'ഈസി ടാർഗറ്റെന്ന് കളിയാക്കിയ ലക്ഷ്മിപ്രിയയ്ക്ക് മുമ്പിൽ റിയാസും വിനയിയും പത്തി മടക്കി'; വൈറൽ കുറിപ്പ്!
ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ അവസാനം എത്തിയ വൈൽഡ് കാർഡുകളായിരുന്നു റിയാസും വിനയിയും. ഇരുവരും ഇപ്പോഴും നല്ല മത്സരം കാഴ്ചവെച്ച് പന്ത്രണ്ടാം ആഴ്ചയിൽ മുന്നേറുകയാണ്. ഇരുവരും വന്ന ശേഷമാണ് ബിഗ് ബോസ് വീട്ടിൽ മത്സരങ്ങൾ കൂടുതൽ കടുപ്പമുള്ളതായത്.
റിയാസും വിനയിയും വീട്ടിലേക്ക് പ്രവേശിക്കും മുമ്പ് സീക്രട്ട് റൂമിലായിരുന്നു രണ്ട് ദിവസം. പിന്നീട് വീട്ടിലേക്ക് പ്രവേശിപ്പിക്കും മുമ്പ് നോമിനേഷനിൽ വന്ന ഏഴ് പേരിൽ നിന്നും ഒരാളെ ഒഴിവാക്കാനുള്ള അവസരം വിനയിക്കും റിയാസിനും ബിഗ് ബോസ് നൽകിയിരുന്നു. ഇരുവരും തമ്മിൽ കൂടിയാലോചിച്ച ശേഷം ലക്ഷ്‍മി പ്രിയയെ സേവ് ചെയ്യുകയാണ് ചെയ്തത്.
ഈസി ടാർഗെറ്റാണ് ലക്ഷ്മിപ്രിയയെന്ന് പറഞ്ഞാണ് റിയാസും വിനയിയും ലക്ഷ്മിപ്രിയയെ സേവ് ചെയ്തത്. പക്ഷെ പന്ത്രണ്ടാഴ്ച പിന്നിട്ടിട്ടും ലക്ഷ്മിപ്രിയ എലിമിനേറ്റ് ആകാതെ വീട്ടിൽ പിടിച്ച് നിൽക്കുന്നുണ്ട്. ശക്തയായ മത്സരാർഥി നിമിഷ വരെ പുറത്തായിട്ടും ലക്ഷ്മിപ്രിയ തന്റെ ഗെയിം കളിച്ച് മുന്നേറുകയായിരുന്നു.
ഇപ്പോഴും വിനയിക്കും റിയാസിനും ഉള്ളതിനേക്കാൾ പിന്തുണയാണ് ലക്ഷ്മിപ്രിയയ്ക്ക് ലഭിക്കുന്നത്. ആദ്യ ദിവസം മുതൽ ലക്ഷ്മിപ്രിയ ഒറ്റയ്ക്ക് നിന്ന് കളിക്കുന്ന മത്സരാർഥികളിൽ ഒരാളാണ്.
ഇപ്പോൾ ലക്ഷ്മിപ്രിയയെ കുറിച്ചും വിനയ്, റിയാസ് എന്നിവരുടെ ഗെയിമിനെ കുറിച്ചും സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട കുറിപ്പാണ് വൈറലാകുന്നത്.

'ഈസി ടാർഗെറ്റായ ലക്ഷ്മി പ്രിയയുടെ മുന്നിൽ റിയാസിന്റേയും വിനയിയുടേയും പത്തി മടങ്ങി തുടങ്ങി. ഫുഡിൽ വേസ്റ്റ് ഇട്ടത് ഒക്കെ ഗെയിമിന്റെ ഭാഗമാണെങ്കിൽ ഇപ്പോൾ നടക്കുന്നതും ഗെയിമിന്റെ ഭാഗമാണെന്ന് മനസിലാക്കുക.'
'കൊടുത്താൽ തിരിച്ച് കിട്ടും... റിയാസിന് മാത്രമെ പ്രവോക്ക് ചെയ്യാൻ പാടുള്ളു എന്നൊന്നും നിയമം ഇല്ല. തിരിച്ച് കിട്ടുമ്പോൾ ഇരുന്ന് കരഞ്ഞിട്ട് കാര്യമില്ല' എന്നായിരുന്നു കുറിപ്പ്. റിയാസും ലക്ഷ്മിപ്രിയയും തമ്മിലാണ് ഇപ്പോൾ വീട്ടിൽ ഏറ്റവും കൂടുതൽ വഴക്കുകൾ നടക്കുന്നത്.
റിയാസിന്റെ ചിന്തകളും ലക്ഷ്മിപ്രിയയുടെ ചിന്തകളും തമ്മിലുള്ള വ്യത്യാസമാണ് ഇരുവരും തമ്മിലുള്ള വഴക്കുകൾക്ക് എപ്പോഴും കാരണമാകുന്നത്.

കഴിഞ്ഞ ദിവസം ലക്ഷ്മിയെ പരിഹസിച്ച് പ്രകോപിപ്പിക്കാൻ ശ്രമിച്ചിരുന്നു റിയാസ്. അതെ നാണയത്തിൽ തിരിച്ചടിച്ച ലക്ഷ്മിക്ക് പക്ഷെ സംസാരിച്ച് വന്നപ്പോൾ വാക്കുകളിൽ നിയന്ത്രണം നഷ്ടമായി.
ലക്ഷ്മിയെ പരിസഹിച്ച സമയത്ത് റിയാസ് മറ്റൊരു ശൈലിയിലാണ് സംസാരിച്ചത്. റിയാസ് ശരിക്കും സംസാരിക്കുന്നതും ഇതേപോലെയാണെന്നും അത് ജന്മനാലുള്ള തകരാറാണെന്നും ലക്ഷ്മി പറഞ്ഞു.
ഇത് റിയാസ് ഏറ്റുപിടിച്ചെങ്കിലും താൻ അങ്ങനെയല്ല ഉദ്ദേശിച്ചതെന്ന് പറഞ്ഞ് ലക്ഷ്മി ഒഴിഞ്ഞു. റിയാസ് നിരന്തരം ലക്ഷ്മിപ്രിയയെ പ്രവോക്ക് ചെയ്യാൻ ശ്രമിക്കാറുണ്ട്.
പ്രധാനമായും റിയാസ് ലക്ഷ്മിപ്രിയയെ പ്രകോപിപ്പിക്കാൻ ഉപയോഗിക്കുന്നത് കുലസ്ത്രീ എന്ന പ്രയോഗമാണ്. റോബിനുമായുള്ള വിഷയത്തിന്റെ പേരിൽ റിയാസിന് പ്രേക്ഷകർക്കിടയിൽ നെഗറ്റീവ് ഇമേജാണ്.

വിനയ് റോൺസണിനൊപ്പം ചേർന്ന് സെയ്ഫ് ഗെയിം കളിച്ച് ഒതുങ്ങി കൂടുന്നതിനാൽ വലിയ ജനപിന്തുണയില്ല. ലക്ഷ്മിപ്രിയയുമായി കഴിഞ്ഞ ദിവസം വലിയ തർക്കം വിനയ് നടത്തിയിരുന്നു. അവസാനം വഴക്ക് ലക്ഷ്മിപ്രിയ വിനയ്ക്ക് നേരെ തുപ്പുന്ന തലത്തിലേക്ക് വരെ എത്തി.
അതേസമയം ഈ ആഴ്ച എലിമിനേഷനിൽ ഉള്ളത് മൂന്ന് മത്സരാർഥികളാണ് ധന്യ, വിനയ്, റോൺസൺ എന്നിവരാണ് അത്. ഇവരിൽ ഒന്നോ, രണ്ടോ പേർ ഈ ആഴ്ച പുറത്തായേക്കും. വിനയ് പുറത്താകാനാണ് സാധ്യതയെന്നാണ് പ്രേക്ഷകർ പറയുന്നത്.
വോട്ടിങിന്റെ കാര്യത്തിൽ വിനയ് വളരെ പിറകിലാണ്. അതേസമയം ടിക്കറ്റ് ടു ഫിനാലെ അവസാനത്തിലേക്ക് എത്തിയിരിക്കുകയാണ്. ഫൈനൽ ഫൈവിൽ ഇടംനേടാൻ പോകുന്ന മത്സരാർഥിയാരെന്ന് വൈകാതെ അറിയാം.


Click it and Unblock the Notifications