പെണ്ണുങ്ങളെ മാത്രം ബ്ലെസ്ലി ടാർഗറ്റ് ചെയുന്നു; റിയാസിന്റെ ചോദ്യത്തിന് മറുപടി നൽകാനാവാതെ ബ്ലെസ്ലി
ബിഗ് ബോസ് സീസണ്‍ 4 അതിന്റെ അവസാന ഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. വീട്ടിൽ ഇനി 12 മത്സരാർഥികളാണ് അവശേഷിക്കുന്നത്. ഈ അവസരത്തിൽ ഓരോ മത്സരാർഥികളും വാശിയോടെ മുന്നേറുന്ന കാഴ്ചയാണ് ബിഗ് ബോസ് വീട്ടിൽ നിന്നും നമുക്ക് കാണാൻ സാധിക്കുന്നത്.
അതെ സമയം ബിഗ് ബോസ് വീടിന്റെ അടുത്ത ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത് ബ്ലെസ്ലിയാണ്. അഖിലായിരുന്നു മുൻ ആഴ്ചത്തെ ക്യാപ്റ്റനായി പ്രവര്‍ത്തിച്ചത്. അതുകൊണ്ടുതന്നെ അഖിലിനോട് ബിഗ് ബോസ് ക്യാപ്റ്റന്റെ അധികാരം കൈമാറാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതില്‍ വലിയ സന്തോഷമാണ് ബ്ലെസ്ലി പങ്കുവച്ചത്ത്.
ഇതുവരെ ഇവിടെ ഉണ്ടായിട്ടുള്ള ക്യാപ്റ്റന്മാര്‍ പഴികേട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതാണ് തന്റെ ലക്ഷ്യം എന്നാണ് ബ്ലെസ്ലി പറഞ്ഞത്. എന്നാൽ കാര്യങ്ങൾ ബ്ലെസ്ലി കരുത്തിയത് പോലെ എളുപ്പം അല്ലായിരുന്നു.
ബ്ലെസ്ലി ബിഗ് ബോസ് വീട്ടിൽ കൊണ്ടുവന്ന പല പരിഷ്കാരങ്ങളും വീട്ടിലെ മറ്റ് പല മത്സരാർഥികൾക്കും ഉൾക്കൊളളാനായില്ല. അവർ ഉൾക്കൊണ്ടില്ല എന്ന് മാത്രമല്ല പ്രതിഷേധിക്കുകയും ചെയ്യുന്ന കാഴ്ചയാണ് നമുക്ക് കാണാൻ സാധിച്ചത്. ബിഗ് ബോസ് വീട്ടിൽ എന്നും മീറ്റിംഗ് ഉണ്ടായിരിക്കണം എന്ന് ഒരു നിർദേശം കഴിഞ്ഞ തവണ മോഹൻലാൽ എത്തിയപ്പോൾ റോബിൻ ഉന്നയിച്ചിരുന്നു.

ഈ ഒരു നിർദേശം കണക്കിലെടുത്ത് ഭക്ഷണം കഴിക്കാൻ മത്സരാർഥികൾ എത്തുമ്പോൾ മീറ്റിംഗ് വെക്കാമെന്നും അന്നന്ന് ഉണ്ടാവുന്ന കാര്യങ്ങളും പ്രശ്നങ്ങളും പരിഹരിച്ച് പോകാമെന്നും ബ്ലെസ്ലി പറയുകയുണ്ടായി.
എല്ലാവരും ഭക്ഷണം കഴിക്കാൻ ഒരുമിച്ചാണ് എത്തുന്നതെന്ന കാര്യം റോബിൻ ഉറപ്പ് വരുത്തണമെന്നും ദിവസവും ചുരുങ്ങിയത് രണ്ട് നേരമെങ്കിലും ഇങ്ങനെ ഒരു മീറ്റിംഗ് കൂടാമെന്നും ബ്ലെസ്ലി പറഞ്ഞു.
എന്നാൽ ജാസ്മിൻ ഇതിനെ പൂർണമായി ഉൾകൊള്ളാൻ തയ്യാറായില്ല. താൻ ചിലപ്പോഴൊക്കെ ഒറ്റക്കിരുന്ന് ഭക്ഷണം കഴിക്കുമെന്നും മീറ്റിംഗിനിടയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ താൻ പിന്നെ മീറ്റിംഗിന് വരില്ലെന്നും പറഞ്ഞിരുന്നു.

ഇതുപോലെ സുചിത്രക്കും ബ്ലെസ്ലി ഒരു പണി കൊടുക്കുകയുണ്ടായി ബെഡ്റൂം വൃത്തിയാക്കുന്ന ജോലിയാണ് സുചിത്രയ്ക്ക് നൽകിയിരിക്കുന്നത്. തറ വൃത്തിയാക്കിയാൽ മാത്രം പോര വലിച്ചുവാരിയിട്ടിരിക്കുന്ന സാധനങ്ങൾ അടുക്കി വെക്കുകയും വേണം.
ബ്ലെസ്ലിയുടെ പുതിയ ഭരണ പരിഷ്കാരങ്ങൾ അത്ര പിടിച്ചില്ലെങ്കിലും വേറെ വഴിയില്ലാത്തതിനാൽ സുചിത്ര അതെല്ലാം ചെയ്യുകയായിരുന്നു. താൻ ക്യാപ്റ്റനാണെങ്കിലും എല്ലാ കാര്യങ്ങളിലും മറ്റുള്ളവരെ താൻ സഹായിക്കുമെന്നും ബെസ്ലി പറയുന്നുണ്ട്. പണികൾ കൂടിയപ്പോൾ സുചിത്ര അഖിലിനോട് ബ്ലെസ്ലി തനിക്ക് പണി തന്നതാണെന്ന് മനസിലായിയെന്ന് പറഞ്ഞു.
തുടർന്ന് പുറത്ത് വന്ന പ്രമോയിൽ ജാസ്മിനും സുചിത്രയും ബ്ലെസ്ലിയോട് പൊട്ടിത്തെറിക്കുന്നതാണ് കാണാൻ സാധിച്ചത്. ക്യാപ്റ്റനെ മാറ്റണം എന്ന് ബിഗ് ബോസിനോട് ജാസ്മിൻ പറയുന്നത് വരെ കാര്യങ്ങൾ എത്തുകയും ചെയ്തു.
Recommended Video

ഇതിനിടെ റിയാസും ബ്ലെസ്ലിയുമായി തർക്കത്തിലായി. ഈ ദൃശ്യങ്ങൾ ഇപ്പോൾ ബിഗ് ബോസ് ആരാധകർ ഏറെ ചർച്ച ചെയ്യുകയാണ്. പുകവലിയുടെ ബന്ധപ്പെട്ട് ഇരുവർക്കും ഇടയിൽ നടന്ന ചർച്ചയാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്.
ബിഗ് ബോസ് വീട്ടിൽ സിഗരറ്റ് വലിക്കുന്ന ചിലരെ പറ്റി ബ്ലെസ്ലി മോഹൻലാലിനോട് പറഞ്ഞിരുന്നു ആ വിഷയമാണ് റിയാസും ബ്ലെസ്ലിയും സംസാരിച്ചത്. ബ്ലെസ്ലി ആണുങ്ങൾ സിഗരറ്റ് വലിക്കുന്നത് കണ്ടിട്ടില്ലേ എന്ന് ചോദിച്ച റിയാസ്, പെണ്ണുങ്ങളെ മാത്രം ബ്ലെസ്ലി ടാർജറ്റ് ചെയുന്നു എന്ന് അഭിപ്രായപ്പെട്ടു. തുടർന്ന് ബ്ലെസ്ലിയോട് താൻ പുകവലിക്കാറില്ലേ എന്നും അവസാനമായി എപ്പോഴാണ് വലിച്ചതെന്നും റിയാസ് ചോദിക്കുകയായിരുന്നു.
പുകവലിക്ക് എതിരെ ഒരു റീൽ ചെയ്തപ്പോഴാണ് താൻ അവസാനമായി പുക വലിച്ചതെന്ന് ബ്ലെസ്ലി പറഞ്ഞപ്പോൾ എന്തുകൊണ്ട് അങ്ങനെ ചെയ്തു എന്ന് റിയാസ് ചോദിച്ചു .
പുകവലിക്കാതെ തന്നെ അത് ചെയ്യാൻ പാടില്ലായിരുന്നോ എന്നും ബ്ലെസ്ലി ഒരു അടിസ്ഥാനവും ഇല്ലാതെയാണ് കാര്യങ്ങൾ പറയുന്നതെന്നും പറഞ്ഞ് ബ്ലെസ്ലിയുമായി റിയാസ് തർക്കിച്ചു.
തന്റെ പോയിന്റ് മനസിലാക്കി കൊടുക്കാൻ പോലും കഴിയാതെ ഇരിക്കുന്ന ബ്ലെസ്ലിയെയാണ് തുടർന്ന് കാണാൻ സാധിച്ചത്. ബ്ലെസ്ലി റോബിനെ പോലെയല്ലന്നും അയാളെ വഴക്ക് പറയുമ്പോൾ അയാൾക്ക് തിരിച്ച പറയാൻ പറ്റില്ലെന്നും അത് മനസിലാക്കിയാണ് റിയാസ് ബ്ലെസ്ലിയെ ചൊറിയുന്നതെന്നും പ്രേക്ഷകർ പറയുന്നു.


Click it and Unblock the Notifications