For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അനിയനെ പോലെ കാണുന്ന പെണ്ണിനോട് പ്രേമം പറഞ്ഞു; ബ്ലെസ്ലിയുടെ പ്രണയ നാടകത്തെ കുറിച്ച് റിയാസും ലക്ഷ്മിപ്രിയയും

  |

  ബിഗ് ബോസ് വിന്നറിലേക്കുള്ള ദൂരം നാലഞ്ച് ദിവസങ്ങളായി ചുരുങ്ങി. ഇതോടെ മത്സരാര്‍ഥികളും സംഘര്‍ഷത്തിലായിരിക്കുകയാണ്. മാക്‌സിമം വീടിനകത്ത് ഓളം സൃഷ്ടിച്ച് വോട്ട് നേടിയെടുക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. എന്നാല്‍ തന്റെ എതിരാളി ബ്ലെസ്ലി ആണെന്ന് പ്രഖ്യാപിച്ച റിയാസ് അവനെതിരെ തിരിഞ്ഞിരിക്കുകയാണ്. ഇതുവരെ ബ്ലെസ്ലിയുമായി കാര്യമായ പ്രശ്‌നങ്ങള്‍ക്ക് ശ്രമിക്കാതിരുന്ന റിയാസ് ഇനി മുതല്‍ ലക്ഷ്യം വെക്കുന്നത് അവനെയാണ്.

  കഴിഞ്ഞ ദിവസവും ബ്ലെസ്ലിയുടെ പ്രവൃത്തികള്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ദില്‍ഷയുമായിട്ടുള്ള പ്രണയത്തെ ചോദ്യം ചെയ്ത് കൊണ്ടാണ് റിയാസിപ്പോള്‍ എത്തിയിരിക്കുന്നത്. ഒപ്പം ലക്ഷ്മിപ്രിയ കൂടി എത്തിയതോടെ വിഷയം വലിയ രീതിയില്‍ തര്‍ക്കമായി. തന്റെ പേര് കൂടി വലിച്ചിഴക്കപ്പെട്ടതോടെ ദില്‍ഷയും രൂക്ഷമായി രീതിയില്‍ പ്രതികരിക്കുന്നതാണ് പ്രൊമോ വീഡിയോയില്‍ കാണിച്ചിരിക്കുന്നത്.

  പലപ്പോഴായി പ്രണയം പ്രണയം എന്ന് പറഞ്ഞ് കൊണ്ടിരിക്കുന്ന ബ്ലെസ്ലിയോട് അതൊരു പ്രശ്‌നമാണെന്നാണ് റിയാസ് ചൂണ്ടി കാണിക്കുന്നത്. ഇതിനിടെ പ്രതികരണവുമായി ദില്‍ഷയുമെത്തി. ബ്ലെസ്ലിയും താനും സംസാരിച്ച് കൊണ്ടിരിക്കുന്നത് കാണുമ്പോള്‍ ഞങ്ങള്‍ കല്യാണത്തെ കുറിച്ച് സംസാരിക്കുകയാണെന്നാണോ നിങ്ങള്‍ കരുതുന്നതെന്ന് ദില്‍ഷ ചോദിക്കുന്നു. മാത്രമല്ല ബ്ലെസ്ലി ദില്‍ഷയോട് മോശമായ രീതിയില്‍ പെരുമാറിയോ അതിന് സത്യസന്ധമായ ഉത്തരം പറയണമെന്നും റിയാസ് ആവശ്യപ്പെട്ടു.


  Also Read: ഏറ്റവും കൂടുതല്‍ പ്രതിഫലം ലക്ഷ്മിപ്രിയയ്ക്കും ധന്യയ്ക്കും; ഫൈനല്‍ 5 താരങ്ങളും അവരുടെ ഗെയിമും ഇതാണ്

  അവന്‍ എന്റെ അടുത്ത് ബാഡ് ആയി പെരുമാറിയാല്‍ അവനിട്ട് കൊടുക്കാന്‍ എനിക്ക് അറിയാം എന്നായി ദില്‍ഷ. ഇതിനിടെ ആരൊക്കെ പറഞ്ഞാലും താന്‍ പ്രണയം അവസാനിപ്പിക്കാന്‍ പോവുന്നില്ലെന്ന നിലപാട് ബ്ലെസ്ലി പ്രഖ്യാപിച്ചു. ഇതോടെ അനിയനെ പോലെ കാണണമെന്ന് പറയുന്ന പെണ്‍കുട്ടിയുടെ പുറകേ, പ്രേമം പ്രേമം എന്ന് പറഞ്ഞ് നടന്ന് എന്ത് സോഷ്യല്‍ മെസേജാണ് നീ ജനങ്ങള്‍ക്ക് കൊടുക്കുന്നതെന്ന് ലക്ഷ്മിപ്രിയ ബ്ലെസ്ലിയോട് ചോദിക്കുന്നു.

  Also Read: വിന്നറാവാന്‍ യോഗ്യന്‍ റിയാസാണ്; അവന് തന്നെ വോട്ട് കൊടുക്കണമെന്ന് അഭ്യര്‍ഥിച്ച് മുന്‍ ബിഗ് ബോസ് താരം ദിയ സന

  എന്തായാലും റിയാസും ലക്ഷ്മിപ്രിയയും ബ്ലെസ്ലിയ്‌ക്കെതിരെ ശക്തമായ രീതിയില്‍ പ്രതികരിച്ച് കൊണ്ട് എത്തിയതോടെ താരം പ്രതിസന്ധിയിലായി. ഇതേ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തി പ്രേക്ഷകരും രംഗത്ത് വന്നിരിക്കുകയാണ്. ബ്ലെസ്ലിയുടെ നിലപാടിനെ ചോദ്യം ചെയ്ത റിയാസിനും ലക്ഷ്മിപ്രിയയ്ക്കും പുറത്ത് അഭിനന്ദന പ്രവാഹമാണ്.

  Also Read: മകന്‍ ജനിച്ച ശേഷം അദ്ദേഹത്തിനൊപ്പം ജീവിച്ചിട്ടില്ല; ഭര്‍ത്താവ് രവിചന്ദ്രനുമായി പിരിഞ്ഞതിനെ പറ്റി ഷീല

  Recommended Video

  മട്ടൻ ബിരിയാണിയും കഴിച്ച് ഓട്ടോയിൽ റോൻസനും ഭാര്യയും | *BiggBoss

  പ്രേക്ഷകര്‍ ഒരുപാട് ആഗ്രഹിച്ച കാര്യമാണ് റിയാസും ലക്ഷ്മിയും ചോദിച്ചത്. മുന്‍പ് ഡോക്ടറിന്റെയും ദില്‍ഷയുടെയും സൗഹൃദം വളരെയധികം ആസ്വദിച്ചിരുന്നു. ദില്‍ഷ യുടെ ഇപ്പോഴത്തെ സ്റ്റാന്‍ഡ് വളരെ നിലവാരം താഴ്ന്നു പോയി.

  അവിടെ തെറ്റ് ചൂണ്ടി കാണിച്ച ലക്ഷ്മി പ്രിയയുടെയും റിയാസിന്റെയും നിലപാട് 100 ശതമാനം ശരിയായെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇതുവരെ ബ്ലെസ്ലിയുടെ പ്രണയനാടകത്തെ പറ്റി ഇത്രയും ചോദ്യങ്ങള്‍ വന്നിരുന്നില്ല. എന്നാല്‍ അവസാന നിമിഷത്തില്‍ എല്ലാം മാറി മറിയാനുള്ള സാധ്യതയാണ് കാണുന്നത്.

  English summary
  Bigg Boss Malayalam Season 4: Riyas And Lakshmi Priya Against Blesslee Over Dilsha Issue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X