For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഡെയ്‌സിയ്ക്ക് കണക്കിന് കൊടുത്ത് നിമിഷ, പിന്തുണച്ച് ആരാധകര്‍, സൗഹൃദങ്ങള്‍ക്ക് വിള്ളല്‍ വീഴുന്നു

  |

  ഓരോ നിമിഷവും നാടകീയ സംഭവങ്ങളാണ് ബിഗ് ബോസ് ഹൗസില്‍ അരങ്ങേറുന്നത്. എപ്പോള്‍ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാന്‍ കഴിയില്ല. നിമിഷങ്ങള്‍ക്കകമാണ് വീട്ടിലെ കാലാവസ്ഥ മാറിമറിയുന്നത്. ഷോ ആരംഭിച്ച് രണ്ടാം ദിവസം തന്നെ ഹൗസില്‍ അഭിപ്രായഭിന്നതകള്‍ തലപൊക്കി. ആദ്യം രഹസ്യമായിട്ടാണെങ്കിലും വൈകാതെ മത്സരാര്‍ത്ഥികള്‍ മുഖാമുഖം തുറന്നടിക്കാൻ ആരംഭിച്ചു.

  ഗെയിമിന് മുകളിലുള്ള കളി കൂടി കാണണം; ദില്‍ഷയ്ക്ക് മുന്നറിയിപ്പുമായി ബ്ലെസ്ലി; മത്സരത്തെ ബാധിക്കുമെന്ന് ഉപദേശം

  ബിഗ് ബോസ് ഹൗസില്‍ വഴക്കും പ്രശ്നങ്ങളും മാത്രമല്ല നല്ല സൗഹൃദങ്ങളും സംഭവിക്കാറുണ്ട്. അതുപോലെ പല അടുത്ത സുഹൃത്തുക്കള്‍ തമ്മില്‍ തെറ്റാറുമുണ്ട്. ബിഗ് ബോസ് സീസണ്‍ 4 ലെ അടുത്ത സുഹൃത്തുക്കളാണ് ഡെയ്‌സി, ജാസ്മിന്‍, നിമിഷ. ഷോയില്‍ എത്തിയതിന് ശേഷമാണ് മൂവരും സുഹൃത്തുക്കളാവുന്നത്. എന്നാല്‍ സൗഹൃദവും ഗെയിമും ഇവര്‍ ഒരുമിച്ച് കൊണ്ട് പോകാറില്ല. ഹൗസില്‍ ഒറ്റയ്‌ക്കൊറ്റയ്ക്കാണ് ഇവര്‍ ഗെയിം കളിക്കുന്നത്.

  ഉറങ്ങാന്‍ കഴിയില്ല, ചിലപ്പോള്‍ ബോധമില്ലാതെ ഉറങ്ങിപ്പോകും, ഗര്‍ഭകാലത്തെ ബുദ്ധിമുട്ടുകളെ കുറിച്ച് സോനം കപൂര്‍

  ഇപ്പോഴിത ഡെയ്‌സി- നിമിഷ വാക്ക് തർക്കത്തിന് വേദിയാവുകയാണ് ബിഗ് ബോസ് ഹൗസ്. ടാസ്‌ക്കിന്റെ ഭാഗമായിട്ടാണ് ഇരുവരും മുഖാമുഖം എത്തിയിരിക്കുന്നത്. ആരോഗ്യരംഗം എന്ന വീക്കിലി ടാസ്‌ക്കാണ് ഇപ്പോള്‍ വീട്ടില്‍ നടക്കുന്നത്. മത്സരാര്‍ത്ഥികളുടെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ടുളള ടാസ്‌ക്കാണിത്. ശരീരഭാരത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് ടീമുകളായി തിരിഞ്ഞായിരുന്നു ടാസ്ക്ക് ചെയ്തത്. ഭാരം കുറഞ്ഞവര്‍ കൂട്ടുകയും കൂടുതലുള്ളവര്‍ വെയിറ്റ് കുറയ്ക്കുകയും വേണം. ടാസ്‌ക്ക് തീരും വരെ സ്‌മോക്കിംഗ് നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഡെയ്‌സി പുകവലിച്ച് കൊണ്ട് നിയമം തെറ്റിച്ചിട്ടുണ്ട്.

  ശരീരഭാരം കൂടിയവരാണ് വീട്ടിലെ പണികള്‍ എടുക്കാനുള്ളത്. ഇതിന്റെ പേരിലാണ് ഡെയ്‌സിയും നിമിഷയും തമ്മില്‍ വഴക്ക് നടക്കുന്നത്. ഇരുവരും പരസ്പരം പൊട്ടിത്തെറിക്കുന്നുണ്ട്. ജാസ്മിന്‍ ഇവരെ സമാധാനിപ്പിക്കാന്‍ നോക്കുന്നുണ്ടെങ്കിലും ഇരുവരും വിട്ടുകൊടുക്കാന്‍ തയ്യാറാവുന്നില്ല. നിമിഷ- ഡെയ്‌സി വഴക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. എല്ലാവരും നിമിഷയെയാണ് സപ്പോര്‍ട്ട് ചെയ്യുന്നത്. തെറ്റ് ഡെയ്‌സിയുടെ ഭാഗത്താണെന്നാണ് ഇവര്‍ പറയുന്നത്. ഒപ്പം തന്നെ സീക്രട്ട് റൂമില്‍ പോയി വന്നതിന് ശേഷം നിമിഷയുടെ ഗെയിം തന്നെ മാറിയിട്ടുണ്ടെന്നും പ്രേക്ഷകര്‍ പറയുന്നുണ്ട്. നിമിഷ വളരെ കൃത്യമായ കാരണങ്ങള്‍ക്കാണ് പ്രതികരിക്കാറുള്ളതെന്നും ബിഗ് ബോസ് ആരാധകര്‍ കൂട്ടിച്ചേർത്തു. മത്സരം കൂടുതല്‍
  രസകരമായിട്ടുണ്ടെന്ന കമന്റുകളും സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുന്നുണ്ട്.

  കഴിഞ്ഞ ദിവസം ജാസ്മിനുമായും നിമിഷ മുഖാമുഖം എത്തിയിരുന്നു. ചെരുപ്പുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നമായിരുന്നു ഇത്. ജാസ്മിന്റെ ചെരുപ്പ് നല്‍കിയില്ല എന്ന് പറഞ്ഞു കൊണ്ടാണ് നിമിഷ രംഗത്ത് എത്തിയത്. എന്നാല്‍ ഇതിന് ശേഷം ഇരുവരും ഒന്നാവുകയായിരുന്നു.

  ഗെയിമിനെ ഗെയിമായും സൗഹൃദത്തെ സൗഹൃദമായിട്ടുമാണ് ഇവര്‍ കാണുന്നത്. ഇത് മോഹന്‍ലാലിനോടും ജാസ്മിനും നിമിഷയും പറഞ്ഞിട്ടുണ്ട്. തെറ്റു കണ്ടാല്‍ തുറന്ന് പറയുകയും വേണ്ടിവന്നാല്‍ വിമര്‍ശിക്കാറുണ്ടെന്നുമാണ് ഇവര്‍ പറഞ്ഞത്. മോഹന്‍ലാലിനോട് പറഞ്ഞത് പോലെ തന്നെയായിരുന്നു ഹൗസിലെ രീതിയും. എന്നാല്‍ ഡെയ്‌സി ഇതുപോലെയായിരുന്നില്ല. പറയുന്ന തെറ്റുകള്‍ ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും മടി കാണിക്കാറുണ്ട്.

  Recommended Video

  പല ഗ്രൂപ്പ് ഡിസ്കഷനുകളും ഞാൻ അറിയാതെ നടന്നത്,അവിടെ ലവ് ട്രാക്ക് ഇല്ല.. Shalini BB Interview Part 2

  അതേസമയം ഡെയ്‌സിയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ധിച്ചു വരുകയാണ്. വയറിനുണ്ടായ ബുദ്ധിമുട്ടിനെ തുടര്‍ന്ന് ചികിത്സ തേടിയിട്ടുണ്ട്. ആവശ്യമായ വിശ്രമവും നല്‍കിയിട്ടുണ്ട്. ഡെയ്‌സി റെസ്റ്റ് എടുത്തത് ഹൗസിനുള്ളില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. വഴക്കിനിടെ നിമിഷയും ടാസ്‌ക്കിനിടെ ഉറങ്ങിയതിനെ കുറിച്ച് പറയുന്നുണ്ട്. ഇതേ പ്രശ്‌നം തന്നെ ബ്ലെസ്ലിയും ആരോപിച്ചിട്ടുണ്ട്. മരുന്ന് കഴിച്ചത് കൊണ്ടാണ് ഉറങ്ങിപ്പോയതെന്നാണ് ഡെയ്‌സി നല്‍കിയ വിശദീകരണം. ദിനംപ്രതി ബിഗ് ബോസില്‍
  ഗെയിം മുറുകിയിരിക്കുകയാണ്. അപ്രതീക്ഷിതമായ സംഭവങ്ങളാണ് ഇപ്പോള്‍ ഹൗസില്‍ നടക്കുന്നത്. ദിവസങ്ങള്‍ കഴിയുന്തോറും മത്സരം കൂടുതല്‍ ശക്തമാവുകയാണ്.

  English summary
  Bigg Boss Malayalam Season 4: Rift Between Nimisha And Daisy, This Time Netizens Support Nimisha,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X