വീക്കിലി ടാസ്ക്കിൽ അടിപിടി, മത്സരാർഥികൾ തമ്മിൽ കൈയ്യേറ്റശ്രമം, റിയാസിനെ ഉപദ്രവിച്ചതിന് റോബിൻ പുറത്താകുന്നു?

ബി​ഗ് ബോസിൽ എല്ലാ വീക്കിലി ടാസ്ക്കും അവസാനിക്കുന്നത് വലിയ പ്രശ്നങ്ങളിലാണ്. എട്ടാം ആഴ്ചയിലെ വീക്കിലി ടാസ്ക്ക് മാത്രമാണ് വലിയ കുഴപ്പമില്ലാതെ അവസാനിച്ചത്. ഇപ്പോൾ സീസൺ ഫോർ പത്താം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്.

ഈ ആഴ്ചയിലെ വീക്കിലി ടാസ്ക്കും വലിയ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് സൂചിപ്പിക്കുന്ന പ്രമോയാണ് ബി​​ഗ് ബോസ് ടീം പുറത്തുവിട്ടിരിക്കുന്നത്. ബി​ഗ് ബോസ് സാമ്രാജ്യം എന്നാണ് ഈ ആഴ്ചയിലെ വീക്കിലി ടാസ്ക്കിന്റെ പേര്.

റിയാസാണ് ഈ ടാസ്ക്കിൽ രാജാവാകുന്നത്. ധന്യയും ദിൽഷയും റിയാസിന്റെ റാണിമാരായി പങ്കെടുക്കും.

ബാക്കിയുള്ള മത്സരാർഥികൾ റിയാസ്, ധന്യ, ദിൽഷ എന്നിവർ പറയുന്ന കാര്യങ്ങൾ അക്ഷരം പ്രതി അനുസരിക്കണം. ടാസ്ക്കിനിടയിൽ റോബിൻ റിയാസിന്റെ കൈയ്യിൽ നിന്നും എന്തോ തട്ടി പറിച്ച് എടുക്കുന്നുണ്ട്.

അതിനുശേഷം റിയാസ് അത് തിരികെ വാങ്ങിക്കാൻ ചെല്ലുമ്പോഴാണ് വീടിന്റെ സ്ഥിതി വഷളാകുന്നത്. തന്റെ കൈയ്യിൽ നിന്നും റോബിൻ തട്ടിയെടുത്ത സാധനം റിയാസ് വാങ്ങാൻ ചെല്ലുമ്പോൾ ഇരുവരും തമ്മിൽ തർക്കമുണ്ടാകുന്നു.

റിയാസ് കൈയ്യിൽ പിടിക്കുമ്പോൾ റോബിനും തിരിച്ച് റിയാസിന്റെ കൈയ്യിൽ പിടിച്ച് ഉപദ്രവിക്കാൻ ശ്രമിക്കുന്നതായി കാണാം.

വീക്കിലി ടാസ്ക്കിൽ അടിപിടി

വാക്കുകളാൽ എതിർ സ്ഥാനത്തുള്ള മത്സരാർഥിയുമായി ഏറ്റുമുട്ടാനുള്ള അനുവാദം മാത്രമാണ് വീട്ടിലെ മത്സരാർഥികൾക്ക് അനുവാദമുള്ളൂ. എന്നാൽ ഇരുവരും പരസ്പരം ഉപദ്രവിക്കാൻ ശ്രമം നടത്തുന്നതിനാൽ ഇവർക്കെതിരെ നടപടിയുണ്ടായേക്കും.

റോബിൻ റിയാസിന്റെ കൈയ്യിൽ പിടിക്കുമ്പോൾ തന്നെ വീട്ടിലെ മറ്റുള്ളവരെല്ലാം റോബിന് നേരെ തിരിയുന്നുണ്ട്. പുതിയ പ്രമോ വന്നതോടെ വീക്കിലി ടാസ്ക്കാണ് പ്രേക്ഷകർക്കിടയിലും സോഷ്യൽമീഡിയയിലും ചർച്ചാ വിഷയം.

റിയാസിനെ ഉപദ്രവിക്കാൻ ശ്രമിച്ചതിനാൽ റോബിനെ പുറത്താക്കാനുള്ള സാധ്യതയുണ്ടെന്നാണ് പ്രേക്ഷകരിൽ ഭൂരിഭാ​ഗവും അഭിപ്രായപ്പെടുന്നത്.

മത്സരാർഥികൾ തമ്മിൽ കൈയ്യേറ്റശ്രമം

അതേസമയം റോബിനെ ചിലപ്പോൾ ഈ ടാസ്ക്കിന് ശേഷം സീക്രട്ട് റൂമിലേക്ക് മാറ്റുമെന്നുള്ള തരത്തിലും പ്രേക്ഷകരിൽ ചിലർ പറയുന്നുണ്ട്. റോബിനെ നിയമലംഘനത്തിന്റെ പേരിൽ പുറത്താക്കുമോ എന്ന ആശങ്കയിലാണ് താരത്തിന്റെ ആരാധകർ.

റിയാസുമായി ജയിലിൽ കിടന്നപ്പോൾ പ്രശ്നങ്ങൾ ഉണ്ടാക്കിയതിനാൽ അന്ന് റോബിന് ലാസ്റ്റ് വാണിങ് ലഭിച്ചതാണ്. അതിനാൽ രണ്ടാം സീസണിലെ രജിത്തിനെ പുറത്താക്കിയപോലെ റോബിനെ പുറത്താക്കാനുള്ള സാധ്യതയും ചിലർ മുന്നോട്ട് വെക്കുന്നുണ്ട്.

ഇന്നത്തെ എപ്പിസോഡ് സംപ്രേഷണം ചെയ്താൽ മാത്രമെ സംഭവത്തിന്റെ യഥാർഥ വസ്തുത മനസിലാകൂ.

റിയാസിനെ ഉപദ്രവിച്ച് റോബിൻ

ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണയുള്ള മത്സരാർഥിയാണ് റോബിനെന്നതിനാൽ പുറത്താക്കാൻ സാധ്യതയില്ലെന്നും അങ്ങനെ ചെയ്താൽ ഷോയ്ക്ക് പ്രേക്ഷകർ കുറയുമെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. ഇപ്പോൾ ബി​ഗ് ബോസ് ഹൗസിലുള്ള മത്സരാർഥികളിൽ ഏറ്റവും ജനപിന്തുണ റോബിനും ബ്ലെസ്ലിക്കുമാണ്.

കഴിഞ്ഞ ദിവസമാണ് പത്താം ആഴ്ചയിലെ നോമിനേഷൻ നടന്നത്. മുമ്പ് ജയിലിൽ കിടന്നപ്പോൾ നടത്തിയ പ്രവർത്തികളുടെ പേരിൽ റോബിനും റിയാസിനും നോമിനേഷനിൽ പങ്കെടുക്കാനായില്ല.

പക്ഷെ ‌ഇരുവരുടേയും പേരുകൾ നോമിനേഷനിലുണ്ടായിരുന്നു. വിനയ്, റോൺസൺ, ദിൽഷ, അഖിൽ, റിയാസ്, റോബിൻ, ബ്ലെസ്ലി എന്നിവരാണ് നോമിനേഷനിലുള്ളവർ.

Recommended Video

പ്രണയം കാരണം ദിൽഷയെ തിരിച്ചുവിളിച്ചോ? സത്യം അനിയത്തി പറയുന്നു | Dilsha's Sister Reveals | #Interview
റോബിൻ പുറത്താകുമോ?

അക്കൂട്ടത്തിൽ വിനയിയും റോൺസണുമാണ് അപകട ഘട്ടത്തിലുള്ളത്. സെയ്ഫ് ​ഗെയിം കളിക്കില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് പോയ രണ്ടുപേരും ഇപ്പോൾ സെയ്ഫ് ​ഗെയിമാണ് കളിക്കുന്നത്. ദിൽഷയാണ് ഇരുവരേയും നോമിനേറ്റ് ചെയ്തത്.

ഏറ്റവും അവസാനം വീട്ടിൽ നിന്നും പുറത്തായത് സുചിത്രയാണ്. ഇനി വീട്ടിൽ അവശേഷിക്കുന്നത് പതിനൊന്ന് പേരാണ്. എട്ട് ആഴ്ചകളോളം നോമിനേഷനിൽ വരാതെയാണ് ഒമ്പതാം ആഴ്ച സുചിത്ര നോമിനേഷനിൽ എത്തിയത്.

വൈകാതെ പുറത്താവുകയും ചെയ്തു. സെയ്ഫ് ​ഗെയിം കളിച്ചിരുന്നതിനാൽ സുചിത്രയ്ക്ക് പ്രേക്ഷക പിന്തുണ കുറവായിരുന്നു.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X