India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസ് താക്കീത് നൽകിയിട്ടും റിയാസിന്റെ തെറിവിളിക്ക് ഒരു കുറവും ഇല്ല

  |

  ബിഗ് ബോസ് സീസൺ 4 അൻപതാം ദിവസത്തോട് അടുക്കുമ്പോൾ മത്സരവും മുറുകുകയാണ്. പുതിയ രണ്ട് വൈൽഡ് കാർഡ് എൻട്രികൾ കൂടി വന്നതോടെ കളി കൂടുതൽ കളർ ആവുന്ന കാഴ്ചയാണ് പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്.

  കഴിഞ്ഞ വീക്കിലി ടാസ്ക്കിൽ സംഭവബഹുലമായ കാര്യങ്ങളാണ് ബിഗ് ബോസ് വീട്ടിൽ അരങ്ങേറിയത്. വൈൽഡ് കാർഡ് എൻട്രിയായി എത്തിയ റിയാസ് മുൻപേ നിശ്ചയിച്ച തന്റെ എതിരാളികളെ വീക്കിലിടാസ്ക്കിൽ ടാസ്ക്കിൽ ടാർജറ്റ് ചെയ്യുന്ന കാഴ്ചയാണ് നമുക്ക് കാണാൻ സാധിച്ചത്.

  വീക്കിലി ടാസ്ക്ക് നീണ്ടുപോയതിനാൽ രണ്ട് ദിവസത്തെ കാര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടായിരുന്നു ബിഗ് ബോസിന്റെ 48ാം എപ്പിസോഡ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്.

  ലക്ഷ്വറി ബജറ്റ്, ജയില്‍ നോമിനേഷന്‍ എന്നിവയെല്ലാം ഇന്നത്തെ എപ്പിസോഡിൽ ഉൾക്കൊള്ളിച്ചിരുന്നു. ലക്ഷ്വറി പോയിന്റ് ആയി 2800 പോയിന്റുകൾ ലഭിച്ചു.

  എന്നാൽ ടാസ്ക്കിന്റെ സമയത്തും അല്ലാതെയും വീട്ടിനുള്ളിൽ അശ്ളീല പദങ്ങൾ റോബിനും റിയാസും ഉപയോഗിച്ചതിനാൽ 300 ലക്ഷ്വറി പോയിന്റുകൾ കുറക്കുകയും ചെയ്തു. ബിഗ് ബോസ് വീട്ടിൽ ഇത്തരം സംഭാഷണങ്ങൾ അനുവദീയമല്ലെന്നും ബിഗ് ബോസ് ഓർമിപ്പിച്ചു.

  ഇതിനിടെ മോഹൻലാൽ നായകനായി എത്തുന്ന ട്വല്‍ത്ത് മാന്‍ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി രസകരമായ ടാസ്‌ക്കും നടന്നു.

  ട്വല്‍ത്ത് മാനിന്റെ കഥാപശ്ചാത്തലത്തില്‍ ഒരു കൊലപാതകം നടക്കുകയായിരുന്നു. ചിത്രത്തിലെ കഥാപാത്രങ്ങളായി വീട്ടിലെ ഓരോരുത്തരും മാറുകയായിരുന്നു.

  സൂരജ് ആണ് കോല ചെയ്യപ്പെട്ടത് കൊലയാളിയായ അഖിലിനെ മറ്റ് മത്സരാർത്ഥികൾ കണ്ടെത്തുകയും ചെയ്തു. എങ്ങിനെയാണ് അതിലേക്ക് എത്തിയത് എന്ന് മോഹന്‍ലാല്‍ വരുന്ന എപ്പിസോഡില്‍ പറയും എന്നാണ് ബിഗ്ഗ് ബോസ് അറിയിച്ചത്.

  തുടര്‍ന്ന് ജയില്‍ നോമിനേഷനിൽ ക്യാപ്റ്റനായ ജാസ്മിന്‍, റോബിന്‍, റിയാസ് എന്നിവർ ജയിലിലേക്ക് പോകാനായി നോമിനേറ്റ് ചെയ്യപ്പെട്ടു. അശ്ളീല പദങ്ങൾ ഉപയോഗിക്കുന്നതിനാൽ റിയാസ്, റോബിൻ എന്നിവരും ഒരു ക്യാപ്റ്റൻ എന്ന നിലയിൽ അത് തടുക്കാത്തതിൽ ജാസ്മിനും നോമിനേറ്റ് ചെയ്യപ്പെടുകയായിരുന്നു.

  എന്നാൽ ജയിൽ ടാസ്ക്കിൽ ജാസ്മിൻ ജയിച്ചു. തുടർന്ന് റോബിനും റിയാസും ജയിലിലേക്ക് പോയി. രാത്രിയിൽ ജയിലിനുള്ളിൽ വളരെ ശാന്തമായി റോബിനും റിയാസും സംസാരിക്കുകയും ഡോക്ടർ തനിക്ക് മൂന്ന് ആഴ്ച എങ്ങിനെയെങ്കിലും പിടിച്ച് നിൽക്കണമെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് റിയാസിനോട് പറയുകയും ചെയ്തു.

  വളരെ സ്നേഹത്തോടെ ഇരുവരും സംസാരിച്ചുകൊണ്ടിരുന്നത് പ്രേക്ഷകർ അത്ഭുതത്തോടെയാണ് കണ്ടിരുന്നത്.

  എന്നാൽ ഇരുവർക്കിടയിലും ഇത്തവണ വില്ലനായി എത്തിയത് ബിഗ് ബോസ് നൽകിയ ടാസ്ക്ക് ആണ്. രണ്ട് നിറത്തിലുള്ള മുത്തുകള്‍ നല്‍കിയ ബിഗ് ബോസ്, അത് നിര്‍ദ്ദേശിച്ച പ്രകാരം ഒരു നൂലില്‍ കോർക്കാൻ ആവശ്യപ്പെട്ടു. രാത്രി ഇരുവരും കോര്‍ത്തു.

  എന്നാൽ രാവിലെ ആയപ്പോൾ മുത്തുകള്‍ കോര്‍ക്കുന്നത് ശരിയായ രീതിയില്‍ അല്ല, ശരിയായ രീതിയില്‍ കോര്‍ക്കും വരെ രണ്ട് പേരെയും ജയിലില്‍ നിന്നും പുറത്ത് പോകില്ല എന്ന ബിഗ് ബോസിന്റെ നിര്‍ദ്ദേശം വന്നു. തുടർന്ന് റോബിനും റിയാസും തമ്മിൽ ജയിലിനുള്ളിൽ വാക്കുതർക്കം ഉണ്ടായി.

  താൻ കോര്‍ക്കാന്‍ തയ്യാറായിട്ടും റിയാസ് തയ്യാറല്ലായിരുന്നു എന്നാണ് റോബിന്‍ പറഞ്ഞത്. എന്നാല്‍ ഇരുവർക്കും മാല കോര്‍ക്കാന്‍ താത്പര്യമില്ലായിരുന്നുവെന്നും, ഒരുമിച്ച് എടുത്ത തീരുമാനമാണെന്നും റിയാസ് പറഞ്ഞു.

  മാല കോർക്കാൻ താല്പര്യം ഇല്ല എന്ന് തന്നോട് പറഞ്ഞ റോബിൻ , താൻ ടോയ്‌ലെറ്റിൽ പോയി വന്ന തക്കത്തിന് മാല കോർക്കുകയായിരുന്നുവെന്നും റിയാസ് പറഞ്ഞു.

  തുടർന്ന് വലിയ വഴക്ക് നടക്കുകയും ഈ സമയത്ത് രണ്ട് പേരും ഒന്നിച്ച മാല കോർത്ത് പുറത്തിറങ്ങാൻ നോക്കൂ എന്ന് മറ്റ് മത്സരാർഥികൾ പറഞ്ഞപ്പോൾ അവർ അത് അനുസരിക്കാൻ കൂട്ടാക്കിയില്ല. അത് മാത്രമല്ല റിയാസ് വീണ്ടും റോബിനോട് അശ്ളീല പദങ്ങൾ ഉപയോഗിക്കുകയും ചെയ്തു.

  എന്നാൽ പുതുതായി ഒരു നൂലില്‍ കോര്‍ക്കാം എന്ന് റോബിന്‍ അവസാനം സമ്മതിച്ചപ്പോൾ നേരത്തെ റോബിൻ കോര്‍ത്ത് വച്ച മാലയില്‍ നിന്ന് മുത്തുകള്‍ നീക്കി വീണ്ടും കോര്‍ക്കണം എന്ന് റിയാസ് പറഞ്ഞു. അതിനു കഴിയില്ല എന്ന് റോബിൻ പറഞ്ഞതോടെ വീണ്ടും വഴക്കായി.

  തുടർന്ന് മറ്റ് മത്സരാർത്ഥികൾ തിരിച്ച് ലിവിങ് റൂമിലേക്ക് പോയി. എന്നാൽ റോബിൻ ചെയ്ത തെറ്റിന് താൻ ശിക്ഷ അനുഭവിക്കുകയാണെന്ന് റിയാസ് പറഞ്ഞു.

  റോബിൻ കാരണം ക്യാപ്റ്റൻ ആവാനുള്ള തന്റെ അവസരവും നഷ്ട്ടമാകും എന്നും റിയാസ് പറഞ്ഞു. തുടർന്നും റിയാസ് അശ്ളീല പദങ്ങൾ ഉപയോഗിച്ചു

  തുടർച്ചയായി അശ്ലീലപദങ്ങൾ ഉപയോഗിക്കുകയും ബിഗ് ബോസിന്റെ നിർദേശങ്ങൾ പോലും പാലിക്കാതെ ഇരിക്കുകയും ചെയ്യുന്ന റിയാസിനെതിരെ ബിഗ് ബോസ് നടപടി എടുക്കുമോ എന്ന് അറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

  Read more about: robin bigg boss
  English summary
  Bigg Boss Malayalam Season 4 Riyas and Robin Fights inside the jail
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X