നവീന്‍ ചീത്ത വിളിച്ചതോടെ ഇമേജ് പോയി, ടോപ്പ് ഫൈവില്‍ എത്തുന്നത് ഇവരായിരിക്കും....
മികച്ച പ്രേക്ഷക സ്വീകാര്യത നേടി ബിഗ് ബോസ് സീസണ്‍ 4 മുന്നോട്ട് പോവുകയാണ്. നാലാം ഭാഗമായപ്പോള്‍ കാഴ്ചക്കാരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. മാര്‍ച്ച് 27 ന് ആരംഭിച്ച ഷോ ഒരു മാസം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 17 പേരുമായിട്ടാണ് ബിഗ് ബോസ് സീസണ്‍ 4 ആരംഭിച്ചത്. എന്താണ് മത്സരമെന്ന് കൃത്യമായി മനസ്സിലാക്കി കൊണ്ടാണ് ഇവര്‍ 17 പേരും ഹൗസില്‍ എത്തിയത്. വന്നതിന്റെ തൊട്ട് അടുത്ത ദിവസം തന്നെ ഗെയിമും ആരംഭിച്ചു. 100 ദിവസം എന്ന ലക്ഷ്യത്തിന് വേണ്ടി വീട്ടുവീഴ്ചയില്ലാതെ മത്സരിക്കുകയാണ് താരങ്ങള്‍. ബിഗ് ബോസും ഉഗ്രന്‍ പണികളാണ് ഇവര്‍ക്ക് നല്‍കുന്നത്.
ഷോ അതിന്റെ ഒരു മാസം പിന്നിടുമ്പോള്‍ തന്നെ ടോപ്പ് ഫൈവ് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. നിലവിലുള്ള 14 പേരും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് ഹൗസില്‍ കാഴ്ച വയ്ക്കുന്നത്. പലരുടേയും സ്ട്രറ്റജി എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഇപ്പോഴിത തന്റെ കാഴ്ചപ്പാടില്‍ ടോപ്പ് ഫൈവില്‍ എത്താന്‍ ചാന്‍സുള്ള മത്സരാര്‍ത്ഥികളെ കുറിച്ച് പറയുകയാണ് നടി രശ്മി സോമന്‍. ഇത് മാറാന്‍ സാധ്യതയുണ്ടെന്നും നടി മുന്‍കൂറായി പറഞ്ഞു വയ്ക്കുന്നുണ്ട്. ഒപ്പം ഇപ്പോഴുള്ള മത്സരാര്‍ത്ഥികളുടെ ഹൗസിലുള്ള ജീവിതത്തെ കുറിച്ചും രശ്മി വീഡിയോയില്‍ പറയുന്നു.

തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടോപ്പ് ഫൈവ് മത്സരാര്‍ത്ഥികളുടെ പേര് പങ്കുവെച്ചത്. മറിച്ച് അഭിപ്രായമുള്ളവര്‍ക്ക് പറയാമെന്നും രശ്മി പറയുന്നുണ്ട്. ഡോക്ടര്‍ റോബിന്റെ പേരായിരുന്നു അദ്യത്തേത്. മികച്ച ഗെയിമറാണ് ഡോക്ടറെന്നും 100 ദിവസം ഹൗസില്‍ നില്‍ക്കാനുള്ള സാധ്യതയുണ്ടെന്നും വീഡിയോയില്‍ പറഞ്ഞു. രണ്ടാമത്തെ പേര് ബ്ലെസ്ലിയുടേതായിരുന്നു. ആദ്യ കാഴ്ചയില്‍ ഒരു പാവം കുട്ടിയെ പോലെയാണ് തോന്നിയതെന്നും ഇവിടെ വന്നിട്ട് എന്ത് ചെയ്യുമെന്നൊക്കെ അലോചിച്ചിരുന്നു. എന്നാല്‍ ബ്ലെസ്ലി നന്നായി തന്നെ ഗെയിം കളിക്കുന്നുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.

മൂന്നാമത് ജാസ്മിന്റെ പേരായിരുന്നു ടോപ്പ് ഫൈവ് സാധ്യത ലിസ്റ്റില്‍ രശ്മി സോമന്‍ പങ്കുവെച്ചത് പവര്‍ഫുള്‍ ലേഡി എന്നായിരുന്നു വിശേഷിപ്പിച്ചത്. ജാസ്മിനെ നേരില്‍ കാണാന്‍ ആഗ്രഹമുണ്ടെന്നും രശ്മി സോമന്‍ വീഡിയോയില്‍ പറയുന്നു. ധന്യ എത്താനുള്ള സാധ്യതയെ കുറിച്ചും വൃക്തമാക്കുന്നുണ്ട്. സൈലന്‌റ് ഗെയിമറാണ് ധന്യ. അധികം ബഹളമുണ്ടാക്കുന്നില്ലെങ്കിലും കാര്യങ്ങള്‍ കൃത്യമായ സംസാരിക്കാറുണ്ട്. പ്രതികരിക്കേണ്ട കാര്യങ്ങളില്‍ പ്രതികരിക്കാറുമുണ്ട്. ദില്‍ഷയുടെ പേരും സാധ്യത ലിസ്റ്റില്‍ പറയുന്നുണ്ട്. നല്ല രീതിയിലാണ് ഗെയിം കളിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ അല്‍പം ഡൗണ്‍ ആയിട്ടുണ്ടെന്നും പറയുന്നു. വളരെ പെട്ടെന്ന് കയറി വരമെന്നുള്ള പ്രതീക്ഷയും പങ്കുവെയ്ക്കുന്നുണ്ട്. അഖില്‍, റോണ്‍സണ്‍, സൂരജ് എന്നിവര്‍ ഇപ്പോഴത്തെ രീതി മാറ്റിയാല്‍ ടോപ്പ് ഫൈവില്‍ എത്താനുള്ള സാധ്യതയുണ്ടെന്നും രശ്മി വ്യക്തമാക്കി.

നിമിഷയുടെ മടങ്ങി വരവിവനെ കുറിച്ചും രശ്മി സോമന്‍ പറയുന്നുണ്ട്. രണ്ടാം വരവില്‍ ഗംഭീര പ്രകടനമാണ് നിമിഷ കാഴ്ച വയ്ക്കുന്നത്. എന്നാല്‍ ടോപ്പ് ഫൈവില്‍ എത്താനുള്ള സാധ്യത കുറവാണെന്നാണ് രശ്മിയുടെ നിഗമനം. ലക്ഷ്മിപ്രിയ കഴിവുള്ള മത്സരാര്‍ത്ഥിയാണെന്നും സൂചിത്ര സെയ്ഫ് ഗെയിം കളിക്കുകയാണെന്നും പറയുന്നു .നവീനെ കുറിച്ചും വീഡിയോയില്‍ പറയുന്നുണ്ട്. ചീത്ത വിളിച്ചതോടെ ഉണ്ടാക്കിയ ഇമേജ് മുഴുവനും പോയിയെന്നും അങ്ങനെ പറഞ്ഞത് ശരിയായില്ലെന്നും രശ്മി പറഞ്ഞു. അപര്‍ണ്ണ കുറച്ച് കൂടി മുന്നിലേയ്ക്ക് വന്നിരുന്നെങ്കില്‍ കൊള്ളമായിരുന്നു എന്നും വീഡിയോയിലൂടെ ആഗ്രഹം പങ്കുവെച്ചു.
Recommended Video

ബിഗ് ബോസ് അഞ്ചാം വാരത്തിലേയ്ക്ക് കടക്കുക്കുമ്പോള്‍ 14മത്സരാര്‍ത്ഥികളില്‍ 9 പേരും എവിക്ഷനില്‍ ഇടംപിടിച്ചിട്ടുണ്ട്. മത്സരം മുറുകുന്നതിന്റെ ലക്ഷമാണിത്. ഡോക്ടര്‍ റോബിന്‍, ബ്ലെസ്ലി, ഡെയ്‌സി, ദില്‍ഷ, റോണ്‍സണ്‍, നവീന്‍, ജാസ്മിന്‍, ലക്ഷ്മിപ്രിയ, അപര്‍ണ്ണ മള്‍ബറി എന്നിവരാണ്. എവിക്ഷനില്‍ നിന്ന് 1 വോട്ട് നേടിയ ധന്യയെ ബിഗ് ബോസ് ഒഴിവാക്കിയിട്ടുണ്ട്. സുചിത്ര, സൂരജ്, നിമിഷ എന്നിവര്‍ ഇത്തവണ എവിക്ഷനില്‍ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്.


Click it and Unblock the Notifications