാരിച്ചത്. ക്യാമറയുടെ ശ്രദ്ധ എല്ലായ്പ്പോഴും തന്നിലേക്ക് തിരിക്കാനുള്ള റോബിൻറെ ശ്രമമാണ് ഇതും എന്നായിരുന്നു ധന്യയുടെ മറുപടി.

റോബിനും പ്രേക്ഷക പിന്തുണ

ജയിലിലേക്ക് പോകാനുള്ളവരെ തെരഞ്ഞെടുക്കുന്നതിന് നടത്തിയ മത്സരത്തിൽ റോബിൻ കാണിച്ച ചില പ്രവർത്തികൾ കാഴ്ചക്കാരിലും വീടിനുള്ളിലെ മറ്റ് അം​ഗങ്ങളിലും അസ്വസ്ഥത ഉണ്ടാക്കിയിരുന്നു. മത്സരത്തിൽ നിന്നും ജാസ്മിനെ തടയാൻ ശ്രമിച്ചതും കൂടാതെ മത്സരത്തിനായി വെച്ചിരുന്ന മണ്ണ് റോബിൻ കാലുകൊണ്ട് തട്ടിതെറിപ്പിച്ചതുമെല്ലാം എല്ലാവരിലും അതൃപ്തി ഉണ്ടാക്കിയിരുന്നു. സ്ട്രാറ്റജിയും പ്ലാനുമായി എത്തിയ ഡോക്ടർക്ക് എങ്ങനെ അവയെല്ലാം വീട്ടിൽ നടപ്പാക്കണമെന്ന് അറിയില്ലെന്നാണ് പ്രേക്ഷകരെല്ലാം കുറ്റപ്പെടുത്തുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X