'റോബിൻ തിരിച്ചുവരുമെന്ന് ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ'യെന്ന് ദിൽഷയോട് റിയാസ്, ഹൗസിൽ ഇപ്പോഴും റോബിൻ തരം​ഗം!

ബി​ഗ് ബോസ് സീസൺ ഫോറിലെ ഏറ്റവും ശക്തനായ മത്സരാർഥിയായിരുന്നു റോബിൻ. അപ്രതീക്ഷിതമായിരുന്നു കഴിഞ്ഞ ആഴ്ച വീട്ടിൽ നടന്ന സംഭവങ്ങളെല്ലാം. ഒട്ടും പ്രതീക്ഷിക്കാതെ റോബിൻ കഴിഞ്ഞ ദിവസം വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടു.

സഹമത്സരാർഥി റിയാസിനെ കൈയ്യേറ്റം ചെയ്തുവെന്ന ആരോപണത്തെ തുടർന്നാണ് റോബിനെ ഷോയിൽ നിന്നും പുറത്താക്കിയത്. റോബിൻ പുറത്തായതോടെ ബി​​ഗ് ബോസ് ഷോയ്ക്കെതിരെ പ്രേക്ഷകരിൽ നിരവധി പേർ രം​ഗത്തെത്തിയിട്ടുണ്ട്.

പക്ഷപാതപരമായി പെരുമാറുന്നുവെന്നും റോബിന് വീട്ടിൽ നിൽക്കാൻ അർഹതയുണ്ടെന്നുമാണ് പ്രേക്ഷകർ പറഞ്ഞത്.

ഹൗസിൽ നിന്നും പുറത്താക്കപ്പെട്ട് തിരികെ നാട്ടിലെത്തിയ റോബിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ‌ നിന്നും ലഭിച്ചത്. സീസൺ ഫോർ തുടങ്ങിയപ്പോൾ മുതൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന പേരാണ് റോബിന്റേത്.

പുറത്തിറങ്ങിയ ശേഷവും ഹൗസിനുള്ളിൽ റോബിൻ തരം​ഗം തന്നെയാണ്. റോബിന്റെ ഉറ്റ സുഹൃത്തായ ദിൽഷ ഇപ്പോഴും റോബിൻ പോയ വിഷമത്തിലാണ്.

വലിയ ആ​ഗ്രഹങ്ങളും സ്വപ്നങ്ങളുമായി വന്ന മത്സരാർഥിയാണ് റോബിനെന്നും അദ്ദേഹം പുറത്തായത് തന്നെ സങ്കടപ്പെടുത്തുന്നുണ്ട് എന്നുമാണ് ദിൽഷ പറയുന്നത്.

ഹൗസിൽ ഇപ്പോഴും റോബിൻ തരം​ഗം

റോബിൻ പുറത്താകാൻ കാരണക്കാരനായ റിയാസ് ദിൽഷയുമായി നടത്തിയ ഒരു സംഭാഷണമാണ് ഇപ്പോൾ വൈറലാകുന്നത്. എപ്പോഴും റോബിനെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്ന ദിൽഷയോട് റോബിൻ തിരിച്ച് വരുമെന്നാണോ ഇപ്പോഴും പ്രതീക്ഷിക്കുന്നത് എന്നാണ് റിയാസ് ചോിക്കുന്നത്.

ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റി നിർത്താം എന്ന ചൊല്ല് പറഞ്ഞുകൊണ്ട് നേരിട്ടല്ലാതെ റോൺസൺ റോബിനെന്ന വിഷയം ചർച്ചയ്ക്ക് എടുത്തിട്ടപ്പോഴാണ് റിയാസ് ദിൽഷയോട് ചോദ്യങ്ങൾ ചോദിച്ചത്.

റോബിൻ ഇനിയും ഷോയിലേക്ക് തിരിച്ചുവരുമെന്ന് കരുതുന്നുണ്ടോ എന്നായിരുന്നു റിയാസിൻറെ ചോദ്യം.

റോബിൻ തിരിച്ചുവരുമെന്ന് ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ?

ഉടൻ തന്നെ ദിൽഷയുടെ മറുപടി എത്തി. 'ഇനി ഡോക്ടർ വന്നാലും വന്നില്ലെങ്കിലും ഞാൻ ഇപ്പോഴും വിശ്വസിക്കുന്നുണ്ട്.... അദ്ദേഹം ശക്തനായ ഒരു മത്സരാർഥി ആയിരുന്നുവെന്ന്. ഇപ്പോൾ ഇവിടുന്ന് ഇറങ്ങിപ്പോകേണ്ട ആളുമല്ലെന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു' എന്നായിരുന്നു ദിൽ‌ഷ പറഞ്ഞത്.

ദിൽഷയുടെ മറുപടി കേട്ട് റിയാസ് പറഞ്ഞത് ഇങ്ങനെയായിരുന്നു 'ഒരു പരിധിവരെ എനിക്കും അതേ അഭിപ്രായമുണ്ട്. എന്നാൽ റോബിൻ ശക്തനാണോ നല്ലയാളാണോ എന്നൊന്നും എനിക്കറിയില്ല' എന്നാണ്.

റിയാസിന് മറുപടി നൽകി ദിൽഷ

റോബിൻ പുറത്താകാൻ കാരണം റിയാസ് ആയതിനാൽ അതിനുള്ള പ്രതികാരം ചെയ്യാനുള്ള കാത്തിരിപ്പിലാണ് ദിൽഷ. ടാസ്ക്കുകൾ വരുമ്പോഴും സംവാദങ്ങൾ വരുമ്പോഴുമെല്ലാം ദിൽഷ അതിനായി ശ്രമിക്കുന്നുണ്ട്.

അതേസമയം റോബിനെ കുറിച്ച് തന്നെ വീണ്ടും വീണ്ടും സംസാരിച്ച് സഹതാപ തരം​ഗം സൃഷ്ടിച്ച് വോട്ട് സമ്പാദിക്കാനാണ് ദിൽഷ ശ്രമിക്കുന്നത് എന്നാണ് പ്രേക്ഷകരിൽ ചിലർ അഭിപ്രായപ്പെടുന്നത്.

റോബിൻ ദിൽഷയോട് വീട്ടിൽ വെച്ച് തന്നെ പ്രണയം വെളിപ്പെടുത്തിയിരുന്നു. ആ സാഹചര്യത്തിൽ ഇനി അങ്ങോട്ട് റോബിൻ ആരാധകരുടെ വോട്ട് തനിക്ക് കിട്ടുമെന്നും ദിൽഷ പ്രതീക്ഷിക്കുന്നുണ്ടെന്നും പ്രേക്ഷകർ പറയുന്നു.

Recommended Video

Dr. Robin's Neighbors Reaction❤️ | ഞങ്ങളുടെ റോബിൻ ദേഷ്യക്കാരൻ അല്ല | *BiggBoss | FilmiBeat
നോമിനേഷനിൽ ദിൽഷയും ധന്യയുമില്ല

ഇപ്പോൾ വീട്ടിൽ‌ പ്രേക്ഷക പിന്തുണ ഏറ്റവും കൂടുതലുള്ളവർ ബ്ലെസ്ലി, ദിൽഷ, റിയാസ് തുടങ്ങിയവരാണ്. അതേസമയം വീട്ടിൽ നിന്നും ഒമ്പതാം ആഴ്ച പുറത്തായ സുചിത്ര റീ എൻട്രി നടത്താനുള്ള സാധ്യതയുള്ളതായും റിപ്പോർട്ടുകൾ വരുന്നുണ്ട്.

എലിമിനേറ്റായ സുചിത്രയെ സോഷ്യൽമീഡിയയിലോ അഭിമുഖങ്ങളിലോ ഒന്നും തന്നെ കാണാനില്ല. അവശേഷിക്കുന്ന ഒമ്പത് മത്സരാർഥികളിൽ ക്യാപ്റ്റൻ ധന്യയും ദിൽഷയുമൊഴികെ ബാക്കി എല്ലാവരും ഇക്കുറി നോമിനേഷനിൽ വന്നിട്ടുണ്ട്.

സൂരജ്, റിയാസ്, റോൺസൺ, വിനയ്, ലക്ഷ്മിപ്രിയ, ബ്ലെസ്‍ലി, അഖിൽ എന്നിങ്ങനെ ഏഴ് പേരാണ് ഇത്തവണ നോമിനേഷൻ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X