twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫെമിനിസം പറഞ്ഞല്ല ഇവിടെ വന്നത്, ഞാന്‍ ഷോയുടെ സ്‌പേഷ്യല്‍ ഗസ്റ്റ്; ബ്ലെസ്‌ലിയുമായി അടിച്ചുപിരിഞ്ഞ് റിയാസ്

    |

    ബിഗ് ബോസ് മലയാളം സീസണ്‍ 4 ഇപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ കളറായിക്കൊണ്ടിരിക്കുകയാണ്. മത്സരാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞുതുടങ്ങിയതോടെ അഭിപ്രായ ഭിന്നതകളും വാശിയും പോരാട്ടവീര്യവും കൂടിക്കൊണ്ടിരിക്കുകയാണ്. വെട്ടൊന്ന്, മുറി രണ്ട് എന്ന മട്ടില്‍ വളരെ പെട്ടെന്നാണ് പലരുടെയും വികാരവിക്ഷോഭങ്ങള്‍. ഇതെല്ലാം കണ്ട് അഭിനയമാണോ അതോ സ്ട്രാറ്റജിയാണോ എന്ന സംശയത്തിലാണ് ഇപ്പോള്‍ പല പ്രേക്ഷകരും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടക്കുന്ന സംഭവവികാസങ്ങള്‍ കൂടി കൂട്ടി വായിക്കുമ്പോള്‍ സ്വാഭാവികമായും ആരാധകര്‍ക്ക് ഈ സംശയം തോന്നാം. ബിഗ് ബോസ് നിരീക്ഷകരും ഈ വാദം തള്ളിക്കളയുന്നില്ല.

    ബിഗ് ബോസ് സാമ്രാജ്യം ടാസ്‌ക്കില്‍ നടന്ന പ്രശ്‌നങ്ങള്‍ ഇപ്പോഴും തുടരുകയാണ്. റിയാസുമായി കയ്യാങ്കളി നടത്തിയ റോബിനെ മറ്റൊരു അടച്ചിട്ട മുറിയിലേക്കു മാറ്റിയതിന് പിന്നാലെ മത്സരാര്‍ത്ഥികളെല്ലാം ഇപ്പോള്‍ രണ്ട് ചേരിയായി തിരിഞ്ഞിരിക്കുകയാണ്. ദില്‍ഷ, ബ്ലെസ്‌ലി, ലക്ഷ്മിപ്രിയ, ധന്യ എന്നിവര്‍ ഒരു ഗ്രൂപ്പും റോണ്‍സണ്‍, ജാസ്മിന്‍, അഖില്‍, സൂരജ്, റിയാസ് സലീം, വിനയ് മാധവ് എന്നിവര്‍ മറ്റൊരു ഗ്രൂപ്പുമായി ചേരിതിരിഞ്ഞിരിക്കുകയാണ്.

    റോബിന്‍ ഹൗസിനുള്ളില്‍ നിന്ന് മാറിനില്‍ക്കാന്‍ കാരണമായ റിയാസിനോട് ദില്‍ഷയ്ക്ക് വലിയ ദേഷ്യമാണ്. പലപ്പോഴും അത് കാണിക്കുന്നുമുണ്ട്. റിയാസിനും ദില്‍ഷയുടെ മനോഭാവത്തെക്കുറിച്ച് വ്യക്തമായി അറിയാം.

    റിയാസിനോട് കലിപ്പ്

    അതേക്കുറിച്ച് തന്നെയായിരുന്നു മോണിങ് ആക്ടിവിറ്റിയില്‍ ഇന്ന് റിയാസ് ഇന്ന് സംസാരിച്ചത്. ദില്‍ഷ ഇടയ്ക്കിടെ തന്റെയടുത്ത് വന്ന് ഗുഡ് മോണിങ് ബിഗ് ബോസ് എന്ന് ഉറക്കെ പറയുന്നുണ്ട്. ഉള്ളിലെ വേദന പോകാനുള്ള മാര്‍ഗ്ഗമാണ് അതെങ്കില്‍ എനിക്ക് വളരെ സന്തോഷമാണെന്ന് ആക്കിപ്പറയുകയാണ് റിയാസ്. എന്നാല്‍ റിയാസിനെ വിഷ് ചെയ്തതാണെന്ന് തിരിച്ചടിക്കുകയാണ് ദില്‍ഷ.

    അതേപോലെ ദില്‍ഷ ഉന്നയിച്ച ഫെമിനിസ്റ്റ് പ്രയോഗത്തെക്കുറിച്ചും റിയാസിന് മറുപടിയുണ്ട്. ഞാന്‍ ഫെമിനിസ്റ്റായല്ല, റിയാസായാണ് വന്നതെന്ന് പറയുന്നു. ആവശ്യമില്ലാത്ത കാര്യങ്ങള്‍ ഇവിടെ സംസാരിക്കേണ്ടതില്ലെന്ന് ദില്‍ഷയ്ക്ക് താക്കീത് കൊടുക്കുകയാണ് റിയാസ്. മാത്രമല്ല, തന്റെ കുറച്ച് മൂവ്‌മെന്റ്‌സിനെക്കുറിച്ചാണെങ്കില്‍ അതിനുള്ള മറുപടി പിന്നീട് നല്‍കാമെന്നാണ് റിയാസ് വ്യക്തമാക്കുന്നത്.

    എനിക്ക് ലക്ഷ്മിപ്രിയ ചേച്ചിയെപ്പോലെ നാടകം കളിക്കാനോ അഭിനയിക്കാനോ താത്പര്യമില്ല. നിങ്ങള്‍ക്കെല്ലാം എന്തുമാകാം, അതെല്ലാം ആയിക്കോട്ടെ, എല്ലാ സംശയങ്ങള്‍ക്കും പിന്നീടൊരവസരത്തില്‍ നല്ല മറുപടി നല്‍കുമെന്നും പറഞ്ഞവസാനിപ്പിച്ചാണ് റിയാസ് പിന്‍വാങ്ങിയത്.

    'അടിച്ചില്ല, തള്ളിവിട്ടത് മാത്രമാണെന്ന് റിയാസ് സമ്മതിച്ചിരുന്നു'; റോബിൻ വിഷയത്തിൽ സത്യം വെളിപ്പെടുത്തി ധന്യ!'അടിച്ചില്ല, തള്ളിവിട്ടത് മാത്രമാണെന്ന് റിയാസ് സമ്മതിച്ചിരുന്നു'; റോബിൻ വിഷയത്തിൽ സത്യം വെളിപ്പെടുത്തി ധന്യ!

    പിന്നാലെ കൂടി ബ്ലെസ്‌ലി

    എന്നാല്‍ ദില്‍ഷയെ പിന്തുണയ്ക്കുന്ന ബ്ലെസ്‌ലി റിയാസിനെ വെറുതെവിടുന്നില്ല. ഫെമിനിസ്റ്റ് പ്രയോഗത്തെക്കുറിച്ച് ആവര്‍ത്തിച്ച് ചോദിക്കുകയാണ് ബ്ലെസ്‌ലി. എന്ത് പ്രത്യേകത കൊണ്ടാണ് റിയാസ് ഹൗസില്‍ വന്നതെന്ന് വിടാതെ ചോദിക്കുകയാണ് ബ്ലെസ്‌ലി. റിയാസ് അതിന് ചുട്ടമറുപടിയും കൊടുക്കുന്നു. താന്‍ ഫെമിനിസം പറയുന്നതുകൊണ്ടല്ല, ബിഗ് ബോസിന്റെ പ്രത്യേക അതിഥിയായാണ് ഇവിടെ വന്നതെന്നു പറയുകയാണ് റിയാസ്. രംഗം മോശമാകുമെന്ന് മനസ്സിലാക്കിയ മറ്റ് മത്സരാര്‍ത്ഥികള്‍ ഉടന്‍ തന്നെ ഇരുവരെയും ശാന്തരാക്കുകയായിരുന്നു.

    ഇന്നത്തെ മോണിങ് ടാസ്‌ക് മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് ബഹളം നിറഞ്ഞതായിരുന്നു. റിയാസും ലക്ഷ്മിപ്രിയയും തമ്മിലുള്ള വാക്ക് തര്‍ക്കത്തിനു പിന്നാലെയാണ് റിയാസ് ബ്ലെസ്‌ലിയുമായും കൊമ്പ് കോര്‍ത്തത്.

    റിയാസ് പറയുന്നതെല്ലാം അനാവശ്യം, ടാര്‍ഗറ്റ് ചെയ്ത് അപമാനിക്കുന്നു; ലക്ഷ്മിപ്രിയയും റിയാസും തമ്മില്‍ പൊരിഞ്ഞ അടിറിയാസ് പറയുന്നതെല്ലാം അനാവശ്യം, ടാര്‍ഗറ്റ് ചെയ്ത് അപമാനിക്കുന്നു; ലക്ഷ്മിപ്രിയയും റിയാസും തമ്മില്‍ പൊരിഞ്ഞ അടി

    Recommended Video

    പ്രണയം കാരണം ദിൽഷയെ തിരിച്ചുവിളിച്ചോ? സത്യം അനിയത്തി പറയുന്നു | Dilsha's Sister Reveals | #Interview
    ഇനിയുള്ള ദിനങ്ങള്‍ നിര്‍ണ്ണായകം

    മാര്‍ച്ച് 27-ന് ആരംഭിച്ച ബിഗ് ബോസില്‍ ഇപ്പോള്‍ 11 മത്സരാര്‍ത്ഥികളാണുള്ളത്. കഴിഞ്ഞ ദിവസത്തെ ടാസ്‌ക്കിനിടെ റിയാസുമായി നടന്ന കയ്യാങ്കളിയെത്തുടര്‍ന്ന് റോബിനെ മത്സരാര്‍ത്ഥികള്‍ക്കിടയില്‍നിന്നും മാറ്റിനിര്‍ത്തിയിരിക്കുകയാണ്. ബാക്കിയുള്ള 10 പേരാണ് ഇപ്പോള്‍ ബിഗ് ബോസ് ഹൗസിലുള്ളത്. ദില്‍ഷ, ബ്ലെസ്‌ലി, റോണ്‍സണ്‍, റിയാസ് സലീം, വിനയ് മാധവ്, സൂരജ്, അഖില്‍, ധന്യ മേരി വര്‍ഗ്ഗീസ്, ലക്ഷ്മിപ്രിയ, ജാസ്മിന്‍ എം.മൂസ എന്നിവരാണ് ഇപ്പോള്‍ ഹൗസിനുള്ളിലെ മത്സരാര്‍ത്ഥികള്‍.

    English summary
    Bigg Boss Malayalam Season 4: Rift With Blesslee And Riyas In Morning Task
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X