'ബിഗ് ബോസ് വീട്ടിലെ നന്മമരമാണ് ഞാൻ ലാലേട്ടാ'; വീക്കിലി ടാസ്കിൽ ലക്ഷ്മിപ്രിയയെ പൂട്ടി അഖിലും റിയാസും

പത്താം ആഴ്ചയിലെ സംഭവബഹുലമായ കാര്യങ്ങൾക്ക് ശേഷം ബിഗ് ബോസ് വീട് അതിന്റെ പതിനൊന്നാം ആഴ്ചയിലേക്ക് എത്തിയിരിക്കുകയാണ്. റോബിനും ജാസ്മിനും ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്ത് പോയെങ്കിലും ഇരുവരെയും ചുറ്റിപ്പറ്റിയുള്ള നിരവധി കാര്യങ്ങൾ ഇപ്പോഴും മത്സരാർഥികൾക്കിടയിൽ വാക്ക് തർക്കത്തിന് ഇടയാക്കുന്നുണ്ട്.

ഇരുവരും പോയതോടെ ബിഗ് ബോസ് വീട്ടിലെ മത്സരാർഥികൾ രണ്ട് പക്ഷത്തേക്ക് മാറിയ കാഴ്ചയാണ് നമുക്ക് കാണാൻ സാധിച്ചത്. മത്സരാർത്ഥികളെ കൂടുതൽ തമ്മിൽ അടിപ്പിക്കാൻ കെൽപ്പുള്ള ഒരു വീക്കിലി ടാസ്ക്കുമായാണ് ഇത്തവണ ബിഗ് ബോസ് എത്തിയത്.

ബിഗ് ബോസ് കാൾ സെന്റർ എന്ന് പേരിട്ടിരുന്ന ടാസ്ക്കിൽ വീട്ടിലെ മത്സരാർത്ഥികളെ രണ്ട് ടീമായി തിരിക്കുകയായിരുന്നു. തുടർന്ന് ഒരു ടീമിനെ കാൾ സെന്റർ ജീവനക്കാരായും മറ്റേ ടീമിനെ കസ്റ്റമേഴ്സ് ആയും നിയോഗിച്ചു.

ധന്യ, റിയാസ്,റോൻസോൺ, അഖിൽ , വിനയ് എന്നിവരാണ് കാൾ സെന്റർ ജീവനക്കാരായത്. ലക്ഷ്മിപ്രിയ, ദിൽഷ, ബ്ലെസ്ലി, സൂരജ് എന്നിവർ കസ്റ്റമേഴ്‌സും. കസ്റ്റമേഴ്‌സിന് കാൾ സെന്റർ ജീവനക്കാരോട് എന്തും ചോദിക്കാം. കാൾ സെന്റർ ജീവവനക്കാർ പ്രകോപിതരാവാനോ ഫോൺ കട്ട് ചെയ്ത പോവാനോ പാടില്ല. ഇതായിരുന്നു ടാസ്ക്ക്.

ടാസ്ക്കിന് ശേഷം ഇത് വലിയ ഒരു വഴക്കിലേക്ക് കലാശിച്ചു

ടാസ്ക്കിൽ ലക്ഷ്മിപ്രിയ റിയാസിനോടാണ് ഏറ്റുമുട്ടിയത്. ജയിലിൽ കിടന്ന സമയത്ത് തന്നെ 'കുലസ്ത്രീ' എന്ന് വിളിച്ച് അധിക്ഷേപിച്ചതിനെ കുറിച്ച് ലക്ഷ്മിപ്രിയ റിയാസിനോട് ചോദിച്ചു. കുലസ്ത്രീ എന്ന വാക്കിന്റെ അർഥം എന്താണെന്ന് റിയാസിന് അറിയാമോ എന്നും ലക്ഷ്മിപ്രിയ ചോദിച്ചു.

റിയാസിനെ പ്രകോപിപ്പിക്കുന്ന തരത്തിൽ പല കാര്യങ്ങൾ പറയുകയും ടാസ്ക്കിന് ശേഷം ഇത് വലിയ ഒരു വഴക്കിലേക്ക് കലാശിക്കുകയുമാണ് ഉണ്ടായത്.

റിയാസിറിന്റെ വ്യക്തിപരമായ കാര്യങ്ങൾ പോലും പറഞ്ഞ ലക്ഷ്മിപ്രിയ, ഇത് ടാസ്ക്കിന്റെ ഭാഗമായി മാത്രം ചെയ്തതാണെന്ന് റിയാസ് വഴക്കിന് വന്നപ്പോൾ പറയുകയുമുണ്ടായി. തുടർന്ന് റിയാസ് ഇതിനെല്ലാം ഉള്ള പ്രതികാരം ചെയ്യുന്നതാണ് ഏറ്റവും പുതിയതായി പുറത്ത് വന്ന പ്രമോയിൽ കാണാൻ സാധിച്ചത്.

ആവുന്ന രീതിയിലെല്ലാം പ്രകോപിപ്പിക്കാൻ റിയാസ് ശ്രമിക്കുന്നു

ടാസ്ക്കിന്റെ രണ്ടാം ഘട്ടത്തിൽ ലക്ഷ്മിപ്രിയ,ദിൽഷ,ബ്ലെസ്ലി, സൂരജ് എന്നിവരടങ്ങിയ ടീമാണ് കോൾ സെന്റർ ജീവനക്കാരായി എത്തിയത്. ഇതിൽ ലക്ഷ്മിപ്രിയയെ റിയാസ് മനഃപൂർവം തിരഞ്ഞെടുക്കുകയായിരുന്നു.

തനിക്ക് ആവുന്ന രീതിയിലെല്ലാം പ്രകോപിപ്പിക്കാൻ റിയാസ് ശ്രമിക്കുന്നുണ്ടെങ്കിലും ലക്ഷ്മിപ്രിയ വളരെ സൗമ്യമായി പ്രതികരിക്കുന്നതായാണ് പ്രമോയിൽ കാണാൻ സാധിച്ചത്. പന്നി കൂട്ടങ്ങളുടെ ഇടയിലെ നന്മമരമാണ് ലക്ഷ്മിപ്രിയയെന്ന് പറഞ്ഞ് റിയാസ് ലക്ഷ്മിപ്രിയയെ കളിയാക്കുകയും ചെയ്തു.

അഖിലും ലക്ഷ്മിപ്രിയയെ ഷോയിൽ വളരെയധികം കടന്നാക്രമിക്കാൻ ശ്രമിക്കുന്നതായി കാണാൻ സാധിച്ചു. തിരിച്ചൊന്നും പറയാൻ കഴിയാത്ത തരത്തിൽ ലക്ഷ്മിപ്രിയയെ പൂട്ടുകയാണ് അഖിലും ചെയ്തത്.

കഴിഞ്ഞ ദിവസത്തെ ടാസ്ക്കിൽ ലക്ഷ്മിപ്രിയയെ റിയാസ് 'കിഴവി' 'തള്ള' എന്നൊക്കെ വിളിക്കുന്നുണ്ടായിരുന്നു. ഒരു കാൾ സെന്റർ ജീവനക്കാരൻ അങ്ങനെ പറയാൻ പാടില്ലെന്ന് പറഞ്ഞ ലക്ഷ്മിപ്രിയ, റിയാസ് ഗെയിമിൽ തോറ്റു എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്ത് പോവുകയാണ് ചെയ്തത്

Recommended Video

Dr. Robin's Response To Marriage Proposal ❤️ | ദിൽഷയുടെ ചേച്ചി വഴി എല്ലാം സെറ്റ് | *Interview
ദിൽഷ റൊൺസനെയാണ് വെള്ളം കുടിപ്പിച്ചത്

കഴിഞ്ഞ ദിവസത്തെ ടാസ്ക്കിൽ ദിൽഷ റൊൺസനെയാണ് വെള്ളം കുടിപ്പിച്ചത്. റൺസന്റെ ട്രിമ്മർ വിഷയം ദിൽഷ ടാസ്കിലേക്ക് വലിച്ചിടുകയും റൊൺസനെ അലക്കുകയും ചെയ്തു. ദിൽഷയുടെ പല ചോദ്യങ്ങൾക്കും മറുപടി നൽകാൻ റോൻസന് കഴിയാതെപോയി.

ദിൽഷ ഉന്നയിച്ച പോള ആരോപണങ്ങളെയും റൊൺസൺ അംഗീകരിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ദിൽഷക്ക് പണി എങ്ങനെയാവും കിട്ടുക എന്നതും കാണേണ്ട കാഴ്ച തന്നെയാണ്.

എന്തൊക്കെ ആയാലും ഷോ അവസാനഘട്ടം എത്താറാവുമ്പോൾ ബിഗ് ബോസ് കൊണ്ടുവരുന്ന ഓരോ വീക്കിലി ടാസ്ക്കുകളും മത്സരാർഥികൾക്കിടയിൽ വലിയ പൊട്ടിത്തെറികൾ ഉണ്ടാക്കാൻ കെൽപ്പുള്ളവയാണ്.

Read more about: bigg boss malayalam season 4
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X