ഒരുപാട് പ്രശ്നങ്ങള്‍ നേരിട്ടു, ബിഗ് ബോസ് ഷോ ജീവിതത്തില്‍ പ്രധാനപ്പെട്ടതാണ്, റിയാസ് പറയുന്നു

ബിഗ് ബോസ് സീസണ്‍ 4 അതിന്റെ അവസാന ലാപ്പില്‍ എത്തി നില്‍ക്കുകയാണ്. ഷോ അവസാനിക്കാന്‍ വിരലില്‍ എണ്ണവുന്ന ദിവസങ്ങള്‍ മാത്രമേയുള്ളൂ. അവസാനത്തിലേയ്ക്ക് അടുക്കുമ്പോള്‍ മത്സരം കൂടുതല്‍ കടുപ്പിക്കുകയാണ്. ബിഗ് ബോസ് എന്നത് കേവലം ഫിസിക്കല്‍ ഗെയിം മാത്രമല്ല. ശക്തിയും ബുദ്ധിയും ഒരുപോലെ ഉപയോഗിച്ച കളിക്കേണ്ട ഗെയിമാണ്. ഒരു അതിജീവന കൂടിയാണ് ബിഗ് ബോസ് ഷോ. ഓരോ പ്രതിസന്ധി തരണം ചെയ്ത് മുന്നോട്ട് പോവുക എന്നത് വളരെ ബുദ്ധിമുട്ടേറിയതാണ്.

വ്യത്യസ്തങ്ങളായ വ്യക്തിത്വങ്ങളാണ് ഇക്കുറി ബിഗ് ബോസ് ഹൗസില്‍ എത്തിയിരിക്കുന്നത്. പലരും പരിചിതരാണെങ്കിലും കൂടുതലും അടുക്കുന്നത് ബിഗ് ബോസ് ഷോയിലൂടെയാണ്. ഷോ തുടങ്ങിയതിന്റെ ആദ്യദിവസങ്ങളില്‍ തന്നെ ജീവിതത്തില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ച് മത്സരാര്‍ത്ഥികള്‍ പറഞ്ഞിരുന്നു. ഇപ്പോഴിത അത്തരത്തില്‍ മനസ് തുറക്കാനുള്ള ഒരു അവസരം കൂടി ബിഗ് ബോസ് നല്‍കുകയാണ്. ഹൗസില്‍ അതിജീവിക്കാന്‍ ഏറെ പ്രയാസപ്പെട്ട നിമിഷത്തെ കുറിച്ചാണ് മത്സരാര്‍ത്ഥികള്‍ പറയുന്നത്.

റിയാസ്

പരസ്പരം അറിയാനുള്ള ടാസ്ക്ക് എന്നതി ഉപരി തിരിച്ചറിവിനും ഈ ടാസ്‌ക്ക് കാരണമായി.

'ആദ്യം സംസാരിക്കാന്‍ എത്തിയത് റിയാസായിരുന്നു.
വന്ന ദിവസം മുതല്‍ ഒരുപാട് പ്രശ്നങ്ങള്‍ ഞാന്‍ നേരിട്ടിരുന്നു. ഞാനാണ് പ്രശ്‌നക്കാരനെന്ന് പല സ്ഥലത്ത് നിന്നും കേട്ടു. ഞാന്‍ കാരണം ഒരു മത്സരാര്‍ത്ഥിക്ക് പുറത്തു പോകേണ്ടിവന്നു. അതോടൊപ്പം ജാസ്മിനും പുറത്തുപോയി. അതിന് ഞാന്‍ കാരണമായിട്ടുണ്ടോ എന്നൊരു തോന്നല്‍ എനിക്ക് പലപ്പോഴും ഉണ്ട്. അതിനെ മറികടന്ന് ഞാന്‍ ഇവിടെ നൂറ് ദിവസം തികയ്ക്കണം എന്നുള്ളത് എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇതെന്റെ സ്വപ്നമാണ്'; റിയാസ് പറഞ്ഞു.

ലക്ഷ്മി പ്രിയ

ഒരു ആനുകൂല്യവും സ്വീകരിക്കരുതെന്നാണ് ഇവിടെ നിന്ന് ബോധ്യപ്പെട്ട കാര്യമെന്നാണ് ലക്ഷ്മി പറയുന്നുത്. ഇതുവരെ ടാസ്‌ക്കുകള്‍ വിജയിച്ച് എനിക്ക് ക്യാപ്റ്റനാകാന്‍ സാധിച്ചിട്ടില്ല. എന്നിട്ടും ഇത്രയും ദിവസം ഇവിടെ നില്‍ക്കാന്‍ എന്ന സഹായിച്ചത് പ്രേക്ഷകരാണ്. അവരുടെ സ്നേഹവും വോട്ടും ഒന്നുകൊണ്ട് മാത്രമാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്. അത് തിരിച്ചറിഞ്ഞതാണ് ഞാന്‍ ഏറ്റവും മനോഹരമായികണ്ട നിമിഷം'; ലക്ഷ്മി പറഞ്ഞു.

ബ്ലെസ്ലി

പിന്നീട് എത്തിയത് ബ്ലെസ്ലിയായിരുന്നു. ഉത്തരവാദിത്തതോടെ സംസാരിക്കാനുളള കഴിവ് ഇപ്പോള്‍ ഉണ്ടെന്നാണ് ബ്ലെസ്ലി പറയുന്നത്. 'ഉത്തരവാദിത്തത്തോടെ സംസാരിക്കുക എന്നത് വളരെ കുറഞ്ഞ ആളായിരുന്നു ഞാന്‍. ഉത്തരവാദിത്തതോടെ പ്രതികരിക്കാനുള്ള കഴിവ് ഇപ്പോള്‍ എനിക്കുണ്ട്. ഞാന്‍ സ്നേഹിക്കുന്ന വ്യക്തിയുടെ സുഹൃത്ത് ഇവിടെ നിന്ന് പുറത്തുപോയപ്പോള്‍ ഞാന്‍ സ്നേഹിക്കുന്ന വ്യക്തിയെ അത് ഏറെ ബാധിച്ചു. എന്നാല്‍ അത്തരം സന്ദര്‍ഭങ്ങളെ നേരിടാനും അവരെ സഹായിക്കാനും എനിക്ക് സാധിച്ചു. ഇതാണ് ഞാന്‍ അതിജീവിച്ച സന്ദര്‍ഭം'; ബ്ലെസ്ലി പറഞ്ഞു.

ദില്‍ഷ

ത്രികോണ ലവ് സ്റ്റോറിയിലൂടെയാണ് ഞാന്‍ ഹൗസില്‍ നില്‍ക്കുന്നതെന്ന് പറഞ്ഞപ്പോള്‍ ഏറെ വിഷമം തോന്നി എന്നാണ് ദില്‍ഷ പറഞ്ഞത്. 'പിന്നെ ഒരാള്‍ മനസ്സിലാക്കുന്നു എന്ന് പറയുന്നതിലൂടെ എനിക്ക് മുന്നോട്ട് പോകേണ്ട. ഞാന്‍ ആരാണെന്നുളളത് തനിക്ക് വളരെ കൃത്യമായി അറിയാം. അതിനാല്‍ തന്നെ മുള്ളവര്‍ പറയുന്നത് കേട്ട് മുന്നോട്ട് പേകേണ്ട കാര്യം എനിക്കില്ല. സ്‌ട്രോങ്ങായി കളിക്കുക മാത്രമാണ് ചെയ്തതെന്നും' ദില്‍ഷ പറഞ്ഞു.

റോണ്‍സണ്‍

'ടാസ്‌ക്കിനെ ടാസ്‌ക്കായി മാത്രം കണ്ടതില്‍ സന്തോഷമുണ്ടെന്നാണ് റോണ്‍സണ്‍ പറഞ്ഞത്. ഈ ബിഗ് ബോസ് ഹൗസിലെ മത്സരാര്‍ത്ഥികള്‍ നമ്മള്‍ ടാസ്‌ക്കിന്റെ ഭാഗമായി ചെയ്യുന്ന കാര്യങ്ങള്‍ പോലും ടാസ്‌ക്കായി എടുക്കാതെ എല്ലാവരും എന്നെ കുറ്റപ്പെടുത്തി ഒറ്റപ്പെടുത്തുന്ന അവസ്ഥ ഉണ്ടായിരുന്നു. ഇപ്പോഴും അതില്‍ നിന്ന് ഞാന്‍ പുറത്തുവന്നിട്ടില്ല' റോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു.

 ധന്യ

പിന്നീട് ധന്യയുടെ ഊഴമായിരുന്നു. 'നിരവധി ചോദ്യങ്ങളുമായിട്ടാണ് ബിഗ് ബോസ് ഹൗസില്‍ എത്തിയത്. ആരെയൊക്കെ വേദനിപ്പിക്കേണ്ടി വരുമെന്നാണ് ഞാന്‍ ചിന്തിച്ചത്. എന്നാല്‍ ഇവിടെ എല്ലാം തിരിച്ചാണ് സംഭവിച്ചത്. എല്ലാവരും ഇവിടെ എന്നെ ഒറ്റപ്പെടുത്തി. അതോടെ ഞാന്‍ എന്നിലേക്ക് തന്നെ ഉള്‍വലിഞ്ഞ് നില്‍ക്കാന്‍ ആരംഭിച്ചു. പക്ഷേ നോമിനേഷനില്‍ വന്നപ്പോഴും പ്രേക്ഷകര്‍ എന്നെ പിന്തുണച്ച് ഇവിടെ വരെ എത്തിച്ചു'; ധന്യ പറഞ്ഞു

Recommended Video

എല്ലാം മറന്ന് ഒന്നിച്ചു അവർ | Robin | Jasmin | Nimisha | Naveen | Akhil | Vinay | Bigg Boss
സൂരജ്

'പല ഘട്ടങ്ങളിലായി എന്റെ മൂന്ന് സുഹൃത്തുക്കള്‍ എന്നെ വിട്ട് പോയി. അത് എനിക്ക് ഏറെ വിഷമം ഉണ്ടാക്കി. അതെല്ലാം അതിജീവിച്ച് ഞാന്‍ മുന്നോട്ട് പോയി. ആ അതിജീവനത്തിലൂടെ ഇപ്പോഴും ഇവിടെ നിലനില്‍ക്കുന്നത്', സൂരജ് പറഞ്ഞു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X