For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അപര്‍ണയെ പുറത്തേക്ക് വിളിച്ച് മോഹന്‍ലാല്‍; ബിഗ് ബോസ് ഒളിപ്പിച്ച് വെച്ച ട്വിസ്റ്റ് കണ്ടെത്തി ആരാധകരും

  |

  ബിഗ് ബോസിലെ ഏറ്റവും ശക്തരായ മത്സരാര്‍ഥികളാണ് ഇത്തവണ എലിമിനേഷനില്‍ വന്നിരിക്കുന്നത്. നോമിനേഷനിലുള്ളത് ഒന്‍പത് പേരാണ്. അതില്‍ ആരെയാണ് പുറത്താക്കുന്നത് എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. എന്നാല്‍ ബിഗ് ബോസിന്റെ പുതിയ പ്രൊമോ എല്ലാവരെയും കണ്‍ഫ്യൂഷനിലാക്കി.

  അപര്‍ണ മള്‍ബറിയോട് പുറത്തേക്ക് വരാന്‍ അവതാരകനായ മോഹന്‍ലാല്‍ പറയുന്നതാണ് പ്രൊമോ വീഡിയോയിലുള്ളത്. എന്നാല്‍ അത് സത്യമല്ലെന്നും മോഹന്‍ലാലും ബിഗ് ബോസും ചേര്‍ന്ന് അതിലൊരു ട്വിസ്റ്റ് ഒളിപ്പിച്ചിട്ടുണ്ടെന്നാണ് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്. വിശദമായി വായിക്കാം..

  ഈ ആഴ്ച നോമിനേഷനില്‍ വന്നത് ഒന്‍പത് പേരാണ്. അതില്‍ ഒരാളോ ഒന്നിലധികം ആളുകളോ ഉണ്ടാവാം. അതാരാണെന്ന് എനിക്ക് അറിയില്ലെന്ന് മോഹന്‍ലാല്‍ പറയുന്നു. പ്രേക്ഷകരുടെ തീരുമാനം എന്താണെന്ന് നമുക്ക് അറിയില്ലല്ലോ എന്ന് പറഞ്ഞ മോഹന്‍ലാല്‍ അപര്‍ണയെ വിളിച്ച് പുറത്തേക്ക് പോകാമെന്ന് പറയുന്നു. ശേഷം അപര്‍ണ ഇറങ്ങി പുറത്തേക്ക് പോവുന്നതും പ്രൊമോയില്‍ കാണിക്കുന്നുണ്ട്. എന്നാല്‍ ഇതല്ല സത്യമെന്നാണ് ആരാധകര്‍ പറയുന്നത്.

  'പുറത്തേക്കു പോകാം എന്നല്ല, എന്റെ അടുത്തേക്ക് വരാം എന്നാണ് സാധാരണ മോഹന്‍ലാല്‍ പറയാറുള്ളത്. ഇവിടെ അത് മാറ്റി പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനര്‍ഥം അപര്‍ണ ഔട്ട് അല്ലെന്നുള്ളതാണ്. ബിഗ് ബോസ് മുദ്ര ശ്രദ്ധിക്കണമെന്നാണ് ആരാധകരില്‍ ഒരാള്‍ പ്രൊമോയുടെ താഴെ കമന്റിട്ടിരിക്കുന്നത്.

  ചെരുപ്പ് മോഷ്ടിച്ചതിന് പള്ളിയില്‍ കെട്ടിയിട്ടു; ചെറുപ്പത്തിലെ കലാപരിപാടിയെ കുറിച്ച് അരിസ്റ്റോ സുരേഷ്

  ലാലേട്ടന്‍ പറഞ്ഞത് അപര്‍ണയ്ക്ക് പുറത്തേക്ക് വരാം എന്നാണ്. 'എന്റടുത്തേക്ക് വരാം' എന്നല്ല. സീസണ്‍ ഒനനില്‍ ഇതുപോലൊരു എവിക്ഷന്‍ ഉണ്ടായിരുന്നു. പുറത്തു പോയി ഡോര്‍ തുറക്കാന്‍ പറ്റാത്തവര്‍ അകത്തേക്ക്. ഡോര്‍ തുറക്കുന്നയാള്‍ പുറത്തേക്ക്. ഇത് അതുപോലെ എന്തെങ്കിലും ആകുമെന്നാണ് സൂചന. മാത്രമല്ല അപര്‍ണയ്ക്ക് പുറത്തേക്ക് പോകാം എന്ന് പറഞ്ഞപ്പോള്‍ ആരും ഒന്ന് എണീറ്റത് പോലും ഇല്ല. നമ്മളും പഠിച്ചു എഡിറ്റര്‍ മാമ കളികള്‍.

  അവര് വാങ്ങുന്ന കാശിനുള്ള പണി എടുക്കട്ടെ; ഭാര്യയെ വിമര്‍ശിക്കുന്നവരോട് ധന്യയുടെ ഭര്‍ത്താവ് ജോണിന്റെ മറുപടി

  കാരണം എലിമിനേറ്റ് ആവുന്ന ആളുടെ പേര് ഒരിക്കലും പുറത്ത് പറയില്ല. എപ്പിസോഡ് വരുമ്പോള്‍ മാത്രമേ കാണിക്കാറുള്ളു. അതേ സമയം അപര്‍ണ, റോബിന്‍, ദില്‍ഷ, ജാസ്മിന്‍, ബ്ലെസ്ലി ഇവരില്‍ ആരും പോകാതിരുന്നാല്‍ മതിയായിരുന്നു എന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. എന്തായാലും എലിമിനേഷനില്‍ കിടിലനൊരു ട്വിസ്റ്റ് ഉണ്ടാവുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. മത്സരാര്‍ഥികളെയും പ്രേക്ഷകരെയും ഒരുപോലെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് പ്രൊമോയിലൂടെ മനസിലാവുന്നത്.


  ജിപി വിവാഹം കഴിക്കാത്തതിന് കാരണം ദില്‍ഷയുമായിട്ടുള്ള പ്രണയം? ഒടുവില്‍ സത്യമെന്തെന്ന് പറഞ്ഞ് സഹോദരി

  Recommended Video

  എന്റെ കളി ഇങ്ങനെയാണ്.. അശ്വിന്റെ ആദ്യ പ്രതികരണം | Filmibeat Malayalam

  മിനിമം 50 ദിവസമെങ്കിലും അവിടെ നില്‍ക്കാന്‍ ഉള്ള പിആര്‍ ടീമിനെ സെറ്റ് ചെയ്തിട്ടാവും അപര്‍ണ അവിടെ നില്‍ക്കുന്നത്. മിനിമം 50 ദിവസം എങ്കിലും വെറുതെ ലൈവ് ആയി ബിഗ് ബോസ് ഹൗസില്‍ നിന്നു കൊണ്ട് അപര്‍ണ ഷോ കാണും. പെട്ടന്ന് ഒന്നും പോകില്ലെന്ന് ആരാധകര്‍ ഉറപ്പിച്ച് പറയുന്നു. എന്നാല്‍ കാര്യമായ കണ്ടന്റ് ഉണ്ടാക്കാത്തത് കൊണ്ട് അപര്‍ണ പുറത്തേക്ക് പോവുന്നതിന് അര്‍ഹതയുണ്ടെന്നും ചിലര്‍ ചൂണ്ടി കാണിക്കുന്നു.

  English summary
  Bigg Boss Malayalam Season 4: Promo Video Says Aparna Mulberry Evicted To The Show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X