റോബിനോടുള്ള കലിപ്പ് കപ്പിനോട് തീർത്ത് റിയാസ്; ബെഡും വലിച്ച് പുറത്തിടാൻ പറഞ്ഞ് ദിൽഷ

ബിഗ് ബോസ് സീസൺ ഫോറിന്റെ പത്താം ആഴ്ചയിലെ വീക്കിലി ടാസ്ക്ക് ബിഗ് ബോസ് മലയാളത്തിന്റെ ഗതിയെ മുഴുവനായി മാറ്റിമറിക്കുകയായിരുന്നു. ടാസ്ക്ക് തുടങ്ങുമ്പോൾ എപ്പോഴും ഉള്ളതുപോലെതന്നെ ഇത്തവണയും മത്സരാർഥികൾ തമ്മിൽ വഴക്കുകൾ ഉണ്ടാവുമെന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നു.

എന്നാൽ പ്രേക്ഷകരുടെ പ്രതീക്ഷക്കും അപ്പുറത്തായിരുന്നു വീട്ടിലെ സംഭവ വികാസങ്ങൾ. വീട്ടിൽ അന്യോന്യം വഴക്കടിക്കാൻ ഉള്ള അധികാരം എല്ലാ മത്സരാർഥികൾക്കും ഉണ്ട്. എന്നാൽ ജാസ്മിനും റിയാസും റോബിനും വഴക്കിനിടെ വളരെ മോശം വാക്കുകൾ പ്രയോഗിക്കാൻ തുടങ്ങിയതോടെ മോഹൻലാൽ മുന്നറിയിപ്പ് നൽകി.

പലപ്പോഴും ബിഗ് ബോസ് വീട്ടിൽ പല ടാസ്ക്കുകൾ കളിക്കുമ്പോഴും സഹമത്സരാർഥികളോടൊത്ത് പെരുമാറുമ്പോഴുമെല്ലാം റോബിൻ തന്റെ നിലവിട്ട പെരുമാറിയിട്ടുണ്ട്. ഇതിനെല്ലാം ബിഗ് ബോസിൽ നിന്നും നിറയെ തവണ പുറത്താക്കുമെന്ന് മുന്നറിയിപ്പ് ലഭിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാൽ ഇതൊന്നും ഗൗനിക്കാതെ താരം വീണ്ടും പഴേപടി തന്നെ പെരുമാറുകയായിരുന്നു. എല്ലാ ടാസ്ക്കിലും മനഃപൂർവ്വം വഴക്ക് ഉണ്ടാക്കി സ്ക്രീൻ സ്പെയ്സ് സൃഷ്ടിച്ചിരുന്ന റോബിൻ താൻ മനപൂർവ്വമാണ് ഇതൊക്കെ ചെയ്യുന്നതെന്ന് റിയാസിനോട് പറഞ്ഞിട്ടുമുണ്ട്.

റിയാസിന് റോബിനോട് വല്ലാത്ത പകയായിരുന്നു

ഇതു കൊണ്ടെല്ലാം തന്നെ റിയാസിന് റോബിനോട് വല്ലാത്ത പകയായിരുന്നു. റിയാസിന് മാത്രമല്ല ജാസ്മിനും. റോബിൻ പാവ കാറ്റെടുത്തത് മുതൽ ജാസ്മിന് അയാളെ മാത്രം ഉന്നംവെച്ചുകൊണ്ടാണ് ഷോയിൽ കളിച്ചിരുന്നത്.

റോബിൻ പുറത്തായ വീക്കിലി ടാസ്ക്ക് തുടങ്ങുന്നതിന് മുൻപ് റിയാസും ജാസ്മിനും റോബിനെ എങ്ങനെയെങ്കിലും ദേഷ്യം പിടിപ്പിക്കണം എന്ന് പ്ലാൻ ചെയ്തിരുന്നു.

ഇരുവരും കരുത്തിയത് പോലെതന്നെ നടക്കുകയും ചെയ്തു. റോബിന്റെ ദേഷ്യം റിയാസിന്റെ കരണത്ത് അടിക്കുന്നത് വരെ എത്തിയതോടെ കാര്യങ്ങൾ കൈവിട്ട പോയി.

തന്നെ ശാരീരികമായി നേരിട്ട റോബിനെ മാനസീകമായി എങ്ങനെയൊക്കെ തളർത്താമോ അങ്ങനെയൊക്കെ തളർത്തിയ ശേഷമാണ് റിയാസ് റോബിനെ സീക്രട്ട് റൂമിലേക്ക് പറഞ്ഞയച്ചത്.

മൂന്ന് ദിവസത്തെ സീക്രട്ട് റൂം വാസത്തിന് ശേഷം റോബിനെ പുറത്ത് വിടണോ അതോ അകത്ത് നിർത്തണോ എന്ന് ബിഗ് ബോസിന് തീരുമാനം എടേയ്ക്കേണ്ടതുണ്ടായിരുന്നു. ഇതിന് ഓരോ മത്സരാർത്ഥികളെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ച്. കൂടാതെ ഈ വിഷയത്തിൽ അവർക്കുള്ള അഭിപ്രായവും ആരാഞ്ഞു.

ജാസ്മിന് ഇറങ്ങി പോകും എന്ന് സ്വപ്നത്തിൽ പോലും റിയാസ് കരുതിയിരുന്നില്ല

ബിഗ് ബോസ് വീട്ടിൽ നടന്ന സംഭവത്തിൽ റോബിൻ മാത്രമാണ് കുറ്റകാരൻ എന്ന തരത്തിൽ സംസാരിച്ചത് ജാസ്മിന് എം മൂസയും റിയാസും മാത്രമാണ്. മറ്റ് മത്സരാർഥികൾ അവർ കണ്ട കാര്യങ്ങളും അവർക്ക് തെറ്റെന്ന് തോന്നിയ കാര്യങ്ങളും കൃത്യമായി ചൂണ്ടിക്കാട്ടി.

റോബിനെ പുറത്താക്കി ദിവസങ്ങൾക്ക് ശേഷം ഇങ്ങനെ മത്സരാർഥികളോട് കാര്യങ്ങൾ ചോദിച്ച ബിഗ് ബോസിനോട് രൂക്ഷമായ രീതിയിലാണ് ജാസ്മിനും റിയാസും പെരുമാറിയത്.

റോബിൻ തിരിച്ച് വരുകയാണെങ്കിൽ താൻ ഈ ഷോയിൽ തുടരില്ല എന്ന് ജാസ്മിനും പറഞ്ഞു. തുടർന്ന് ഷോയിൽ നിന്ന് ഇറങ്ങി പോകാൻ ജാസ്മിൻ തീരുമാനിക്കുകയായിരുന്നു.

ജാസ്മിന് ഇറങ്ങി പോകും എന്ന് സ്വപ്നത്തിൽ പോലും റിയാസ് കരുതിയിരുന്നില്ല. അതുകൊണ്ട് തന്നെ റിയാസ് ജാസ്മിന് പോയശേഷം ആകെ തകർന്നു.

ബിഗ് ബോസ് വീട്ടിലെ മറ്റ് എല്ലാ മത്സരാർഥികളെയും വെറുപ്പിച്ച് നിർത്തിയിരുന്ന റിയാസ് ജാസ്മിന് പോയതോടെ അക്ഷരാർഥത്തിൽ ഒറ്റക്കായി എന്നുതന്നെ പറയാം.

റോബിനോടുള്ള അടങ്ങാത്ത രോക്ഷം

റോബിൻ തിരിച്ചുവരും എന്നുതന്നെയാണ് പ്രേക്ഷകരെ പോലെ ബിഗ് ബോസ് വീട്ടിലെ മത്സരാർഥികളും വിശ്വസിച്ചത് അതുകൊണ്ട് തന്നെ റോബിനോട് വല്ലാത്ത ദേഷ്യമായിരുന്നു റിയാസിന്.

റോബിൻ തിരിച്ച് വന്നാൽ താൻ പ്രതീക്ഷിച്ചതിലും നേരെ വിപരീതമായ കാര്യങ്ങളാവും പിന്നീട് വീട്ടിൽ നടക്കുക എന്ന് ഉത്തമ ബോധ്യം റിയാസിന് ഉണ്ടായിരുന്നു. റോബിനോടുള്ള അടങ്ങാത്ത രോക്ഷം റിയാസ് തീർത്തത് റോബിന്റെ ചായ കപ്പിനോടാണ്.

റോബിൻ പോയ ശേഷം ദിൽസേ റോബിന്റെ കപ്പ് പൊന്നുപോലെയാണ് നോക്കിയിരുന്നത്. ഈ കപ്പ് രണ്ട് പീസ് ആയി ഉണ്ടാക്കുകയാണ് റിയാസ് ചെയ്തത്.

റോബിനോട് ഉള്ള ദേഷ്യത്തിന് റോബിൻ ഉപയോഗിച്ച എല്ലാ സാധനങ്ങളും റിയാസ് നശിപ്പിക്കുമോ എന്ന് ദിൽഷ ചോദിച്ചു. റോബിന്റെ ബെഡും കട്ടിലും എല്ലാം നശിപ്പിക്കുമോ എന്നും ദിൽഷ റിയാസിനോട് ചോദിച്ചു.

Read more about: bigg boss malayalam season 4
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X