ഈ ആഴ്ച എവിക്ഷനില്ല, റോബിന്റെ സ്ഥാനത്തേക്ക് ഉയർന്ന് ബ്ലെസ്ലി, സൂക്ഷിച്ചില്ലെങ്കിൽ റിയാസിന് അടി തെറ്റും!

മലയാളം ബി​ഗ് ബോസിൽ ഇതുവരെ കണ്ടിട്ടില്ലാത്ത നിരവധി സംഭവങ്ങളാണ് പത്താം ആഴ്ചയിൽ നടന്നത്. വീക്കിലി ടാസ്ക്കിനെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് പത്താം ആഴ്ചയിലെ കാര്യങ്ങൾ തകിടം മറിച്ചത്. അപ്രതീക്ഷിതമായി രണ്ടുപേർ ബി​ഗ് ബോസ് വീടിനോട് വിട പറഞ്ഞിരിക്കുകയാണ്.

ഇപ്പോൾ അവശേഷിക്കുന്നത് ഒമ്പത് മത്സരാർഥികളാണ്. പതിവായി കണ്ടന്റ് തന്നിരുന്ന രണ്ട് മത്സരാർഥികൾ പോയതിനാൽ വീട് ഉറങ്ങിപ്പോകുമോ.. അതോ ഉറക്കം നടിക്കുന്നവർ ഉണർന്ന് കളിക്കുമോ എന്നതെല്ലാം ഇനിയങ്ങോട്ട് കണ്ടറിയാം.

പ്രേക്ഷകരെപ്പോലെ തന്നെ വീട്ടിലെ അവശേഷിക്കുന്ന മത്സരാർഥികളും റോബിൻ പുറത്താകുമോ ഇല്ലയോ എന്ന് അറിയാൻ കാത്തിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസത്തോടെ റോബിൻ ഇനി തിരിച്ച് വരില്ലെന്ന കാര്യത്തിലും ഉറപ്പായി.

ഇത്രയുംനാൾ റോബിനും ജാസ്മിനും കീഴിലായിരുന്നു മറ്റ് മത്സരാർഥികൾ‌ കളിച്ചുകൊണ്ടിരുന്നത്. ഷാഡോയായി നിർത്താൻ ഇനി അവിടെ ആരും തന്നെയില്ല. ​

ഗ്രൂപ്പിസം വിട്ട് ​ഗെയിമിലേക്ക് ഇറങ്ങിപ്പോരാടിയില്ലെങ്കിൽ മത്സരാർഥികൾക്ക് അടി പതറാൻ സാധ്യതയുണ്ട്. അതേസമയം ഈ ആഴ്ച എവിക്ഷൻ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്.

ഈ ആഴ്ച എവിക്ഷനില്ല

പത്താം ആഴ്ചയിൽ അപ്രതീക്ഷിതമായി രണ്ടുപേർ പുറത്ത് പോയതാണ് കാരണം. ആദ്യമായി ഓപ്പൺ എവിക്ഷൻ നടന്നത് പത്താം ആഴ്ചയിലായിരുന്നു. അതിലൂടെ ആറ് പേരാണ് നോമിനേഷൻ പട്ടികയിൽ വന്നത്. റോബിനായിരുന്നു ജനങ്ങളുടെ പിന്തുണ ഏറ്റവും കൂടുതൽ.

റോബിൻ പുറത്തായതോടെ വോട്ടിങിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്തേക്ക് ബ്ലെസ്ലിയാണ് വന്നിരിക്കുന്നത്. മൈൻഡ് ​ഗെയിം, ടാസ്ക്കിലെ പ്രകടനം, ക്ഷമ തുടങ്ങിയ ​ഗുണങ്ങളെല്ലാം ബ്ലെസ്ലിയിലേക്ക് പ്രേക്ഷകരെ ആകർഷിച്ചിട്ടുണ്ട്.

റോബിനെ സീക്രട്ട് റൂമിലേക്ക് മാറ്റിയപ്പോൾ മുതൽ പതുങ്ങിയിരുന്ന് കാര്യങ്ങൾ നിരീക്ഷിച്ചിരുന്ന ബ്ലെസ്ലി പുതിയ കളികൾ പുറത്തിറക്കിയിട്ടുണ്ട്. വന്നപ്പോൾ മുതൽ ബ്ലെസ്ലിക്ക് എപ്പോഴും ഒറ്റയ്ക്ക് നിന്ന് തന്നെയാണ് കളിച്ചിരുന്നത്.

റോബിന്റെ സ്ഥാനത്തേക്ക് ഉയർന്ന് ബ്ലെസ്ലി

പക്ഷെ വീട്ടുകാർ ബ്ലെസ്ലി ഒരു മണ്ടനാണ് എന്ന തരത്തിലാണ് ട്രീറ്റ് ചെയ്യുന്നത്. ടാർ​ഗറ്റിനെ നോക്കിവെച്ച് സമയം വരുമ്പോൾ മർമ്മം നോക്കി എറിഞ്ഞ് വീഴ്ത്താനും ബ്ലെസ്ലി മിടുക്കനാണ്. ഇതേ രീതിയിൽ ആവശ്യമുള്ളിടത്ത് സംസാരിച്ചും പ്രതികരിച്ചും മുന്നോട്ട് പോയാൽ ബ്ലെസ്ലിക്ക് വിജയ സാധ്യത കൂടുതലാണ്.

അതേപോലെ ഇനിയങ്ങോട്ട് ഏറ്റവും ശ്രദ്ധിച്ച് കളിക്കേണ്ട മത്സരാർഥി റിയാസ് സലീമാണ്. വാക്കു​കളുടെ പ്രയോ​ഗം, സങ്കടം, ദേഷ്യം എന്നിവയെല്ലാം കൺട്രോൾ ചെയ്തില്ലെങ്കിൽ ടോപ്പ് ഫൈവ് റിയാസിന് സാധ്യമാകാതെ വരും.

റിയാസ് ബ്ലെസ്ലിയുമായും ദിൽഷയുമായും ഉരസി കണ്ടന്റുകൾ തരുമെന്ന പ്രതീക്ഷയാണ് ബിബി പ്രേക്ഷകർക്കുള്ളത്.

റിയാസിന് നിർണായകം

തിങ്കളാഴ്ച മുതലെ റിയാസ് ഇനിയുള്ള മുപ്പത് ദിവസം എങ്ങനെ കളിക്കുമെന്ന് മനസിലാക്കാൻ സാധിക്കൂ. ദിൽഷയാണ് ജനങ്ങളുടെ പിന്തുണ കൂടുതലുള്ള മറ്റൊരു മത്സരാർഥി. റോബിൻ പോയപ്പോൾ ദിൽഷയ്ക്കെതിരെ ഡീ​ഗ്രേഡിങ് നടക്കുന്നുണ്ട്.

അതിനാൽ തന്നെ ഇനിയങ്ങോട്ട് സൂക്ഷിച്ച് കളിക്കുക എന്നത് ദിൽഷയുടേയും ഉത്തരവാദിത്തമാണ്. വെറും ഒരു മാസം മാത്രമെ ഫിനാലയ്ക്കായുള്ളൂ.

വരും ദിവസങ്ങളിൽ മെന്റലിയും ഫിസിക്കലിയും ചലഞ്ചിങ്ങായ നിരവധി ​ഗെയിമുകളെ മത്സരാർഥികൾക്ക് നേരിടേണ്ടി വരും.

ഇനി കളിയുടെ കളർ മാറും

ബി​ഗ് ബോസ് മലയാളത്തിലെ സെമി ഫിനാലെ ഒന്നാം സീസണിൽ മാത്രമാണ് പ്രേക്ഷകർ കണ്ടത്. മൂന്നാം സീസണിലെ സെമി ഫിനാലെ എത്തും മുമ്പ് സീസൺ അവസാനിപ്പിച്ചിരുന്നു.

ഒരു വിന്നർ ട്രോഫി എന്നതിനപ്പുറം വീട്ടിലെ മത്സരാർഥികൾക്ക് തങ്ങളുടെ കഴിവും ആത്മസമർപ്പണവും പ്രേക്ഷകർക്ക് കാണിച്ച് കൊടുക്കാനുള്ള വേദി കൂടിയാണ് ഇനിയുള്ള ദിവസങ്ങൾ.

വീട്ടിൽ നിന്നും ഇറങ്ങിയ ശേഷമുള്ള ജീവിതത്തിൽ പലതും നേടണമെങ്കിൽ തങ്ങളെന്താണെന്ന് പ്രേക്ഷകർക്ക് കാണിച്ച് കൊടുക്കുക തന്നെ വേണം.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X