ബിഗ് ബോസ് മലയാളം സീസൺ 4ൽ ആദ്യത്തെ വൈൽഡ് കാർഡ് എൻട്രിയോ മെന്റലിസ്റ്റ് അനന്ദു?

വൈല്‍ഡ് കാര്‍ഡ് എൻട്രിയിലൂടെ ബിഗ് ബോസ് മലയാളം സീസണ്‍ 4 ലേക്ക് എത്തുന്നുവെന്ന വാര്‍ത്തയോട് അനന്ദു പ്രതികരിച്ചിട്ടുണ്ട്. കുറച്ചുനാൾ മുമ്പ് ബിഗ് ബോസിലേക്ക് ക്ഷണമുണ്ടായെങ്കിലും താല്‍പര്യമില്ലെന്ന് അറിയിച്ചതായി അനന്ദു വ്യക്തമാക്കി. ഇപ്പോൾ പ്രചരിക്കുന്ന വാർത്ത തെറ്റാണ്. സോഷ്യൽ മീഡിയ ചർച്ചകളെ അടിസ്ഥാനമാക്കിയാണ് അനന്ദു ബിഗ് ബോസിലേക്കെന്ന സൂചനാ റിപ്പോർട്ട് ഫില്‍മീബിറ്റ് മലയാളം തയ്യാറാക്കിയത്.

ബി​ഗ് ബോസ് മലയാളം സീസൺ 4 നാലാം ആഴ്ചയിലേക്ക് കടക്കാൻ പോവുകയാണ്. ആദ്യത്തെ രണ്ട് ആഴ്ചകളുമായി താരതമ്യപ്പെടുത്തി നോക്കുമ്പോൾ മൂന്നാമത്തെ ആഴ്ച സംഭവ ബഹുലമായിരുന്നു. എന്തിന് ഏറെ പറയുന്നു ബി​ഗ് ബോസ് വീട്ടിലെ നിയമങ്ങൾ വരെ കാറ്റിൽ പറത്തിയായിരുന്നു മത്സരാർഥികളുടെ പ്രകടനങ്ങൾ. ഇപ്പോൾ പതിനാറ് മത്സരാർഥികളാണ് വീട്ടിലുള്ളത്. ആദ്യത്തെ ആഴ്ച മാത്രമാണ് എലിമിനേഷൻ നടന്നത്. ആദ്യം വീട്ടിൽ നിന്നും പുറത്ത് പോയത് നടിയും മോഡലുമായ ജാനകി സുധീറായിരുന്നു.

രണ്ടാമത്തെ ആഴ്ച എലിമിനേഷൻ എന്ന നാടകം കളിച്ച് മത്സരാർഥി നിമിഷയെ സീക്രട്ട് റൂമിൽ താമസിപ്പിക്കുകയാണ് ബി​ഗ് ബോസ് ചെയ്തത്. രണ്ട് ദിവസം സീക്രട്ട് റൂമിലിരുന്ന് വീടിന്റെ യഥാർഥ സ്വഭാവം മനസിലാക്കാനും നിമിഷയ്ക്ക് സാധിച്ചു. സീക്രട്ട് റൂമിലിരുന്ന് സമ്പാദിച്ച അറിവുകൾ വെച്ചാണ് നിമിഷ ഇപ്പോൾ കളിക്കുന്നത്. ആദ്യ സീസൺ മുതൽ ബി​ഗ് ബോസിലെ സീക്രട്ട് റൂം എന്നത് പ്രേക്ഷകർ കേട്ട് മാത്രം അറിഞ്ഞിട്ടുള്ള ഒരു കാര്യമായിരുന്നു. നാലാം സീസണിലാണ് അതെന്താണെന്ന് പ്രേക്ഷകർക്ക് ക‍ൃത്യമായി അറിയാൻ സാധിച്ചത്.

നോമിനേഷനിലുള്ളവർ

വീട്ടുജോലികളിലെയും ടാസ്‍കിലെയും അലസത, സ്വന്തം അഭിപ്രായമില്ലായ്‍മ, ഗ്രൂപ്പിസം, സെയ്‍ഫ് ഗെയിം, നിലപാടില്ലായ്‍മ, ഫേയ്‍ക്ക്, തെറ്റിദ്ധാരണ എന്നീ കാരണങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടവരും ക്യാപ്റ്റന്റെ സവിശേഷ അധികാരത്താൽ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടയാളുമാണ് ഇത്തവണ നോമിനേഷൻ ലിസ്റ്റിലുള്ളത്. ലക്ഷ്‍മി പ്രിയ, ഡെയ്‍സി, ജാസ്‍മിൻ, അഖിൽ, അശ്വിൻ, ശാലിനി, നവീൻ എന്നിവരിൽ ഒരാളാണ് ഈ ആഴ്ച വീടിനോട് ബൈ പറയുക. എലിമിനേഷൻ, മോഹൻലാൽ എന്നിവ വീക്കെൻഡ് എപ്പിസോഡുകളിലെ പ്രധാന ഘടകമായതിനാൽ വലിയ സ്വീകാര്യത പ്രേക്ഷകർ നൽകാറുണ്ട്.

വൈൽഡ് കാർഡ് എൻട്രി വരുന്നു

ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ വീക്കെൻഡ് എപ്പിസോഡ‍ുകൾ അവസാനിക്കും മുമ്പ് ഒരു വൈൽഡ് കാർഡ് എൻട്രിയുണ്ടാകും. മൂന്നാം ആഴ്ച അവസാനിക്കാറായതിനാൽ ഇത്തവണ വൈൽഡ് കാർഡ് എൻട്രി വീട്ടിലേക്ക് വരുമെന്നാണ് ബി​ഗ് ബോസ് ഷോയുമായി അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. പ്രശസ്തനായ മെന്റലിസ്റ്റ് അനന്ദുവായിരിക്കും കളി കൊഴുപ്പിക്കാൻ വീട്ടിലേക്ക് എത്തുകയെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. മത്സരാർഥികൾ തമ്മിലുള്ള വീറും വാശിയും കൂട്ടാൻ വൈൽഡ് കാർഡ് എൻട്രി കൊണ്ടുവരണമെന്ന് നേ​രത്തെ മുതൽ പ്രേക്ഷകർ ആവശ്യപ്പെടുന്നുണ്ടായിരുന്നു.

മെന്റലിസ്റ്റ് അനന്ദു

ഇന്ത്യയിൽ ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേർസ് ഉള്ള മെന്റലിസ്റ്റ് ആണ് തിരുവനന്തപുരം സ്വദേശിയായ അനന്ദു. മാന്ത്രിക വിദ്യകളികൂടെ മുന്നിലുള്ള ആളിന്റെ മനസ് വായിച്ച് മനം കവർന്ന വ്യക്തിത്വമാണ് അനന്ദുവിന്റേത്. മജീഷ്യനായിട്ടായിരുന്നു അനന്ദുവിന്റെ തുടക്കം. അത്ഭുതങ്ങൾ കാണാനും കേൾക്കാനും ഉള്ള താല്പര്യമാണ് മാജിക്കിലേക് എത്തിച്ചത്. പൂജപ്പുര മനുവിന്റെ കീഴിലായിരുന്നു മാജിക്കിന്റെ ആദ്യ പാഠങ്ങൾ അനന്ദു പഠിച്ചത്. പിന്നീട് മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ ശിഷ്യനായി. മാജിക്ക് പഠിക്കുമ്പോൾ തന്നെയാണ് മെന്റലിസത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് തുടങ്ങിയത്.

Recommended Video

തന്റെ ആദ്യ പ്രണയം അമ്പലത്തിലെ പൂജാരിയോടായിരുന്നു: ലക്ഷ്മി പ്രിയ | Filmibeat Malayalam
പ്രതീക്ഷയിൽ പ്രേക്ഷകർ‌

മെന്റലിസത്തിലേക്ക് വരാൻ മണിച്ചിത്രത്താഴ് സിനിമ വലിയ പ്രചോദനമായിരുന്നുവെന്ന് അനന്തു പലപ്പോഴും പറഞ്ഞിട്ടുണ്ട്. സിനിമയിലെ മോഹൻലാലിന്റെ സൈക്കോളജി പ്രയോഗങ്ങൾ തന്നേ വല്ലാതെ സ്വാധീനിച്ചുവെന്നും കൂടാതെ ഷെർലക് ഹോംസും തനിക്ക് വലിയ ഒരു പ്രചോദനമായിരുന്നുവെന്നും അനന്ദു പറഞ്ഞിട്ടുണ്ട്. സിനിമയുടെ അണിയറയിൽ പ്രവർത്തിക്കണമെന്ന ആഗ്രഹവും അനന്ദുവിനുണ്ട്. എപ്പോഴും മനസിലിട്ട് ആലോചിക്കുന്ന വിഷയം അല്ലെങ്കിലും മെന്റലിസവുമായി ബന്ധപ്പെട്ട് വരുന്ന സബ്ജെക്ടിൽ ഏതെങ്കിലും സിനിമ ഉണ്ടാവുകയാണെങ്കിൽ അതിന്റെ ഭാഗമാകണമെന്ന ആഗ്രഹം തനിക്ക് ഉണ്ടെന്നും അനന്തു വെളിപ്പെടുത്തിയിട്ടുണ്ട്.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X