For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസിന്റെ കയ്യിലല്ല ഇനി മത്സരാര്‍ത്ഥികളുടെ ഭാവി, വിജയിയെ കണ്ടെത്തുന്നത് ഇങ്ങനെ, അറിയിപ്പുമായി മോഹന്‍ലാല്‍

  |

  ബിഗ് ബോസ് സീസണ്‍ 4 ന്റെ കലാശക്കൊട്ടിന് ഇനി ഒരാഴ്ച മാത്രമാണ് അവശേഷിക്കുന്നത്. അവസാന ലാപ്പില്‍ ആറ് പേരാണ് ഇടംപിടിച്ചിരിക്കുന്നത്. ഒന്നിനൊന്ന് മികച്ച പ്രകടനമാണ് ഇവര്‍ ആറ് പേരും ഹൗസില്‍ കാഴ്ചവയ്ക്കുന്നത്. അകത്ത് ശക്തമായ പോരാട്ടം നടക്കുമ്പോള്‍ പുറത്തും മത്സരം മുറുകുകയാണ്. ഇനിയുളള അഞ്ച് ദിവസങ്ങള്‍ മത്സരാര്‍ത്ഥികള്‍ക്ക വളരെ നിര്‍ണ്ണായകമാണ്.

  Also Read:ഏറ്റവും കൂടുതല്‍ പ്രതിഫലം ലക്ഷ്മിപ്രിയയ്ക്കും ധന്യയ്ക്കും; ഫൈനല്‍ 5 താരങ്ങളും അവരുടെ ഗെയിമും ഇതാണ്

  കഴിഞ്ഞു പോയ മൂന്ന് സീസണുകളെക്കാളും ഏറെ വ്യത്യസ്തമായിട്ടാണ് നാലാം ഭാഗം ഒരുക്കിയത്. നേരത്തെയുളള സീസണുകളിലെ ഗെയിമിനെ ചുറ്റിപ്പറ്റി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അതെല്ലാം പാടെമാറ്റി കൊണ്ടാണ് സീസണ്‍ 4 ആരംഭിച്ചത്. ഗ്രാന്‍ഡ് ഓപ്പണിംഗ് ദിനം തന്നെ മത്സരം സംഭവബഹുലമായിരിക്കുമെന്ന് ഏകദേശം ഉറപ്പായിരുന്നു. അതിന് കാരണം പുറത്ത് നിന്ന് പടി കടന്നെത്തിയ മത്സരാര്‍ത്ഥികളാണ്. ഏറെ പ്രത്യേകതയുളള 17 പേരായിരുന്നു ഒന്നാം ദിവസം വീട്ടിലെത്തിയത്.

  Also Read:ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ ശ്രമിച്ചിരുന്നു, പിന്നെ അത് വേണ്ടെന്ന് വെച്ചു, കാരണം പറഞ്ഞ് ചിത്ര

  ഗെയിം എന്താണെന്ന് കൃത്യമായി മനസിലാക്കി കൊണ്ടാണ് പതിനേഴ് പേരും ഷോയില്‍ എത്തിയത്. അതിനാല്‍ തന്നെ മത്സരം ആരംഭിക്കാന്‍ അധികം സമയം വേണ്ടി വന്നില്ല. മാര്‍ച്ച് 28 ന് തന്നെ ഗെയിം തുടങ്ങുകയായിരുന്നു. ബിഗ് ബോസ് എന്താണെന്ന് മനസിലാക്കി ഇവര്‍ ഷോയ്ക്ക് ആവശ്യമായ കണ്ടന്റ് കൃത്യമായി കൊടുക്കുകയായിരുന്നു. ഫിനാലെയ്ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോഴും ഗെയിമിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഇവര്‍ കാണിക്കുന്നില്ല.

  Also Read: 'ചുംബിച്ചിട്ടുണ്ട്', പാര്‍വതിയുടെ ചോദ്യത്തിന് സത്യസന്ധമായി മറുപടി നല്‍കി റോബിന്‍

  ബിഗ് ബോസ് ഷോയുടെ ഒരു പ്രധാനഘടകമാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍. ഷോയുടെ ഇടവേളകളില്‍ ഹൗസിനുള്ളില്‍ വന്നു കയറുന്ന ഇവരാണ് ഗെയിം ട്വിസ്റ്റ് ചെയ്യുന്നത്. പിന്നീടുള്ള ഗെയിം വൈല്‍ഡ് കാര്‍ഡിനെ ആശ്രയിച്ചാണ്.

  സീസണ്‍ 4 തണുത്ത അവസ്ഥയിലേയ്ക്ക് പോകുമ്പോഴാണ് 41ാം ദിവസം വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി വിനയ് മാധവും റിയാസും എത്തിയത്. പിന്നീട് പ്രേക്ഷകര്‍ കണ്ടത് ബിഗ് ബോസിന്റെ രണ്ടാം ഇനിംഗ്‌സാണ്. വീടിന്റെ കാലാവസ്ഥ തന്നെ അടിമുടി മാറുകയായിരുന്നു. ഷോ തന്നെ മാറി.

  വിനയ് മാധവ് അവസാനത്തോടെ ഹൗസില്‍ നിന്ന് യാത്രയായെങ്കിലും റിയാസ് ഇപ്പോഴും മാറ്റുള്ള അഞ്ച് മത്സരാര്‍ത്ഥികള്‍ക്ക് ഭീഷണിയായി ഹസിലുണ്ട്. അവസാനനിമിഷവും ശക്തമായ പോരാട്ടമാണ് മത്സരാര്‍ത്ഥികളുടെ ഇടയില്‍ നടക്കുന്നത്.

  ഇപ്പോഴിത ഫിനാലെയ്ക്ക് അഞ്ച് ദിവസം മാത്രം ശേഷിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒരു ഓര്‍മപ്പെടുത്തലുമായി മോഹന്‍ലാല്‍ എത്തുകയാണ്. പ്രേക്ഷകര്‍ തന്നെയായിരിക്കും ഫൈനല്‍ വിധികാര്‍ത്താക്കള്‍ എന്നാണ് താരം പറയുന്നത്.

  Recommended Video

  സുചിത്രക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന റോബിൻ | *BiggBoss

  മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെ...' ബിഗ് ബോസ് സീസണ്‍ 4ന്റെ മത്സരയാത്രയില്‍ കളി കണ്ടിരുന്ന് കയ്യടിച്ചതും വിധി നിര്‍ണ്ണയിച്ചതും നിങ്ങള്‍ പ്രേക്ഷകര്‍ തന്നെ. ഇനി അന്തിമവിധി നിര്‍ണ്ണയവും പ്രേക്ഷകരുടേത് തന്നെ'; എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. കൂടാതെ ടൈറ്റില്‍ വിന്നറിനെ കാത്തിരുന്ന കാണാമെന്നും മോഹന്‍ ലാല്‍ പറയുന്നു.

  പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാവും വിജയിയെ കണ്ടെത്തുക എന്ന സൂചനയാണ് ഈ വീഡിയോയിലൂടെ മോഹന്‍ലാല്‍ നല്‍ക്കുന്നത്.

  ദില്‍ഷ, ധന്യ, ലക്ഷ്മിപ്രിയ, റിയാസ്, സൂരജ്, ബ്ലെസ്ലി എന്നിവരാണ് പ്രേക്ഷകരുടെ വിധി നിര്‍ണ്ണയത്തിനായി കാത്തിരിക്കുന്നത്.

  വീടിനുള്ളില്‍ ശക്തമായ മത്സരം നടക്കുമ്പോള്‍ പുറത്ത് ഫിനാലെ തകര്‍ക്കാനുളള തിരക്കിലാണ് പഴയ മത്സരാര്‍ത്ഥികള്‍. ഫിനാലെയ്ക്കായി ഇവര്‍ മുംബൈയില്‍ എത്തിയിട്ടുണ്ട്. ഹൗസിലെ പിണക്കം മറന്ന് എല്ലാവരും ഒന്നായിരിക്കുകയാണ്. ഹോട്ടലില്‍ നിന്നുളള വീഡിയോകള്‍ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ ഇടംപിടിച്ചിട്ടുണ്ട്.

  English summary
  Bigg Boss Malayalam Season 4 purely audience Voting Is Based On Selecting Bigg Boss Title Winner
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X