എന്നെ വീട്ടില്‍ കയറ്റുമോയെന്ന് അറിയില്ല, നിങ്ങള്‍ക്ക് കുക്കറിന് അടി ഉറപ്പ്, റോണ്‍സണിനോട് റിയാസ്
ബിഗ് ബോസ് സീസണ്‍ 4 സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. ഷോ അവസാനിക്കാന്‍ ഇനി വിരലില്‍ എണ്ണാവുന്ന ദിനങ്ങള്‍ മാത്രമേയുള്ളൂ. ദിവസങ്ങള്‍ കൂടുന്തോറും മത്സരവും കടുപ്പിക്കുകയാണ് ബിഗ് ബോസ്. നിലവില്‍ 7 മത്സരാര്‍ത്ഥികളാണ് ഹൗസിലുള്ളത്. ഇതില്‍ സൂരജും ദില്‍ഷയും ഫിനാലെയില്‍ എത്തിയിട്ടുണ്ട്. ബാക്കിയുള്ള 3 പേര്‍ ആരൊക്കെയാണെന്ന് അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
ദിവസങ്ങള്‍ കുറയുന്തോറും മത്സരാര്‍ത്ഥികളുടെ മാനസിക അടുപ്പവും കൂടി വരുന്നുണ്ട്. ശത്രുപാളയത്തില്‍ നിന്നിരുന്ന പലരും സുഹൃത്തുക്കളായിട്ടുണ്ട്. പലരുടേയും സൗഹൃദത്തിന്റെ ആഴവും വർധിച്ചിട്ടുണ്ട്.
ബിഗ് ബോസ് സീസണ്‍ 4 ലെ നല്ല സൗഹൃദങ്ങളിലൊന്നാണ് റിയാസിന്റേയും റോണ്‍സണിന്റേയും. ജാസ്മിനിലൂടെയാണ് ഇരുവും സുഹൃത്തുക്കളായത്. ജാസ്മിന്‍ പോയതോടെ ഇവരുടെ സൗഹൃദവും ശക്തമാവുകയായിരുന്നു.

ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുന്നത് ഇവരുടെ രസകരമായ സംഭാഷണമാണ്. റോണ്‍സണിന് ഭക്ഷണത്തിനോടുള്ള താല്‍പര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇതിന്റെ പേരില്‍ ട്രോളുകളാണ് റിയാസ്. യോ യോ ആയി ഹൗസില്‍ വന്നതാണെന്നും ഇപ്പോള്‍10 കിലോയുടെ ഒരു വയര്‍ മാത്രമേയുളളൂവെന്നാണ് റിയാസ് റോണ്‍സനെ കളിയാക്കി കൊണ്ട് പറഞ്ഞു. ഇത് റോണ്‍സണ്‍ ഇത് ആസ്വദിക്കുന്നുണ്ട്.

ബിഗ് ബോസ് ഹൗസിലെ പോലെ വീട്ടില്‍ പോയി സംസാരിച്ചാല്‍ കുക്കറെടുത്ത് അടിക്കുമെന്നും റോണ്‍സണ്‍ സംസാരത്തിനിടെ പറഞ്ഞു. എന്നാല്‍ പറഞ്ഞില്ലെങ്കിലും അടി കിട്ടുമെന്നാണ് റിയാസിന്റെ മറുപടി. നിങ്ങളെ അടിച്ചതിന് ശേഷം വീട്ടില്‍ കയറ്റും. എന്നാല്‍ എന്നെ വീട്ടിലേയ്ക്ക് തിരിച്ച് കയറ്റുമോ എന്ന് അറിയല്ല. ഷോ കഴിഞ്ഞ് വേറെ എവിടെയെങ്കിലും പേകേണ്ടി വരുമോ എന്നാണ് ഇപ്പോഴത്തെ സംശയമെന്നും റിയാസ് ഹാസ്യരൂപേണേ പറഞ്ഞു.

റിയാസിന് ബിഗ് ബോസ് ഷോ ജീവിതത്തില്‍
അത്രയധികം പ്രധാനപ്പെട്ടത്. ഷോയില്‍ 100 ദിവസം പൂര്‍ത്തിയാക്കേണ്ട സാഹചര്യത്തെ കുറിച്ച് താരം വെളിപ്പെടുത്തിയിരുന്നു. ഒരു ടാസ്‌ക്കിന്റെ ഭാഗമായിട്ടാണ് ഇക്കാര്യം പറഞ്ഞത്. ഹൗസില്‍ അതിജീവിക്കാന്‍ ഏറെ പ്രയാസപ്പെട്ട നിമിഷത്തെ കുറിച്ച് പറയവെയാണ് ഷോയുടെ പ്രധാന്യത്തെ കുറിച്ച് റിയാസ് വെളിപ്പെടുത്തിയത്.
റിയാസിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു...'ആദ്യം സംസാരിക്കാന്‍ എത്തിയത് റിയാസായിരുന്നു. വന്ന ദിവസം മുതല്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഞാന്‍ നേരിട്ടിരുന്നു. ഞാനാണ് പ്രശ്നക്കാരനെന്ന് പല സ്ഥലത്ത് നിന്നും കേട്ടു. ഞാന്‍ കാരണം ഒരു മത്സരാര്‍ത്ഥിക്ക് പുറത്തു പോകേണ്ടിവന്നു. അതോടൊപ്പം ജാസ്മിനും പുറത്തുപോയി. അതിന് ഞാന്‍ കാരണമായിട്ടുണ്ടോ എന്നൊരു തോന്നല്‍ എനിക്ക് പലപ്പോഴും ഉണ്ട്'.
'അതിനെ മറികടന്ന് ഞാന്‍ ഇവിടെ നൂറ് ദിവസം തികയ്ക്കണം എന്നുള്ളത് എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇതെന്റെ സ്വപ്നമാണ്'; റിയാസ് പറഞ്ഞു.

നിലവില്‍ എല്ലാവരുടേയും ആഗ്രഹം ബിഗ് ബോസ് ഹൗസില്‍ 100 ദിവസം പൂര്‍ത്തിയാക്കണമെന്നാണ്. കഴിഞ്ഞ ദിവസം ലക്ഷ്മി ധന്യയോട് ഇക്കാര്യം പറയുകയും ചെയ്തു. ധന്യയും ഇതേ ആഗ്രഹം പ്രകടിപ്പിച്ചു. വീക്കിലി ടാസ്‌കില്‍ ഇവേള കിട്ടിയപ്പോഴാണ് നൂറ് ദിവസം നില്‍ക്കണമെന്ന ആഗ്രഹം ഇരുവരും പങ്കുവെച്ചത്.നൂറ് ദിവസം നില്‍ക്കണമെന്നത് എന്റെ സ്വപ്നമാണ്. ആദ്യമൊന്നും അങ്ങനെ ഇല്ലായിരുന്നു. ഒത്തിരി ചവിട്ടിതേക്കലായപ്പോള്‍ എനിക്ക് വാശി ആയെന്നും ലക്ഷ്മി ധന്യയോട് പറയുന്നു.


Click it and Unblock the Notifications