നിന്നെക്കാളും നിന്റെ മാതാപിതാക്കളെ ഞാന്‍ ബഹുമാനിക്കുന്നുണ്ട്; ജാസ്മിനോട് ദില്‍ഷ
ബിഗ് ബോസിനുള്ളില്‍ റോബിനുമായി ഏറ്റവുമടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന ആളാണ് ദില്‍ഷ. ലവ് ട്രാക്കാണെന്ന് ആദ്യം കരുതിയെങ്കിലും നല്ല സുഹൃത്തുക്കളെ പോലെയാണ് ഇരുവരും. റിയാസിനെ കൈയ്യേറ്റം ചെയ്തതിന്റെ പേരില്‍ റോബിന്‍ സീക്രട്ട് റൂമിലേക്ക് പോയെങ്കിലും അകത്ത് റോബിനെ പിന്തുണച്ച് സംസാരിക്കുകയാണ് ദില്‍ഷ. പലപ്പോഴും ജാസ്മിനുമായി ദില്‍ഷ വാക്കേറ്റത്തിലേര്‍പ്പെടുകയും ചെയ്തു.
പ്രശ്‌നങ്ങള്‍ നടക്കുന്ന സമയത്ത് റോബിനോട് താനെന്താണ് പറഞ്ഞതെന്ന് നിന്നെ ബോധിപ്പിക്കേണ്ട ആവശ്യമില്ലെന്നാണ് ദില്‍ഷ പറയുന്നത്. ജാസ്മിനും റോബിനെതിരെ ഉച്ചത്തില്‍ സംസാരിച്ചിരുന്നു. പുറത്തിറങ്ങിയതിന് ശേഷം കഴിഞ്ഞ എപ്പിസോഡില്‍ നടന്നതെന്താണെന്ന് നീ കാണണമെന്ന് ദില്‍ഷ ജാസ്മിനോട് പറഞ്ഞു. എന്നാല്‍ വീണ്ടും ജാസ്മിന്റെ മാതാപിതാക്കളെ റോബിന്‍ വിളിച്ചതിനെ ചൊല്ലിയായി തര്‍ക്കം.

ആ സമയത്ത് റോബിനോട് താന്‍ എന്താണ് പറഞ്ഞ് കൊടുത്തതെന്ന് ബ്ലെസ്ലി കേട്ടിട്ടുണ്ടെന്ന് ദില്‍ഷ പറയുമ്പോള്‍ അത് സത്യമാണെന്ന് ബ്ലെസ്ലിയും വ്യക്തമാക്കി. ഇതിനിടയില്‍ നിനക്ക് ഇല്ലാത്തതിനെക്കാളും ബഹുമാനം നിന്റെ മാതാപിതാക്കളോട് എനിക്കുണ്ടെന്നായി ദില്‍ഷ. എന്റെ അച്ഛനെയും അമ്മയെയും ഞാന്‍ ആരുടെയും മുന്നിലൊരു വിഷയമായി ഇട്ട് കൊടുക്കില്ലെന്നും ദില്‍ഷ വാദിച്ചു. ഇത് കേട്ടതോടെ അങ്ങനെ ഉദ്ദേശിച്ചത് എന്താണെന്ന് ചോദിച്ച് റിയാസും ചാടി വീണു.

നിന്നോട് ഞാനൊരു കാര്യവും പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ് റിയാസിനെ ദില്‍ഷ ഒഴിവാക്കാന്‍ ശ്രമിച്ചു. എന്നാല്‍ ജാസ്മിന്‍ മാതാപിതാക്കളില്‍ നിന്നും അനുഭവിച്ചതാണ് അവള്‍ പറഞ്ഞത്. അച്ഛനും അമ്മയും നല്ലതായിരിക്കണമെന്നും അവള്‍ പറഞ്ഞിട്ടില്ലെന്നും റിയാസ് പറഞ്ഞു. എന്തായാലും പരസ്പരം കൊമ്പുകോര്‍ത്ത് കൊണ്ടാണ് ജാസ്മിനും ദില്‍ഷയും എത്തിയത്. റോബിന്‍ പോയതോടെ കാര്യങ്ങളില്‍ പ്രതികരിക്കുകയും അദ്ദേഹത്തെ സപ്പോര്‍ട്ട് ചെയ്യുന്ന ദില്‍ഷയ്ക്ക് വലിയ ജനപ്രീതിയാണ് ലഭിക്കുന്നത്.


Click it and Unblock the Notifications