For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിനയുമായി ഉഗ്രൻ വഴക്ക്; റോബിൻ പോയപ്പോൾ ദിൽഷ തുടങ്ങിയെന്ന് പ്രേക്ഷകർ

  |

  ബിഗ് ബോസ് സീസൺ ഫോർ തുടങ്ങിയ സമയം പ്രേക്ഷകർക്ക് ഉണ്ടായിരുന്ന ഒരു പരാതിയായിരുന്നു കഴിഞ്ഞ സീസണുകൾ പോലെ ഊർജസ്വലരായ മത്സരാർഥികൾ ഈ സീസണിൽ ഇല്ല എന്ന്. ആകെ റോബിനും ജാസ്മിനും മാത്രമായിരുന്നു ആദ്യത്തെ കുറച്ച് നാളുകളിൽ വീട്ടിനുള്ളിൽ കോലാഹലങ്ങൾ സൃഷ്ടിച്ചിരുന്നത്. തുടർന്ന് ഓരോരുത്തരായി തങ്ങളുടെ തനി സ്വരൂപം പുറത്തിറക്കാൻ തുടങ്ങി.

  ഷോ തുടങ്ങി ഒരുമാസം പിന്നിട്ടപ്പോൾ തന്നെ ബിഗ് ബോസ് വീട്ടിലെ ഓരോ മത്സരാർഥികളുടെയും സ്വഭാവം പ്രേക്ഷകർക്ക് മനസിലായി. സൈഫ് ഗെയിം കളിക്കുന്നവരെയും ഗ്രൂപ്പ് തിരിഞ്ഞു കളിക്കുന്നവരെയും എല്ലാം.

  പെണ്ണൻ, ചാന്തുപൊട്ട്, റിയാസിൻ്റെ വിളിപ്പേരുകളിങ്ങനെ; താരത്തിനെതിരെയുള്ള സൈബർ ആക്രമണത്തിൽ മനംനൊന്ത് സുഹൃത്ത്

  കാര്യങ്ങൾ എല്ലാം മനസിലാക്കിയ പ്രേക്ഷകർക്കിടയിൽ നിന്നും രണ്ടുപേർ നാല്പത് ദിവസങ്ങൾക്ക് ശേഷം ബിഗ് ബോസ് വീട്ടിൽ വൈൽഡ് കാർഡ് എൻട്രിയായി കയറിയതോടെ വമ്പൻ ട്വിസ്റ്റാണ് ഷോയിൽ ഉണ്ടായത്.

  ജാസ്മിന്റെ ഒപ്പം കൂടി റോബിനെയും സംഘത്തെയും അലക്കി ഉടക്കുക എന്ന ലക്ഷ്യത്തോടെ റിയാസ് ബിഗ് ബോസ് വീട്ടിനുള്ളിൽ പ്രവേശിച്ചപ്പോൾ. ഞാൻ ഞാനായി മാത്രമേ നില്ക്കു എന്ന് പ്രഖ്യാപിച്ചാണ് വിനയ് മാധവ് ബിഗ് ബോസ് വീട്ടിൽ രംഗപ്രവേശം ചെയ്തത്.

  ഇരുവരും വീട്ടിനുള്ളിൽ കയറിയതോടെ ബിഗ് ബോസ് സീസൺ ഫോറിന്റെ ആകമൊത്തമായുള്ള രൂപം തന്നെ മാറുകയായിരുന്നു. സീക്രട്ട് റൂമിൽ ഇരിക്കുമ്പോൾ തന്നെ ഇരുവരും ബിഗ് ബോസിന് കണ്ടന്റ് നൽകി സഹായിച്ചിരുന്നു.

  ജാസ്മിൻ തന്നോട് എന്തെങ്കിലും ചീത്ത വാക്ക് ഉപയോഗിച്ചാൽ തന്റെ തനി രൂപം കാണും എന്നൊക്കെയുള്ള വിനയ് മാധവിന്റെ സംസാരം കേട്ട പ്രേക്ഷകർ വീട്ടിനുള്ളിൽ നല്ല രണ്ട് പുലികുട്ടികളെയാണ് ലാലേട്ടൻ കയറ്റി വിട്ടതെന്ന് വിശ്വസിച്ചു.

  അരകെട്ടിനെക്കുറിച്ചും മാറിടത്തെക്കുറിച്ചുമെല്ലാം അഭിപ്രായം പറയുന്നത് വളരെയധികം വേദനിപ്പിച്ചു; അനന്യ പാണ്ഡെ

  എന്നാൽ പ്രേക്ഷകർ കരുതിയിരുന്നപോലെ ആരെയും വലിയൊരു പ്രശ്നക്കാരൻ ആയിരുന്നില്ല വിനയ്. ന്യായം ആയിട്ടുള്ള കാര്യങ്ങൾ മാത്രം പറയുകയും പ്രവർത്തിക്കുകയും ആരെയും ടാർഗറ്റ് ചെയ്തത് ആക്രമിക്കുകയും ചെയ്യാത്ത സ്വഭാവക്കാരൻ.

  എന്നാൽ കഴിഞ്ഞ വീക്കിലി ടാസ്ക്കിനിടെ ഉണ്ടായ ഭൂചലനം ബിഗ് ബോസ് വീട്ടിലെ എല്ലാ മത്സരാർഥികളെയും നല്ലപോലെ ബാധിച്ചിട്ടുണ്ട്.

  നിനച്ചിരിക്കാതെ റോബിൻ വീട്ടിൽ നിന്നും സീക്രെട്ട് റൂമിലേക്ക് പോയതോടെ ബ്ലെസ്ലിയും ദിൽഷയും എല്ലാവരോടുമായി ദേഷ്യം പ്രകടിപ്പിക്കാൻ തുടങ്ങി. റോബിൻ റിയാസിനെ തല്ലി എന്ന് പറഞ്ഞ് വീട്ടിലെ എല്ലാവരും റോബിനെതിരെ തിരിഞ്ഞ സമയത്ത് ദിൽഷയും ബ്ലെസ്ലിയും മാത്രമാണ് ഒപ്പം നിന്നത്.

  റിയാസിനെ തല്ലുന്നത് വരെ ന്യായം റോബിന്റെ ഭാഗത്തായിരുന്നെന്നും ഇനി റോബിനൊപ്പം നിൽക്കാൻ കഴിയില്ലെന്നും വിനയ് അന്ന് നിലപാട് എടുത്തിരുന്നു.

  തന്നോടും താടി വളർത്തി അഭിനയിക്കാൻ അച്ഛൻ പറഞ്ഞതായി അർജുൻ അശോകൻ; കാരണം ഇതാണ്

  തുടർന്ന് വീക്കിലി ട്സ്ക്ക് നടത്തുകയും ജയിൽ നോമിനേഷൻ എത്തുകയും ചെയ്തു. വിനയ് മാധവ് ജയിൽ നോമിനേഷനായി പറഞ്ഞ പേരുകൾ പിന്നീട് വലിയ ചർച്ചയിലേക്കും വഴക്കിലേക്കും കലാശിച്ചതായാണ് ഒടുവിൽ വന്ന ചില ദൃശ്യങ്ങളിൽ നിന്നും കാണാൻ സാധിച്ചത്.

  ഇത്തവണ ജയിൽ നോമിനേഷനായി വിനയ് തിരഞ്ഞെടുത്തത് റിയാസിനെയും ധന്യയേയും ലക്ഷ്മിപ്രിയയെയുമാണ് വിനയ് നോമിനേറ്റ് ചെയ്തത്. ഇതിനെകുറിച്ചാണ് വിനയും ദിൽഷയും തമ്മിൽ വാക്കുതർക്കം ഉണ്ടായത്.

  ഒരുമിച്ച് കൂടിനിന്ന് ഒരാൾക്കെതിരെ സംസാരിക്കുകയാണ് ദിൽഷയും ബ്ലെസ്ലിയും ചെയ്യുന്നതെന്നും വിനയ് പറഞ്ഞു. ഈ അവസരത്തിൽ വിനയും റൊൺസനും തന്നെ കുറ്റം പറഞ്ഞ കാര്യം ദിൽഷ ഓർത്തെടുത്തു.

  താൻ കാണാത്തതുകൊണ്ടാണ് ദിൽഷ പത്രം കഴുകുന്നില്ല എന്ന് പറഞ്ഞതെന്നും അത് മറ്റാരുമായി ചർച്ച ചെയ്തല്ല പറഞ്ഞതെന്നും വിനയ് ദിൽഷായോട് പറഞ്ഞു.

  ജാസ്മിനെതിരെ കൊലപാതകശ്രമത്തിന് കേസെടുക്കണമെന്ന് സാബുമോൻ

  തുടർന്ന് ബ്ലെസ്ലിയുമായി വഴക്കായി. പറയാനുള്ളത് നേരിട്ട് പറയണം എന്ന് പറഞ്ഞ ബ്ലെസ്ലി ബെഡ്‌റൂമിൽ പോയി കുറ്റം പറയുന്നത് നട്ടെലിനു പകരം വാഴപ്പിണ്ടി ഉള്ളവർ ചെയ്യുന്നതാണെന്നും വ്യക്തമാക്കി.

  തുടർന്ന് തന്നോട് സംസാരിക്കുമ്പോൾ ബ്ലാസ്ലിയും നട്ടെല്ല് ഉണ്ടാക്കിയിട്ട് വരണം എന്ന് ശക്തമായ രീതിയിൽ തന്നെ വിനയും മറുപടി നൽകി. താൻ ആർക്കുംവേണ്ടി സംസാരിക്കില്ലെന്നും ബിഗ് ബോസിൽ ഒറ്റക്ക് കളിക്കാൻ ആണ് വന്നതെന്നും വിനയ് പറഞ്ഞു.

  Recommended Video

  പ്രണയം കാരണം ദിൽഷയെ തിരിച്ചുവിളിച്ചോ? സത്യം അനിയത്തി പറയുന്നു | Dilsha's Sister Reveals | #Interview

  ഈ വഴക്കിനിടെ റോൻസോൺ അവിടെ നിൽപ്പുണ്ടായിരുന്നെങ്കിലും എപ്പോഴത്തെയും പോലെ പാത്രങ്ങൾ കഴുകി നിശബ്ദനായി നിൽക്കാൻ മാത്രമേ റോൻസോൺ ശ്രമിച്ചുള്ളൂ.

  വിനയ് പൊതുവെ സമാദാനപരമായി മാത്രമാണ് വീട്ടിൽ പെരുമാറിയിരുന്നത്. എന്നാൽ ഈ ആഴ്ച മൊത്തത്തിൽ എല്ലാരോടും വഴക്ക് ഉണ്ടാക്കുകയായിരുന്നു. ബ്ലെസ്ലിയാണ് എപ്പോഴും വിനയുമായി തെറ്റുന്നത്.

  ബ്ലെസ്ലി ക്യാപ്റ്റൻ ആയ സമയത്ത് വിനയോട് അപമര്യദയായി പെരുമാറി എന്ന് ഒരിക്കൽ വിനയ് പറഞ്ഞിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ ഇടയ്ക്കിടെ പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്.

  എന്നാൽ, റോബിൻ പോയതുകൊണ്ട് ദിൽഷ സംസാരിക്കാൻ തുടങ്ങിയെന്ന് റിയാസ് ജയിലിൽ ഇരുന്ന് ലക്ഷ്മിപ്രിയയോട് പറയുന്നതും ദൃശ്യത്തിൽ കാണാം. ദിൽഷ പണ്ടും സംസാരിക്കാറുണ്ടായിരുന്നെന്നും ആവശ്യമുള്ള കാര്യങ്ങളിൽ മാത്രമേ അഭിപ്രായം പറയാറുള്ളുവെന്നും ലക്ഷ്മിപ്രിയ റിയാസിനോട് മറുപടി പറഞ്ഞു.

  അതേസമയം, വീഡിയോക്ക് താഴെ വരുന്ന കമന്റുകളും പ്രേക്ഷകശ്രദ്ധ നേടുന്നുണ്ട്. റോബിന്റെ കൂടെ നടന്ന ദിൽഷയും വഴക്കാളി ആയെന്നും, റിയാസ് പറഞ്ഞത് വളരെ ശെരിയാണെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

  Read more about: bigg boss malayalam season 4
  English summary
  Bigg Boss Malayalam Season 4: Rift With Dilsha And Vinay, Netizens Reacted
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X