ഈ വാരം നോമിനേഷന്‍ ലിസ്റ്റില്‍ ഇവര്‍ മൂന്നുപേര്‍ മാത്രം; പ്രേക്ഷകര്‍ പ്രവചിച്ചവര്‍ തന്നെ, ഒപ്പം ധന്യയും

മലയാളത്തിലെ ഏറ്റവും മികച്ച ടെലിവിഷന്‍ റിയാലിറ്റി ഷോയായി മാറിയിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4. സമീപകാലത്തെ മറ്റേതൊരു റിയാലിറ്റി ഷോയെക്കാളും റേറ്റിങ്ങിലും കണ്ടന്റിലും മുന്നിട്ടു നില്‍ക്കുകയാണ് ഈ സീസണ്‍. ആരോഗ്യകരമായ വാശിയേറിയ പോരാട്ടമാണ് മത്സരാര്‍ത്ഥികള്‍ തമ്മില്‍ നടക്കുന്നത്.

കഴിഞ്ഞ വാരത്തെ എലിമിനേഷന്‍ പ്രക്രിയയിലൂടെ അഖില്‍ പുറത്തായിരുന്നു. ഇതോടെ മത്സരാര്‍ത്ഥികളുടെ എണ്ണം ഒന്‍പതില്‍ നിന്നും എട്ടായി ചുരുങ്ങിയിരുന്നു. ധന്യ മേരി വര്‍ഗ്ഗീസ്, സൂരജ്, റോണ്‍സണ്‍, റിയാസ് സലീം, വിനയ് മാധവ്, ദില്‍ഷ, ലക്ഷ്മിപ്രിയ, ബ്ലെസ്‌ലി എന്നിവരാണ് ഇപ്പോള്‍ ഹൗസിനുള്ളില്‍ തുടരുന്നത്.

എവിക്ഷന്‍

അഖിലിന്റെ എവിക്ഷന്‍ ആരും പ്രതീക്ഷിച്ചിരുന്നില്ല. എല്ലാ തവണത്തെയും പോലെ ഇത്തവണയും അഖില്‍ ജയിച്ചു കയറുമെന്നായിരുന്നു വിശ്വാസം. എന്നാല്‍ വോട്ടുകളുടെ കുറവ് അഖിലിന്റെ പുറത്തേക്കുള്ള വഴി എളുപ്പമാക്കി.

അതേസമയം ഈ വാരത്തെ എവിക്ഷനുള്ള നോമിനേഷന്‍ ലിസ്റ്റുകള്‍ പുറത്തുവന്നിരിക്കുകയാണ്. പേടി, നിലപാടില്ലായ്മ, അഭിപ്രായമില്ലായ്മ, ന്യൂട്രല്‍ സമീപനം, വിഷയദാരിദ്ര്യം, നിരപരാധികളെ ശിക്ഷിക്കല്‍ എന്നീ കാരണങ്ങളാല്‍ മൂന്ന് പേരാണ് ഈയാഴ്ച നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നതെന്ന് ബിഗ് ബോസ് അറിയിക്കുന്നു. റോണ്‍സണ്‍, ധന്യ മേരി വര്‍ഗ്ഗീസ്, വിനയ് മാധവ് എന്നിവരാണ് നോമിനേഷന്‍ ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുന്നത്.

വോട്ടുകള്‍

ഇതില്‍ ധന്യയ്ക്കും വിനയ് മാധവിനും അഞ്ച് വോട്ടുകളും റോണ്‍സണ് നാല് വോട്ടുകളുമാണ് ലഭിച്ചിരിക്കുന്നത്. നോമിനേഷന്‍ ലിസ്റ്റില്‍ സാധാരണ ഇതില്‍ കൂടുതല്‍ പേര്‍ ഇടംപിടിയ്ക്കാറുണ്ട്. ഇത്തവണ പക്ഷെ അത് മൂന്ന് പേരില്‍ ഒതുങ്ങി. ലക്ഷ്മിപ്രിയ, ദില്‍ഷ, ബ്ലെസ്‌ലി, റിയാസ് സലിം, സൂരജ് എന്നിവരാണ് ഇപ്പോള്‍ സെയ്ഫായി നില്‍ക്കുന്നത്.

ലിസ്റ്റില്‍ ഇടം പിടിയ്ക്കുമെന്ന് നേരത്തെ തന്നെ വിനയ്‌നും ധന്യയ്ക്കും റോണ്‍സണും മനസ്സിലായിരുന്നു എന്ന് തോന്നുന്നു. ബിഗ് ബോസ് നോമിനേഷന്‍ ലിസ്റ്റ് പ്രഖ്യാപിക്കുമ്പോള്‍ അത് പ്രതീക്ഷിച്ച് തന്നെയാണ് അവര്‍ ഇരുന്നത്. ലിസ്റ്റ് കണ്ട് ആകെ ഞെട്ടിയത് ദില്‍ഷ മാത്രമായിരുന്നു.

Recommended Video

Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat
ഇനിയുള്ളത്

മാര്‍ച്ച് 27-ന് ആരംഭിച്ച ബിഗ് ബോസ് മലയാളം സീസണ്‍ 4-ല്‍ ഇനി എട്ട് മത്സരാര്‍ത്ഥികളാണ് അവശേഷിക്കുന്നത്. ഇനിയുള്ള ഘട്ടങ്ങള്‍ വളരെ നിര്‍ണ്ണായകമാണ്. അടുത്ത വീക്ക്‌ലി ടാസ്‌ക്കെന്തെന്നും അതില്‍ മത്സരാര്‍ത്ഥികള്‍ എങ്ങനെ പെര്‍ഫോം ചെയ്യുമെന്നും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. എട്ടുപേരില്‍ നിന്ന് ആരൊക്കെ ഫൈനല്‍ ഫൈവിലേക്ക് എത്തുമെന്ന് കണ്ടറിയണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X